"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 146: | വരി 146: | ||
[[പ്രമാണം:41032 mikavuthsavam 2023.jpg|ഇടത്ത്|ചട്ടരഹിതം|226x226ബിന്ദു]] | [[പ്രമാണം:41032 mikavuthsavam 2023.jpg|ഇടത്ത്|ചട്ടരഹിതം|226x226ബിന്ദു]] | ||
പൊതുവിദ്യാഭ്യാസത്തിൽ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോൾത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാൽ മുഖ്യധാരയിൽ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതൽ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ വിശ്വാസ്യത വർധിക്കും. കൂടുതൽ ശക്തമായ പ്രവർത്തനത്തിന് ഇത് പ്രചോദനവുമാകും. ഈ കാഴ്ചപ്പാടോടെയാണ് മികവുത്സവം സംഘടിപ്പിച്ചത്. | പൊതുവിദ്യാഭ്യാസത്തിൽ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോൾത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാൽ മുഖ്യധാരയിൽ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതൽ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ വിശ്വാസ്യത വർധിക്കും. കൂടുതൽ ശക്തമായ പ്രവർത്തനത്തിന് ഇത് പ്രചോദനവുമാകും. ഈ കാഴ്ചപ്പാടോടെയാണ് മികവുത്സവം സംഘടിപ്പിച്ചത്. | ||
== കണ്ണട വിതരണം ചെയ്തു. == | |||
റോട്ടറി ക്ലബ്ബഡുമായി സഹകരിച്ച് നടത്തിയ അമൃതം പ്രോജക്ടിന്റെ ഭാഗമായി 55 കുട്ടികൾക്ക് 2023 ജനുവരി 31ന് കണ്ണട വിതരണം ചെയ്തു. | |||
== സ്കൂൾ കലോത്സവം == | == സ്കൂൾ കലോത്സവം == |
23:11, 28 മേയ് 2023-നു നിലവിലുള്ള രൂപം
വിദ്യാഭ്യാസ കലണ്ടർ 21022-23
2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മികവുകൾ നേട്ടങ്ങൾ
ചിത്രം | പേര് | തലം | വിഭാഗം | ഇനം | സ്ഥാനം |
---|---|---|---|---|---|
ഇവ അരുൺ | സംസ്ഥാനം | ഹൈസ്കൂൾ | പ്രവർത്തിപരിചയ മേള
കുട നിർമ്മാണം |
എ ഗ്രേഡ് | |
വിദ്യ വി | സംസ്ഥാനം | ഹൈസ്കൂൾ | ഗണിതശാസ്ത്ര മേള
ഗണിത ഗയിം |
എ ഗ്രേഡ് | |
ചിത്രം | നൈഫ | ജില്ല | ഹൈസ്കൂൾ | സോഷ്യൽ ഫോറെസ്റ്ററി -ക്വിസ് | മൂന്നാം സ്ഥാനം |
അനശ്വര ആർ എസ് | ദേശീയം | ഹൈസ്കൂൾ | ദേശിയ ട്രെക്കിംങ് ക്യാമ്പ്
@ ഊട്ടി |
പങ്കാളിത്തം | |
ആർച്ച ഗോപു | ദേശീയം | ഹൈസ്കൂൾ | ദേശിയ ട്രെക്കിംങ് ക്യാമ്പ്
@ ഊട്ടി |
പങ്കാളിത്തം | |
ഹന്ന എച്ച് മുഹമ്മദ് | ഉപ ജില്ല | ഹൈസ്കൂൾ | ജെ ആർ സി - ക്വിസ് | രണ്ടാം സ്ഥാനം | |
ആരഭി ശ്രീജിത് | സംസ്ഥാനം | ഹൈസ്കൂൾ | എൻ എം എം എസ് | പങ്കാളിത്തം | |
രേവതി എസ് | സംസ്ഥാനം | ഹൈസ്കൂൾ | സംസ്കൃതം സ്കോളർഷിപ്പ് | വിജയം | |
ശിവകാമി | സംസ്ഥാനം | ഹൈസ്കൂൾ | സംസ്കൃതം സ്കോളർഷിപ്പ് | വിജയം | |
ശ്രദ്ധ പി ജിത്ത് | സംസ്ഥാനം | ഹൈസ്കൂൾ | സംസ്കൃതം സ്കോളർഷിപ്പ് | വിജയം | |
