"എം യു പി എസ് മാട്ടൂൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
* കൃഷിഭവൻ
* കൃഷിഭവൻ
* മൃഗാശുപത്രി
* മൃഗാശുപത്രി
* പോസ്റ്റ് ഓഫീസ്
[[പ്രമാണം:Mattul beach.jpg|ലഘുചിത്രം|'''മാട്ടൂൽ ബീച്ച്''']]

21:37, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാട്ടൂൽ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്കിൽസ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാട്ടൂൽ.മാട്ടൂൽ വില്ലേജ് പരിധിയിലുൾപ്പെടുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിനു 12.82 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകൾ, വടക്ക് ചെറുകുന്ന്, മാടായി പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് അറബിക്കടൽ, കല്ല്യാശ്ശേരി പഞ്ചായത്ത് എന്നിവയാണ്.1964-ലെ വില്ലേജ് പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി മാട്ടൂൽ ഒരു ഉപദ്വീപാണ്. അറബിക്കടലിൽ ലയിക്കുന്നതിനു മുൻപായി വളപട്ടണം പുഴയും കുപ്പം പുഴയും ചേർന്ന് ഒരു അഴിമുഖം രൂപപ്പെടുന്നുണ്ട്. ഇതിന്റെ വടക്ക് ഭാഗത്തായാണ് മാട്ടൂലിന്റെ സ്ഥാനം. ഈ സവിശേഷ ഭൂപ്രകൃതി മാട്ടൂലിനെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തുന്നു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടൂലിന്റെ ഭൂമിശാസ്ത്ര അതിരുകൾ.

ചരിത്രം

ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.

പൊതുസ്ഥാപനങ്ങൾ

  • എം യു പി സ്കൂൾ
  • സി. എച്ച്. എം. കെ ജി.എച്ച്.എസ്. എസ്
  • ആശുപത്രി
  • കൃഷിഭവൻ
  • മൃഗാശുപത്രി
മാട്ടൂൽ ബീച്ച്