ഉള്ളടക്കത്തിലേക്ക് പോവുക

"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14421 (സംവാദം | സംഭാവനകൾ)
No edit summary
14421 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:


ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂക്കളം ഒരുക്കി.കുട്ടികൾ വിവിധ പരിപാടികൾ നടത്തി. മാവേലി വേഷം ശ്രദ്ധേയമായി.വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു.  അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. സദ്യയ്ക്കു ശേഷം <big>ഓണാഘോഷം</big>  വിവിധ മത്സരങ്ങൾ നടത്തി.  വിജയികൾക്ക്  സമ്മാനദാനം നടത്തി.
ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂക്കളം ഒരുക്കി.കുട്ടികൾ വിവിധ പരിപാടികൾ നടത്തി. മാവേലി വേഷം ശ്രദ്ധേയമായി.വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു.  അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. സദ്യയ്ക്കു ശേഷം <big>ഓണാഘോഷം</big>  വിവിധ മത്സരങ്ങൾ നടത്തി.  വിജയികൾക്ക്  സമ്മാനദാനം നടത്തി.
<u>'''<big>യെല്ലോ ഡേ</big>'''</u>
മുൻകൂട്ടി നിശ്ചയിച്ച  ഒരു ദിവസം വിദ്യാർത്ഥികളും അധ്യാപകരും തെരെ‍ഞ്ഞെടുത്ത നിറത്തിൽ വസ്ത്രം ധരിച്ചും ക്ളാസും പരിസരവും അതേ കളറിൽ അലങ്കരിച്ച് വിഭവങ്ങൾ ഒരുക്കി പരിപാടി നടത്തി.
=== <u>കേരളപ്പിറവി ദിനം</u> ===
നവംബർ 1  കേരളപ്പിറവി ദിനം ആഘോഷിച്ചു.

13:02, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം

2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.

വർണാഭമായി സ്കൂൾ പ്രവേശനോത്സവം

മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.

ന്യൂമാഹി പഞ്ചായത്ത് വാർ‍ഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു.

വായന ദിനം ആചരിച്ചു

മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച ,കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായന ദിനം പെരിങ്ങാടി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.കുട്ടി വായന ,പുസ്തക പ്രദർശനം,പതിപ്പ് നിർമ്മാണം,വാർത്താവായന മത്സരം,ലൈബ്രറി ശാക്തീകരണം,ക്വിസ് മത്സരം,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.

പഠനോപകരണ നിർമ്മാണ ശിൽപ്പശാല

ഒന്ന്,രണ്ട് ക്ളാസ്സുകളിലെ രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ ശിൽപ്പശാലയുടെ ക്ളാസുകൾ നടന്നു.

ക്ളാസ്സ് അധ്യാപകർ സചിത്ര പുസ്തകത്തിലേക്ക് വേണ്ട പഠനോപകരണങ്ങളുടെ നിർമ്മാണങ്ങൾ സംബന്ധിച്ച ക്ളാസ്സുകൾ കൈകാര്യം ചെയ്തു.

കൂടാതെ മൂന്ന്,നാല് ക്ളാസ്സുകളിൽ രക്ഷിതാക്കളുടെ സഹായത്തോടെ വായനാ കാർഡുകൾ തയ്യാറാക്കി. ഇത് എല്ലാവർക്കും പുതിയ അനുഭവമായിരുന്നു.

ബഷീർ ദിനം ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി.ബഷീറിൻെ്റ വിവിധ കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങിലെത്തി.ബഷീർ പുസ്തക പ്രദർശനം, ചിത്രരചന, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പ്രത്യേക അസംബ്ളി നടത്തി. അമ്പിളി വിസ്മയം എന്ന പേരിൽ ചന്ദ്രനെ അറിയാം, അമ്പിളി പാട്ടുകൾ, പതിപ്പ് നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

ഹിരോഷിമ-നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൻെ്റ ഓ‍മ്മ പുതുക്കിക്കൊണ്ട് യുദ്ധവിരുദ്ധ പോസ്റ്ററുകൾ,പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടന്നു.

പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.വിദ്യാലയവും പരിസരവും അലങ്കരിച്ചു. പതാക ഉയർത്തി . ദേശഭക്തി നിറഞ്ഞ വേദിയിൽ കുട്ടികളുടെ പാട്ടും പ്രസംഗവും മറ്റ് കലാപരിപാടികളും അരങ്ങേറി. കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തി. ഓരോ ക്ളാസ്സുകളും ചാ‍ർട്ടുകൾ തയ്യാറാക്കി.

പതിപ്പ് നിർമ്മിക്കുകയും അത് പ്രകാശിപ്പിക്കുകയും ചെയ്തു.

ഓണാഘോഷം

ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂക്കളം ഒരുക്കി.കുട്ടികൾ വിവിധ പരിപാടികൾ നടത്തി. മാവേലി വേഷം ശ്രദ്ധേയമായി.വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു. അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. സദ്യയ്ക്കു ശേഷം ഓണാഘോഷം വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനദാനം നടത്തി.

യെല്ലോ ഡേ

മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം വിദ്യാർത്ഥികളും അധ്യാപകരും തെരെ‍ഞ്ഞെടുത്ത നിറത്തിൽ വസ്ത്രം ധരിച്ചും ക്ളാസും പരിസരവും അതേ കളറിൽ അലങ്കരിച്ച് വിഭവങ്ങൾ ഒരുക്കി പരിപാടി നടത്തി.

കേരളപ്പിറവി ദിനം

നവംബർ 1 കേരളപ്പിറവി ദിനം ആഘോഷിച്ചു.