"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
പ്രമാണം:25041gm.jpeg | പ്രമാണം:25041gm.jpeg | ||
</gallery> | </gallery> | ||
=== <small>പൂർവ വിദ്യാർത്ഥിനിയെ ആദരിക്കൽ</small> === | === <small>പൂർവ വിദ്യാർത്ഥിനിയെ ആദരിക്കൽ</small> === |
12:24, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി.01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, പി ടി എ പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു. വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന് പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q
പരിസ്ഥിതി ദിനാചരണം
2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡൻറ് ,ഡെന്നി ജോസ് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.
https://www.youtube.com/watch?v=mMjDAmdHg6o
ഡ്രൈ ഡേ
ഡ്രൈ ഡേ യോട് അനുബന്ധിച്ച് ജൂൺ 9 തിയതി ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി.
https://www.youtube.com/watch?v=SoKnjOSOxho
മ്യൂസിക് ഡേ,യോഗ ഡേ
ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു.2023 അധ്യയന വർഷത്തെ സംഗീത യോഗ ദിനാചരണങങൾ ജൂൺ10 തിയതി അസംബ്ലിയോടുകൂടിആരംഭിച്ചുനയോടെയോഗം ഫ്ലവർ ടി വി ,ടോപ് സിങ്ങർ റിയാലിറ്റി ഷോ കോണ്ടെസ്റ്റന്റ് മാസ്റ്റർ ആവിർഭവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.സി.റൂബി ഗ്രേയ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ആവിർഭവിൻറെ ഗാനത്തോടുകൂടി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് Jജോസെഫിനെസ് കൊയർ ജോസെഫിനെസ് - ആന്തം ആലപിച്ചു.കുമാരി ഹന്നാ പ്രൊമോദ് കീബോര്ഡ് വായിക്കുകയും കുമാരി ആഞ്ജലീന &ഗ്രൂപ്പ് സംഗീത പരിപാടി അവതരിപ്പിക്കുകയും,യോഗ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന യോഗ-ഡാൻസ് അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പ്രതിനിധിയായി എയ്ഞ്ചൽ കെ ബി യോഗത്തിന് നന്ദിപറഞ്ഞു.
https://www.youtube.com/watch?v=4TesM2aqVQw
ഈ വർഷത്തിലെ മ്യൂസിക് ഡേയോടനുബന്ധിച്ചു സ്കൂളിലെ മ്യൂസിക് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ആന്തം ക്രമീകരിക്കുകയുണ്ടായി .
https://www.youtube.com/watch?v=hUHInIpR4Zs
പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം
കുട്ടികളുടെ ബൗദ്ധിക വളർച്ചക്കൊപ്പം പ്രാധാന്യമുള്ളതാണ് ആത്മീയ വളര്ച്ചയും മാനസിക വളർച്ചയും ഇതിനു സഹായകമായ മോട്ടിവേഷൻ ക്ലാസ്സുകളാണ് പത്താം തരത്തിലെ കുട്ടികൾക്ക് നൽകിയത്
ലഹരി വിരുദ്ധ ദിനാചരണം
കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട് അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ് ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.
https://www.youtube.com/watch?v=hIURK9kxpuU
വിജയോത്സവം
2022-2023 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ 55കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി .അവരെ അഭിനന്ദിക്കാനായി വിദ്യാലയവും പി ടി എ യും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു . അങ്കമാലി എം എൽ എ റോജി എം ജോൺ വിജയോത്സവം ഉത്ഘാടനം ചെയ്തു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി ജോയ് എന്നിവർ ആശംസൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് റൂബി ഗ്രേസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ഡെന്നി ജോസ് നന്ദിയും അർപ്പിച്ചു
https://www.youtube.com/watch?v=Pfz6r2wrOWA&t=20s
വായനാവാരാഘോഷം
ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി നാം ആചരിക്കുന്നത് .വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഈശ്വരപ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു .അധ്യാപിക സിസ്റ്റർ ഗ്രേസ് ആന്റോ ഏവർക്കും സ്വാഗതം ആശംസിച്ചു സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റൂബി ഗ്രേസ് അധ്യക്ഷപദം അലങ്കരിച്ചു.യുവ എഴുത്തുകാരനും അവാർഡ് ജേതാവുമായി ശ്രീ ജോയ് ജോസഫ് യോഗം ഭദ്രദീപം കൊളുത്തി ഉത്ഘടനംചെയ്തു. വിവിധ കവിതകൾ ആലപിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളുമായി സംവദിക്കുകയുണ്ടായി.വിശിഷ്ടാഥിതിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൂഭാഷ് ചേർത്തല അമ്മ എന്ന കവിത കുമാരി ടിസ ബിനു ആലപിച്ചു. കുമാരി അനറ്റ് ബൈജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാടൻ പാട്ട് അവതരണം,മുരുകൻകാട്ടാക്കടയുടെ 'കനൽ പൊട്ട് ' കവിതയുടെ ദൃശ്യാവിഷ്കാരം അവതരണം എന്നിവ വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.വായനാവാരാചരണത്തോടനുബന്ധിച്ച്വി വിധമത്സരങ്ങളും പരിപാടികളു സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത് വിദ്യാർത്ഥികളെ അറിയിച്ചു.സിസ്റ്റർ ഷെറിൻ സിഎം സി എവർക്കും നന്ദിയർപ്പിച്ചു.
https://www.youtube.com/watch?v=3-5JsKuz9DM
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം
സെൻറ് ജോസഫ് ജി എച്ച് എസ്സ് കറുകുറ്റി വർണ്ണോഭമോയ പരിപോടികലോ ടെ ജൂലൈ 15 ന് ഉദ്ഘോടനംചെയ്തു. . സ്കൂൾ ലോക്കൽ മോനേജർ റവ. ി. ബ്രിജിറ്റ് സി എം സി അധ്യക്ഷ പ്രംഗം നടത്തി. പ്രതിഭകലെ "കണ്ടെത്തുന്നതിന് സാഹിത്യ സമാജം വേദികൾ വിദ്യർത്ഥികൾക്ക് അവസരം ഒരുക്കുന്നുഎന്നും വേദികളിൽൽ പരിപാടികൾ അവതരിപ്പിക്കുക, കാണുക , ആ്സ്വദിക്കുക എന്നത് വിയോർത്ഥിജീവിതത്തിന്റെ ഭോഗമോകണമെന്നും അധ്യക്ഷ പ്രംഗത്തിൽ സിസ്റ്റർ പറഞ്ഞു. മഴവിൽമനോരമയിൽ ആങ്കറും സൂപ്പർ 4 മത്സരോർത്ഥിയുമോയജൂലിയറ്റ് വർഗീസാണ് ഉത്ഘാടനം ചെയ്തത്
https://www.youtube.com/watch?v=vg6VUFZQP0I
കാർമ്മൽ ഡേ
https://www.youtube.com/watch?v=wFwjhKvRcO4
ഹിരോഷിമ ദിനം
2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ മേക്കിങ് പോസ്റ്റർ മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ കെ ബി സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി വിഭാഗത്തിൽ ആതിര, ഡോൺസി ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കറുകുറ്റി സെൻ ജോസഫ്സ് വിദ്യാലയത്തിലും അതിഗംഭിരമായിതന്നെ നടത്തി. ഒരാഴ്ച്ച നീണ്ടു നിൽക്കന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. സ്വതന്ത്രഭാരതം അന്നും ഇന്നും 'എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമതസരത്തിൽ ഹൈ സ്കൂൾ വിഭാഗം സെറിൻ സാജുI ഒന്നാം സ്ഥാനവും ശ്രെയ ശങ്കർ രണ്ടാം സ്ഥാനവും നേടി യു പി യിൽ അമേയ ജിജോ ജുവൽ മാർട്ടിൻ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനവും നേടി .ഫ്ലാഗ് മേക്കിങ് കോമ്പറ്റിഷൻ കുട്ടികൾ പങ്കെടുത്തു.നേഹ ഗോപി I മിന്നാ സെബാസ്റ്റ്യൻ Iഅഗന്സ് ടി എം , വചന ജോഷി എന്നിവർ സമ്മാനർഹരായി. 14-)0 തിയതി അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സ്വാതന്ത്രദിനസന്ദേശം നൽകി കുട്ടികളെ പ്രബുന്ധരാക്കി.ഗൈഡ്സ് .നേതൃത്വത്തിൽ നടന്നദേശസ്മരണയും ദേശസ്നേഹവും തുളുമ്പുന്ന നൃത്താവിഷ്കാരവും കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു. സ്വാതന്ത്ര പതാകയുമായി കടന്നുവന്ന ഭാരതാംബ സ്വാതന്ത്ര ചിന്തകൾ മനസ്സിൽ ഉണരാൻ ഉണർത്താൻ അവസരം നൽകുന്നതായിരുന്നു.
ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു മാനേജർ സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി
https://www.youtube.com/watch?v=wTf7wjhAf9o
ഓണാഘോഷം
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു
അധ്യാപക ദിനാഘോഷം
അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്സ്ന നന്ദി പറഞ്ഞതോടെടീച്ചേർസ് ഡേ പ്രോഗ്രാമിന് തിരശീലവീണു.
മിഡ് ടെം പരീക്ഷകൾ
മധുരം മലയാളം
സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ
https://www.youtube.com/watch?v=E-iz0Sx58Jk&t=19s
പൂർവ വിദ്യാർഥിസംഗമം
പഠനയാത്ര
സ്കൈ ചൈൽഡ് സെൽഫ് അവെർനെസ്സ് ക്ലാസ്
സ്പോർട്സഡേ
https://www.youtube.com/watch?v=_VxF_9umLpg
സുരീലി ഹിന്ദി
വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ
സയൻസ് മാത്സ് എക്സിബിഷൻ
https://www.youtube.com/watch?v=l9CrKj9ZtaI&t=20s
സയൻസ് ഡ്രാമ
https://www.youtube.com/watch?v=1xvzDsTQqR0&t=313s
ഗൈഡഡ് മെഡിറ്റേഷൻ
പൂർവ വിദ്യാർത്ഥിനിയെ ആദരിക്കൽ
കേരളപ്പിറവി ആഘോഷം
ശിശുദിനം
പ്രധാനാധ്യാപികയുടെ ഫീസ്റ്റാഘോഷം
ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്
ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023 തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു .
മോഹിനിയാട്ടം ശില്പശാല
വേൾഡ് എയ്ഡ്സ് ഡേ
ഭിന്നശേഷി ദിനാചരണം
https://www.facebook.com/61550487096417/videos/728121085840799
പാർലിമെന്റ് തിരഞ്ഞെടുപ്പ്
2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്ളാസ്സിലും അതതു ക്ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക
IX A റോസ്മരിയ ബിജു
അലോന ജോസ്
IX B ശ്രീപാർവ്വതി രതീഷ്
ദിയ ടോബി
IX C കൃഷ്ണ പ്രിയ എസ്
ജോനാ മരിയ ജോർജ്
IX D ശ്രീയ വിനോദ്
നിയ ഡേവിസ് എന്നിവരാണ് നോമിനേഷൻ നൽകിയത് ഇതിൽ നിന്നും ജോനാ മരിയ ജോർജ് ഫസ്റ്റ് ലീഡറായും ദിയ ടോബി സെക്കന്റ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു .
https://www.facebook.com/61550487096417/videos/867345971544457/