ദീപ്ത ഡി ധീരജ് | സംസ്ഥാനം | പ്രൈമറി | സംസ്കൃതം സ്കോളർഷിപ്പ് | വിജയം | |
മഞ്ജരി | സംസ്ഥാനം | പ്രൈമറി | സംസ്കൃതം സ്കോളർഷിപ്പ് | വിജയം | |
മീനാക്ഷി ഗോപകുമാർ | ഉപജില്ല | ഹൈസ്കൂൾ | ശാസ്ത്രരംഗം | മൂന്നാം സ്ഥാനം | |
റയ്ഹാന നിസാം | ഉപജില്ല | പ്രൈമറി | ശാസ്ത്രരംഗം | ഒന്നാം സ്ഥാനം | |
നിദ സുധീർ &
റിയ സുധീർ |
ഉപജില്ല | ഹൈസ്കൂൾ | ശാസ്ത്ര ക്വിസ് | ഒന്നാം സ്ഥാനം | |
അർച്ചിത ബിനു | ഉപജില്ല | ഹൈസ്കൂൾ | സാമൂഹ്യശാസ്ത്ര ശില്പശാല | ഒന്നാം സ്ഥാനം | |
ഇവ അരുൺ | ഉപജില്ല | ഹൈസ്കൂൾ | ശാസ്ത്രരംഗം
പ്രവർത്തി പരിചയം |
മൂന്നാം സ്ഥാനം | |
അക്കിഫ അനീഷ് | ജില്ല | ഹൈസ്കൂൾ | എൻ എം എം എസ് | വിജയം | |
ദേവ അനൂപ് | ജില്ല | ഹൈസ്കൂൾ | എൻ എം എം എസ് | വിജയം | |
വന്ദന ബാലമുരളി | ജില്ല | ഹൈസ്കൂൾ | എൻ എം എം എസ് | വിജയം |
തീവ്ര പരിശീലന പരിപാടി
മാർച്ച് 15ന് നടക്കുന്ന ഹിന്ദി പരീക്ഷ പലരിലും ആശങ്ക ഉയർത്തുന്നതായി മനസിലാക്കുന്നു. ശരിയായ രീതിയിൽ ചോദ്യങ്ങളെ സമീപിച്ചാൽ എളുപ്പത്തിൽ എ പ്ലെസ് ഗ്രേഡ് നേടാൻ കഴിയുന്ന വിഷയമാണ് ഹിന്ദി. ആത്മവിശ്വാസത്തോടെ ഹിന്ദി പരീക്ഷ എഴുതാൻ നിങ്ങളെ സഹായിക്കാനായി മാർച്ച് 14ന് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ നമ്മുടെ സ്കൂളിൽ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തീവ്ര പരിശീലന പരിപാടി നടത്തുന്നു.
പ്രയം 2023
സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രിയം 2023 സംഘടിപ്പിച്ചു.
വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതിക മേഖലകളിലും കലാരംഗത്തും സാംസ്കാരിക രംഗത്തും കരടനാഗപ്പള്ളിയെ അടയാളപ്പെടുത്തുന്നതിൽ നിന്നടയായി ചങ്കാണ് കരുനാഗപ്പള്ളി ഗഗാസ് ഹൈസ്കൂളിന് കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ശ്രീ സി എസ് സുബ്രഹ്മണ്യൻ പോറ്റി 1916ൽ ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം പാദവരാ വൈജ്ഞാനിക തലമുറയെ വാർക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. വിവിധ മേളകളിലും കായികരംഗത്തും വിദ്യാരംഗം കലാസാഹിത മത്സരങ്ങളിലും കലോത്സവത്തിലട്ടം സംസ്ഥാന ജില്ലാ തലങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥി പ്രതിഭകമെന്നുമോദിക്കുന്നതിനും അപക പ്രതിഭകളെ ആദരിക്കുന്നതിനുമായി അധ്യാപക രക്ഷാകം സ്ഥിതിയുടെ നേതൃത്വത്തിൽ പ്രിയം 2023 എന്ന പേരിൽ 2023 ഫെബ്രുവരി 23 വർഗ്ഗ വൈകിട്ട് 3 മണി മുതൽ പരിപാടി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നാടൻപാട്ടും ട്രാക്ക്സ് ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഈവന്റും നടന്നു.
