"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
= 2022-2023 പ്രവർത്തനങ്ങൾ = | = 2022-2023 പ്രവർത്തനങ്ങൾ = | ||
== സ്കൂൾതല സ്കിൽ ദിനം == | |||
സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി. | |||
== ഒജെറ്റി@നെയ്യാർ മെഡിസിറ്റി == | |||
എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഒജെറ്റി ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജി ഡി എന്നിലെ കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.കുട്ടികൾക്ക് വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനമാണ് ലഭിച്ചത്. | |||
== വിട ചൊല്ലവേ.... == | == വിട ചൊല്ലവേ.... == |
13:24, 23 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
2022-2023 പ്രവർത്തനങ്ങൾ
സ്കൂൾതല സ്കിൽ ദിനം
സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി.
ഒജെറ്റി@നെയ്യാർ മെഡിസിറ്റി
എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഒജെറ്റി ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജി ഡി എന്നിലെ കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.കുട്ടികൾക്ക് വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനമാണ് ലഭിച്ചത്.
വിട ചൊല്ലവേ....
രണ്ടാം വർഷ വി എച്ച് എസ് ഇ കുട്ടികളുടെ സെന്റ്ഓഫ് വേദനയുടെ നേർത്ത തലോടലോടെ 2023 മാർച്ച് 8 ന് നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ പരിപാടികൾ അകാലത്തിൽ പിരിഞ്ഞുപോയ ആദിത്യകിരണിന്റെ ഓർമകൾക്ക് മുന്നിൽ പൂക്കളായി മാറ്റുകയായിരുന്നു പ്രിയ കൂട്ടുകാർ.
ഇന്നൊവെർട്ട് 2023
രണ്ടാം വർഷ കുട്ടികൾക്കായി കാട്ടാക്കട ബി ആർ സി സംഘടിപ്പിച്ച ഇന്നൊവേഷൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.ഈ ദ്വിദിന പരിപാടി കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.
മികച്ച വിജയം
കഴിഞ്ഞ വി എച്ച് എസ് ഇ പരീക്ഷയിൽ മുൻവർഷങ്ങളെക്കാൾ മികച്ച വിജയം നേടാനായി.സംസ്ഥാനതലത്തിലെ വിജയശതമാനത്തിൽ നമ്മുടെ സ്കൂളും 85% നേടുക മാത്രമല്ല ഓരോ ക്ലാസിലെയും ടോപ്പർമാർ കൂടുതൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്തു.വി.എച്ച്.എസ്.ഇ യിൽ പൊതുവായി ടോപ്പറായത് അഞ്ജനയാണ്.
മുൻപ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള പ്രവർത്തനങ്ങളിൽ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ 2019-2020
- നവീനം
- ഷീ ക്യാമ്പ്
- പോസിറ്റീവ് പാരന്റിംഗ്
- ഹാപ്പി ലേണിങ്
വൊക്കേഷണൽ കോഴ്സുകൾ
കേരളത്തിൽ 2021-’22-ലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയയിൽ ഓരോ ഗ്രൂപ്പിലും ലഭ്യമായിരുന്ന വൊക്കേഷണൽ കോഴ്സുകൾ:
ഗ്രൂപ്പ് എ യിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം) പഠിക്കാവുന്ന വൊക്കേഷണൽ കോഴ്സുകൾ ഇവയാണ്: അഗ്രിക്കൾച്ചറൽ മെഷീനറിഓപ്പറേറ്റർ, അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഓട്ടോ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ, ഡ്രാഫ്റ്റ്‌സ്‌മാൻ, ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫാബ്രിക് ചെക്കർ, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ, ജൂനിയർ സോഫ്‌റ്റ്‌വേർ ഡെവലപ്പർ, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷൻ, പ്ലംബർ ജനറൽ II, സോളാർ ആൻഡ് എൽ.ഇ. ഡി. ടെക്നീഷൻ-ഇലക്‌ട്രോണിക്സ്, ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.).
ഗ്രൂപ്പ് ബി-യിൽ (ഫിസിക്സ്, കെമിസ്ട്രി ബയോളജി എന്നിവയ്ക്കൊപ്പം) ലഭ്യമായ കോഴ്സുകൾ: അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ, വെജിറ്റബിൾ ഗ്രോവർ, ബേബി കെയർ ഗിവർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, െഡയറി പ്രൊസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, െഡയറി ഫാം ഓൺട്രപ്രണർ, ഡയറ്റ് അസിസ്റ്റൻറ്, ഫിഷ് ആൻഡ് സീഫുഡ് പ്രൊസസിങ് ടെക്നീഷൻ, ഫിഷിങ് ബോട്ട് മെക്കാനിക്, ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ, ഫ്ലോറികൾച്ചറിസ്റ്റ് പ്രൊട്ടക്ടഡ് കൾട്ടിവേഷൻ, ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ, ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, മെഡിക്കൽ എക്വിപ്മെൻറ് ടെക്നീഷൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷൻ, ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ, ഷ്റിംപ് ഫാർമർ, സ്മോൾ പൗൾട്രി ഫാർമർ, ഇൻറീരിയർ ലാൻഡ്സ്കേപ്പർ, സെൽഫ് എംപ്ലോയ്ഡ് ടെയിലർ (പി.ഡബ്ല്യു.ഡി.).
ഗ്രൂപ് സി (ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി എന്നിവയ്ക്കൊപ്പം): ടൂർ ഗൈഡ്
ഗ്രൂപ് ഡി (അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെൻറ് എന്നിവയ്ക്കൊപ്പം): ബിസിനസ് കറസ്പോണ്ടൻറ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, സെയിൽസ് അസോസിയേറ്റ്സ്.
2022-’23 പ്രവേശന വിജ്ഞാപനം വരുമ്പോൾ ഈവർഷത്തെ കോഴ്സുകളുടെ വിവരം ലഭിക്കും. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് എന്നിവ എല്ലാവരും പഠിക്കണം. മൂന്നു മുഖ്യവിഷയങ്ങൾ കൂടാതെ, ഒരു വൊക്കേഷണൽ വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ വൊക്കേഷണൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ വൊക്കേഷണൽ വിഷയവും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ ഏതെന്ന് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ ഏകജാലക പ്രവേശന വെബ്സൈറ്റിൽ ലഭിക്കും.
ജാഗ്രതാ മതിൽ
- സ്കൂളിലും പരിസരങ്ങളിലും പുകയിലവിരുദ്ധ വികാരം പ്രകടമാക്കാനായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് സ്കൂളിന്റെ മതിലിൽ ചിത്രം വരച്ചു.വിമുക്തി പദ്ധതിയുടെ ഭാഗമായി രണ്ടു ചുവരുകളിലായിട്ടാണ് ചിത്രം വരച്ചത്.ഒന്ന് ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ടതും മറ്റേത് ലഹരിവിമുക്ത ആശയവുമായി ബന്ധപ്പെട്ടതുമാണ്. 2020 നവംബർ18 മുതൽ 21 വരെ നടന്ന സ്കിൽ ഡെമൺസ്ട്രേഷൻ ട്രെയിനിംഗിൽ അലങ്കാരമത്സ്യ കൃഷിയ്ക്കായി 15000രൂപ വി.എച്ച്.എസ്.ഇയിലെ അനൂപിന് ലഭിച്ചു.സ്റ്റേറ്റ് ലെവലിൽ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഉൾപ്പെട്ടുവെന്നത് സ്കൂളിന് അഭിമാനകരമായി.
സ്കിൽ മാഗസിൻ
- കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. മ്യൂസിക് ദിനം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു.
ഞങ്ങളുണ്ട് കൂടെ
- വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കുട്ടികൾ നമ്മുടെയിടയിലുണ്ട്.അവരെ കരുതാനും കൈപിടിച്ചു നമ്മോടൊപ്പം നടത്താനും കഴിയുന്നിടത്താണ് വിദ്യാഭ്യാസം അതിന്റെ പൂർണതയിലെത്തുക.ഗവ.വി.എച്ച്.എസ്.ഇ യിലെ കുട്ടികളും അധ്യാപകരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളും കരുതലുള്ളവരുമാണ്.ഭിന്നശേഷിസൗഹൃദവിദ്യാലയമാണിതെന്ന് പറയാം.ഇന്റർവെല്ലിലും മറ്റ് സമയങ്ങളിലും കരുതലിന്റെ കരങ്ങളുമായി കുട്ടികൾ ഓടിയെത്തുന്നതും സഹപാഠിയെ ചേർത്തു പിടിച്ച് ആത്മവിശ്വാസം പകർന്ന് അവനെയും പഠനത്തിന്റെയും കളിയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകാനും കുട്ടികൾ മത്സരിക്കാറുണ്ട്.കുട്ടികളുടെ ഇത്തരം സഹായമനസ്ഥിതി യഥാർത്ഥത്തിൽ പ്രശംസിക്കപ്പെടേണ്ടതാണ്.എന്നാൽ കുട്ടികളാരും തന്നെ ഈ പ്രവർത്തനങ്ങൾ ബോധപൂർവം ഏറ്റെടുക്കുന്നതോ മനസിൽ നിന്ന് വരുന്ന പ്രവർത്തനമായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നത്.
പ്രവർത്തനങ്ങൾ 2020-2022
- ഫെയ്സ് റ്റുു ഫേയ്സ്
- സൈബർ ബോധവത്ക്കരണം
- നവീനം
- ഷീ ക്യാമ്പ്
- പോസിറ്റീവ് പാരന്റിംഗ്
- ലൈഫ് സ്കിൽ കൗണ്സിലിംഗ്
അധ്യാപകർ
പേര് | വിഷയം |
---|---|
സൂസൻ വിൽഫ്രഡ്[1] | ഫിസിക്സ് |
മഞ്ജുഷ കെ പി | കെമിസ്ട്രി |
ജയലക്ഷ്മി ജെ ആർ | ബയോളജി |
അനന്തലക്ഷ്മി പി[2] | കണക്ക് |
അനിതകുമാരി ജെ എൽ | ഇഡി |
ശ്രീജ എൽ എ | ഇംഗ്ലീഷ് |
മജ്ജുഷ എ ആർ[3] | വി.ടി അഗ്രികൾച്ചർ |
ആശ | വി.ടി.നേഴ്സിംങ് |
റീനാ സത്യൻ[4] | വി.ടി.എഫ്.ടി.സി.പി |
ബിജുകുമാർ വി എൻ | വി.ഐ അഗ്രികൾക്കർ |
രേണു ജി എൽ | വി.ഐ അഗ്രികൾക്കർ |
ഷിംന എം | വി ഐ എഫ്.ടി.സി.പി |
സാബു വി വി | എൽ ടി എ അഗ്രികൾച്ചർ |
ശ്രീവിദ്യ | എൽ ടി എ അഗ്രികൾച്ചർ |
സജ്ജീവ്‍കുമാർ എൽ പി | എൽ ടി എ എഫ്.ടി.സി.പി |
അജിത വി എസ് | എൽ ടി എ നേഴ്സിംങ് |
പുനിത ജാസ്‍മിൻ | എൽ ടി എ നേഴ്സിംങ് |
എഡ്‍വിൻ | ക്ലർക്ക് |
നിഖില രാജു | ഒ എ |
-
ബിജു സാർ,സ്കൂൾ സംരക്ഷണം
-
സാബു സാർ
-
സഞ്ജീവ് സാർ
-
മജ്ജുഷ ടീച്ചർ,സീനിയർ അസിസ്റ്റന്റ്
-
അനന്തലക്ഷ്മി ടീച്ചർ,എൻ,എസ്.എസ് കോർഡിനേറ്റർ
-
റീന സത്യൻ ടീച്ചർ,എസ്.ഐ.റ്റി.സി
-
അനിതകുമാരി
-
പുനിത ജാസ്‍മിൻ ടീച്ചർ
-
മഞ്ജുഷ കെ പി ടീച്ചർ
-
ജയലക്ഷ്മി ടീച്ചർ
-
ആശ ടീച്ചർ
-
ശ്രീവിദ്യ ടീച്ചർ
-
അജിത ടീച്ചർ
ഭൗതിക സൗകര്യങ്ങൾ
വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ
സയൻസ് ലാബ്
മറ്റു ലാബുകൾ
മികവുകൾ
എൻ.എസ്.എസ്
കാരുണ്യവും സാമൂഹികപ്രതിബന്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി സാമൂഹികസേവനം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു.കഷ്ടതയും ദുരിതവും അനുഭവിക്കുന്നവർക്കും അശരണർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.വിവിധ ദിനാചരണങ്ങളും വിശേഷദിവസങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ നടത്താറുണ്ട്.എൻ.എസ്.എസ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ശ്രീമതി.അനന്തലക്ഷ്മി ടീച്ചറിന്റെ മികവുറ്റ നേതൃത്വത്തിലാണ് യൂണിന്റെ സജീവമായ പ്രവർത്തനം നടക്കുന്നത്.വിശദവിവരങ്ങൾക്കായി ക്ലിക്ക് ചെയ്യണേ.എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ
അസാപ്
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.ഗ്രാമീണമേഖലയിൽ കുട്ടികളിലെ സ്കിൽ ഡെവലപ്പ്മെന്റിന് അസാപിന് വലിയ പങ്കുണ്ട്.സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ അസാപ് വലിയ മാറ്റങ്ങൾക്ക് കാരണമായി.ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ററാക്ഷൻ,വിവിധ സ്കില്ലുകളുടെ പ്രോത്സാഹനം എന്നിവ കുട്ടികളിൽ ആത്മവിശ്വാസം വളർത്തി.
