"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്ര സ്മാരകം)
(ചിത്രശാല)
വരി 20: വരി 20:
== '''<u>പെതുസ്ഥാപനങ്ങൾ</u>''' ==
== '''<u>പെതുസ്ഥാപനങ്ങൾ</u>''' ==


* [[പ്രമാണം:42201 Anchuthengu Service Co-Operative Bank.jpg|ലഘുചിത്രം|അ‍ഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക്]]'''<big>. ജി.ബി.ബി.എൽ.പി.എസ് അഞ്ചുതെങ്ങ്</big>'''
* '''<big>. ജി.ബി.ബി.എൽ.പി.എസ് അഞ്ചുതെങ്ങ്</big>'''
* <big>'''. ഹോളിസ്പിരിറ്റ് ചർച്ച് മാമ്പള്ളി'''</big>
* <big>'''. ഹോളിസ്പിരിറ്റ് ചർച്ച് മാമ്പള്ളി'''</big>
* . '''സെന്റ് പീറ്റർസ് ചർച്ച് അഞ്ചുതെങ്ങ്'''
* . '''സെന്റ് പീറ്റർസ് ചർച്ച് അഞ്ചുതെങ്ങ്'''
വരി 168: വരി 168:


== <u>ചിത്രശാല</u> ==
== <u>ചിത്രശാല</u> ==
[[പ്രമാണം:42201 Anchuthengu Service Co-Operative Bank.jpg|ലഘുചിത്രം|സർവ്വീസ് സഹകരണ സഘം]]
[[പ്രമാണം:42201 Grama Panchayathu.jpg|ലഘുചിത്രം|അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയം]]
[[പ്രമാണം:42201 Grama Panchayathu.jpg|ലഘുചിത്രം|അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയം]]
[[പ്രമാണം:42201 fisheries office.jpg|ലഘുചിത്രം|[[അഞ്ചുതെങ്ങ്]] മത്സ്യതെഴിലാളി വികസന ക്ഷേമ സഹകരണ സംഘം]]
[[പ്രമാണം:42201 fisheries office.jpg|ലഘുചിത്രം|[[അഞ്ചുതെങ്ങ്]] മത്സ്യതെഴിലാളി വികസന ക്ഷേമ സഹകരണ സംഘം]]

15:38, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചുതെങ്ങ്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ പ്രദേശമാണ് അഞ്ചുതെങ്ങ് വർക്കലയിൽ നിന്നും 12 കിലോമീറ്റർ മാറീയാണ് അഞ്ചുതെങ്ങ് സ്ഥീതിചെയ്യുന്നത്.ബ്രട്ടീഷ് സാമ്രാജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്.ഇത്ന്യയ്ക്ക് സ്വീതത്ന്ര്യം കിട്ടുന്നതുവരെ അഞ്ചുതെങ്ങ് ബ്രട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു.

ബ്രട്ടീഷ് ഈസ്റ്റ് ഇത്ന്യാ കമ്പനി നിർമിച്ച അഞ്ചുതെങ്ങ് കോട്ട പ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ്.തിരുവിതാംകൂർ ന്ട്ടുരാജ്യത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനീക കേന്ദ്രനായിരുന്നു അഞ്ചുതെങ്ങ് കേട്ട.1813 വരെബ്രിട്ടീഷ് ആയുധ പണ്ടികശാല അഞ്ചുതെങ്ങ് കോട്ടയിൽ ഉണ്ടായിരുന്നു.കോട്ടയിലെ കാഴ്ചാഗോപുരവും തുരങ്കവും ഇന്നും സംരക്ഷിച്ചിരിക്കുന്നു.ചതുരാക്രതിയിൽ ഉള്ള കോട്ടയിൽ ഒരു അർദ്ധവൃത്താകൃതിയിലുള്ള തുരങ്കം തെക്ക്-പടിഞ്ഞാറായി ഉണ്ട്.ഇത് കടലിലേയ്ക്കുള്ള ഒരു രഹസ്യ പാതയായി കരുതപ്പെടുന്നു.ഒരു പുരാതനമായ പള്ളിയും അഞ്ചുതെങ്ങിൽ ഉണ്ട്.മാമ്പള്ളി ഹോളിസ്പരിറ്റ് ദേവാലയവും അ‍ഞ്ചുതെങ്ങ് സെന്റ് പീറ്റർസ് ദേവാലയവും വളരെ സുന്ദരവാണ്.പല ബ്രട്ടീഷുകാരും ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.അവരുടെ ശവകുടീരങ്ങൾ ഇന്നും ഇന്ത്യയിലെ സാമ്രാജ്യ വാഴ്ചയ്ക്കുള്ള ചരിത്രസ്മാരകങ്ങളായി നിലനിൽക്കുന്നു.ബ്രട്ടീഷ് ചരിത്രകീരകാരനായ റോബർട്ട് ഓം ഇവിടെയാണ് ജനിച്ചത് .ക്രസ്തുമസ് സമയത്ത് നടക്കുന്ന പള്ളിപെരുന്നാൾ പ്രശസ്തമാണ്.മത്സ്യബന്ധനത്തിനും കയർവ്യവസായത്തിനും അഞ്ചുതെങ്ങ് പ്രശസ്തമായിരുന്നു.