മികവുത്സവം 2023
പൊതുവിദ്യാഭ്യാസത്തിൽ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോൾത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാൽ മുഖ്യധാരയിൽ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതൽ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ വിശ്വാസ്യത വർധിക്കും. കൂടുതൽ ശക്തമായ പ്രവർത്തനത്തിന് ഇത് പ്രചോദനവുമാകും. ഈ കാഴ്ചപ്പാടോടെയാണ് മികവുത്സവം സംഘടിപ്പിച്ചത്.
കണ്ണട വിതരണം ചെയ്തു.
റോട്ടറി ക്ലബ്ബഡുമായി സഹകരിച്ച് നടത്തിയ അമൃതം പ്രോജക്ടിന്റെ ഭാഗമായി 55 കുട്ടികൾക്ക് 2023 ജനുവരി 31ന് കണ്ണട വിതരണം ചെയ്തു.
സ്കൂൾ കലോത്സവം
ഓണപരീക്ഷ ആഗസ്റ്റ് 24ന് ആരംഭിക്കും
ഈ വർഷത്തെ ഓണപരീക്ഷ ആഗസ്റ്റ് 24ന് ആരംഭിക്കും.
സ്കൂൾ അവധി
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ ആറുകളിലും മറ്റം ജലനിരപ്പ് ഉയർന്നു വരുന്നതിനാലും പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ബോധ്യപ്പെട്ടിട്ടുളളതാണ്. കൂടാതെ മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ മഴക്കെടുതികളിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടി മുൻകരുതൽ നടപടി എടുക്കുന്നത് ഉചിതമാകുമെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m)എന്നിവ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2022) ബുധനാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു. ഈ അവധി അങ്കണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അങ്കണവാടി പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ജില്ല കളൿടർ, കൊല്ലം.
ക്ലാസ്സ് പി ടി എ
5,6,7,10 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ജൂലൈ 27 ബുധനാഴ്ചയും 8, 9 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ജൂലൈ 29 വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മുതൽ ചേരുന്നതാണ്.
എസ് എസ് എൽ സി കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റ് ആരംഭിച്ചു.
5 മുതൽ 10 വരെ ക്ലാസ്സുകളിലെ കട്ടികൾക്ക് ഒന്നാം മിഡ്ടേം (യൂണിറ്റ് ടെസ്റ്റ് ) ആരംഭിച്ചു. പത്താം ക്ലാസ്സിലെ 591 കുട്ടികൾക്ക് പൊതുവായ ചോദ്യ പേപ്പർ പ്രീന്റ് ചെയ്തു നൽകിയും. പൊതുവായ ടൈം റ്റേബിൾ പ്രകാരവും. മറ്റ് കുട്ടികൾക്ക് അദ്യാപകർ അവരുടെ ക്ലാസ്സുകളിൽ ഡിവിഷൻ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നൽകിയും പരീക്ഷ നടത്തുന്നു. ജൂലൈ 20ന് മുമ്പായി എല്ലാക്കാസ്സുകളിലെയും പരീക്ഷ പൂർത്തീകരിക്കും.
യൂണിറ്റ് ടെസ്റ്റ് ടൈം ടേബിൾ (പത്താം ക്ലാസ്സ് )
തീയതി | ദിവസം | സമയം | വിഷയം |
---|---|---|---|
ജൂലൈ 13 | ബുധൻ | വൈകിട്ട് 3.30 മുതൽ 4.15 വരെ | ഒന്നാം ഭാഷ
(മലയാളം, അറബ്, സംസ്കൃതം) |
ജൂലൈ 13 | ബുധൻ | വൈകിട്ട് 4.15 മുതൽ 5.00 വരെ | ഊർജ്ജതന്ത്രം |
ജൂലൈ 14 | വ്യാഴം | വൈകിട്ട് 3.30 മുതൽ 4.15 വരെ | മലയാളം പേപ്പർ II |
ജൂലൈ 14 | വ്യാഴം | വൈകിട്ട് 4.15 മുതൽ 5.00 വരെ | രസതന്ത്രം |
ജൂലൈ 15 | വെള്ളി | വൈകിട്ട് 3.30 മുതൽ 4.15 വരെ | ഹിന്ദി |
ജൂലൈ 15 | വെള്ളി | വൈകിട്ട് 4.15 മുതൽ 5.00 വരെ | ജീവശാസ്ത്രം |
ജൂലൈ 18 | തിങ്കൾ | വൈകിട്ട് 3.30 മുതൽ 5.00 വരെ | ഗണിതം |
ജൂലൈ 19 | ചൊവ്വ | വൈകിട്ട് 3.30 മുതൽ 5.00 വരെ | സാമൂഹ്യ ശാസ്ത്രം |
ജൂലൈ 20 | ബുധൻ | വൈകിട്ട് 3.30 മുതൽ 5.00 വരെ | ഇംഗ്ലീഷ് |
14 ഫുൾ എ പ്ലെസ് കൂടി. ആകെ 116
എസ് എസ് എൽ സി പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ 14 കുട്ടികൾക്ക് കൂടി എല്ലാ വിഷയങ്ങളിലും എ പ്ലെസ് ഗ്രേഡ് ലഭിച്ചു. നേരത്തെ 102 കുട്ടികൾക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചത്. ഇപ്പോൾ അത് 116 ആയി ഉയർന്നു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരകീക്ഷ ജൂലൈ 2ന്
കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിലേക്ക് പുതായ ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ 2ന് രാവിലെ 10.00 മണി മുതൽ സ്കൂൾ കംപ്യൂട്ടർ ലാബിൽ നടത്തുന്നതാണ്. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് അവസരം ലഭിക്കുക. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭ്യമാണ്.
