"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24 (മൂലരൂപം കാണുക)
20:10, 11 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
പ്രമാടം നേതാജി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന പരിപാടികളിൽ | പ്രമാടം നേതാജി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന പരിപാടികളിൽ | ||
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ വീഡിയോ പ്രദർശനം,സെമിനാറുകൾ, ക്വിസ് മത്സരം, ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പത്രവായന (ജൂലൈ 21 ലെ മാതൃഭൂമി ,മനോരമ പത്രങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി ) പോസ്റ്റർ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുക്കുകയും ചാന്ദ്രദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്തു. | ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ വീഡിയോ പ്രദർശനം,സെമിനാറുകൾ, ക്വിസ് മത്സരം, ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പത്രവായന (ജൂലൈ 21 ലെ മാതൃഭൂമി ,മനോരമ പത്രങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി ) പോസ്റ്റർ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുക്കുകയും ചാന്ദ്രദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്തു. | ||
==‘അക്ഷരമധുരം’ | |||
പദ്ധതിയുമായി | |||
നേതാജി == | |||
വായനയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ‘അക്ഷരമധുരം’ പദ്ധതി ആരംഭിച്ചു. | |||
കുട്ടികൾക്കുള്ള സമ്മാനം എന്ന നിലയിൽ വിശേഷ ദിനങ്ങളിൽ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പൊതുജനങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതാണ് പദ്ധതി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ, സ്കൂൾ വിദ്യാർത്ഥിയായ അഭിനന്ദ് അനിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അഭിനന്ദിന്റെ ഈ പ്രവർത്തനം പേരു പോലെ അഭിനന്ദനീയമാണെന്നും അത് മറ്റ് കുട്ടികൾക്ക് പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മലയാളം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീലത സി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് സുനു ജോൺ, ഹെഡ്മിസ്ട്രസ് ശ്രീലത, അധ്യാപകരായ മനോജ് സുനി, കെ ബി .ലാൽ, എൻ.എസ്.അജൻ പിള്ള, ഫാദർ ജേക്കബ് ഡാനിയൽ, മാനേജ്മെൻറ് അംഗം ഡോക്ടർ സുനിൽകുമാർ അജി ഡാനിയൽ, എന്നിവർ പ്രസംഗിച്ചു. | |||
==അമ്പിളിമാനനെ തൊട്ടേ ........ | |||
ചന്ദ്രോദയം... നേതാജിയിയിൽ == | |||
2023 ആഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6:04 ന് (IST) ചന്ദ്രയാൻ -3 ന്റെ ലാൻഡർ ലാൻഡിംഗിനായി ലക്ഷ്യമിട്ടിരുന്ന 4.5 കിലോമീറ്റർ വീതിയുള്ള പ്രദേശത്തിന്റെ മധ്യഭാഗത്ത് തൊട്ടു. ആ പോയിന്റിൽ നിന്ന് 300 മീറ്റർ (985 അടി) ഉള്ളിലാണ് ലാൻഡർ ഇറങ്ങിയത്. | |||
ചന്ദ്രയാൻ-3 സോഫ്റ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇറങ്ങിയതോടെ ഇന്ത്യ ഒരു കുതിച്ചുചാട്ടം നടത്തി, ഈ നാഴികക്കല്ല് കൈവരിക്കുന്ന ആദ്യ രാജ്യമായി. കൂടാതെ, അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ചാന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കെടുത്ത ചെയർമാൻ എസ് സോമനാഥ് ഉൾപ്പെടെയുള്ള ഐഎസ്ആർഒയിലെ സമർത്ഥരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. | |||
ഇന്ത്യ അടുത്തതായി മനുഷ്യനെയുള്ള ചാന്ദ്ര ദൗത്യത്തിന് ശ്രമിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു | |||
നേതാജി ഹൈസ്കൂളിലെ നാളെയുടെ ശാസ്ത്രജ്ഞരായ കുട്ടികൾ ഈ അപൂർവ്വ നിമിഷം കാണാനായി സ്കൂൾ വിട്ട ശേഷവും സ്കൂളിൽ തന്നെ വിശപ്പും ദാഹവും ക്ഷീണവും വകവയ്ക്കാതെ ഉന്മേഷഭരിതരായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവർക്ക് കൂട്ടായി സയൻസ്, സോഷ്യൽ സയൻസ് അധ്യാപകരും ഉണ്ടായിരുന്നു. കുട്ടികളുടെ സംശയങ്ങൾ അധ്യാപകർ ദൂരീകരിച്ചു. ചന്ദ്രനിൽ പോയ ഒരു പ്രതീതി ഉളവായതായി കുഞ്ഞുങ്ങൾ അഭിപ്രായപ്പെട്ടു. | |||
==പൂവേ പൊലി പൂവേ ........ | |||
നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ == | |||
നേതാജി ഹയർ സെക്കന്ററി സ്കൂളിൽ2023 ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികളും ഓണ സദ്യയും പൂർവ്വാധികം ഭംഗിയായിനടന്നു. സ്കൂളിലെ ശക്തമായ കൂട്ടായ്മ ഇതിൽ കാണാൻ കഴിഞ്ഞു.തലേ ദിവസം വൈകുന്നേരം മുതൽ അധ്യാപകരും രക്ഷിതാക്കളും സദ്യ ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഉച്ചയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, വടം വലി , കസേരകളി തുടങ്ങി വിവിധ പരിപാടികൾ നടത്തി. കുട്ടികൾ ആവേശഭരിതരായി ആർപ്പുവിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. വർണ്ണാഭമായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ഓണസന്ദേശം നൽകി.തുടർന്ന് നടന്ന ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. | |||
== നേതാജിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് == | |||
ബി രാജപ്പൻ പിള്ള ഫൗണ്ടേഷൻ | |||
ജില്ലാ കാൻസർ സെന്റെറിന്റെ സഹകരണത്തോടെ | |||
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഡോ.ശശിധരൻ പിള്ള ക്യാൻസർ പ്രതിരോധ മാർഗ്ഗങ്ങളക്കുറിച്ചുള്ള ക്ലാസ് എടുത്തു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.റോബിൻ പീറ്റർ | |||
നിർവ്വഹിച്ചു.നേതാജി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യ പ്രവർത്തക രേഖ എസ് നായർ, വാർഡ് മെംബർ ലിജ ശിവപ്രകാശ്, ഡോ.ശശിധരൻ പിള്ള, പി ടി എ പ്രസിഡന്റ് ഫാ.ജിജി തോമസ്, ശ്രീപ്രകാശ്, ട്രസ്റ്റ് ചെയർമാൻ സുഭാഷ് റ്റി ആർ | |||
എന്നിവർ സംസാരിച്ചു. | |||
30 നും 70 നും ഇടയ്ക്ക് പ്രായമുള്ള 100 വനിതകൾക്ക് ഈ ക്യാമ്പിൽ രോഗ നിർണ്ണയം നടത്താൻ കഴിഞ്ഞു. ഇത് പ്രദേശ വാസികൾക്ക് ഒരു സഹായമായി | |||
==ഹിന്ദിദിനം ആഘോഷിച്ച് നേതാജി == | |||
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം. | |||
നേതാജി ഹൈസ്കൂളിലും വിവിധ പരിപാടികളോടെ ഹിന്ദി ദിനം ആഘോഷിച്ചു. രാവിലെ കുട്ടികളുടെ നേതൃത്വത്തിൽഹിന്ദി അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന,ഇന്നത്തെ ചിന്താവിഷയം, ഗാനാലാപനം എല്ലാം ഹിന്ദിയിൽ ആയിരുന്നു. തുടർന്ന് ഹിന്ദി ദിനാചര രണ സമ്മേളനം നടന്നു. ഹിന്ദി അധ്യാപകനായ ശ്രീ. അജി ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹം ന്റെ മുൻ ജില്ലാ സെക്രട്ടറിയും റിട്ടയേർഡ് ഹെഡ്മിസ്ട്രസും ആയ ശ്രീമതി ശ്യാമളകുമാരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹിന്ദി അദ്ധ്യാപികയായ ജിഷ ജി പിള്ള സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി സെമിനാർ നടത്തി. യു പി വിഭാഗം കുട്ടികളുടെ പ്രസംഗം, കവിതാലാപനം, നൃത്താവിഷ്ക്കാരം, പോസ്റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു. ഹിന്ദി അധ്യാപകൻ ശ്രീ രാജീവ് കുമാർ ആശംസയും ഹിന്ദി അധ്യാപിക ശ്രീമതി ശ്രീജ നന്ദിയും അറിയിച്ചു. | |||
==സാങ്കല്പിക ലോകത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും == | |||
വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്. | |||
നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന വിർച്വൽ റിയാലിറ്റി കാഴ്ചകൾ ഇനി നേതാജിയിലെ ക്ലാസ്സ്‌മുറികളിലേക്ക്.. | |||
എവിടെ ഇരുന്നു വേണമെങ്കിലും വിവിധ കാഴ്ച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച്ചകളായി അനുഭവേദ്യമാക്കുന്ന നൂതന AR/ VR സാങ്കേതിക വിദ്യ കേരളത്തിൽ രണ്ടാമതും, ദക്ഷിണ കേരളത്തിൽ ആദ്യമായും നേതാജിയിൽ ബഹു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫാ ജിജി തോമസ് , പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ അശ്വതി, പ്രധാന അധ്യാപിക സി ശ്രീലത, മദർ പി ടി എ പ്രസിഡന്റ് യമുന സുഭാഷ്, സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള , അദ്ധ്യാപകൻ അജി ഡാനിയൽ എന്നിവർ പ്രസംഗിച്ചു. | |||
==കുട്ടിശാസ്ത്രജ്ഞർക്കായി ഒരു ദിനം == | |||
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന തുടർ പ്രോഗ്രാമുകളുടെ ഭാഗമായി നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്കായി ISRO Scientist ശ്രീ നിതീഷ് കെ.എസ് നയിച്ച ട്രെയിനിംഗ് പ്രോഗ്രാം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു. ബഹിരാകാശത്തെപ്പറ്റിയും, റോക്കറ്റുകളെപ്പറ്റിയും, ബഹിരാകാശ നിലയങ്ങളെപ്പറ്റിയും ഒക്കെയുള്ള കുട്ടികളുടെ സങ്കീർണമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു സാങ്കേതിക സഹായത്തോടു കൂടിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്. | |||
==ലോഗോ പ്രകാശനം == | |||
നേതാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജൂബിലി ലോഗോയുടെ പ്രകാശനം ബഹു.ജില്ലാ കലക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ശ്രീ.ബി രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി, പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത എന്നിവർ ആശംസ അറിയിച്ചു. നേതാജി ഹൈസ്കൂളിൽ 6 D യിൽ പഠിക്കുന്ന അലന്ന അജിയുടെ പിതാവായ അജി എബ്രഹാമാണ് ലോഗോ രൂപകല്പന ചെയ്തത്. | |||
==ആവേശം ചോരാതെ സ്കൂൾ കലോത്സവം == | |||
പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം | |||
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. | |||
നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു |