"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:

=== മോയിൻകുട്ടി വൈദ്യർ സ്മാരകം ===
=== മോയിൻകുട്ടി വൈദ്യർ സ്മാരകം ===
മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.
മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം അദ്ദേഹത്തിന്റെ ജനനസ്ഥലമായ കൊണ്ടോട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. ബദർ പാട്ടിനെയും മാപ്പിളപ്പാട്ടിലെ മറ്റ് മേഖലകളെ കുുറിച്ച് പഠിക്കാനും അവസരം നൽകുന്നു.വിവിധ സർട്ടിഫിക്കറ്റ് കോഴ്സു കളും ഉണ്ട്. ഫോക് ലോർ സ്റ്റഡിസെന്റർ,റഫറൻസ് ലൈബ്രറി,സാംസ്കാരിക മ്യൂസിയം എന്നിവ പ്രവർത്തിക്കുന്നു.എല്ലാ വർഷവും വൈദ്യർ മഹോത്സവം നടത്താറുണ്ട.മാപ്പിള കലയുമായി ബന്ദപ്പെട്ട വിവിധ കലാരൂപങ്ങൾ രണ്ട്മൂന്ന് ദിവസങ്ങളിൽ അരങ്ങേറുന്നു.
[[പ്രമാണം:18359 moyinkutty vaidyar smarakam.resized.jpg |thumb| മോയിൻകുട്ടി വൈദ്യർ സ്മാരകം|നടുവിൽ]]
[[പ്രമാണം:18359 moyinkutty vaidyar smarakam.resized.jpg |thumb| മോയിൻകുട്ടി വൈദ്യർ സ്മാരകം|നടുവിൽ]]

20:28, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വലിയപറമ്പ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുളിക്കൽ അങ്ങായിൽ നിന്ന് 3 Km കിഴക്ക് സഞ്ചരിച്ചാൽ വലിയ പറമ്പിലെത്തി. വടക്കൻ മലയുടെ താഴ് വാരത്ത് ഉണ്യത്തിപ്പറമ്പിനോടും ചെമ്മലപറമ്പിനോടും പാലപറമ്പിനോടും അതൃത്തി പങ്കു വെക്കുന്ന ഒരിടം.നാല് ഭാഗവും റോഡുകൾ . കൊണ്ടോട്ടി എടവണ്ണപ്പാറ വാഴക്കാട് പുളിക്കൽ - എന്നിവിടങ്ങളിലേക്ക് റോഡുകൾ.ആലക്ക പറമ്പ് എന്ന സ്ഥലമാണ് ഈ പ്രദേശത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് നീറാട് പുളിക്കൽ തുറക്കൽ കൊട്ടപ്പുറം എന്നിവിടങ്ങളിലേക്ക് ഗതാഗതസൗകര്യമുണ്ട്.

2 എൽ പി സ്കൂളുകളും ഒരു യുപി സ്കൂളും വലിയപറമ്പിൽ ഉണ്ട്. കൂടാതെ ഒരു ഹെൽത്ത് സെൻറർ, പോസ്റ്റ് ഓഫീസ്, അംഗനവാടികൾ ,വായനശാല എന്നിവയും ഈ ഗ്രാമത്തിൽ ഉണ്ട്. വലിയപറമ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.

പോസ്റ്റ് ഓഫീസ്

ചരിത്രം

1919 കളുടെ അവസാനം വെള്ളക്കാർക്കെതിരെ ഖിലാഫത്ത് സമരം കത്തിച്ചൊലിക്കുന്ന സമയം. വെള്ളക്കാരുടെ വെടിയേറ്റ് 40 പേർ മരിച്ച കുടുക്കിൽ ചെമ്മന്തൊടി എന്ന സ്ഥലം വലിയപറമ്പിൽ ആണ്. കരിങ്കല്ല് ചെങ്കല്ല് എന്നിവയുടെ ഖനനമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. കൂടാതെ വാഴ ,വെറ്റില ,മരച്ചീനി എന്നിവയുടെ കൃഷികളും ഉണ്ട്. അതുപോലെ അതുപോലെ വിദ്യാഭ്യാസപരമായും കലാപരമായും ഈ പ്രദേശം മുന്നിൽ നിൽക്കുന്നു

ചരിത്ര സ്മാരകങ്ങൾ

  • മോയിൻകുട്ടി വൈദ്യർ സ്മാരകം
  • കൊണ്ടോട്ടി നേർച്ച_ഖുബ്ബ

മോയിൻകുട്ടി വൈദ്യർ സ്മാരകം

മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം അദ്ദേഹത്തിന്റെ ജനനസ്ഥലമായ കൊണ്ടോട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. ബദർ പാട്ടിനെയും മാപ്പിളപ്പാട്ടിലെ മറ്റ് മേഖലകളെ കുുറിച്ച് പഠിക്കാനും അവസരം നൽകുന്നു.വിവിധ സർട്ടിഫിക്കറ്റ് കോഴ്സു കളും ഉണ്ട്. ഫോക് ലോർ സ്റ്റഡിസെന്റർ,റഫറൻസ് ലൈബ്രറി,സാംസ്കാരിക മ്യൂസിയം എന്നിവ പ്രവർത്തിക്കുന്നു.എല്ലാ വർഷവും വൈദ്യർ മഹോത്സവം നടത്താറുണ്ട.മാപ്പിള കലയുമായി ബന്ദപ്പെട്ട വിവിധ കലാരൂപങ്ങൾ രണ്ട്മൂന്ന് ദിവസങ്ങളിൽ അരങ്ങേറുന്നു.

മോയിൻകുട്ടി വൈദ്യർ സ്മാരകം

കൊണ്ടോട്ടി-ഖുബ്ബ

കൊണ്ടോട്ടിയുടെ ചരിത്രമുറങ്ങുന്ന കുടീരമാണ് ഖുബ്ബ. പേർഷ്യൻ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കൊണ്ടോട്ടിയുടെ സ്ഥാപകനായ ഹസ്രത്ത് ഷൈഖ് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ മഖ്ബറയായ ഈ സ്മാരകം രണ്ടുനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. ഇന്തോ സാരസ്വൻ ശില്പകലയുടെ മനോഹാരിതയിൽ ഉയർന്ന ഈ മക്ബറ ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാർക്ക് ആരാധനാകേന്ദ്രം കൂടിയാണ്. സ്ത്രീകൾക്ക് ഉള്ളിൽ കയറി പ്രാർത്ഥിക്കാൻ അനുവാദമുള്ള ഖുബ്ബയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു

കൊണ്ടോട്ടി-ഖുബ്ബ