"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ===


* ചാന്ദ്രദിനം
* '''ചാന്ദ്രദിനം'''


ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന്  സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ  നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന്  സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ  നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

22:45, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം

കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു.വിദ്യാരംഗം കോഡിനേറ്ററായ അദ്ധ്യാപകൻ ,വിദ്യാർത്ഥി കൺവീനർ തുടങ്ങിയവർക്കാണ് ക്ലബ്ബിൻ്റെ ചുമതല.

വിദ്യാരംഗം കലാസാഹിത്യവേദി 2023-24

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എൻറെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.

  • ബഷീർ ദിനം - ഹുന്ത്രാപ്പി ബുസ്സാട്ടോ ഒരു ബഷീറിയൻ പൂന്തോട്ടം

വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.

  • കാവ്യമധുരം കവിത ശില്പശാല

ജൂലൈ 19 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും കുട്ടിപുസ്തകപ്പുരയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കാവ്യമധുരം കവിത ശില്പശാല സംഘടിപ്പിച്ചു. മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പാടിയും പറഞ്ഞു എഴുതിയും കുട്ടികൾ ശില്പശാലയെ ജീവസുറ്റതാക്കി. വിദ്യാരംഗം കോഡിനേറ്റർ സ്വാഗതവും കൺവീനർ റഫ്ന.സി നന്ദിയും പറഞ്ഞു.

കുട്ടിപുസ്തകപ്പുര

ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറി 'കുട്ടിപുസ്തകപ്പുര'യുടെ ഉദ്ഘാടനം സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. ചടങ്ങിൽ വച്ച് മുൻ അധ്യാപിക റഷീദ ടീച്ചർ ലൈബ്രറിയിലേക്കുള്ള ഫർണിച്ചറിനാവശ്യമായ തുക കൈമാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാഹിഖ് നൗഷാദ് 10000/- രൂപയുടെ പുസ്തകങ്ങളും പുസ്തകപ്പുരയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ വി.അബ്ദുൽ കരീം,അജയൻ.ടി(വാർഡ് മെമ്പർമാർ ) ബി.ആർ.സി ട്രെയിനർ രാരീഷ്, മദർ പി.ടി.എ പ്രസിഡൻറ് സീനത്ത്, അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രഞ്ജിത.ടി.വി, മൃദുല.എം എന്നിവർ ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ബഷീറുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സുബൈബത്ത് ടീച്ചർ നന്ദിയും പറഞ്ഞു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാരിൽ നിന്നും ഫർഹാന,ഷഫീറ.സി എന്നിവരെ അമ്മ ലൈബ്രേറിയൻമാരായി ചുമതലപ്പെടുത്തി. കുട്ടി ലൈബ്രേറിയൻമാരായി 4,5 ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുത്തു. അധ്യാപകരായ മൃദുല ടീച്ചർ, സുബൈബത്ത് ടീച്ചർ എന്നിവർക്ക് ലൈബ്രറി ഇൻ ചാർജ് നൽകി. കുട്ടിപുസ്തകപ്പുര കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.

കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലബ്ബ് ചാന്ദ്രദിനം,ഓസോൺ ദിനം തുടങ്ങിയവ വൈവിധ്യങ്ങളായ മത്സര പരിപാടികളോടെ ആചരിക്കുന്നു.ശാസ്ത്ര രംഗം പ്രവർത്തനങ്ങളിലും കുട്ടികൾ ഭാഗമാകുന്നു. മുതിർന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാ വർഷവും ശാസ്ത്രാവബോധം വളർത്താനുതകുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

  • ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന് സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

അമ്പിളിമാമനെ തേടി"

സോഷ്യൽ സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആരോഗ്യ ശുചിത്വ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

അലിഫ് അറബിക് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുക, ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ 'അലിഫ് ' അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിലുള്ള അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബിക് ടീച്ചറാണ്.

ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc.

ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ 2022-23

  • അലിഫ് അറബിക് ടാലൻ്റ് എക്സാം

കെ.എ.ടി.എഫ് സംഘടിപ്പിച്ച അലിഫ് അറബിക് ടാലൻ്റ് എക്സാം സ്കൂൾ തലത്തിൽ ജൂലൈ 14 വ്യാഴാഴ്ച നടത്തി വിജയിയായ വിദ്യാർത്ഥിയെ ഉപജില്ല തലത്തിൽ പങ്കെടുപ്പിച്ചു. മൂന്നാം തരം വിദ്യാർത്ഥിനി ഹനാന.എൻ പങ്കെടുത്തു.

  • സ്വാതന്ത്ര്യ ദിനാഘോഷം

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു.

  • ഒസോൺ ദിനം

സെപ്തംബർ 16 ഒസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനവും തുടർന്ന് നടന്ന ലഹരി വിരുദ്ധ സൈക്കിൾ റാലിയിലും വിദ്യാർത്ഥികൾ പങ്കെടുത്തു.

  • അറബിക് സാഹിത്യോത്സവം

സ്കൂൾ തലത്തിൽ അറബിക് സാഹിത്യോത്സവം സംഘടിപ്പിച്ചു.ഉപജില്ലാ തല മത്സരത്തിനായി കുട്ടികളെ സജ്ജരാക്കി.പദ നിർമാണം,പദ്യം ചൊല്ലൽ,കഥാ കഥനം,കൈയെഴുത്ത് തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.LP വിഭാഗം അറബിക് 35 പോയിൻ്റുകൾ നേടി ആറാം സ്ഥാനത്തിനർഹമായി.

  • അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി.സ്കൂൾ ഡിസംബർ 13 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിലെത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 14 ന് ചേർന്ന അറബി ഭാഷാ അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.പി.വിനോദ് കുമാർ മാസ്റ്റർ നിർവഹിച്ചു.മൂന്നാം തരം വിദ്യാർത്ഥിനി ഫാത്തിമതുൽ റന ലീഡർ സ്ഥാനം അലങ്കരിച്ചു.

ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.പാപ്പിനിശ്ശേരി ഉപജില്ല തയ്യാറാക്കിയ പ്രത്യേക പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം,കളറിംഗ് മത്സരം,ക്വിസ് മത്സരം,ഡോക്യുമെൻററി പ്രദർശനം തുടങ്ങിയവ വിവിധ ദിനങ്ങളിലായി നടന്നു.വിജയികൾക്ക് അറബിക് ക്ലബ്ബ് സമ്മാനങ്ങൾ ഏർപ്പെടുത്തി.അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണ പരിപാടി പൂർണ്ണ വിജയത്തിലെത്തിച്ചു.

  • അൽമാഹിർ അറബിക് സ്കോളർഷിപ്പ് എക്സാം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 17 ന് നടന്ന സ്കൂൾ തല അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.മുഹമ്മദ് ഹാദി.ടി.പി III, ഫാത്തിമ മുഹമ്മദ് സാജിദ് IV, അഹമ്മദ് നബീൽ IV തുടങ്ങിയ 3 വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയ്ക്ക് യോഗ്യത നേടി. ജനുവരി 31 ന് ജി.എം.യു.പി കാട്ടാമ്പള്ളിയിൽ വച്ച് നടന്ന പരീക്ഷയിൽ പങ്കെടുത്ത 3 പേരും സ്കോളർഷിപ്പ് നേടി സ്കൂളിൻ്റെ അഭിമാനമായി. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ HM അനുമോദിച്ചു. വിജയികളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.വിജയികൾക്കുള്ള ഉപഹാരം സ്കൂൾ വാർഷിക ദിനത്തിൽ സമ്മാനിച്ചു.

ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ 2023-24

കല കായികം ക്ലബ്ബ്