കരിയർ ഗൈഡൻസ്
എത്ര പഠിച്ചാലും യുവാക്കളുടെ മുന്നിലെ ചോദ്യമാണ് ജോലിസംബന്ധമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടത്.ഏത് വിഷയും പഠിക്കണം ഏതാണ് ജോലിസാധ്യതയുള്ളത്,അല്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യമായതേത് എന്നിങ്ങനെയുള്ള കാര്യങ്ങൾ തിരിച്ചറിയാൻ കരിയർ ഗൈഡൻസ് സഹായിച്ചു വരുന്നു.ജോലിസാധ്യതകൾ പരിചയപ്പെടാനും ഇതുവഴി സാധ്യമാകും.
സൗഹൃദ ക്ലബ്
ടീനേജ് എന്നത് സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്ന പ്രായമാണെങ്കിലും ശരിയായ സൗഹൃദം തിരഞ്ഞെടുക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.ഈ സാഹചര്യത്തിലാണ് സൗഹൃദക്ലബിന്റെ പ്രാധാന്യം.ക്രിയാത്മകമായ ഇടപെടലും പരസ്പരം വളരാൻ സഹായിക്കുന്ന കരുതലും കുട്ടികൾക്ക് നൽകലാണ് ക്ലബിന്റെ ലക്ഷ്യം.
ലഹരിവിരുദ്ധ ക്ലബ്
സമൂഹം ഇന്ന് വെല്ലുവിളി നേരിടുന്ന ഒരു വിഷയമാണ് ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.ലഹരി കുടുംബങ്ങളിൽ മാത്രമല്ല താളപ്പിഴയ്ക്ക് കാരണമാകുന്നത്,സ്കൂളുകളും സമൂഹവും കൂടെ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നുവെന്നതിനാൽ തന്നെ അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയമാണിത് എന്നതിനാൽ ക്ലബിന്റെ പ്രവർത്തനങ്ങളും പ്രാധാന്യമർഹിക്കുന്നു.കൗമാരപ്രായമെന്നത് വിവേകത്തെക്കാളുപരി വികാരത്തിന് പ്രാധാന്യം നൽകുന്നതായതിനാൽ സുഹൃത്‍വലയങ്ങളും നൈരാശ്യവുമൊക്കെ വേഗത്തിൽ ഈ പ്രായക്കാരെ ലഹരിയിലേയ്ക്ക് തള്ളിവിടാം.ജീവിതം തന്നെ നശിച്ചുപോകാവുന്ന തരത്തിൽ ലഹരിയ്ക്കടിമയായി ജീവിതം നശിപ്പിക്കാതിരിക്കാൻ കുട്ടികൾക്ക് വേണ്ട മുൻകരുതൽ നൽകലാണ് ക്ലബിന്റെ ഉദ്ദേശ്യം.
സംരഭകത്വ വികസനക്ലബ്
വൊക്കേഷണൽ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് സംരഭകത്വം ഏറ്റെടുക്കാനും വളരാനും ഒരു പ്രേത്സാഹനമാണിത്.
ചിത്രശാല
വി.എച്ച്.എസ്.ഇ വിഭാഗത്തെ കുറിച്ചറിയാം ചിത്രങ്ങളിലൂടെ
-
-
വി.എച്ച്.എസ് ഇ കുട്ടികൾ പ്രളയമുഖത്തേയ്ക്ക് സഹായഹസ്തവുമായി
-
സ്കൂൾ കുട്ടികളെ ജൈവകൃഷിയ്ത് സഹായിക്കുന്നു
-
എൻ.എസ്.എസ് ക്യാമ്പ്
-
സ്വാതന്ത്ര്യത്തിന്റെ 150 വാർഷികം ദീപം തെളിയിക്കുന്നു.
-
വി.എച്ച്.എസ്.ഇ യുടെ പെൺകരുത്ത്
-
സയൻസ് ലാബ്
-
സയൻസ് ലാബിൽ
-
ഫുഡ്ഫെസ്റ്റ്
-
ഫുഡ്ഫെസ്റ്റിലെ പങ്കാളിത്തം
-
ലാബിൽ
-
പൂകൃഷി
-
നേഴ്സിംങ് റൂം
-
നേഴ്സിംങ് പഠനത്തിൽ
-
പരിശീലനം
-
ക്ലാസിൽ
-
എസ്.എസ്.എൽ.സി ഫുൾ എ പ്ലസുകാരെ വീട്ടിലെത്തി അഭിനന്ദിക്കുന്നു.
-
സാനിറ്റൈസിംഗ്
-
തറട്ടസ്കൂളിലെ കുട്ടികൾക്കൊപ്പം
-
കാർഷികമേള
-
കമ്പ്യൂട്ടർ ലാബ്
-
ജൈവകൃഷി
-
പൂകൃഷി
-
ചെടുകളെ പരിപാലിക്കുന്നു