ഫീസ് അടക്കണം
9,10 ക്ലാസുകളിൽ പഠിക്കുന്ന എസ് സി, എസ് ടി, ഒ ഇ സി ഒഴികെയുള്ള കുട്ടികൾ 13.06.2022 തിങ്കളാഴ്ച 29 രൂപ 50 പൈസ ഫീസ് അടയ്ക്കണം.(സ്പെഷ്യൽ ഫീ 12.50 + എ എഫ് &എഫ് എഫ് 17) ഒ ഇ സി കുട്ടികൾ 17 രൂപയും (എ എഫ് &എഫ് എഫ് ) അടക്കണം.
എസ് പി സി പരീക്ഷ ജൂൺ 6ന്.
എസ് പി സി യിലേക്ക് വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ഘട്ട എഴുത്തുപരീക്ഷ 06.06.2022 തിങ്കളാഴ്ച നടക്കുന്നു. പ്രവേശനത്തിന് താല്പ്പര്യമുള്ള വിദ്യാർത്ഥിനികൾ പേര്, ഫോൺ നമ്പർ എന്നിവ നാളെ ( 4.6.2022) ഉച്ചയ്ക്ക് 2.00മണിക്ക് മുൻപ് നൽകണം. ശാരീരിക ക്ഷമത മറ്റ് നിബന്ധനകൾ ഉൾപ്പെടുന്ന വിവരങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ...
നാളെ ജൂൺ 1. പുതിയൊരു അദ്ധ്യയന വർഷം കൂടി വന്നെത്തി. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആരംഭിക്കുന്ന ഈ അദ്ധ്യയന വർഷത്തിൽ എല്ലാ കുഞ്ഞുങ്ങളേയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും ഒരു നല്ല അധ്യയന വർഷം ആശംസിക്കുന്നു. - കെ ജി അമ്പിളി, ഹെഡ്മിസട്രസ്സ്.
എസ് പി സി സമ്മർ ക്യാമ്പ് - മഴവില്ല്
സ്കൂൾ എസ് പി സി യൂണിറ്റിന്റെ സമ്മർ ക്യാമ്പ് - മഴവില്ല് - മെയ് 28, 29, 30 തീയതികളിൽ.
പാഠപുസ്തകങ്ങളുടെ വിതരണം.
10-ാം സ്റ്റാൻഡേർഡിലെ പാഠപുസ്തകങ്ങൾ 26.05.22 രാവിലെ 10 മണി മുതൽ സ്ക്കൂൾ സ്റ്റോറിൽ നിന്ന് വിതരണം ചെയ്യുന്നതാണ്.
ഭക്ഷ്യ ധാന്യ വിതരണം
2021-22 വർഷം ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 5, 6, 7, 8 സ്റ്റാൻഡേർഡുകളിലെ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസിന്റെ ഭാഗമായി അനുവദിച്ച അരി നാളെ (20.05.2022) സ്ക്കൂളിൽനിന്ന് വിതരണം ചെയ്യുന്നതാണ്.
യൂണിഫോമിൽ മാറ്റം വരുത്തി.
