"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
[[പ്രമാണം:16077-MUSEUM..jpg | thumb | കുഞ്ഞാലിമരക്കാർ മ്യൂസിയം, കോട്ടക്കൽ]]

കുഞ്ഞാലി മരക്കാർ പട്ടം സ്വീകരിച്ച കുഞ്ഞി കലന്ദനും കുടുംബവും കോട്ടക്കലിലേക്ക് തിരിച്ചുവന്നു. കുഞ്ഞാലി മരക്കാരുടെ വീട് ഉണ്ടായിരുന്ന സ്ഥലത്ത് മാളിക കെട്ടി. രണ്ട് നിലകളുള്ള വീടിനു മുകളിൽ 14 അറകളും താഴെ നടുവത്ത് കളരിയും പടമേശയും ഉണ്ടായിരുന്നു. പിന്നീട് വന്ന മരക്കാർ താവഴിക്ക് വീട് നിലനിർത്താൻ കഴിഞ്ഞില്ല. വീടിന്റെ പല ഭാഗങ്ങളും തകർന്നു. സാമ്പത്തിക ബാധ്യത കാരണം പക്രൻ മരക്കാർ അനന്തിരവൻ മമ്മദ് മരക്കാർക്ക് വീട് കൈമാറി. പിന്നീട് മൂന്നു മുറികളും അകത്തളവും മാത്രമുള്ള ഈ വീട് കേരള സർക്കാർ ഏറ്റെടുത്തു. 1976 ഓഗസ്റ്റ് 25ന് ഈ ഭവനം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. "എതിർത്തു തോൽപ്പിക്കാൻ പറ്റാത്ത വ്യാഘ്രം" എന്ന് പോർച്ചുഗീസ് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഈ ചരിത്ര സ്മാരകം ഇരിങ്ങൽ കോട്ടക്കലിൽ സംസ്ഥാന പുരാവസ്തു വകുപ്പ് പരിപാലിച്ചു വരുന്നു. കുഞ്ഞാലിമരക്കാരുടെ പോരാട്ടങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം 2004 ലാണ് കോട്ടക്കലിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത്.  കുഞ്ഞാലി മരക്കാർ സ്മാരക പരിസരത്ത് നിന്ന് ലഭിച്ച വിവിധതരം വാളുകൾ, വെട്ടുകത്തികൾ, പീരങ്കി ഉണ്ടകൾ, കൈത്തോക്കിന്റെ ഉണ്ട, കോഴിക്കോട്ടെ വീരരായർ വെള്ളിനാണയങ്ങൾ, കൊച്ചിയിൽ നിന്നുള്ള പോർച്ചുഗീസ് - ഇന്ത്യ എന്നാണ് തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് സഞ്ചാരിയായ പൈറാൾ  1610ൽ വരച്ച കുഞ്ഞാലിമരക്കാർ കോട്ടയുടെ രൂപരേഖയും കോട്ടയുടെ മാതൃകയും മ്യൂസിയത്തിന്റെ മറ്റൊരു അലങ്കാരമാണ്.

====== <u>സർഗാലയ കരകൗശല ഗ്രാമം</u> ======
വിനോദസഞ്ചാരികൾക്കായി തെരഞ്ഞെടുത്ത 12 മികച്ച ടൂറിസം അനുഭവങ്ങളിൽ ഒന്നാണ് ഇരിങ്ങൽ സർഗാലയ കരകോശ ഗ്രാമം. ഉത്തരവാദിത്വ ടൂറിസം എന്ന നിലയിൽ കരകൗശല മേഖലയിൽ കേരളത്തിൽ ആദ്യമായി സ്ഥാപിതമായ ഈ ഗ്രാമം കുറഞ്ഞ കാലം കൊണ്ട് തന്നെ രാജ്യത്തിന്റെ ശ്രദ്ധ നേടി. കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയം നൽകുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ സഞ്ചാര പദ്ധതിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു. അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ച ധാരാളം കലാകാരന്മാർ ഇവിടെയുണ്ട്. രമേശ് എന്ന ആർക്കിടെക്റ്റിന്റെ നേതൃത്വത്തിലാണ് സർഗാലയ ക്രാഫ്റ്റ് വില്ലേജ് രൂപം കൊണ്ടത്. 2011ൽ മന്ത്രി കോടിയേരി ബാലകൃഷ്ണൻ നാടിന് സമർപ്പിച്ച സർഗാലയ ഇന്ന് വ്യത്യസ്ത കരകൗശല വസ്തുക്കളും, പാർക്കും, പരിപാടികളും കൊണ്ട് ജനങ്ങളെ ആകർഷിക്കുന്നു. അതേപോലെ ധാരാളം പേർക്ക് ഉപജീവനമാർഗ്ഗവുമായി. കോട്ടക്കൽ കുഞ്ഞാലിമരക്കാരുടെ വീരകൃത്യങ്ങൾക്ക് താങ്ങും തണലുമായിരുന്ന ഇരിങ്ങൽ പാറയുടെ പശ്ചാത്തലം സർഗാലയിൽ എത്തുന്നവർക്ക് ദേശാഭിമാനത്തിന്റെ സ്മരണകൾ ഉയർത്തും. കുറ്റ്യാടി പുഴയുടെ ഭാഗമായ കോട്ടപ്പുഴയോട് ചേർന്ന് നിൽക്കുന്ന സർഗാലയ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചുമതലയിൽ വർഷംതോറും നടത്തുന്ന കരകൗശലമേള കൊണ്ട് ഏഷ്യയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് കഴിഞ്ഞു. കേരളത്തിന്റെ വൈവിധ്യമാർന്ന ക്ലാസിക്കൽ കലകളെയും നാടോടി കലകളെയും കൂടി അടുത്തറിയാൻ ഇവിടെയെത്തുന്ന സന്ദർശകർക്ക് അവസരമുണ്ട്. ചിരട്ട,മുള,കയർ,തെങ്ങോല,കൈതോല, കളിമണ്ണ് എന്നിങ്ങനെ നിരവധി പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് അതീവ ചാരുതയോടെ നിർമ്മിച്ച ഒട്ടേറെ കരകൗശല വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051863" എന്ന താളിൽനിന്ന് ശേഖരിച്ചത്