"കരീമഠം ഗവ ഡബ്ലു യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SAUMYA K S (സംവാദം | സംഭാവനകൾ) |
SAUMYA K S (സംവാദം | സംഭാവനകൾ) |
||
വരി 14: | വരി 14: | ||
*ജി ഡബ്ലിയു യു പി സ്കൂൾ കരീമഠം | *ജി ഡബ്ലിയു യു പി സ്കൂൾ കരീമഠം | ||
*ഗ്രന്ധശാല[[പ്രമാണം:33203 ayurveda clinic.jpg|ലഘുചിത്രം|ayurveda clinic]][[പ്രമാണം:33203 Pothuvitharanakendram.jpg|ലഘുചിത്രം|pothuvitharana kendram]] | *ഗ്രന്ധശാല | ||
*പൊതുവിതരണ കേന്ദ്രം[[പ്രമാണം:33203 ayurveda clinic.jpg|ലഘുചിത്രം|ayurveda clinic]][[പ്രമാണം:33203 Pothuvitharanakendram.jpg|ലഘുചിത്രം|pothuvitharana kendram]] | |||
*ആയുർവേദ ആരോഗ്യ കേന്ദ്രം | *ആയുർവേദ ആരോഗ്യ കേന്ദ്രം |
20:25, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കരീമഠം
പ്രകൃതി സുന്ദരമായ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാൽ അനു ഗ്രഹീതമായ കരീമഠം എന്ന ഈ ഗ്രാമം അയ്മനം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാറ് ഈ ഗ്രാമത്തെ ചുറ്റി ഒഴുകുന്നു. ഈ കൊച്ചു ഗ്രാമത്തെ സുന്ദരിയാക്കുന്നതും വിഭവ സമ്പന്നമാക്കുന്നതും പെണ്ണാ റാണ്.മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുന്ന പുഴ,നദീതീരത്തോട് ചേർന്നു തന്നെ കണ്ണെത്താദൂരത്തോളം വിശാലമായ പാടം. പലതരം കൃഷികൾ. വാഴ, തെങ്ങ്, നെല്ല് എന്നുവേണ്ട നിരവധി കൃഷിയിനങ്ങൾ. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയും മത്സ്യബന്ധ നവുമാണ്.പച്ചപ്പാർന്ന വയലുകൾ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. എന്റെ ഗ്രാമത്തെ നഗരത്തോട് ബന്ധിപ്പിക്കുന്ന നിരവധി ടാറിട്ട റോഡുകൾ കാണാം. ഗ്രാമത്തിന്റെ മധ്യഭാഗത്തായി പ്രൈമറി വിദ്യാലയം നാടിന് സമ്പത്തായി നിൽക്കുന്നു.സ്കൂളിനോട് ചേർന്ന് ചരിത്രസ്മാരകമായ ശ്രീനാരായണഗുരുമന്ദിരം സ്ഥിതി ചെയ്യുന്നു.അതുപോലെ പൊതുസ്ഥാപനങ്ങളായ സ്കൂൾ, ആശുപത്രി, വായനശാല എന്നിവയും ഇവിടെ നിലകൊള്ളുന്നു.നാടിന്റെ വളർച്ചയ്ക്ക് നേതൃത്വം വഹിച്ചത് പി കെ കേശവൻ വൈദ്യൻ ആണ്.സന്തോഷവും സമാധാനവും ഒത്തുചേർന്ന് എന്റെ ഗ്രാമത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു.
ഭൂമിശാസ്ത്രം
നെൽപാടങ്ങൾ
ഗ്രാമത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കണ്ണെത്താദൂരത്തോളം പച്ചവിരിച്ചുനിൽക്കുന്ന നെൽപാടങ്ങൾ . ഇവിടെയുള്ള ആളുകൾ നെൽ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രധാനകൃഷി നെല്ലാണ്.വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്യുന്നു. നെൽകൃഷിയോടൊപ്പം ഇടവിള കൃഷിയായി പച്ചക്കറിയും കൃഷി ചെയ്യുന്നു. കൃഷിക്കു ശേഷം കച്ചി കയറ്റുമതി ചെയ്യുന്നുണ്ട്.തുടർന്ന് താറാവ്ക്കൃഷിയും ചെയ്യുന്നു.പ്രകൃതിഭംഗി ആസ്വദിക്കാൻ വിദേശികൾ എത്താറുണ്ട്.
പുഴ
മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാറിനാൽ ചുറ്റപ്പെട്ടതാണ് അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡായ കരീമഠം എന്ന ഗ്രാമം. വർഷകാ ലത്ത് നിറഞ്ഞ് ഒഴുകുന്ന പുഴ വേനൽക്കാലത്ത് മെലിയുന്നു. ധാരാളം മത്സ്യസമ്പത്തിനാൽ അനുഗ്രഹീതമാണ് പെണ്ണാറ്. പുഴയുടെ ഇരുകരകളിലുമുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗവും വിനോദമാർഗ്ഗവുമാണ് മത്സ്യബന്ധനവും ചൂണ്ടയിടലും. ഈ ഗ്രാമ വാസികളുടെ പ്രധാന വരുമാന മാർഗ്ഗമായ നെൽകൃഷിയെ ഈ പുഴവളരെയധികം സ്വാധീനിക്കുന്നു. കരീമഠം നിവാസികൾ കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന പുഴയാണ് പെണ്ണാറ്. ഗതാഗത സൗകര്യം വളരെ കുറവുള്ള ഈ ഗ്രാമത്തിൽ , പുഴയിലൂടെയുള്ള ബോട്ട്, വള്ളം എന്നിവയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. വിനോദ സഞ്ചാരികൾ ഹൗസ്ബോട്ടിലൂടെ ഈ ഗ്രാമ ഭംഗി ആസ്വദിക്കാൻ വരുന്നതും പെണ്ണാറ് തോട്ടിലൂടെയാണ്.
പൊതുസ്ഥാപനങ്ങൾ
- ജി ഡബ്ലിയു യു പി സ്കൂൾ കരീമഠം
- ഗ്രന്ധശാല
- പൊതുവിതരണ കേന്ദ്രം
- ആയുർവേദ ആരോഗ്യ കേന്ദ്രം