"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


ആനകളുമായി ചരിത്രമുള്ളതിനാൽ മൂന്ന് ആനകളുടെ നാട് (തൃ+ കരി + ഊര് ) എന്നത് പിന്നീട് തൃക്കരിപ്പൂരായി മാറി എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് .
ആനകളുമായി ചരിത്രമുള്ളതിനാൽ മൂന്ന് ആനകളുടെ നാട് (തൃ+ കരി + ഊര് ) എന്നത് പിന്നീട് തൃക്കരിപ്പൂരായി മാറി എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് .
== '''തൃക്കരിപ്പൂർ സെൻറ് പോൾസ് ദേവാലയം''' ==
ജാതി-മതാചാരങ്ങളും ജാതിക്കനുസരിച്ചുള്ള കുലത്തൊഴിലുകളും ജന്മികുടിയാൻ സമ്പ്രദായങ്ങളും ഒക്കെ കൊടികുത്തി വാണിരുന്ന തൃക്കരിപ്പൂർ പ്രദേശത്ത് ക്രിസ്തുമത വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാൻ ചന്ദ്രഗിരി മിഷന്റെ ചാർജുള്ള ഫാദർ പോൾ ആർ ഫെർണാണ്ടസിന് കഴിഞ്ഞില്ല തന്മൂലം അദ്ദേഹത്തിൻറെ നിരന്തരമായ ആവശ്യമനുസരിച്ച് അന്നത്തെ മംഗലാപുരം ബിഷപ്പ് ഡോക്ടർ ബി ആർ ഫെർണാണ്ടസ് 1939ൽ ഫാദർ ആർ.സി സെക്വേരയെ തൃക്കരിപ്പൂരിലേക്ക് അയച്ചു .റെയിൽവേ സ്റ്റേഷൻ്റെ അടുത്ത് സ്ഥലം വാങ്ങി സെൻറ് പോൾസ് ദേവാലയം , സെൻറ് പോൾസ് സ്കൂൾ ,വൈദിക മന്ദിരം ,അനാഥമന്ദിരം എന്നിവ പണികഴിപ്പിച്ചു. സ്കൂളിൻറെ ചുമതല മംഗലാപുരത്തുള്ള ഊർ സുലൈൻ സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു .
    1957ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ കാസർഗോഡ് കാഞ്ഞങ്ങാട്(ഹോസ്ദുർഗ് ) താലൂക്കുകൾ കേരളത്തിൽ ഉൾപ്പെട്ടതോടെ മംഗലാപുരം രൂപതയുടെ കീഴിലുള്ള ഈ പ്രദേശത്തിൻറെ ഉത്തരവാദിത്വം കോഴിക്കോട് രൂപതയ്ക്ക് കൈമാറി. അങ്ങനെ 1960 മുതൽചന്ദ്രഗിരി മിഷൻ കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലായി.
തൃക്കരിപ്പൂരിലെയുംപരിസരപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് നല്ല വിദ്യാഭ്യാസം പകർന്നു നൽകുന്നതിനും ഇടവക വിശ്വാസികളുടെ ആധ്യാത്മിക കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി അന്നത്തെ ഇടവക വികാരി ഫാദർ ജോസഫ് ഫെർണാണ്ടസ് കണ്ണൂർ പയ്യാമ്പലത്തുള്ള ഊർ സുലൈൻ സിസ്റ്റേഴ്സിന്റെ സേവനം ആവശ്യപ്പെടുകയും സ്കൂളിന്റെ ഉത്തരവാദിത്വം അവരെ ഏൽപ്പിക്കുകയും ചെയ്തു. 1960 ജൂൺ ആറിന് സിസ്റ്റർ റോസാരിയോ സ്കൂളിൻറെ പ്രധാനാധ്യാപികയായി ചാർജെടുത്തു 1963ൽ മോൺസ്ഞ്ഞോർ ജെ.ബി റോഡ്രിഗ്വസ്  ഇടവക വികാരി ഓർഫനേജ് ഡയറക്ടർ, സ്കൂൾ മാനേജർ എന്നീ ചുമതലകൾ ഏറ്റെടുത്തതോടെ സ്കൂളിന്റെയും നാട്ടിന്റെയും സുവർണ്ണകാലം ആരംഭിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സബ് ജില്ലയിൽ മാത്രമല്ല ജില്ലയിൽ തന്നെ മികച്ച വിദ്യാലയം എന്ന പ്രശസ്തി കൈവരിക്കുവാനും സാധിച്ചു. ഇതോടെ സെൻ്റ് പോൾസ് സ്കൂളിന് പോൾസ് ടൗൺ എന്ന പേരും ലഭിച്ചു
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060398" എന്ന താളിൽനിന്ന് ശേഖരിച്ചത്