"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 130: | വരി 130: | ||
[[ പ്രമാണം:16077 സുബ്രഹ്മണ്യ ക്ഷേത്രം.jpg | thumb | ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം ]]60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. | [[ പ്രമാണം:16077 സുബ്രഹ്മണ്യ ക്ഷേത്രം.jpg | thumb | ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം ]]60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. | ||
മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു | മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു | ||
===== <u>'''നാരങ്ങോളിപ്പാലം'''</u> ===== | ===== <u>'''നാരങ്ങോളിപ്പാലം'''</u> ===== | ||
വരി 135: | വരി 137: | ||
[[പ്രമാണം:16077 നാരങ്ങോളിപ്പാലം.jpg | thumb | നാരങ്ങോളിപ്പാലം ]]നാരങ്ങോളി തറവാടിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത് തോടിനു മുകളിലുള്ള ഈ പാലം ഇപ്പോൾ പുതുക്കിപ്പണിതു.പഴയകാലത്ത് ഇത് ചീപ്പ് പാലമായിരുന്നു. ഉപ്പുവെള്ളം കൃഷിസ്ഥലത്തേക്ക് കയറാതിരിക്കാൻ വേണ്ടിയാണ് അന്ന് ചീപ്പുണ്ടാക്കിയത് മഴക്കാലത്ത് തുറന്നുകൊടുക്കും തോട്ടിൽ കൂടി പഴയകാലത്ത് തോണിയിൽ കല്ല് വിറക് തേങ്ങ തുടങ്ങിയ സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുമായിരുന്നു ആ സമയത്ത് ചീപ്പിന്റെ നിര തുറന്നുകൊടുക്കും |
22:17, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ഇരിങ്ങൽ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് ഇരിങ്ങൽ. പറങ്കികളോട് പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി കുഞ്ഞാലിമരക്കാർ നാലാമന്റെ ജന്മസ്ഥലമാണ് ഇരിങ്ങൽ.
ജനസംഖ്യ
2011ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യ : 25894
പുരുഷന്മാർ : 12139
സ്ത്രീകൾ : 13755
കുഞ്ഞാലി മരക്കാറും കോട്ടയും
സാമൂതിരിയുടെ അനുമതിയോടെ 1571 ൽ വടകരയ്‌ക്കടുത്തുള്ള ഇരിങ്ങലിൽ കോട്ട കെട്ടാൻ കുഞ്ഞാലി മൂന്നാമൻ തീരുമാനിച്ചു. കോട്ട കെട്ടാനുള്ള ചെലവുകൾ സാമൂതിരി വഹിച്ചു കല്ലും മണ്ണും കുമ്മായവും ഉപയോഗിച്ചായിരുന്നു കോട്ടകെട്ടിയത്. ഇതിനാവശ്യമായ വസ്തുക്കൾ പുഴ മാർഗം എത്തിച്ചു. കരഭാഗത്ത് ആഴമുള്ള കിടങ്ങുകൾ കുഴിച്ചു അതിനുശേഷം ഏഴടി ഘനമുള്ള പാതാറുകൾ കെട്ടി. പുഴയും കടലും ഒന്നിക്കുന്ന ഭാഗത്ത് കോട്ടമതിലും കെട്ടി. ഗോപുരങ്ങളുടെ മുകളിൽ പീരങ്കി ഉയർത്തിവച്ചു. മരക്കാർ കോട്ട സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി പിറാൾഡ് ഡി ലാവൽ പറഞ്ഞത് "മരക്കാരുടെ കോട്ട" നവീന മാതൃകയിൽ ഉള്ളതാണ് എന്നാണ്. ശുദ്ധജല വിതരണ ഏർപ്പാടുകൾ കോട്ടയിൽ ഉണ്ടായിരുന്നു.
നദീ തീരത്തും ചെറിയ രണ്ട് കോട്ടകൾ പണിതു. കോട്ടയുടെ ചുവരുകളിൽ കുഞ്ഞാലി മരക്കാരുടെ കടൽ പോരാട്ടങ്ങളുടെയും കുഞ്ഞാലി പിടിച്ചെടുത്ത പറങ്കി കപ്പലുകളുടെയും ചുമർചിത്രങ്ങൾ കാണാമായിരുന്നു. കുഞ്ഞാലി ഉയർത്തിയ കോട്ട പോർച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. കുഞ്ഞാലി മൂന്നാമനെ തകർക്കാൻ 36 കപ്പലുകളോടുകൂടി എത്തിയ വൈസ്രോയി മിറാൻഡയുടെ നാവികപ്പടയെ കുഞ്ഞാലി മൂന്നാമൻ ശക്തമായി നേരിട്ടു. കുഞ്ഞാലി മിരാൻഡയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പക്ഷെ നിരായുധനായ മിരാൻഡയെ കുഞ്ഞാലി മൂന്നാമൻ വധിച്ചില്ല. യുദ്ധവിജയം ആഘോഷിക്കാൻ നാട്ടുകാർ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലേക്ക് കപ്പിൽ ഇറങ്ങി വരുമ്പോൾ ഉണ്ടായ വീഴ്ച ധീരനായ ആ നാവിക തലവന്റെ മരണകാരണമായി.
1595ൽ മുഹമ്മദ് മരക്കാർ (കുഞ്ഞാലി മരക്കാർ നാലാമൻ) കോട്ടക്കൽ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. സാമൂതിരി പോർച്ചുഗീസ് ശക്തിയുമായി സൗഹൃദം ഉറപ്പിക്കുന്നതിനോട് കുഞ്ഞാലി നാലാമൻ വിയോജിച്ചു. പോർച്ചുഗീസ് അധികാരികൾ സാമൂതിരിയെയും കുഞ്ഞാലി നാലാമനെയും തമ്മിലകറ്റാൻ പല തന്ത്രങ്ങളും പ്രയോഗിച്ചു. കുഞ്ഞാലിയുടെ ധീരസാഹസിക കൃത്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പോർച്ചുഗീസുകാർക്ക് അനുകൂലമായ നിലപാടെടുക്കാൻ രാജസേവകരും സാമൂതിരിയെ നിർബന്ധിച്ചു. പോർച്ചുഗീസുകാരുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ കുഞ്ഞാലി നാലാമൻ സാമൂതിരിയോട് അവരുടെ ചതിയിൽ കുടുങ്ങി പോകരുതേയെന്ന് അപേക്ഷിച്ചിരുന്നു. കുഞ്ഞാലിയുമായി പിണങ്ങിയ സാമൂതിരി 1597ൽ പോർച്ചുഗീസുകാരുമായി ഒരു കരാർ ഉണ്ടാക്കി. 1599 പോർച്ചുഗീസുകാരും സാമൂതിരിയും ഒരു വലിയ സൈന്യത്തെ ഒരുക്കി കുഞ്ഞാലി നാലാമനെതിരെ യുദ്ധം ചെയ്തു. പോർച്ചുഗീസ് സൈനിക ഉദ്യോഗസ്ഥർ സൈന്യസമീതം കോട്ടക്കൽ കോട്ടയുടെ സമീപത്തെത്തി. അവരെ സഹായിക്കാൻ സാമൂതിരിയുടെ സൈന്യവും ഉണ്ടായിരുന്നു. കുഞ്ഞാലി നാലാമൻ ഈ ആക്രമണത്തെ ധീരമായി നേരിട്ടു.
1600 മാർച്ച് 7 ന് പോർച്ചുഗീസ് - സാമൂതിരി സംയുക്ത സൈന്യം മരക്കാർ കോട്ട വളഞ്ഞു. തന്റെ രാജാവായ സാമൂതിരിക്ക് ഉടവാൾ അടിയറ വയ്ക്കാം എന്നും തന്റെ ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയാൽ മതിയെന്നുമുള്ള കുഞ്ഞാലി നാലാമന്റെ അപേക്ഷ അംഗീകരിക്കാനും രേഖാമൂലം ഇക്കാര്യം സമ്മതിക്കാനും സാമൂതിരി തയ്യാറായി. സാമൂതിരിയുടെ മുമ്പിൽ വാൾ സമർപ്പിച്ച് വിനയപൂർവ്വം കുഞ്ഞാലി നാലാമൻ കൈകൂപ്പി. ഉടനെ തന്ത്രശാലിയായ പോർച്ചുഗീസ് തലവൻ ഫുർഡാറ്റോ ഓടിയെത്തി കുഞ്ഞാലിയെ തട്ടിക്കൊണ്ടു പോകാൻ ഒരുങ്ങി. ഈ ചതി സഹിക്കാൻ ആവാതെ സാമൂതിരിയുടെ നായർ പട സൈന്യാധിപന്റെ മേൽ ചാടിവീണ് തങ്ങളുടെ പ്രിയപ്പെട്ട മരക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിരായുധനായ കുഞ്ഞാലി നാലാമന് തന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നും ചെയ്യാനായില്ല.ഫുർഡാറ്റോയുടെ സൈന്യം കോട്ടക്കൽ കോട്ട ഇടിച്ചു നിരത്തി. കോട്ട കൊള്ളയടിച്ച് കിട്ടിയ ധനവുമായി ഫുർഡാറ്റോ ഗോവയിലേക്ക് പുറപ്പെട്ടു. ബന്ധനസ്ഥനായി തടവറയിൽ അടയ്ക്കപ്പെട്ടിട്ടും ധീരനായ കുഞ്ഞാലി നാലാമൻ തളർന്നില്ല. വിചാരണ പ്രഹസനത്തിനുശേഷം കുഞ്ഞാലി നാലാമനെയും കൂട്ടരെയും തൂക്കിലേറ്റി. കുഞ്ഞാലി നാലാം എന്റെ തല അറുത്തെടുത്ത് ഉപ്പിലിട്ടു. ഉടൽ കഷ്ണങ്ങളാക്കി വെട്ടി നുറുക്കി പലസ്ഥലങ്ങളിലായി പ്രദർശിപ്പിച്ചു.തല ഉണക്കി കണ്ണൂരിൽ എത്തിച്ച് മുളങ്കാലിൽ കുത്തിനിർത്തി പ്രദർശിപ്പിച്ചു. കുഞ്ഞാലി മരക്കാർ നാലാമന്റെ വധത്തോടെ കോഴിക്കോടിന്റെ ശക്തമായ നാവിക പാരമ്പര്യം അവസാനിച്ചു. അനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കോട്ടയുടെ ശേഷിപ്പുകൾ അവിടങ്ങളിൽ ചിതറിക്കിടക്കുന്നു.
