ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
</gallery>
</gallery>
</div>
</div>
====എം.എൽ.എ മെറിറ്റ് അവാർഡ്  ===
===എം.എൽ.എ മെറിറ്റ് അവാർഡ്  ===
<div align="justify">
<div align="justify">
ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ യുടെ മെറിറ്റ് അവാർഡ് അവാർഡ് വിതരണത്തിന് സ്കൂൾ വേദിയായി. മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക് അദ്ധ്യക്ഷനായ ചടങ്ങിൽ എം.എൽ.എ ശ്രീ.ഗണേഷ് കുമാർ . കെ. ബി മുഖ്യാതിഥിയായി പങ്കെടുത്തു.ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള എം.എൽ എ പുരസ്കാരം സ്‌കൂൾ ഏറ്റു വാങ്ങി  

വരി 61: വരി 61:
</gallery>
</gallery>
</div>
</div>
===Knowledge ക്ലബ്ബ് രൂപീകരണം ===
===Knowledge ക്ലബ്ബ് രൂപീകരണം ===
<div align="justify">
<div align="justify">

22:07, 21 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2023

പ്രവേശനോത്സവം

2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 298 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു. യുവസംവിധായകൻ ശ്രീ. ലിജിൻ ജോസ് മുഖ്യാതിഥി ആയിരുന്നു. ഹെഡ്‍മിസ്‍ട്രസ് സി.ജോസ്ന, മാനേജ‍‍ർ സി.ലിസി റോസ് , പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ നവാഗത‍ർക്കായി ആശംസകൾ അർപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.

പരിസ്ഥിതിദിനാചരണം

ജൂൺ 5 പരിസ്ഥിതിദിനാചരണം .....ഹരിത സൗഹൃദവുമായി ഇമ്മാക്കുലേറ്റ്... പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും ചെടികളും വിത്തുകളും പരസ്പരം കൈമാറി. പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കുവെച്ചു കൊണ്ട് ബോധവത്കരണ റാലി നടനടത്തപ്പെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ക്വിസ് മാസ്റ്റർ ശ്രീ. വൈശാഖിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . മാരാരിക്കുളം തെക്കു പഞ്ചായത്തിലെ മികച്ച യുവ കർഷകനായ ശ്രീ. ജോസി തൈയ്യിലിനെ ആദരിച്ചു. സ്ക്കൂൾ മാനേജർ സി. ലിസി റോസ് , ഹെഡ്മിസ്ട്രസ് സി. ഷിജി ജോസ് , ഡാനി ജേക്കബ്, ജോസഫ് പി.എൽ , നല്ല പാഠം കോർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ എന്നിവർ നേതൃത്വം നല്കി.

ഇംഗ്ലീഷ് ക്ലബ് രൂപീകരണം

ഇംഗ്ലീഷ് ക്ലബിന്റെ ഉൽഘാടനം സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീ. സിജോ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച വൃക്ഷ തൈ നടൽ പ്രോഗ്രാം ഹെഡ്മിസ്ട്രസ് സിസ്റ്ററും, സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സാറും ചേർന്ന് നിർവ്വഹിച്ചു.

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ചെട്ടികാട് ഹെൽത്ത് സെന്ററിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർ കുട്ടികൾക്കായി മഴക്കാല രോഗങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടത്തി.

എം.എൽ.എ മെറിറ്റ് അവാർഡ്

ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ യുടെ മെറിറ്റ് അവാർഡ് അവാർഡ് വിതരണത്തിന് സ്കൂൾ വേദിയായി. മുൻ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക് അദ്ധ്യക്ഷനായ ചടങ്ങിൽ എം.എൽ.എ ശ്രീ.ഗണേഷ് കുമാർ . കെ. ബി മുഖ്യാതിഥിയായി പങ്കെടുത്തു.ആലപ്പുഴ നിയോജക മണ്ഡത്തിലെ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള എം.എൽ എ പുരസ്കാരം സ്‌കൂൾ ഏറ്റു വാങ്ങി

Knowledge ക്ലബ്ബ് രൂപീകരണം

Knowledge ക്ലബ്ബ് രൂപീകരണം 07/06/2023ൽ നടന്നു. പൂർവ്വ വിദ്യാർത്ഥിയും ഐ. എ .എസ്‌  അസ്പിരന്റുമായ ശ്രീ. വൈശാഖ് ആണ് ക്ലബ് ഉദ്‌ഘാടനം നടത്തിയത്. കുട്ടികൾക്ക്  പൊതുവായ കാര്യങ്ങളിൽ  കൂടുതൽ അറിവ് ഉണ്ടാക്കി വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും ലക്‌ഷ്യം വച്ചാണ് ക്ലബ്ബ് തുടങ്ങിയത് .

സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം

സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം സ്‌കൂളിലെ സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ നിർവ്വഹിച്ചു.

സമുദ്രദിനാചരണം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സമുദ്രദിനാചരണം നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.

സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരണം

സ്‌കൂൾ സുരക്ഷാ ക്ലബ് രൂപീകരിച്ചു .