ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,218
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{VHSchoolFrame/Pages}}1968 ൽ ഫുഡ്കോർപ്പറേഷൻ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ | {{VHSchoolFrame/Pages}} | ||
തിരുവനന്തപുരം നഗരഹൃദയടോടടുത്തു തീര പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ . ഫിഷറീസ് സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .ഫിഷറീസ് ഡിപ്പാർട്മെന്റ് 1968ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം | |||
കേരളത്തിലെ മറ്റു ജന സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യ തൊഴിലാളി സമൂഹം വിദ്യാഭ്യാസ പരമായി ഏറെ പിന്നിൽ നിൽക്കുന്നത്കൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യം കുറവായതു കൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്. 1968 ൽ ഫുഡ്കോർപ്പറേഷൻ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചത്. ആദ്യത്തെ അഡമിഷൻ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളിൽ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാർത്ഥി ഫ്രാങ്ക്ളിൻ ദേശയോസും ആണ്. 1984 ആയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകൾ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാർത്ഥികൾ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. 8,9,10 സ്റ്റാൻഡേർഡുകളിലായി 40 കുട്ടികൾ വീതം ആകെ 120 കുട്ടികൾക്കാണ് ഈ സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂൾ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതൽ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികൾ. അക്ഷരാഭ്യാസമില്ലാത്ത മുൻ തലമുറയിൽ പഠിക്കാൻ സഹായകരമല്ലാത്ത ചുറ്റുപാടുകളിൽ വളർന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോൾ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗൺ അതിന്റെ ജീർണ്ണാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ,അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ സ്കൂളിന്റെ ചരിത്രത്തിൽ 560 മാർക്ക് നേടിയ ആദ്യവിദ്യാർത്ഥിയാണ്. പ്രിൻസിപ്പാൾ ശ്രീ.അനിൽ കുമാർ അടക്കം സ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിൽ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ [[ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ്|ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ് ഈ]] വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. ശ്രീ.ജോൺ ലാസർ(2017-18),ശ്രീ.ലീൻ സേവ്യർ(2018-19),ശ്രീ.പൗലോസ്(2019-20) ശ്രീ വിൻസെന്റ് (2022-23,23-24)എന്നിവർ പി.ടി.എ പ്രസിഡന്റുമാരായിരുന്നു. |
തിരുത്തലുകൾ