മുൻഗാമിയാൽ അധികാര ചെങ്കോൽ കൈമാറപ്പെട്ടു, സ്വന്തം രാജാവിനാൽ ചതിക്കപ്പെട്ടു വീരമൃതുവിനിരയായ മുഹമ്മദ് അലി മരക്കാർ മറ്റു കുഞ്ഞാലിമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
കുഞ്ഞാലിമരക്കാർ മ്യൂസിയം
കുഞ്ഞാലിയെ പറങ്കികളുടെ കൈകളിൽ ഏൽപ്പിച്ചു കൊടുത്ത പൂർവികരുടെ നന്ദികേടിൽ ദുഖിച്ച സാമൂതിരി, കുഞ്ഞാലി കുടുംബവുമായി പഴയകാല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിച്ചു. കുഞ്ഞാലി നാലാമൻ താവഴി കുഞ്ഞിക്കാലന്തന് മരക്കാർ പട്ടം നൽകാൻ സാമൂതിരി തീരുമാനിച്ചു.
![](/images/thumb/8/84/16077-MUSEUM..jpg/300px-16077-MUSEUM..jpg)
കുഞ്ഞാലി മരക്കാർ പട്ടം സ്വീകരിച്ച കുഞ്ഞി കലന്ദനും കുടുംബവും കോട്ടക്കലിലേക്ക് തിരിച്ചുവന്നു. കുഞ്ഞാലി മരക്കാരുടെ വീട് ഉണ്ടായിരുന്ന സ്ഥലത്ത് മാളിക കെട്ടി. രണ്ട് നിലകളുള്ള വീടിനു മുകളിൽ 14 അറകളും താഴെ നടുവത്ത് കളരിയും പടമേശയും ഉണ്ടായിരുന്നു. പിന്നീട് വന്ന മരക്കാർ താവഴിക്ക് വീട് നിലനിർത്താൻ കഴിഞ്ഞില്ല. വീടിന്റെ പല ഭാഗങ്ങളും തകർന്നു. സാമ്പത്തിക ബാധ്യത കാരണം പക്രൻ മരക്കാർ അനന്തിരവൻ മമ്മദ് മരക്കാർക്ക് വീട് കൈമാറി. പിന്നീട് മൂന്നു മുറികളും അകത്തളവും മാത്രമുള്ള ഈ വീട് കേരള സർക്കാർ ഏറ്റെടുത്തു. 1976 ഓഗസ്റ്റ് 25ന് ഈ ഭവനം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. "എതിർത്തു തോൽപ്പിക്കാൻ പറ്റാത്ത വ്യാഘ്രം" എന്ന് പോർച്ചുഗീസ് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഈ ചരിത്ര സ്മാരകം ഇരിങ്ങൽ കോട്ടക്കലിൽ സംസ്ഥാന പുരാവസ്തു വകുപ്പ് പരിപാലിച്ചു വരുന്നു. കുഞ്ഞാലിമരക്കാരുടെ പോരാട്ടങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം 2004 ലാണ് കോട്ടക്കലിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത്. കുഞ്ഞാലി മരക്കാർ സ്മാരക പരിസരത്ത് നിന്ന് ലഭിച്ച വിവിധതരം വാളുകൾ, വെട്ടുകത്തികൾ, പീരങ്കി ഉണ്ടകൾ, കൈത്തോക്കിന്റെ ഉണ്ട, കോഴിക്കോട്ടെ വീരരായർ വെള്ളിനാണയങ്ങൾ, കൊച്ചിയിൽ നിന്നുള്ള പോർച്ചുഗീസ് - ഇന്ത്യ എന്നാണ് തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് സഞ്ചാരിയായ പൈറാൾ 1610ൽ വരച്ച കുഞ്ഞാലിമരക്കാർ കോട്ടയുടെ രൂപരേഖയും കോട്ടയുടെ മാതൃകയും മ്യൂസിയത്തിന്റെ മറ്റൊരു അലങ്കാരമാണ്.