സ്ക്കൂൾ മാനേജിംഗ് കമ്മറ്റി, പി.റ്റി. എ & സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളുടെ നിലവിലുള്ള യൂണിഫോമിൽ 2022 - 23 അദ്ധ്യയന വർഷം മുതൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. നിലവിലുള്ള യൂണിഫോമിൽ പാവാടക്ക് പകരം അതേ കളറിലുളള പാന്റ്സ് ഉപയോഗിക്കണം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. പച്ചനിറത്തിലുള്ള പാന്റ്സ്, ക്രീം കളർ half sleeve shirt, പച്ചനിറമുളള full sleeve Overcoat എന്നിവയാണ് പുതിയ യൂണിഫോമായി അംഗീകരിച്ചിട്ടുള്ളത്. ഇറുകിയപാന്റ്സ് ഉപയോഗിക്കാൻ പാടില്ല. കറുത്ത ഷൂ, വെള്ള് സോൿസ് എന്നിവ ഉപയോഗിക്കണം. ശിരോവസ്ത്രം ഉപയോഗിക്കുന്നവർ ക്രീം കളർ തുണിയാണ് അതിനു വേണ്ടി ഉപയോഗിക്കേണ്ടത്. ഈ വർഷം പാവാട തയ്പിച്ചവർക്കും, നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന പാവാട ഈ വർഷം കൂടി ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവർക്കും 2022-23 വർഷം കൂടി അത്തരത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിയും ഇതോടൊപ്പം അറിയിക്കുന്നു.
കോവിഡ് വാക്സിൻ വിതരണം.
12 വയസ്സുമുതൽ 14 വയസ്സുവരെയുള്ള പ്രായപരിധിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനന തീയതിയുളളവർ) നാളെ (10.05.22) രാവിലെ 9:30 മുതൽ സ്ക്കൂളിൽ വച്ച് കോവിഡ് വാക്സിൻ നൽകുന്നതാണ്. മുകളിൽ സൂചിപ്പിച്ച പ്രായപരിധിയിലുള്ള എല്ലാ കുട്ടികളെയും ബന്ധപെട്ട ക്ലാസ് അദ്ധ്യാപകർ ഫോൺ മുഖേന വിവരം അറിയിക്കണം
വാക്സിനേഷന് സ്ക്കൂളിൽ എത്തുന്ന കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
1. വാക്സിനേഷനു വേണ്ടി നാളെ എത്തിച്ചേരേണ്ട കുട്ടികൾ നാളെ രാവിലെ 9 മണി മുതൽ സ്ക്കൂളിൽ പ്രവേശിക്കണം.
2. രാവിലത്തെ ഭക്ഷണം നല്ല രീതിയിൽ കഴിച്ച ശേഷം മാത്രം സ്ക്കൂളിൽ എത്തുക.
3. വാക്സിനേഷന് എത്തുന്ന കുട്ടികൾ മാസ്ക്ക് ധരിക്കുകയും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണം.
4. കുടിവെള്ളവും ചെറിയ ഹാന്റ് സാനിറ്റൈസറും ലഘു ഭക്ഷണവും കരുതുക.
5. സ്ക്കൂളിൽ എത്തിച്ചേർന്ന കുട്ടികൾ അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ക്ലാസ് മുറികളിൽ ഇരിക്കണം.
6. അദ്ധ്യാപകർ ക്ലാസ് മുറികളിലെത്തി നൽകുന്ന നിർദ്ദേശപ്രകാരം മാത്രം വാക്സിൻ രജിസ്ടേഷൻ റൂമിലോ Waiting റൂമിലോ എത്തുക.
7 www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന Registration id , രജിസ്ടേഷനു വേണ്ടി ഉപയോഗിച്ച ഫോൺ നമ്പർ, പേര് എന്നീ വിവരങ്ങൾ എഴുതിയ പേപ്പർ സ്ലിപ് കൈവശം ഉണ്ടായിരിക്കണം.
8. രജിസ്ടേഷൻ ഐ.ഡി. ഇല്ലാത്ത കുട്ടികൾ ആധാർ നമ്പർ, രജിസ്ട്രേഷനു വേണ്ടിയുള്ള മൊബൈൽ ഫോൺ ഇവ കരുതുക.
9. വാക്സിനേഷന് ശേഷം അരമണിക്കൂർ Observation Room ൽ വിശ്രമിക്കണം. അതിനു ശേഷം അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോകണം.
