കെ വി കെ എം എം യു പി എസ് ദേവർകോവിൽ / സ്കൗട്ട് & ജെ.ആർ.സി

Schoolwiki സംരംഭത്തിൽ നിന്ന്

ദാഹിക്കുന്ന കേരളത്തിന് ...... ഒരു കൈക്കുടന്ന ഹരിത കേരളത്തിന് ജലസംരക്ഷണ സന്ദേശയാത്രയുമായ് വന്ന് ദേവർ കോവിൽKVKMMUp സ്ക്കൂൾ സ്കൗട്ട് - JRc വിദ്യാർത്ഥികൾ ജനങ്ങളുടെ മനം കവർന്നു. റിപ്ബ്ലിക് ദിനത്തിലായിരുന്നു ഈ മഹിത മാതൃക തീർത്തത് .പ്ലാസ്റ്റിക് മാലിന്യങ്ങളാൽ വീർപ്പുമുട്ടുന്ന തൊട്ടിൽ പാലം പുഴയിലിറങ്ങി ജലം കൈകുമ്പിളിൽ നിറച്ച് പ്രതിജ്ഞ ചൊല്ലി ജലജാഥ തുടങ്ങി. വീടൊന്ന് കണക്കെ കിണറുകളും അനവധി നദികളും കുളങ്ങളും തോടുകളുമുള്ള കേരളത്തിന് ദാഹിക്കുവാനുള്ള കാരണം കുട്ടി വാക്കുകളിൽ ചാട്ടുളിയായ് മാറി.കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോർജ് ഉൽഘാടനം ചെയ്തു.ഫാ: ജോർജ് തീണ്ടപ്പാറ ,ജനപ്രതിനിധികൾ ,പരിസ്ഥിതി പ്രവർത്തകർ സമ്പന്ധിച്ചു.പുഴയുടെ ഇരുകരകളിലും തടിച്ചു കുടിയ നാട്ടുകാർ ഹർഷാരവം മുഴക്കി ജാഥയെ യാത്രയാക്കി. പൈക്കളങ്ങാടി ,ദേവർ കോവിൽ ,കാഞ്ഞിരോളി ,തളീക്കര ,കായക്കൊടി ,ചങ്ങരംകുളം ,കരണ്ടോട് ,ചെറിയ കുമ്പളം. എന്നിവിടങ്ങളിൽ നൂറ് കണക്കിന് രക്ഷിതാക്കൾ ജാഥയെ വരവേറ്റു. തുടർന്ന് കുറ്റ്യാടിയിൽ വൻ ജനാവലി ജാഥയെ എതിരേറ്റു .പഞ്ചായത്ത് പ്രസിഡണ്ട് cN ബാലകൃഷ്ണൻ സമാപന യോഗം ഉൽഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് KT അശ്വതി ,പ്രൊഫ: വി.കുഞ്ഞബ്ദുല്ല ,M K ശശി ,PP ദിനേശൻ മാസ്റ്റർ ,PC മുഹമ്മദലി ,ഒ.വി.ലത്തീഫ് ,അരീക്കര അസീസ് ,കിണറ്റു ങ്കണ്ടി അമ്മദ് ,സൽമാൻ മാസ്റ്റർ ,c H ഷെരീഫ് ,അഡ്വ: ജമാൽ ,ചന്ദ്രമോഹനൻ ,Kv ശശീന്ദ്രൻ ,ആശംസ നേർന്നു.വിദ്യാർത്ഥികളായ കാദംബരി വിനോദ് ,ലുലു ഫാത്തിമ ,അമ്പിളി ,അനു നന്ദന ,അശ്വിൻ കൃഷ്ണ ,പാർത്ഥിവ് ,നജ ഫാത്തിമ ,ഫാത്തിമ ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. അധ്യാപകർ കുട്ടികളെ അനുഗമിച്ചു.സാമുഹ്യ പ്രതിബദ്ധതയുടെ പുതിയ പാഠം പറഞ്ഞ് ജനസമക്ഷം വന്ന വിദ്യാർത്ഥികളെ ഏവരും അഭിനന്ദിച്ചു.പഠന പാഠ്യേ തരരംഗത്ത് പുത്തൻ മാതൃക തീർത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ് ഈ പൊതുവിദ്യാലയം