സർഗാലയ കരകൗശല ഗ്രാമം
വിനോദസഞ്ചാരികൾക്കായി തെരഞ്ഞെടുത്ത 12 മികച്ച ടൂറിസം അനുഭവങ്ങളിൽ ഒന്നാണ് ഇരിങ്ങൽ സർഗാലയ കരകോശ ഗ്രാമം. ഉത്തരവാദിത്വ ടൂറിസം എന്ന നിലയിൽ കരകൗശല മേഖലയിൽ കേരളത്തിൽ ആദ്യമായി സ്ഥാപിതമായ ഈ ഗ്രാമം കുറഞ്ഞ കാലം കൊണ്ട് തന്നെ രാജ്യത്തിന്റെ ശ്രദ്ധ നേടി. കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയം നൽകുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ സഞ്ചാര പദ്ധതിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു. അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ച ധാരാളം കലാകാരന്മാർ ഇവിടെയുണ്ട്. രമേശ് എന്ന ആർക്കിടെക്റ്റിന്റെ നേതൃത്വത്തിലാണ് സർഗാലയ ക്രാഫ്റ്റ് വില്ലേജ് രൂപം കൊണ്ടത്. 2011ൽ മന്ത്രി കോടിയേരി ബാലകൃഷ്ണൻ നാടിന് സമർപ്പിച്ച സർഗാലയ ഇന്ന് വ്യത്യസ്ത കരകൗശല വസ്തുക്കളും, പാർക്കും, പരിപാടികളും കൊണ്ട് ജനങ്ങളെ ആകർഷിക്കുന്നു.
![](/images/thumb/b/be/16077-SARGAALAYA.jpg/300px-16077-SARGAALAYA.jpg)
അതേപോലെ ധാരാളം പേർക്ക് ഉപജീവനമാർഗ്ഗവുമായി. കോട്ടക്കൽ കുഞ്ഞാലിമരക്കാരുടെ വീരകൃത്യങ്ങൾക്ക് താങ്ങും തണലുമായിരുന്ന ഇരിങ്ങൽ പാറയുടെ പശ്ചാത്തലം സർഗാലയിൽ എത്തുന്നവർക്ക് ദേശാഭിമാനത്തിന്റെ സ്മരണകൾ ഉയർത്തും. കുറ്റ്യാടി പുഴയുടെ ഭാഗമായ കോട്ടപ്പുഴയോട് ചേർന്ന് നിൽക്കുന്ന സർഗാലയ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചുമതലയിൽ വർഷംതോറും നടത്തുന്ന കരകൗശലമേള കൊണ്ട് ഏഷ്യയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് കഴിഞ്ഞു. കേരളത്തിന്റെ വൈവിധ്യമാർന്ന ക്ലാസിക്കൽ കലകളെയും നാടോടി കലകളെയും കൂടി അടുത്തറിയാൻ ഇവിടെയെത്തുന്ന സന്ദർശകർക്ക് അവസരമുണ്ട്. ചിരട്ട,മുള,കയർ,തെങ്ങോല,കൈതോല, കളിമണ്ണ് എന്നിങ്ങനെ നിരവധി പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് അതീവ ചാരുതയോടെ നിർമ്മിച്ച ഒട്ടേറെ കരകൗശല വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മത്സ്യബന്ധനം
കടലും പുഴയും തോടുകളും കൊണ്ട് പ്രകൃതിരമണീയമായ കോട്ടക്കൽ പ്രദേശത്തെ ധാരാളം പേർ മത്സ്യബന്ധനത്തിലൂടെ വരുമാനം കണ്ടെത്തി കുടുംബം പുലർത്തുന്നു പുതിയ കടൽ മത്സ്യങ്ങളും പുഴ മത്സ്യങ്ങളും ലഭിക്കാൻ വേണ്ടി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഈ പ്രദേശത്ത് ജനങ്ങൾ എത്തിയിരുന്നു പഴയകാലത്ത് മത്സ്യ കയറ്റുമതി ഇന്നത്തേതിൽ നിന്നും താരതമ്യേനെ കുറവായതുകൊണ്ട് ഈ പ്രദേശത്തുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭിക്കുമായിരുന്നു ചാകര ഉണ്ടാകുമ്പോൾ മത്സ്യം
![](/images/thumb/c/cb/16077-fishing.jpeg/300px-16077-fishing.jpeg)
ധാരാളം ലഭിക്കുന്നതുകൊണ്ട് ഉണക്കി സൂക്ഷിക്കുമായിരുന്നു ഉണക്ക മത്സ്യങ്ങൾ വിറ്റും വരുമാനം കണ്ടെത്തി മത്സ്യം കാവുമ്മൽ എടുത്തായിരുന്നു കിഴക്കൻ പ്രദേശങ്ങളിൽ എത്തിച്ചിരുന്നത് ഇന്നത്തേത് പോലുള്ള പ്ലാസ്റ്റിക് കവറുകൾ ഒന്നും ഉണ്ടായിരുന്നില്ല ഓലകൊണ്ട് മെടഞ്ഞ മീൻ കൊട്ടയിലായിരുന്നു ആവശ്യക്കാർ മത്സ്യം വാങ്ങി കൊണ്ടുപോയിരുന്നത് യന്ത്രവൽകൃത ബോട്ടുകളൊന്നും ഇല്ലാതിരുന്ന കാലത്ത് കൊതുമ്പ് വെള്ളവും ഉപയോഗിച്ചായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത് ഇളംബക്ക ഇരുന്ത് കല്ലുമ്മക്കായ എന്നിവ ശേഖരിച്ചും ഈ പ്രദേശത്തുള്ളവർ വരുമാനം കണ്ടെത്തി നീട്ടാവശ്യങ്ങൾക്കും ഇവ ശേഖരിച്ചിരുന്നു.
