"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
പൊതു വിജ്ഞാനവും സമകാലിക ജ്ഞാനവും പകർന്നു നൽകുന്നതിൽ പത്രങ്ങൾക്കുള്ള പങ്ക് പ്രശംസനീയമാണ്. സോഷ്യൽമീഡിയ കവർന്നെടുക്കുന്ന വിദ്യാർത്ഥികളുടെ വായനശീലം തിരിച്ചെടുക്കുക എന്നത് അനിവാര്യമാണ്. കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നേതാജി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ വായനക്കളരിയിൽ വി.കോട്ടയം അമ്മ ഹോസ്പിറ്റലിലെ ഡോ. തുഷാറും കുടുംബവും മലയാളത്തിലെ പ്രമുഖ പത്രത്തിൽ ഒന്നായ മലയാളമനോരമ സ്കൂളിന് സ്പോൺസർ ചെയ്തു. കുട്ടികളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കുകയും അറിവുകൾ സമ്പന്നമാക്കുകയും ചെയ്യുന്ന ഈ വായനക്കളരി പൊതുവേദികളിൽ സംസാരിക്കുവാനും നിർഭയം ചർച്ചകളിൽ പങ്കെടുക്കുവാനും കുട്ടികളെ സഹായിക്കുന്നു.
പൊതു വിജ്ഞാനവും സമകാലിക ജ്ഞാനവും പകർന്നു നൽകുന്നതിൽ പത്രങ്ങൾക്കുള്ള പങ്ക് പ്രശംസനീയമാണ്. സോഷ്യൽമീഡിയ കവർന്നെടുക്കുന്ന വിദ്യാർത്ഥികളുടെ വായനശീലം തിരിച്ചെടുക്കുക എന്നത് അനിവാര്യമാണ്. കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നേതാജി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ വായനക്കളരിയിൽ വി.കോട്ടയം അമ്മ ഹോസ്പിറ്റലിലെ ഡോ. തുഷാറും കുടുംബവും മലയാളത്തിലെ പ്രമുഖ പത്രത്തിൽ ഒന്നായ മലയാളമനോരമ സ്കൂളിന് സ്പോൺസർ ചെയ്തു. കുട്ടികളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കുകയും അറിവുകൾ സമ്പന്നമാക്കുകയും ചെയ്യുന്ന ഈ വായനക്കളരി പൊതുവേദികളിൽ സംസാരിക്കുവാനും നിർഭയം ചർച്ചകളിൽ പങ്കെടുക്കുവാനും കുട്ടികളെ സഹായിക്കുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി അശ്വതി, ഹെഡ് മിസ്ട്രസ് ശ്രീമതി സി.ശ്രീലത എന്നിവർക്ക് ഡോ. തുഷാറിന്റെ മകൾ കുമാരി ജാനകിക്കുട്ടി പത്രം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഫാ ജേക്കബ് ഡാനിയൽ , ഹേമലക്ഷ്മി,യമുന. എസ്.നായർ , കെ. ആർ. പ്രിയ, എൻ.എസ്.അജൻ പിള്ള, ആർ.ആരതി, എസ് സുധീഷ് , ബിജുമോൻ കെ സാമുവൽ ,വൈ എം സി എ ഏജന്റ് രാജു ജോൺ എന്നിവർ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി അശ്വതി, ഹെഡ് മിസ്ട്രസ് ശ്രീമതി സി.ശ്രീലത എന്നിവർക്ക് ഡോ. തുഷാറിന്റെ മകൾ കുമാരി ജാനകിക്കുട്ടി പത്രം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഫാ ജേക്കബ് ഡാനിയൽ , ഹേമലക്ഷ്മി,യമുന. എസ്.നായർ , കെ. ആർ. പ്രിയ, എൻ.എസ്.അജൻ പിള്ള, ആർ.ആരതി, എസ് സുധീഷ് , ബിജുമോൻ കെ സാമുവൽ ,വൈ എം സി എ ഏജന്റ് രാജു ജോൺ എന്നിവർ പങ്കെടുത്തു.
==ഫോട്ടൊഗ്യാലറി ഒരുക്കി നേതാജിയിലെ കുട്ടിയെഴുത്തുകാരുടെ എം ടി നവതി ആഘോഷം ==
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം ടിയുടെ സാഹിത്യ ജീവിതം പ്രമേയമാക്കി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാള വിഭാഗം ഒരുക്കിയ ഫോട്ടൊഗ്യാലറി 'സുകൃതം'
എം ടിക്ക് തൊണ്ണൂറാം പിറന്നാൾ സമ്മാനമായി.എം ടിയുടെ സാഹിത്യ സംഭാവനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങൾ എം ടിയുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള സഞ്ചാരമായി മാറി. സ്കൂളിലെ കുട്ടിയെഴുത്തുകാർ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. എം ടി യെ പറ്റിയുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകനും നാടകകൃത്തും സംവിധായകനും പരിശീലകനുമായ ശ്രീ മനോജ് സുനി കുട്ടികൾക്ക് വീട്ടിൽ മൗനിയായിരുന്ന എം.ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ  സാഹിത്യവഴികളെക്കുറിച്ചും എം.ടി. കൃതികൾ അദ്ദേത്തിലും പഴയിടം നമ്പൂതിരിയിലും എത്തരത്തിലാണ് സ്വാധീനം ചെലുത്തിയത് എന്നതിനെപ്പറ്റിയും വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. ഫോട്ടോ ഗ്യാലറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത സി ഉദ്ഘാടനം ചെയ്തു.  ബിന്ദു ടി എസ്, ഹേമ ലക്ഷ്മി, പ്രിയ കെ ആർ , ധന്യ എം.ആർ എന്നിവർ പ്രസംഗിച്ചു.
