"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ഥലചരിത്രം, ആരാധനാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭൂമിശാസ്ത്രം എന്നിവ ചേർത്തു)
No edit summary
വരി 21: വരി 21:
====== ആരാധനാലയങ്ങൾ: ======
====== ആരാധനാലയങ്ങൾ: ======


===== പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം : ഹിന്ദു ദേവതയായ സുബ്രഹ്മണ്യന്റെ ദേവസേനാപതി രൂപത്തിലുള്ള പ്രതിഷ്ഠയാണ്  കാണാൻ സാധിക്കുന്നത്. പടിഞ്ഞാറേ നടയിൽ പത്താം നൂറ്റാണ്ടിൽ ആലിഖിതമായ വട്ടെഴുത് കാണാവുന്നതാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഭാഗമായി ആദ്യമായി പൊതുജനത്തിന് തുറന്നു കൊടുത്ത ക്ഷേത്രമാണ് ഇതെന്നും പറയപ്പെടുന്നു. തൈപ്പൂയമാണ് ഇവിടെ പ്രധാനമായി ഉത്സവത്തിന് പുറമേ ആഘോഷിക്കുന്ന ഉത്സവം. =====
====== പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം : ഹിന്ദു ദേവതയായ സുബ്രഹ്മണ്യന്റെ ദേവസേനാപതി രൂപത്തിലുള്ള പ്രതിഷ്ഠയാണ്  കാണാൻ സാധിക്കുന്നത്. പടിഞ്ഞാറേ നടയിൽ പത്താം നൂറ്റാണ്ടിൽ ആലിഖിതമായ വട്ടെഴുത് കാണാവുന്നതാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഭാഗമായി ആദ്യമായി പൊതുജനത്തിന് തുറന്നു കൊടുത്ത ക്ഷേത്രമാണ് ഇതെന്നും പറയപ്പെടുന്നു. തൈപ്പൂയമാണ് ഇവിടെ പ്രധാനമായി ഉത്സവത്തിന് പുറമേ ആഘോഷിക്കുന്ന ഉത്സവം. ======
 
====== അവലംബം: ======
https://academic-accelerator.com/encyclopedia/perunna
 
https://en.wikipedia.org/wiki/Perunna_Subrahmanya_Swami_Temple

14:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരുന്ന, ചങ്ങനാശ്ശേരി

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പെരുന്ന. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനമാണ് പെരുന്ന, പ്രശസ്ത സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മാനത്തു പത്മനാഭന്റെ ജന്മസ്ഥലമാണ് പെരുന്ന. പ്രശസ്ത കവി ഉള്ളൂർ എസ് പരമേശ്വരയ്യർ ജന്മസ്ഥലം കൂടിയാണിത്.ചരിത്രത്തിൽ ഇടമുള്ള പെരുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. കൂടാതെ നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനവും ഇവിടെയാണ്.

ചരിത്രം:

കേരളത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ചങ്ങനാശേരി. എ ഡി -70 ആം നൂറ്റാണ്ടിൽ ലക്ഷ്മിപുരം കൊട്ടാരം ആസ്ഥാനമാക്കി നാട് ഭരിച്ചിരുന്ന തെക്കുംകൂർ രാജാക്കന്മാരിൽ ഒരാളുടെ അതെ സമയം ഭരണചുമതലയുണ്ടായിരുന്ന ഒരു നാട്ടുരാജാവിനു എല്ലാ ദിവസവും അമ്പലത്തിലെ ശംഖനാദവും, പള്ളികളിലെ മണിനാദവും കേൾക്കണമെന്ന് നിര്ബന്ധമുണ്ടായിരുന്നു എന്നതിൽ നിന്നാണത്രേ ശംഖു + നാദ+ ശേരി (ചങ്ങനാശേരി ) എന്ന പേരുവന്നത് എന്ന രസകരമായ ഒരു ഐതിഹ്യകഥ ഉണ്ട്. എ ഡി 1805ഇൽ ചങ്ങനാശ്ശേരി ചന്ത പ്രവർത്തനമാരംഭിക്കുകയും, 1905ഇൽ മതസൗഹാര്ദത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ 'അഞ്ചു വിളക്ക് ' സ്ഥാപിതമാകുകയും ചെയ്തു.കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം :

13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ.ചങ്ങനാശ്ശേരിയിലെ ഒരു പ്രദേശമാണ് പെരുന്ന. നഗരത്തിലെ 14, 19, 20, 21, 23 വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. പെരുന്ന നഗരമധ്യത്തിൽ നിന്ന് ഏകദേശം 0.8 കിലോമീറ്റർ തെക്ക് സംസ്ഥാനപാത 1, 11 എന്നിവയുടെ കവലയിൽ സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ:
ചങ്ങനാശ്ശേരി വില്ലജ് ഓഫീസ് : പണ്ട് മുതൽക്കു തന്നെ പൗരാണികമായി ഒരു കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായ കെട്ടിടത്തിന്റെ മുൻപിൽ തിരുവിതാംകൂറിന്റെ ശംഖ മുദ്രയും പഴയ മലയാള ലിപിയിൽ എഴുതിയ 'ചങ്ങനാശേരി' എന്ന എഴുത്തും കാണാം.
  • ചങ്ങനാശേരി മുൻസിപ്പാലിറ്റി
  • ചങ്ങനാശേരി താലൂക് ആശുപത്രി
  • ചങ്ങനാശേരി ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ
  • ചങ്ങനാശേരി ഗവണ്മെന്റ് ആയുർവേദ ആശുപത്രി
ആരാധനാലയങ്ങൾ:
പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം : ഹിന്ദു ദേവതയായ സുബ്രഹ്മണ്യന്റെ ദേവസേനാപതി രൂപത്തിലുള്ള പ്രതിഷ്ഠയാണ്  കാണാൻ സാധിക്കുന്നത്. പടിഞ്ഞാറേ നടയിൽ പത്താം നൂറ്റാണ്ടിൽ ആലിഖിതമായ വട്ടെഴുത് കാണാവുന്നതാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഭാഗമായി ആദ്യമായി പൊതുജനത്തിന് തുറന്നു കൊടുത്ത ക്ഷേത്രമാണ് ഇതെന്നും പറയപ്പെടുന്നു. തൈപ്പൂയമാണ് ഇവിടെ പ്രധാനമായി ഉത്സവത്തിന് പുറമേ ആഘോഷിക്കുന്ന ഉത്സവം.
അവലംബം:

https://academic-accelerator.com/encyclopedia/perunna

https://en.wikipedia.org/wiki/Perunna_Subrahmanya_Swami_Temple