മരക്കാർ പള്ളി
![](/images/thumb/4/49/16077_masjid.jpg/300px-16077_masjid.jpg)
കുഞ്ഞാലിമരക്കാർ സ്മാരകത്തിന് അരക്കിലോമീറ്റർ അകലെ മരക്കാർ പള്ളി തലയുയർത്തി നിൽക്കുന്നു. തനത് കേരളീയ വാസ്തു ശില്പ ശൈലിയാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞാലിമരക്കാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്ത അംശവടി യും പോർച്ചുഗീസുകാരുടെ സിംഹാസനവും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. യൂറോപ്പ്യൻ വാസ്തു ശില്പ ശൈലിയിൽ പ്രത്യേകതരം മരത്തിലാണ് ഈ മനോഹര സിംഹാസനം നിർമ്മിച്ചിരിക്കുന്നത് സിംഹാസനത്തിന്റെ മധ്യത്തിൽ പൂർണ്ണമുകനും നീളം തലമുടിയും തലതു വസ്ത്രവും ധരിച്ച യേശുക്രിസ്തുവിനെ കൊത്തിവെച്ചിട്ടുണ്ട് ഇതിന്റെ കീഴ്ഭാഗത്തായി പ്രാവുകളെയും മുന്തിരിവള്ളി പടർപ്പുകളെയും കുത്തിയിട്ടുണ്ട് കുഞ്ഞാലി നാലാമൻ ഗോവയിൽ നിന്ന് പോർച്ചുഗീസുകാരെ ആക്രമിച്ചു പിടിച്ചെടുത്തതാണ് ഈ സിംഹാസനം
തൂക്ക് വിളക്കും മരത്തിൽ പണിത ഒരു പരിചയവും പള്ളിയിലുണ്ട്.കുഞ്ഞാലി നാലാം ഉമ്മയുടെയും കുഞ്ഞാലിമരക്കാർ മൂന്നാമന്റെയും കുടീരങ്ങൾ ഈ പള്ളിയിലാണ് കുഞ്ഞാലിമരക്കാർ പള്ളിയും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്
കൊളാവി ബീച്ച്
![](/images/thumb/1/17/16077_%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BE%E0%B4%B5%E0%B4%BF_%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D..jpg/300px-16077_%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BE%E0%B4%B5%E0%B4%BF_%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D..jpg)
കേരളത്തിലെ ഇരിങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൊളാവി ബീച്ച്. 508 അവലോകനങ്ങളെ അടിസ്ഥാനമാക്കി ഈ സ്ഥലത്തിന്റെ ശരാശരി റേറ്റിംഗ് 5-ൽ 4.40 ആണ് .ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്റർ അകലെയാണിത്. വടകരയ്ക്കടുത്തുള്ള ശാന്തമായ ബീച്ച് പ്രദേശം. ഒരു കടൽത്തീര ഗ്രാമത്തിലൂടെയാണ് ഇവിടേക്കുള്ള വഴി. കാഴ്ചകൾ വളരെ മനോഹരമാണ്, തിരക്ക് തീരെയില്ല.കടൽത്തീരം തന്നെ താരതമ്യേന ചെറുതാണ്, പക്ഷേ അതിന് ചുറ്റും സമൃദ്ധമായകണ്ടൽക്കാടുകൾ ഉണ്ട് .അത് സ്വകാര്യതയും ഏകാന്തതയും പ്രദാനം ചെയ്യുന്നു. ഞണ്ടുകൾ, പക്ഷികൾ, ചെറുമത്സ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്നു കണ്ടൽക്കാടുകൾ.
കണ്ടൽക്കാട് (Mangrove forest)
![](/images/thumb/a/af/16077_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%28Mangrove_forest%29.jpg/300px-16077_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%28Mangrove_forest%29.jpg)
അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ് കണ്ടൽക്കാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു.പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് ഇവ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്.
വടകരയ്ക്കടുത്തുള്ള ശാന്തമായ ബീച്ച് പ്രദേശം.കടൽത്തീരം താരതമ്യേന ചെറുതാണ്, പക്ഷേ അതിന് ചുറ്റും സമൃദ്ധമായ കണ്ടൽക്കാടുകൾ നിറഞ്ഞിരിക്കുന്നു. അത് സ്വകാര്യതയും ഏകാന്തതയും പ്രദാനം ചെയ്യുന്നു. ഞണ്ടുകൾ, പക്ഷികൾ, ചെറുമത്സ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ കണ്ടൽക്കാടുകൾ. കുറ്റ്യാടി പുഴ അറബി കടലിൽ അലിഞ്ഞുചേരുന്ന അഴിമുഖത്ത് കുറ്റ്യാടി പുഴയ്ക്ക് ഇരുവശവുമായി ഏകദേശം 5 ഏക്കറോളം വിസ്തൃതിയിൽ കണ്ടൽ കാടുകൾ പടർന്നു നിൽക്കുന്നു. ഇത് പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. ദിവസേനേ നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്.