==ആവേശം ഒട്ടും ചോരാതെ ചന്ദ്രഹൃദയത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും ....... ==
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ കാലങ്ങളായുള്ള ആഗ്രഹമാണ് ചന്ദ്രനിലേക്കുള്ള യാത്ര.  2008 ഒക്ടോബർ 22 നായിരുന്നു ആദ്യ ചന്ദ്രയാൻ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ൽ രണ്ടാമത്തെ വിക്ഷേപണവും നടന്നു. ആദ്യ ഘട്ടത്തിൽ വിജയിച്ചെങ്കിലും രണ്ടാം ഘട്ടത്തിൽ ലാന്റർ സോഫ്റ്റ് ലാന്റിംഗ് ചെയ്യുന്നതിനിടയിലുണ്ടായ സാങ്കേതിക പിഴവ് മൂലം ലാന്റർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയും റോവർ ലാന്ററിൽ നിന്ന് പുറത്തുവന്നില്ല.  ഒരു നാൾ ഇന്ത്യൻ പൗരന്മാരിൽ ആരെങ്കിലും ഐഎസ്ആർഒയുടെ വാഹനത്തിൽ ചന്ദ്രനിലിറങ്ങുന്ന നാൾ വരും എന്ന പ്രതീക്ഷയിൽ 2023 July 14 ന് ഉച്ച കഴിഞ്ഞ് 2.35 ന് ചാന്ദ്രയാൻ-3 വിക്ഷേപിച്ചു. ഇതിന് 3 പ്രധാന ലക്ഷ്യങ്ങൾ ആണ് ഉള്ളത്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക
ചന്ദ്രനിൽ റോവർ ചലിപ്പിക്കുക
ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക
ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ആൾട്ടിമീറ്ററുകൾ, വെലോസിമീറ്ററുകൾ, ഇനേർഷ്യൽ മെഷർമെന്റ് സംവിധാനം, പ്രൊപ്പൽഷൻ സംവിധാനം, നാവിഗേഷൻ, ഗൈഡൻസ് , കൺട്രോൾ സംവിധാനങ്ങൾ, അപകടം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ലാൻഡിംഗ് ലെഗ് മെക്കാനിസം തുടങ്ങി ഴോളം സാങ്കേതിക വിദ്യകളാണ് ലാന്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ട് ഭാഗങ്ങളാണ് വിക്ഷേപണത്തിലുള്ളത്. ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞരോടൊപ്പംനേതാജി ഹൈസ്കൂളിലെ കുട്ടികൾ ആവേശത്തോടെ വിക്ഷേപണത്തിൽ പങ്കാളികളായി. 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും തത്സമയ വിക്ഷേപണം കാണിക്കുകയും കൂടാതെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ചന്ദ്രയാൻ-3 എന്താണെന്നും സർക്കാറിന്റെ പ്രോജക്ടിനെക്കുറിച്ചും
അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തു.  ക്ലാസ് കേട്ട കുട്ടികളിൽ പ്രയത്നിക്കാനുള്ള മനസും ആത്മവിശ്വാസവും ഉണ്ടായി.
ഇതിൽ ആദ്യത്തെ പ്രൊപ്പൽഷൻ മോഡ്യൂൾ ലാന്റർ മോഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കും. ലാന്റർ മോഡ്യൂൾ ആണ് ചന്ദ്രനിൽ ഇറങ്ങുക. ഇതിനുള്ളിലാണ് റോവർ സ്ഥാപിച്ചിട്ടുള്ളത്. പ്രൊപ്പൽഷൻ മോഡ്യൂളിന് 2148 കിലോഗ്രാം ഭാരവും ലാന്റർ മോഡ്യൂളിന് 1752 കിലോഗ്രാം ഭാരവുമുണ്ട്. 26 കിലോഗ്രാം ആണ് റോവറിന്റെ ഭാരം. ഇത് ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി ചന്ദ്രനെ വലം വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.
==പ്രമാടം നേതാജിയിലെ "കണ്ടറിയാൻ നേരിട്ടറിയാൻ " സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി കുട്ടികൾക്ക് ആവേശമായി ........... ==
        പാഠ്യപദ്ധതിയിൽ പഠന യാത്രയ്ക്ക് പ്രമുഖ
സ്ഥാനമുണ്ട്. പാഠഭാഗങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രകൃതി പ്രതിഭാസങ്ങൾ നിരീക്ഷിക്കുന്നതിനും ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രയാണ് പഠന യാത്ര.