പേരിനു പിന്നിൽ

  • അഞ്ചുതെങ്ങിന്റെ ആദിനാമം അഞ്ചിങ്ങൽ എന്നായരുന്നു. ഉദാത്തമായ ഭവനം (ക്ഷേത്രം) എന്നാണർത്ഥം. ഇത് തമിഴ് പദമാണ്‌. ഇംഗ്ലീഷുകാർക്ക് അത് അഞ്ചെങോ ആയി. ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ജെങ്കോ എന്നായിരുന്നു അഞ്ചുതെങ്ങ് അറിയപ്പെട്ടിരുന്നത്.


  • അഞ്ചു ചുമടുതാങ്ങികൾ നിലനിന്നിരുന്നെന്നും അഞ്ചുചുമടുതാങ്ങി എന്നാണ്‌ ഇതിന്റെ ആദ്യരൂപമെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ ചുമടുതാങ്ങി എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നതിനുമുൻപ് അഞ്ചിങ്ങൽ എന്ന പേരുപയോഗത്തലിരുന്നു എന്നത് ഈ വാദം നിരാകരിക്കുന്നു.

ചരിത്രം

തിരുവിതാംകൂർ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ജലമാർഗ്ഗമുള്ള വ്യാപാരസൗകര്യം ആദ്യം പോർത്തുഗീസ്-ഡച്ചു വ്യാപാരികളെയും പിന്നീട് ബ്രിട്ടീഷുകാരെയും ഈ സ്ഥലത്തേക്ക് ആകർഷിച്ചു. 1673-ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ പണ്ടകശാല തുറന്നതോടെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. കുരുമുളകും ചീട്ടിത്തുണിയുമായിരുന്നു പ്രധാന വിപണനസാധനങ്ങൾ. 1684-ൽ ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാർ ഈ സ്ഥലം കൈവശപ്പെടുത്തി; 1690-ൽ ഇവിടെ കോട്ട കെട്ടുന്നതിനുള്ള അനുവാദവും അവർക്കു നല്കപ്പെട്ടു. ഈ കൈമാറ്റങ്ങൾ രേഖാമൂലമുള്ളതായിരുന്നില്ല. 1695-ലാണ് കോട്ടയുടെ പണിപൂർത്തിയായത്. വിഴിഞ്ഞം, കുളച്ചൽ, ഇടവാ തുടങ്ങിയ കച്ചവട സങ്കേതങ്ങളൊക്കെ അഞ്ചുതെങ്ങിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. 1729-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ കുരുമുളക് കുത്തക ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ അഞ്ചുതെങ്ങിന്റെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു. കർണാട്ടിക് യുദ്ധകാലത്ത് (1781-84) യുദ്ധസാമഗ്രികളുടെ സംഭരണശാലയും വിതരണകേന്ദ്രവുമായി ഇവിടം ഉപയോഗിക്കപ്പെട്ടു.

കായൽ പ്രദേശംഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യസ്ഥാപനത്തിനുശേഷം അഞ്ചുതെങ്ങിന്റെ പ്രാധാന്യം മങ്ങിത്തുടങ്ങി. ഈ സ്ഥലത്തിന്റെ ഭരണം തിരുവിതാംകൂർ റസിഡന്റിന്റെ കീഴിലുള്ള ഒരു സാധാരണ ഉദ്യോഗസ്ഥനിലൂടെ നിർവഹിക്കപ്പെട്ടുവന്നു. 1801-ൽ വേലുത്തമ്പിദളവയുടെ അനുയായികൾ അഞ്ചുതെങ്ങു കോട്ട ആക്രമിച്ചു. 1813-ൽ ഇവിടുത്തെ പണ്ടകശാല അടച്ചുപൂട്ടിയതോടെ ഈ പ്രദേശത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കോട്ടം ഉണ്ടായിത്തുടങ്ങി. 1906-ൽ അഞ്ചുതെങ്ങ് ഒരു പ്രത്യേക റവന്യൂ ജില്ലയാക്കി; 1927-ൽ ഈ പ്രദേശം തിരുനൽവേലി ജില്ലയിലുൾപ്പെടുത്തപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും ഈ നില തുടർന്നുപോന്നു. 1950-ലാണ് ഈ പ്രദേശം തിരു-കൊച്ചി സംസ്ഥാനത്തിൽ ലയിച്ചത്.

