Jump to content

"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}1968 ൽ ഫുഡ്കോർപ്പറേഷൻ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ  ഹൈസ്കൂൾ ആരംഭിച്ചത്. ആദ്യത്തെ അഡമിഷൻ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളിൽ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാർത്ഥി ഫ്രാങ്ക്ളിൻ ദേശയോസും ആണ്. 1984 ആയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകൾ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാർത്ഥികൾ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. 8,9,10 സ്റ്റാൻഡേർഡുകളിലായി 40 കുട്ടികൾ വീതം ആകെ 120 കുട്ടികൾക്കാണ് ഈ സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്. വിദ്യാർത്ഥികൾ  സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂൾ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതൽ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികൾ. അക്ഷരാഭ്യാസമില്ലാത്ത മുൻ തലമുറയിൽ പഠിക്കാൻ സഹായകരമല്ലാത്ത ചുറ്റുപാടുകളിൽ വളർന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോൾ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗൺ അതിന്റെ ജീർണ്ണാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ, അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.  ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ സ്കൂളിന്റെ ചരിത്രത്തിൽ 560 മാർക്ക് നേടിയ ആദ്യവിദ്യാർത്ഥിയാണ്. പ്രിൻസിപ്പാൾ ശ്രീ.സതീഷ് അടക്കം സ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും  വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിൽ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ [[ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ് ]]ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. ശ്രീ.ജോൺ ലാസർ(2017-18),ശ്രീ.ലീൻ സേവ്യർ(2018-19),ശ്രീ.പൗലോസ്(2019-20) എന്നിവർ പി.ടി.എ പ്രസിഡന്റുമാരായിരുന്നു.
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028037" എന്ന താളിൽനിന്ന് ശേഖരിച്ചത്