10.പനി, ചുമ എന്നീ രോഗലക്ഷണമുള്ളവർ ഇപ്പോൾ വാക്സിനേഷനായി എത്തേണ്ടതില്ല.
11. ചില പ്രത്യേക മരുന്ന്, ഇൻജക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട് അലർജിയുള്ളവർ ആ വിവരം വാക്സിൻ എടുക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
സ്കൂൾ സ്റ്റോർ തുറന്നു പ്രവർത്തിക്കും.
മെയ് -7 ശനിയാഴ്ച ഉച്ചക്ക് 1 മണിവരെ സ്കൂൾ സ്റ്റോർ തുറന്നു പ്രവർത്തിക്കും.
സൗജന്യ ടെക്സ്റ്റ്ബുക്കു വിതരണം
കഴിഞ്ഞ വർഷം 7-ാം ക്ലാസ്സിൽ നമ്മുടെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കുട്ടികൾക്ക് 8-ാം ക്ലാസ്സിലേക്കുള്ള സൗജന്യ ടെക്സ്റ്റ്ബുക്കുകൾ ഇന്ന് മുതൽ വിതരണം ചെയ്യുന്നതാണ്.
സ്കൂൾ യൂണിഫോമിനുള്ള തുണി സ്കൂൾ സ്റ്റോറിൽ ലഭ്യമാണ്.
സ്കൂൾ യൂണിഫോമിനുള്ള തുണി സ്കൂൾ സ്റ്റോറിൽ ലഭ്യമാണ്. കുട്ടികൾക്ക് വാങ്ങാവുന്നതാണ്.
ത്രിവേണി നോട്ട് ബുക്കു വിതരണം
ഓപ്പൺ മാർക്കറ്റിൽ നോട്ട് ബുക്കുകൾക്ക് ക്രമാതീതമായി വില വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ത്രിവേണി നോട്ട് ബുക്കുകൾ വിലക്കുറവിൽ സ്കൂൾ സ്റ്റോറിൽനിന്ന് വിതരണം ഉണ്ടായിരിക്കുന്നതാണ്.
ടെക്സ്റ്റ്ബുക്കുകൾ നാളെ വിതരണം ചെയ്യുന്നു.
ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കുള്ള ടെക്സ്റ്റ്ബുക്കുകൾ നാളെ (മെയ് ൦4) സ്കൂൾ സ്റ്റോർ വഴി വിതരണം ചെയ്യുന്നു.
സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി
സ്കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്ക്ക് അധ്യയനവർഷം നഷ്ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹോക്കി ടീം സെലക്ഷനും സ്പോർട്സ് കിറ്റ് വിതരണവും നടത്തി.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കായിക പരിശീലനം ദേശീയ നിലവാരത്തി ലെത്തിക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത് ലറ്റിക് ഇവന്റുകളുടെ ഉദ്ഘാടനവും ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ചു. സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റ് സ്പോർട്സ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. എക്സ്. ഏണസ്റ്റിൽനിന്ന് സ്കൂൾ മാനേജർ ശ്രീ. വി.രാജൻപിള്ള ഏറ്റുവാങ്ങി. വരും ദിവസങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികൾക്ക് ഹോക്കിയിൽ പരിശീലനം നൽക്കുന്നതിനായി സ്കൂളിലേക്ക് രണ്ട് ട്രെയിനർമാരെ ജില്ലാ ഹോക്കി അസോസിയേഷൻ അനുവദിച്ചു. പരിശീലനം ലഭിക്കുന്ന കുട്ടികൾക്ക് കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിൽ അധിക പരിശീലനത്തിന് സൗകര്യം ഒരുക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു. വിദ്യാലയം വീണ്ടും തുറക്കുമ്പോൾ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സ്കൂളിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചത്.
ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.
കായിക പരിശീലനം പുനരാരംഭിക്കുന്നു.
പരീക്ഷ കാരണം നിർത്തി വച്ചിരുന്ന ഗെയിമുകളുടെയും അത്ലറ്റിക്സ് ഇവന്റുകളുടെയും കായിക പരിശീലനം 20.04.2022 ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ പുനരാരംഭിക്കുന്നതാണ്.
പരിശീലനത്തിൽ പങ്കെടുത്തിരുന്ന കുട്ടികളും പുതിയതായി പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളും കൃത്യമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു