"ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
+വർഗ്ഗം:24550; +വർഗ്ഗം:Ente gramam using HotCat |
||
| വരി 29: | വരി 29: | ||
പ്രമാണം:24550-school-entrance.jpg|ജി. എഫ്. യു. പി. എസ്, കോട്ടകടപ്പുറം | പ്രമാണം:24550-school-entrance.jpg|ജി. എഫ്. യു. പി. എസ്, കോട്ടകടപ്പുറം | ||
</Gallery> | </Gallery> | ||
[[വർഗ്ഗം:24550]] | |||
[[വർഗ്ഗം:Ente gramam]] | |||
01:13, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
ഏങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് എങ്ങണ്ടിയൂർ.
തൃശ്ശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട സ്വരാജ് ട്രോഫി നേടിയിട്ടുണ്ട്. ഗ്രാമത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും ആണ്.
ജനസംഖ്യ:
സെൻസസ് പ്രകാരം എങ്ങണ്ടിയൂരിൽ 22,449ജനങ്ങൾ ഉണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 സ്ത്രീകളും ആണ് ഉള്ളത്. സാമ്പത്തികം :
എങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെ പോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു.
ഗതാഗതം :

അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 കിലോമീറ്റർ അകലെയാണ്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും ഗുരുവായൂരും ആണ്. ദേശീയപാത 17 ഈ സ്ഥലത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ട് സമാന്തര റോഡുകളും ഇവിടെയുണ്ട്. മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
പ്രധാന സ്ഥലങ്ങൾ:

ടിപ്പുസുൽത്താൻ കോട്ട, ആയിരം കണ്ണീക്ഷേത്രം, സെൻറ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷേത്രം, ചേറ്റുവ സെന്റ്. ലൂർദ് ചർച്ച് എന്നിവ പ്രാധാന്യമുള്ളവയാണ്.
വിദ്യാഭ്യാസം:

ഗ്രാമത്തിലെ നിരവധി സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു സ്കൂളാണ് ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂൾ കോട്ടക്കടപ്പുറം.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തിരഞ്ഞെടുക്കുകയായിരുന്നു.
പ്രധാന വ്യക്തികൾ:
ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരിക രംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മസ്ഥലമാണ്.പ്രസിദ്ധ സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ട്, പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി, പുതു സിനിമാ രംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ അവരിൽ ചിലരാണ്
ചിത്രശാല
-
ഗതാഗതം
-
പൊക്കുളങ്ങര ക്ഷേത്രം
-
ജി. എഫ്. യു. പി. എസ്, കോട്ടകടപ്പുറം