മറ്റു വിവരങ്ങൾ

അഞ്ചുതെങ്ങ് ലൈറ്റ്‌ഹൌസ് ജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. ലൈറ്റ്‌ഹൌസ് 3മണി മുതൽ 5 മണിവരെ ദിവസവും തുറന്നിരിക്കുന്നു. ലൈറ്റ്‌ഹൌസിൽ പ്രവേശിക്കാൻ ഒരു ചെറിയ പ്രവേശന ഫീസ് ഉണ്ട്. കോട്ട 5 മണിക്ക് അടയ്ക്കുന്നു. 199 പടികൾ കയറിയാൽ ലൈറ്റ്‌ഹൌസിന്റെ മുകളിൽ നിന്ന് അഞ്ചുതെങ്ങ് തടാകവും കടൽപ്പുറവും കാണാം. അഞ്ചുതെങ്ങിലെ പൊഴിയിൽ കടലും കായലും സമ്മേളിക്കുന്നു. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര അഞ്ചുതെങ്ങ് പഞ്ചായത്തിലാൺ.ഫുട്ബോൾ ആണ് അഞ്ചുതെങ്ങിലെ പ്രധാന വിനോദം. തിരുവനന്തപുരത്തുനിന്നും 34 കിലോമീറ്റർ അകലെയാണ് അഞ്ചുതെങ്ങ്.അഞ്ചുതെങ്ങിനോട് അടുത്തുള്ള റെയിൽവേസ്റ്റേഷൻ കടയ്ക്കാവൂരാണ് ,2 കി.മീ. ദൂരം.ചിറയിൻകീഴ്‌ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരമാണ് അഞ്ചുതെങ്ങിലേക്ക്. വർക്കല റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.

പെതുസ്ഥാപനങ്ങൾ

  • . ജി.ബി.ബി.എൽ.പി.എസ് അഞ്ചുതെങ്ങ്
  • . ഹോളിസ്പിരിറ്റ് ചർച്ച് മാമ്പള്ളി
  • . സെന്റ് പീറ്റർസ് ചർച്ച് അഞ്ചുതെങ്ങ്
  • . അഞ്ചുതെങ്ങ് കൃഷിഭവൻ
  • . അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്
  • . അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ
  • . അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ്
  • .അഞ്ചുതെങ്ങ് സ൪വ്വീസ് സഹകരണ ബാങ്ക്
  • .ആശാൻ സ്മാരകം
  • മീരാൻകടവ് പാലം
  • അഞ്ചുതെങ്ങ് മത്സ്യഭവൻ
  • അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയം

അഞ്ചുതെങ്ങ് കോട്ട

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ് .

പ്രാധാന്യം

ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്തു ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി.

ഇന്നത്തെ സ്ഥിതി

ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം മീൻ പിടിത്തവും വ്യാപാരവും ആയിരുന്നു. ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക്‌ പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആടുമാടുകൾ ഇതുവഴി ഇറങ്ങി ആപത്തിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ കോട്ടയോട് ചേർന്ന് ഒരു പള്ളിയും പള്ളിക്കൂടവും പ്രവർത്തിച്ചുവരുന്നു

അഞ്ചുതെങ്ങ് കോട്ട




ശ്രദ്ധേയരായ വ്യക്തികൾ

കുമാരനാശാൻ

  • ലേഖനം
  • സംവാദം
  • വായിക്കുക
  • മൂലരൂപം കാണുക
  • നാൾവഴി കാണുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻ. കുമാരനാശാൻ
കുമാരനാശാൻ

ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ

ജനനം 12 ഏപ്രിൽ 1873

അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം

മരണം 16 ജനുവരി 1924 (പ്രായം 50)

പല്ലന

തൊഴിൽ കവി, തത്ത്വജ്ഞാനി.

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

ആധുനിക കവിത്രയം
  • ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • കുമാരനാശാൻ
  • വള്ളത്തോൾ നാരായണമേനോൻ

ജനനം, ബാല്യം

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരു (കുമാരനാശാൻ) ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയുംചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്തകുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾകേട്ട്, കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്പര്യം, അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്‌, പലവിധ അസുഖങ്ങൾവന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കേ, കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു അവരുടെ വീട്ടിൽവരുകയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയുംചെയ്തു. ഗോവിന്ദനാശാന്റെകീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻക്ഷേത്രത്തിൽക്കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു.

കൗമാരം

അന്നത്തെ പതിവനുസരിച്ച് ഏഴുവയസ്സായപ്പോൾ കുമാരനെ ഒരു കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. തുണ്ടത്തിൽ പെരുമാളാശാനായിരുന്നൂ കുമാരൻ്റെ പ്രഥമഗുരു. സമർത്ഥനായ കുമാരു വേഗംതന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടുവയസ്സായപ്പോൾ സംസ്കൃതപഠനവുമാരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയുംമറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. (ചക്കൻവിളാകം പ്രൈമറി സ്‌കൂൾ - കോയിൽത്തോട്ടം സ്കൂളെന്നുമറിയപ്പെട്ടിരുന്നു. ഇപ്പോളത്, ആശാൻ മെമ്മോറിയൽ ഗവണ്മെൻ്റ് എൽ.പി സ്കൂൾ കായിക്കര എന്നു പുനർനാമകരണംചെയ്യപ്പെട്ടിരിക്കുന്നു.) പതിനൊന്നാമത്തെ വയസ്സിൽ, കുമാരൻ ആ സ്കൂളിൽ രണ്ടാംതരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ, പ്രശസ്തമായ രീതിയിൽത്തന്നെ സ്കൂൾപരീക്ഷയിൽ വിജയിച്ചു.

പഠിച്ച സ്കൂളിൽത്തന്നെ, കുമാരൻ കുറച്ചുകാലം അദ്ധ്യാപകനായി ജോലിനോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടുകിട്ടിയില്ല. അദ്ധ്യാപകജോലിയവസാ‍നിപ്പിച്ച്, ചില സ്നേഹിതന്മാരോടൊപ്പംകൂടെ സ്വയം ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചുതീർക്കുമായിരുന്നു.

യൗവനം

കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛനാഗ്രഹമുണ്ടായിരുന്നെങ്കിലും വലിയതുക ചെലവാക്കിപ്പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തികചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്നു കരുതി, അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്തു ജോലി സംഘടിപ്പിച്ചുകൊടുത്തു. കണക്കെഴുത്തുജോലിയിൽ ഏർപ്പെട്ടിരുന്നകാലത്തുതന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി.

തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ, അവനെ കൂടുതൽ പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോടു നിർബന്ധമായി പറഞ്ഞു.

കണക്കെഴുത്തുജോലിയുപേക്ഷിച്ച്, കുമാരു വീട്ടിൽനിന്നുമാറി, വല്യച്ഛന്റെ വിട്ടിൽപ്പോയിത്താമസിച്ചു.

kumaranashan

മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖപണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെച്ചേർത്തു. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്നകാര്യത്തിൽ അന്നു കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെപ്പഠിച്ചിരുന്നകാലത്തു രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്തു കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി അതാണെന്നു പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.



ചരിത്രസ്മാരകം

ആശാൻ സ്മാരകം

  • ലേഖനം
  • സംവാദം
  • വായിക്കുക
  • തിരുത്തുക
  • നാൾവഴി കാണുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കു വേണ്ടി നിർമ്മിച്ച സ്മാരകമാണിത്. ആശാൻ താമസിച്ചിരുന്ന വീടും അതിനോടു അനുബന്ധിച്ച സ്മാരകമന്ദിരവും കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ അതി പ്രധാനമായ ഒന്നാണ്. 1958 ജനുവരി 26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവണ്മെന്റിനു വേണ്ടി ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിന്ന ആർ. ശങ്കർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ മകൻ കെ. പ്രഭാകരനായിർന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ഉയർന്നു കഴിഞ്ഞു. 1981 മുതൽ ആശാൻ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ദീകരിച്ചു. വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. കുമാരനാശാൻ ജനിച്ച കായിക്കരയിലും ആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലും മഹാകവിക്ക് സ്മാരകങ്ങളുണ്ട്.

ആശാൻസ്മരകം






ചിത്രശാല

സർവ്വീസ് സഹകരണ സഘം
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയം
അഞ്ചുതെങ്ങ് മത്സ്യതെഴിലാളി വികസന ക്ഷേമ സഹകരണ സംഘം