"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പ്രിന്‍സിപ്പല്‍= <font size="4"><Font color="red"> ടി.കെ ഷെറീന </font>   
| പ്രിന്‍സിപ്പല്‍= <font size="4"><Font color="red"> ടി.കെ ഷെറീന </font>   
| പ്രധാന അദ്ധ്യാപകന്‍=  <font size="4"><Font color="red">ടി.കെ. മോഹനാംബിക </font>  
| പ്രധാന അദ്ധ്യാപകന്‍=  <font size="4"><Font color="red">ടി.കെ. മോഹനാംബിക </font>  
| പി.ടി.ഏ. പ്രസിഡണ്ട്=  <font size="4"><Font color="orange">സത്യനാഥന്‍ മാടഞ്ചേരി </font>
| പി.ടി.ഏ. പ്രസിഡണ്ട്=  <font size="4"><Font color="orange">മൂസക്കോയ </font>
|ഗ്രേഡ്=8
|ഗ്രേഡ്=8
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

10:30, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

"School Logo"
"School Logo"
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്.
വിലാസം
തിരുവങ്ങൂര്‍

കോഴീക്കോട് ജില്ല
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴീക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-08-2017Vinodputhiyottil




ആമുഖം

ചരിത്ര പ്രസിദ്ധമായ കാപ്പാട് കടല്‍ത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റര്‍ കിഴക്കുമാറി ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങള്‍ ഏകോദരസഹോദരങ്ങളെപ്പോലെ സഹവര്‍ത്തിത്തത്തോടെ കഴിയുന്ന പ്രദേശം. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികള്‍ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണില്‍. എത്രയോ കലാകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ പ്രദേശം. ഇവിടെ ഈ മണ്ണിലാണ് ഈ വിദ്യാലയം അറിവ് തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രം

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരില്‍ ഒരു ലേബര്‍ സ്കൂള്‍ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദന്‍ നായരുടെ പിതാവായ ഉണിച്ചാത്തന്‍ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂര്‍ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടില്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ഒരു ഗേള്‍സ് പ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തിരുവങ്ങൂര്‍ മിക്സഡ് എലമന്ററി സ്കൂള്‍ എന്ന പേരില്‍ ഒരു എയ്ഡഡ് സ്കൂളിന് രൂപം നല്‍കി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദന്‍ നായരായിരുന്നു. 1958 ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി ആയും 1966 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ശ്രീ. കണ്ണന്‍ മാസ്റ്ററായിരുന്നു ഈ വിദ്യാലത്തിന്റെ പ്രധമ പ്രധാനാധ്യാപകന്‍. നീണ്ട 23 വര്‍ഷക്കാലം അദ്ദേഹം ഈ വിദ്യാലത്തിന്റെ പ്രധാനാധ്യാപകനായി തുടര്‍ന്നു. 1969 ലായിരുന്നു ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങിയത്. 2000 ത്തില്‍ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

നവീകരിച്ച വിശാലമായ സ്കൂള്‍ ലൈബ്രറിയില്‍ ഏകദേശം 3000 പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

  • ജെ ആര്‍ സി

മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജെ ആര്‍ സി യുടെ എല്‍ പി, യു പി, ഹൈസ്കൂള്‍ യൂനിറ്റുകള്‍ ഈ വിദ്യാലയത്തിലുണ്ട്

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ. ടി.കെ വാസുദേവന്‍ നായരാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. കെ.കണ്ണന്‍ മാസ്റ്റര്‍
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റര്‍
ശ്രീ. ഒ.വാസുദേവന്‍ മാസ്റ്റര്‍
ശ്രീ. ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍
ശ്രീ. കെ.മമ്മദ് മാസ്റ്റര്‍
ശ്രീ. പി.ദാമോദരന്‍ മാസ്റ്റര്‍
ശ്രീമതി. കെ.സൗദാമിനി ടീച്ചര്‍
ശ്രീ. കെ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍
ശ്രീ. ഇ.രാമചന്ദ്രന്‍ മാസ്റ്റര്‍
ശ്രീമതി. കെ.പ്രസന്ന ടീച്ചര്‍
ശ്രീ. ഇ,കെ.അശോകന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി