"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 147: വരി 147:


ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം  സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം  കരസ്ഥമാക്കുവാൻ സാധിച്ചു.
ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം  സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം  കരസ്ഥമാക്കുവാൻ സാധിച്ചു.
=== '''സംസ്ഥാന ശാസ്ത്രമേള''' ===
ഈ വർഷത്തെ  സംസ്ഥാന  തല  ശാസ്ത്ര ഗണിതശാസ്ത്ര  സോഷ്യൽ സയൻസ് ഐ. ടി മേള ,പ്രവർത്തി പരിചയ മേളകൾ തിരുവനന്തപുരത്തു വെച്ച് ഡിസംബർ  1,2,3തീയതികളിൽ നടന്നു. നമ്മുടെ സ്കൂളിൽ  നിന്നും എല്ലാ വിഭാഗളിലുമായി 30കുട്ടികൾ പങ്കെടുത്തു. 18 കുട്ടിക്കൾക്കു A ഗ്രേഡും 11കുട്ടികൾക്കു Bഗ്രേഡ് ലഭിച്ചു.1277 സ്കൂളുകൾ പങ്കെടുത്ത സംസ്ഥാനതല ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂളിന്റെ സ്ഥാനം  രണ്ടാമത്  ആയി എന്നത് ഏറെ അഭിനന്ദനർഹമാണ്.അദ്ധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമവും പരിശീലനവും  മാതാപിതാക്കളുടെയും സപ്പോർട്ടും ആണ്  ഇതിനു പിന്നിലുള്ളത്. മുൻവർഷ ങ്ങളിൽ കിട്ടിയ വിജയം  നിലനിർത്താൻ സ്കൂളിന്  കഴിഞ്ഞു.ഭൗതിക സാഹചര്യങ്ങളിൽ ഏറെ പിന്നോക്കം ഒരു ജില്ലയിലെ ഒരു സ്ക്കുളിനെ സംബന്ധിച്ച് ഇവിടുത്തെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം.
=== യെസ് ക്യാമ്പയ്ൻ ===
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽകുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് കാമ്പയ്ൻ ജില്ലാ കളക്ടർ ഷീബ ജോർജ് ലോഞ്ച് ചെയ്തു.  2023 ലെ ലോക ക്ഷയരോഗദിന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തുന്ന കാമ്പയ്‌നിൽ ജില്ലയിലെ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കും. അറിവിലൂടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അജ്ഞത അകറ്റുക, ക്ഷയരോഗ ബാധിതരോട് കാണിക്കുന്ന അവഗണനക്കെതിരെ പൊരുതുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഡിജിറ്റൽ കാമ്പയ്‌ന്റെ ലക്ഷ്യം. ക്ഷയരോഗ ബോധവത്കരണ യാത്രാവിവരണ വീഡിയോ സ്‌കൂൾ തലത്തിൽ പ്രദർശിപ്പിക്കുക, ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്യുക, ക്ഷയരോഗ ലഘുലേഖകൾ വായിക്കുക, ടി.ബി പ്രതിജ്ഞ എടുക്കുക എന്നിവയാണ് കാമ്പയ്‌നോട് അനുബന്ധിപ്പിച്ച് സംഘടിപ്പിക്കുന്നത്.ജില്ലാ ടിബി ഓഫീസർ ഡോ.സെൻസി.ബി വിഭാവനം ചെയ്ത പദ്ധതി ജില്ലാ ടിബി സെന്ററിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
=== ഫാത്തിമ മാതാ ഹൈസ്കൂൾ കോപ്പറേറ്റീവ് സ്കൂൾ സൊസൈറ്റി Ltd. No : I-46 ===
എല്ലാവർഷവും കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ പാർട്ട്തിരിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു.ഓരോ വർഷവും ഈ സഹകരണ സംഘത്തിന്റെ ഓഡിറ്റ്മാർച്ച് മാസത്തിൽ നടക്കുന്നു.ഈ സഹകരണ സംഘത്തിൽ എ ക്ലാസ് അംഗങ്ങൾ 42 ഉം ബി ക്ലാസ് അംഗങ്ങൾ 300 ഉം ആണ് ഉള്ളത്.ഈ സഹകരണ സംഘത്തിലെ ബി ക്ലാസിലെ കുട്ടികൾസഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും 1, 2 സ്ഥാനങ്ങൾ കൈവരിക്കുകയുംസമ്മാന അർഹരാവുകയും ചെയ്തിട്ടുണ്ട്.സഹകരണ സംഘത്തിൻറെ എല്ലാ റിപ്പോർട്ടുകളും കൃത്യമായി എഴുതി ഫയൽ ചെയ്തിട്ടുണ്ട്.എല്ലാ മാസവും കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചു കൂടുകയും സഹകരണ സംഘത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.ഫാത്തിമ മാതാ ഹൈസ്കൂൾ സഹകരണ സംഘത്തിൻറെ പ്രവർത്തനങ്ങൾ ഏറെ ഭംഗിയായി മുന്നോട്ടു പോകുന്നു.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019134" എന്ന താളിൽനിന്ന് ശേഖരിച്ചത്