മിനി ഗോവ
![](/images/thumb/e/e7/16077-minigoa.jpg/300px-16077-minigoa.jpg)
കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തിന് വടക്കുള്ള മിനി ഗോവ ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ താലൂക്ക് പരിധിയിലും പയ്യോളി മുൻസിപ്പാലിറ്റി യിലുമായി വ്യാപിച്ചു കിടക്കുന്നു . ഇരിങ്ങൽ കോട്ടക്കലിലെ മരക്കാർ കോട്ടയ്ക്ക് പടിഞ്ഞാറ് വശം കൂടിയാണ് . പണ്ട് പണ്ടേ അറിയപ്പെടുന്ന ഇവിടെയാണ് കാലവർഷം ശക്തി പ്രാപിക്കുമ്പോൾ കുറ്റ്യാടിപ്പുഴ അതിശക്തമായി കുതിച്ചെത്തി മലവെള്ളം മൂരാട് പുഴയിൽ കൂടി അറബിക്കടലിലേക്ക് കുതിക്കുന്ന ഒരു അഴിമുഖം കൂടിയാണ് ഇവിടം. അരികിലായി കപ്പലിന്റെ അവശിഷ്ടം ആണെന്ന് ഏവരും തെറ്റിദ്ധരിക്കുന്ന ഒരു മെഷീൻ കാണാം വർഷങ്ങൾക്കു മുൻപ് അപായത്തിൽപെട്ട് ആഴങ്ങളിലേക്ക് അകപ്പെട്ട ഒരു കപ്പലിനെ എത്തിക്കാൻ ഒരു അവശിഷ്ടമാണത്. പ്രകൃതി വരദാനമായി നൽകിയ കടലും കരയും തീരവും കാടും കണ്ടൽക്കാടും സൗന്ദര്യമേകി നിൽക്കുന്ന ഈ തീരത്ത് സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു. വേലിയേറ്റം നടക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായി അപകടമേഖല കൂടിയാണെന്ന് കാര്യം ഓർമ്മിപ്പിക്കട്ടെ. കണ്ടൽക്കാടുകളാലും നിരവധി ജീവികളുടെ ആവാസവ്യവസ്ഥകളാലും സമ്പന്നമായ ഏകദേശം 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു സുന്ദര തീരമാണിത്. അവിടുത്തെ കടലാമ സംരക്ഷണ പ്രവർത്തകരായ അംഗങ്ങൾ ചേർന്ന് വച്ചു പിടിപ്പിച്ചതാണ് ഈ കണ്ടൽക്കാടുകളിൽ ഏറെയും, ഇങ്ങനെ ചെയ്തില്ല എങ്കിൽ പുളിമൂട്ടിൽ തട്ടി കിഴക്കോട്ട് ഒഴുകുന്ന നീരൊഴുക്ക് കാർഷിക വ്യവസ്ഥയെ മോശമായ രീതിയിൽ ബാധിക്കുമാ യിരുന്നു. അറബിക്കടലിലെ വെള്ളിയാങ്കല്ലിലേക്ക് കേവലം9.8 കി. മി ഇവിടെ നിന്നുള്ളൂ.
വരും നാളുകളിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരിടമായി മാറിക്കൊണ്ടേയിരിക്കുന്നു.
മൂരാട് പാലം
![](/images/thumb/5/5c/16077-moorad_bridge.jpg/300px-16077-moorad_bridge.jpg)
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുറ്റ്യാടി പുഴയുടെ ഭാഗമായ മൂരാട് പുഴക്കു കുറുകെ ഉള്ള പാലമാണ്. മൂരാട് പാലം. 1938ലാണ് മൂരാട് പാലത്തിന്റെ നിർമാണം തുടങ്ങിയത്.1940 ൽ പാലത്തിന്റെ പണി പൂർത്തിയായി. മദ്രാസ് ഗഗൻ ഡങ്കർലി കമ്പനിയാണ് ഇതിന്റെ നിർമാണം ഏറ്റെടുത്തത്. റൂറൽ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് പാല നിർമാണം നടന്നത്. കോട്ടക്കൽ പ്രദേശനിവാസികളായ ഉക്കണ്ടൻ, ചെത്തിൽ കണ്ണൻ തുടങ്ങി അനവധി പേർ പാലം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു.172600 രൂപയാണ് മൊത്തത്തിൽ മൂരാട് പാലത്തിന്റെ നിർമാണ ചെലവ്. 1965 ൽ റിലീസ് ചെയ്ത അമ്മയെ കാണാൻ എന്ന സിനിമയിൽ മൂരാട് പാലം ചിത്രീ കരിച്ചിട്ടുണ്ട്. പാലം വരുന്നതിനു മുമ്പ് പുഴയുടെ ഇരുവശ ങ്ങളിലേക്കും പോകാൻ ചങ്ങാടമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂരിവണ്ടിയും കുതിരവണ്ടിയും യാത്രക്കാരും ചങ്ങാടത്തിൽ കയറി മറുകരയിൽ എത്തിയ കോട്ടക്കൽ നിവാസികൾക്ക് ഇന്നും ഗൃഹതുരത ഉണർത്തുന്ന ഓർമ്മകൾ. മൂവർ ആണ്ട കടവാണ് മൂരാട്.രണ്ടു മൂരിയും ഒരാളും ഈ കടവിൽ ആഴ്ന്നു പോയി അങ്ങനെj ഈസ്ഥലത്തിനു മൂരാട് എന്ന പേര് വന്നു.
