"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''2022-23 ൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ''' == | == '''2022-23 ൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ''' == |
13:40, 25 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2022-23 ൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
വളരുന്ന വായന മരം
കുട്ടികളിൽ വായനാഭിരുചി വർധിപ്പിക്കുന്നതിനായി ഈ വർഷം നടപ്പിലാക്കിയ പ്രവർത്തനം ആണിത് .ക്ലാസ് പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും അതിന്റെ വായനക്കുറിപ്പ് തയാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു .ശേഷം വായന മരത്തിൽ കുട്ടിയുടെ പേരും വായിച്ച പുസ്തകത്തിന്റെ പേരും എഴുതുന്നു .ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടിയെ കണ്ടെത്തി സമ്മാനം നൽകുന്നു .വായനദിനത്തിൽ ആണ് ഈ പ്രവർത്തനം ആരംഭിച്ചത് .

വെർച്വൽ പ്രവേശനോത്സവം
ജൂൺ 1 ന് വെർച്വൽ പ്രവേശനോത്സവത്തിലൂടെ എല്ലാപേരുടെയും മനസ്സുകളിലേക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അലകൾ തീർത്തുകൊണ്ട് ഓൺലൈൻ പഠനത്തിന് തുടക്കം കുറിച്ചു. ക്ലാസ്സ് മുറികളും സ്കൂളും മനോഹരമായ രീതിയിൽ അലങ്കരിക്കുകയും ഓൺലൈൻ ആയി കുട്ടികൾക്ക് അതിന്റെ അനുഭവങ്ങൾ നൽകാനും സാധിച്ചു. എല്ലാ പ്രമുഖ വ്യക്തികളുടെയും ആശംസകൾ ഗ്രൂപ്പുകളിലൂടെ കുട്ടികൾ ഏറ്റു വാങ്ങി.

ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്കുള്ള സ്മാർട്ട് ഫോൺ പദ്ധതി
ഗവ.എൽ പി എസ്സ് ഇളമ്പയിൽ 2021_22 അക്കാദമിക വർഷം കോവിഡ് കാല ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന നിർധനരായ 5 കുട്ടികൾക്ക് സ്മാർട്ട് ഫോൺ പദ്ധതിയിലൂടെ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ കഴിഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ഈ പരിപാടി നടപ്പിലാക്കിയത്.

വീടൊരുവിദ്യാലയം
വീടൊരു വിദ്യാലയത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ.എൽ.പി.എസ്സ് ഇളമ്പ യിൽ നടന്നു.രണ്ടാം ക്ലാസ്സിലെ ആത്മികയുടെ വീട്ടിൽ വച്ചാണ് ഉദ്ഘാടനം നടന്നത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി .ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു .ഗണിത പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആത്മിക അവതരിപ്പിച്ചു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് കുട്ടി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഉദ്ഘാടന വേളയിൽ പ്രഥമാധ്യാപിക റീന ടീച്ചർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

താലോലം
പ്രീ പ്രൈമറി കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അവർക്ക് പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ 'താലോലം ' എന്ന പരിപാടിയുടെ ഉദ്ഘാടനം വളരെ വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള പഠനോപകരണങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു.

സ്കൂൾ ബസ് ഫ്ലാഗ് ഓഫ്
ബഹുമാനപ്പെട്ട എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്, ബഹു. എം .എൽ .എ ശ്രീമാൻ. വി. ശശി അവർകൾ നിർവഹിച്ചു. രണ്ട് ബസുകൾ സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു.

നവംബർ 1 പ്രവേശനോത്സവം
കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനൊടുവിൽ ഒരുപാട് പ്രതീക്ഷയോടെ സ്കൂൾ മുറ്റം കുരുന്നുകളെ വരവേറ്റു.
കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.


ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം
ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം 6 / 1 / 2022 ന് സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആണ് ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് . കുട്ടികളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നതിന് ഹലോ വേൾഡ് പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ ടാലെന്റ്റ് ഷോയും ഉണ്ടായിരുന്നു .


വീട്ടിലൊരു ഗണിതലാബ്
ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു ഗണിതലാബ് .
ക്രിസ്തുമസ് ആഘോഷം
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .

റിപ്പബ്ലിക് ദിനാഘോഷം
ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.