        നേതാജി ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി  "കണ്ടറിയാൻ നേരിട്ടറിയാൻ "  എന്ന പഠന യാത്ര സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുഞ്ഞുങ്ങൾക്കായി 'ചരിത്രത്തിലേക്ക് 'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരം, ആർട്ട് ഗാലറി എന്നിവ സന്ദർശിച്ചു.
      ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാർപ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാർത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയിൽ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ 'ദളവ' (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു.
രണ്ടു നിലകളിലായി പണിഞ്ഞിട്ടുള്ള മ്യൂസിയത്തിൽ കെട്ടിടത്തിന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള വേലുത്തമ്പി ദളവയുടെ പൂർണ്ണകായ വെങ്കല പ്രതിമ കുട്ടികളിൽ ആകാംക്ഷയുണ്ടാക്കി മ്യൂസിയത്തിന് താഴെയുള്ള ഗ്യാലറിയിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ രാജാക്കന്മാരുടെയും ഛായാചിത്രങ്ങൾ , ശ്രീബുദ്ധന്റെ ശിലാ വിഗ്രഹം, നാഗരൂപങ്ങൾ, നാഗാരാധനയുടെ കോലങ്ങൾ, പുരാതന കാർഷികോപകരണങ്ങൾ, പഴയകാല യുദ്ധോപകരണങ്ങളായ പീരങ്കികൾ, പീരങ്കി ഉണ്ടകൾ, വാൾ, കുന്തം, കഠാരകൾ, കായംകുളം വാൾ, നാണയ ഗ്യാലറിതുടങ്ങിയവയെല്ലാം കുട്ടികളിൽ അത്ഭുതം സൃഷ്ടിച്ചു. വേലുത്തമ്പിയുടെ ജീവചരിത്രമടങ്ങുന്ന ചിത്രങ്ങളും കുട്ടികൾക്ക് ആകർഷകമായി.
      തുടർന്ന് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരം നിർമ്മിച്ചത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഇന്ന് കൊട്ടാരം വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ശേഖരം കാണാൻ സാധിക്കും. പുരാതനചിത്രങ്ങൾ, നാണയ ശേഖരം, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ പല്ലക്ക്, ഗജേന്ദ്ര മോക്ഷം ചുവർ ചിത്രം ഇവയെല്ലാം കുട്ടികളിൽ കൗതുകമുണർത്തി.
        തുടർന്ന് മുക്കടയിലുള്ളശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആന്റ് ആർട്ട് ഗ്യാലറിയിൽ എത്തി. വിവിധതരത്തിലുള്ള ശില്പങ്ങൾ കുട്ടികളെ ആകർഷിച്ചു.
      കുട്ടികൾക്ക് ക്ലാസ് മുറികൾക്കപ്പുറം അറിവുകൾ നേടാൻ ഒട്ടേറെ സാധ്യതകൾ ഉണ്ടെന്ന തിരിച്ചറിവു നേടാൻ സഹായിച്ചു. പ്രകൃതി തങ്ങളുടെ വിദ്യാലയമാണെന്ന് മനസിലാക്കി.
          ഇത്തരം പഠന യാത്രകൾ എല്ലാ നിലവാരത്തിലും ഉള്ള കുട്ടികളിൽ സാംസ്കാരിക അനുഭവങ്ങൾ നേടുന്നതിന് സഹായിക്കുന്നു.
             
  നേതാജി ഹൈസ്കൂൾ 5-ാം ക്ലാസിലെ കുട്ടികൾക്ക് നടത്തിയ പഠനയാത്ര കുട്ടികളിൽ ചരിത്രാവബോധം വളർത്തുന്നതിന് സഹായിച്ചതായി കുട്ടികൾ പറഞ്ഞു. ക്ലാസ് റൂമിന് വെളിയിൽ കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം നൽകാൻ ഈ പ്രവർത്തനം ഉപകരിച്ചു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
==അന്താരാഷ്ട്ര ചാന്ദ്രദിനം -ജൂലൈ 21 ==
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിംഗ്സ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചാന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി നടന്ന് ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലു കുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൻ ആണ് . മൈക്കിൾ കോളിംഗ്സ് അവരുടെ ഈഗിൾ എന്ന വാഹനത്തെ നിയന്ത്രിക്കുകയായിരുന്നു ."ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവയ്പ്പ്, മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" എന്ന് നീ ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യൻറെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനും ആണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.
    പ്രമാടം നേതാജി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന പരിപാടികളിൽ
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ വീഡിയോ പ്രദർശനം,സെമിനാറുകൾ, ക്വിസ് മത്സരം, ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പത്രവായന (ജൂലൈ 21 ലെ മാതൃഭൂമി ,മനോരമ പത്രങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി ) പോസ്റ്റർ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുക്കുകയും ചാന്ദ്രദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്തു.
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988503" എന്ന താളിൽനിന്ന് ശേഖരിച്ചത്