നാഷണൽ ഹൈ വെ വികസനത്തിന്റെ കൂടെമൂരാട് പുതിയ പാലത്തിന്റെ പണി കൂടി നടന്നു കൊണ്ടിരിക്കുന്നു.
കുടുംബ ആരോഗ്യ കേന്ദ്രം
![](/images/thumb/3/33/16077_FHC_IRINGAL.jpg/300px-16077_FHC_IRINGAL.jpg)
കുഞ്ഞാലി മരക്കാർ സ്മാരകത്തിനടുത്താണ് ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് ഒരു ഫിഷറീസ് കോളനി ഉണ്ടായിരുന്നു.1973 ജൂലൈ 15ന് അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന അബൂബക്കർ കുട്ടി നാഹ ഫിഷറീസ് ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തത്.
ബ്ലോക്ക് ബി ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസി, ലബോറട്ടറി, കുത്തിവെപ്പുമുറി, ഒബ്സർവേഷൻ മുറി, എന്നിവയാണ്. ഒന്നാം നിലയിൽ മെഡിക്കൽ ഓഫീസറുടെഓഫീസ്, പൊതുജനാരോഗ്യ വിഭാഗം കോൺഫറൻസ് ഹാൾ, എന്നിവ സ്ഥിതിചെയ്യുന്നു.
ചരിത്രമുറങ്ങുന്ന പാറ
![](/images/thumb/4/45/16077_IRINGAL_PAARA.jpg/300px-16077_IRINGAL_PAARA.jpg)
60 വർഷങ്ങൾക്കു മുമ്പ് വരെ 23 ഏക്കറോളം സ്ഥലത്ത് തലയുയർത്തി നിന്നിരുന്ന ഇരിങ്ങൽപ്പാറ കുഞ്ഞാലിമരക്കാർ സൈന്യത്തിന്റെ പ്രധാനപ്പെട്ട ഒരു സിഗ്നൽ സങ്കേതമായിരുന്നു. ഇന്നത്തെ ഓയിൽ മിൽ ഷോപ്പിൽനിന്ന് പാറയുടെ ഒരു വശത്തുകൂടി ചെറിയൊരു വഴി മാത്രമേ ഹോട്ടൽ കോട്ടക്കൽ ഭാഗത്തേക്ക് പോകാൻ ഉണ്ടായിരുന്നത്. കോമത്ത് തറവാട്ടുകാർക്ക് ആയിരുന്നു പാറയുടെ അവകാശം. 1961ലാണ് പാറ പൊട്ടിക്കാൻ തുടങ്ങിയത് കോമത്ത് തറവാട്ടുകാരിൽ നിന്നും 6 ഓളം മണപ്പള്ളി തറവാട്ടുകാർ വാങ്ങി.
മടപ്പള്ളി ഗവൺമെന്റ് കോളേജിന് ആവശ്യമായ കല്ല് കൊണ്ടുപോയിരുന്നത് ഈ പാറയിൽ നിന്നായിരുന്നു. അന്ന് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് കല്ല് തോണിയിൽ കയറ്റി ഊരാട് പാലത്തിനരികിൽ എത്തിച്ചായിരുന്നു മറ്റു ഭാഗങ്ങളിലേക്ക്കല്ല് എത്തിച്ചിരുന്നത്. പാറയുടെ മുകളിലുള്ള മണ്ണ് താഴെയിറക്കിയാണ് കോട്ടക്കൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ഉപയോഗിച്ചത്. റെയിൽവേ വഴിയാണ് പാറയുടെ മുകളിലുള്ള മണ്ണ് താഴെ ഇറക്കിയത്. ഇങ്ങനെ താഴെ ഇറക്കിയ മണ്ണ് തലച്ചുമടായി റോഡിന് അരികിൽ എത്തിച്ചു. കോട്ടക്കൽ ബീച്ച് വരെയാണ് ഈ മണ്ണ് ഉപയോഗിച്ചത്.
അഴിമുഖം
![](/images/thumb/0/0e/16077_AZHIMUGHAM.resized.resized.jpg/300px-16077_AZHIMUGHAM.resized.resized.jpg)
കുറ്റ്യാടി പുഴയും അറബിക്കടലും ഒത്തുചേരുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ സ്ഥലമാണ് കോട്ടത്തുരുത്തി അഴിമുഖം.30 വർഷങ്ങൾക്ക് മുമ്പ് ഇന്നുള്ള അഴിമുഖത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു അഴിമുഖം ഉണ്ടായിരുന്നത്. കുഞ്ഞാലി മരക്കാരുടെ സ്മരണ നിലനിൽക്കുന്ന കോട്ടക്കൽ പ്രദേശത്തിന്റെ പ്രത്യേകതയാണ് പുഴയും കടലും ഒത്തുചേരുന്ന അഴിമുഖം.കുഞ്ഞാലി മരക്കാരുടെ പോരാട്ടത്തിൽ അഴിമുഖത്തിലൂടെ പുഴയിലേക്ക് കടക്കാൻ പറങ്കികൾക്ക് പെട്ടെന്ന് കഴിഞ്ഞിരുന്നില്ല. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം കണ്ടൽക്കാടുകൾ നിറഞ്ഞ് പ്രകൃതി തന്നെ പരിസ്ഥിതിക്ക് കോട്ടം വരാതെ കാക്കുന്നു. ഈ അടുത്തകാലത്ത് അഴിമുഖത്ത് മണർത്തിട്ട വന്നടിയുന്നത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
കടലാമ സംരക്ഷണ കേന്ദ്രം
![](/images/thumb/8/8b/16077aamavalarthukendram.resized.jpg/300px-16077aamavalarthukendram.resized.jpg)
തീരം സംരക്ഷണ സമിതി പ്രവർത്തകർ കോട്ടക്കലിനടുത്തുള്ള കൊളാവിപ്പാലത്ത് 1992ൽ കടലാമസംരക്ഷണ കേന്ദ്രം എന്നൊരാശയം മുന്നോട്ടുവെച്ചു. ആമയെ കൊന്നു തിന്നുന്നത് നിർത്തലാക്കാനും ആമ മുട്ടകൾ സംരക്ഷിക്കാനും അവർ ശ്രമിച്ചു. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. യന്ത്രവത്കൃത ട്രോളിംഗ് വന്നതോടെ ആമകൾ കെണിയിൽ പെടാൻ തുടങ്ങി. ഇങ്ങനെ പരിക്ക് പറ്റി വരുന്ന ആമകൾക്ക് ചികിത്സ നൽകി. രാത്രിയും പുലർച്ചയും ആണ് ഇവർ മുട്ട ശേഖരിക്കാൻ പോകുന്നത്. കടലാമ മുട്ടകൾ ശേഖരിച്ച് മുട്ടവിരിഞ്ഞുണ്ടാകുന്ന ആമ കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് അയക്കുന്നു. എന്നാൽ അടുത്തകാലത്തായി മുട്ടകളുടെ എണ്ണത്തിൽ വളരെ കുറവാണുള്ളത്.
കടൽ ഭിത്തി നിർമ്മാണവും മണൽ വാരലും ആമകളുടെ വരവ് കുറയാൻ കാരണമാകുന്നു. തങ്ങളുടെ വർഗ്ഗത്തെ നിലനിർത്താനായി ഏറെ പ്രയാസപ്പെട്ട് തീരദേശത്ത് എത്തുന്ന കടലാമകളെയും അവയുടെ മുട്ടകളെയും സംരക്ഷിക്കുന്നതിനായി ഒരു കൂട്ടം പരിസ്ഥിതി സംരക്ഷകരുടെ പ്രവർത്തനം ഈ പ്രദേശത്തിൻറെ അഭിമാനമാണ്.
സുബ്രഹ്മണ്യ ക്ഷേത്രം
![](/images/thumb/f/f5/16077_%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg/300px-16077_%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg)
60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു.
മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു
നാരങ്ങോളിപ്പാലം
![](/images/thumb/1/1e/16077_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82.jpg/300px-16077_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82.jpg)
നാരങ്ങോളി തറവാടിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത് തോടിനു മുകളിലുള്ള ഈ പാലം ഇപ്പോൾ പുതുക്കിപ്പണിതു.പഴയകാലത്ത് ഇത് ചീപ്പ് പാലമായിരുന്നു. ഉപ്പുവെള്ളം കൃഷിസ്ഥലത്തേക്ക് കയറാതിരിക്കാൻ വേണ്ടിയാണ് അന്ന് ചീപ്പുണ്ടാക്കിയത് മഴക്കാലത്ത് തുറന്നുകൊടുക്കും തോട്ടിൽ കൂടി പഴയകാലത്ത് തോണിയിൽ കല്ല് വിറക് തേങ്ങ തുടങ്ങിയ സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുമായിരുന്നു ആ സമയത്ത് ചീപ്പിന്റെ നിര തുറന്നുകൊടുക്കും