"കെ വി കെ എം എം യു പി എസ് ദേവർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

21:20, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ വി കെ എം എം യു പി എസ് ദേവർകോവിൽ
വിലാസം
ദേവര്‍കോവില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201716462




................................

ചരിത്രം

        "ദേവര്‍കോവില്‍" നാമം കൊണ്ട് ഏതോ ഒരു ഗ്രാമം ചേലോട്ടില്ലം വക പ്രമാണങ്ങളില്‍ തേവര്‍ വയല്‍ എന്നാണ് നാമം.ദേവര്‍കോവിലായിമാറിയതെങ്ങനെയെന്ന് അവ്യക്തത.കേരളത്തില്‍ മറ്റൊരിടത്തും ഇങ്ങനെ ഒരുപേരില്ലത്രെ.പച്ചപുതച്ച മലമടക്കുകള്‍അതിരിടുന്ന ഈ സൗന്ദര്യഭൂമികയ്ക്ക് കിന്നരിയായി കുറ്റ്യാടി ചെറുപുഴ തെക്കെ അതിരിടുന്നു
                                മനുഷ്യന്റെ വിജ്ഞാന തൃഷ്ണയെ ശമിപ്പിക്കുവാന്‍  സമൂഹത്തിലെ ഉള്‍ക്കാഴ്ചയുള്ളവര്‍ മുന്നില്‍ നടന്ന പാരമ്പര്യമുളള മണ്ണ്.മുസ്ലീങ്ങള്‍ ഓത്തുപള്ളിയും ഹൈന്ദവര്‍ കുട്ടിപള്ളിക്കൂടങ്ങളും  സ്ഥാപിച്ചു മാതൃകയായി.കേന്ദ്രീകൃതമല്ലാത്ത അന്നത്തെ വിദ്യാഭ്യാസരീതിയുടെ ബാക്കിപത്രമാണ് ഇന്ന് ശേഷിക്കുന്നതെല്ലാം.
                               നാട്ടിലെ പൗരാണിക ജുമാമസ്ജിദായ കൊടക്കല്‍ പള്ളിയിലെ ഓത്തുപുരയില്‍ തുടക്കംകുറിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്ന് കാണുന്ന ദേവര്‍കോവില്‍ KVKMMUP സ്കൂളിന്റെ അടിവേര്.ആയിരം പൂര്‍ണ്ണ ചന്ദ്രന്‍ മാരെ കണ്ട് സായൂജ്യമടഞ്ഞവര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഈ വിദ്യാലയത്തിന്റെ തുടക്കം പറയുന്ന എഴുതിവച്ച രേഖകളൊന്നും ലഭ്യമല്ല.സ്വാതന്ത്യസമരത്തിനും മലബാര്‍കലാപത്തിനും മുമ്പെ വിദ്യാലയം തുടങ്ങി എന്നാണ് അനുമാനം.ബ്രീട്ടീഷ് സര്‍ക്കാര്‍ അനുവദിച്ച ഏകാധ്യാപിക വിദ്യാലയം  

1932ല്‍ കൊടക്കല്‍ എയ്ഡഡ് മാപ്പിള എല്‍.പി സ്കൂളായി.പ്രസ്തുത വിദ്യാലയത്തിലെ ആദ്യ മുസ്ലീം വിദ്യാര്‍ത്ഥിനി ഒദയോത്ത് ഉപ്പെണ്ണുമ്മ ആയിരുന്നുപോലും.മുസ്ലീം പെണ്‍കുട്ടികള്‍ അക്ഷരമറിയരുതെന്ന് വിലക്കിയനാട്ടില്‍ ഒരപൂര്‍വ്വ വിപ്ലവം ഉപ്പെണ്ണിലൂടെ കുറിക്കപ്പെട്ടു.അതിനു നാന്ദി കുറിച്ചത് മദുമ്മല്‍ കുഞ്ഞബ്ദുല്ല മുസല്യാരായിരുന്നു.അഞ്ചാം തരം വരെ വലുതായ സ്ഥാപനം ഓത്തുപള്ളിയില്‍ ഉള്‍ക്കൊള്ളാതായപ്പോള്‍ 1945 ല്‍ ദേവര്‍കോവിലിലേക്ക് പറിച്ച് നടപ്പെട്ടു. കുളമുള്ളതില്‍ കുഞ്ഞമ്മത് ഹാജി ആദ്യ മാനേജരും വക്കത്ത് കുഞ്ഞിക്കണ്ണന്‍ ആദ്യ ഹെഡ് മാസ്റ്ററുമായി.തുടര്‍ന്ന് യഥാക്രമം കെ.കെ കുഞ്ഞമ്മത് മാസ്റ്റര്‍,പയപ്പറ്റ ബിയാത്തു ഹജ്ജുമ്മ എന്നിവരും മാനേജര്‍മാരായി .പിന്നീ‌ട് വീണ്ടും കുളമുള്ളതില്‍ കുഞ്ഞമ്മത് ഹാജി മാനേജര്‍ ആവുകയും ശേഷം മകന്‍ കുളമുള്ളതില്‍ മൊയ്തു പ്രസ്തുത സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.1995 വരെ അദ്ദേഹം തുടര്‍ന്നു. വിദ്യാഭാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ 1970 ല് സ്ഥാപനത്തെ യുപി യായി അപ്ഗ്രേഡ് ചെയ്തു.

                    1995 ല്‍ നുസ്റത്തുല്‍ ഇസ്ലാം സംഘം സ്കൂളിന്‍െറ നേതൃത്വം ഏറ്റെടുത്തു. മര്‍ഹൂം കെ.വി കുഞ്ഞമ്മദായിരുന്നു മാനേജര്‍ തുടര്‍ന്ന് മര്‍ഹൂം ടി.വി.സി കുഞ്ഞമ്മദ് ഹാജി, കെ.ടി അബൂബക്കര്‍ മൗലവി എന്നിവര്‍ വന്നു. ഇപ്പോള്‍ വി. എ. സി ഇബ്രാഹിം ഹാജിയാണ്.
ചാത്തുക്കുറുപ്പ്,ഇബ്രാഹിം കരിയാട്, പി.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രധാന അധ്യാപകരായി പ്രവര്‍ത്തിച്ചു.2003 മുതല്‍ പി.കെ നവാസ് ആണ് ഹെഡ് മാസ്റ്റര്‍.
                     പഠന പാഠ്യേതര രംഗത്ത് തുല്ല്യതയില്ലാത്ത മുന്നേറ്റമായിരുന്നു പിന്നീട് ഓരോ വര്‍ഷവും. 1200 വിദ്യാര്‍ഥികളും 40 അധ്യാപകരും ഇന്ന് സ്ഥാപനത്തിലുണ്ട്.ഇഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രീപ്രൈമറിസ്കൂള്‍ എന്നിവ നിലവിലുണ്ട്. വേറിട്ടതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാല്‍ എന്നും മുന്നില്‍ നില്‍ക്കുന്ന വിദ്യാലയത്തില്‍ ഓരോ വര്‍ഷവും അഡ്മിഷന്‍ കൂടിവരുന്നത് വലിയ അംഗീകാരം തന്നെയാണ്.തുടര്‍ച്ചയയായി ഒന്നാം തരത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടുന്ന ഖ്യാതി ദേവര്‍കോവില്‍ സ്കൂളിന് മാത്രം സ്വന്തമാണ്.
                       ഒരു കോളേജിനെ അനുസ്മരിപ്പിക്കുന്ന സ്കൂള്‍ കെട്ടിടം, സൗകര്യപ്രദമായ ക്ലാസ് മുറികള്‍ ,അനുയോജ്യമായ ഫര്‍ണ്ണിച്ചറുകള്‍ ആവശ്യത്തിന് പഠനോപകരണങ്ങള്‍ ശിശു സൗഹൃദമായ സമീപനം, കമ്പ്യൂ‌‌ട്ടര്‍ ഐ.ടി ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ ടോയിലറ്റുകള്‍ ലാബ് ലൈബ്രറി സംവിധാനങ്ങള്‍ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞ് നിഴലുപോലെ കൂടെ നടക്കുന്ന അധ്യാപകര്‍,നിസ്തുല പിന്തുണയുമായി രക്ഷിതാക്കള്‍, പരസ്പ്പരം മത്സരിക്കാതെ സ്വയം മസ്തരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ,ആദരവുകള്‍ അഗീകാരങ്ങള്‍ അക്കാദമിക്ക് മികവുകള്‍ കലാകായിക മുന്നേറ്റങ്ങള്‍ ഈ സവിശേഷതകള്‍ വിദ്യാലയത്തെ മികവുറ്റമാക്കുന്നു.
മാനേജ് മന്റ് പിടിഎ എംപിടിയെ എന്നിവരുടെ മാതൃകാപരമായ പിന്തുണയും പ്രവര്‍ത്തനവും നിസ്തുലമാണ്. പിന്നോക്കക്കാര്‍ക്കും മുന്നോക്കക്കാര്‍ക്കും പിന്തുണ ഉറപ്പുവരുത്തി ഉന്നതി കൈവരിക്കുവാന്‍ വേണ്ടതെല്ലാം സ്കൂള്‍ ഒരുക്കി വെക്കുന്നു എന്ന പ്രത്യേകതയും വേറിട്ടതാണ്.
                       ഗണിത ക്ലിനിക്ക്, ഗണിത പടിപ്പുര ,ഷാര്‍പ്പ്ഷൂട്ട്, ഈസി ഇംഗ്ലീഷ്, കൈത്താങ്ങ്, ടീച്ചേസ് എം പവര്‍മെന്റ് ,മോറല്‍ എജുക്കേഷന്‍, സേവനസേന ,കാരുണ്യ ചെപ്പ്, കാരുണ്യ നിധി, LSS,USS കോച്ചിംഗ് ,പിന്നോക്കക്കാര്‍ക്ക് നിശാ ക്ലാസുകള്‍, പാരന്റിംഗ് പ്രോഗ്രാമുക്ള്‍ തുടങ്ങിയവയെല്ലാം ഞങ്ങളുടെ പൂര്‍ണതയെ പരിപോഷിപ്പിക്കുന്ന അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് 

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}