ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 96: വരി 96:
[[പ്രമാണം:44029 SPC.jpg|thumb|STUDENT POLICE CADETS (SPC)]]
[[പ്രമാണം:44029 SPC.jpg|thumb|STUDENT POLICE CADETS (SPC)]]
=='''ഹരിത കേരളം പദ്ധതി‌‌‌‌‌‍‍‍‍‍‍'''==
=='''ഹരിത കേരളം പദ്ധതി‌‌‌‌‌‍‍‍‍‍‍'''==
     'ഹരിത കേരളം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഥാടനം  -12-2016         രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.
     'ഹരിത കേരളം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഥാടനം  16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.
[[പ്രമാണം:Inaguration of the ' REKSHA PROJECT '|ലഘുചിത്രം]]
[[പ്രമാണം:Inaguration of the ' REKSHA PROJECT '|ലഘുചിത്രം]]
=='''രക്ഷാ പ്രോജക്റ്റ് (കരാട്ടെ)'''==
=='''രക്ഷാ പ്രോജക്റ്റ് (കരാട്ടെ)'''==

18:37, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-01-201744029




നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍ : നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . 4 ക്ലാസ് മുറികള്‍ ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍‌ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്.

ലാബ് : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്.


ആഡിറ്റോറിയം : നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു.


ബ്ലാക്ക് ബോര്‍ഡുകള്‍ : പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല .


കുടിവെള്ളം : കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല.


കായികവിദ്യാഭ്യാസം : വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്.


സ്റ്റാഫ് റൂം : പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് .


അടുക്കള : അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല .


കംപ്യൂട്ടര്‍ ലാബ് : നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 16 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഐറ്റി ക്ലബ്ബ്

ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ളാസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......

സ്കൗട്ട് & ഗൈഡ്സ്

RAJAYA PURASKAR
       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ഷാജി.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ രോഷ്നിയും നേതൃത്വം നല്‍കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി
  • എന്‍.സി.സി. ( വൃദ്ധസദനം സന്ദര്‍ശിക്കല്‍ , ശുചീകരണം )

ജൂനിയര്‍ റെഡ് ക്രോസ്

RED CROSS
     2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും  പ്രവര്‍ത്തനം ആരംഭിച്ചു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.

വിവിധ ക്ലബ്ബുക‍‍ള്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഹെല്ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • എനര്‍ജി ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

സ്റ്റു‍ഡന്റ് പോലീസ്

    2014-15 അദ്ധ്യായന വര്‍ഷത്തില്‍ സ്റ്റു‍ഡന്റ് പോലീസ്  പ്രവര്‍ത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയില്‍ സ്റ്റു‍ഡന്റ് പോലീസ് കുട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്
STUDENT POLICE CADETS (SPC)

ഹരിത കേരളം പദ്ധതി‌‌‌‌‌‍‍‍‍‍‍

    'ഹരിത കേരളം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഥാടനം  16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.
പ്രമാണം:Inaguration of the ' REKSHA PROJECT '

രക്ഷാ പ്രോജക്റ്റ് (കരാട്ടെ)

    'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഥാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി


വഴികാട്ടി

നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}