"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= 2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = 2021-22 അധ്യയന വർഷത്തിന്റെ വലിയൊരു ഭാഗം ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നെങ്കിലും ലിറ്റിൽകൈറ്റ്സ് പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 36: വരി 36:
സ്കൂളിൽതല ഏകദിന ശിൽപശാല നടന്നു. ആനിമേഷൻ പ്രോഗ്രാം എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ മാനദണ്ഡം നിശ്ചയിച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിന്നും സബ്-ജില്ലാതല ശിൽപശാലയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. പതിവനുസരിച്ച് 4 കുട്ടികൾക്ക് ആനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിംങിലുമായിരുന്നു സബ്-ജില്ലാതല പരിശീലനം.  പ്രസ്തുത ക്യാമ്പ് സബ്-ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സനും ജില്ലാ ഐ.ടി കോർഡിനേറ്റർ അബ്ദുറഷീദും സന്ദർശിച്ചു. ക്യാമ്പിന് അവസാനം സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടായിരുന്നു. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തത് നല്ലൊരു അനുഭവമായി.

<gallery caption="പരിശീലനക്ലാസ് - ചിത്രങ്ങൾ" widths="275px" heights="175px" perrow="3">
പ്രമാണം:18017-LK-22-3.JPG| അംഗങ്ങൾക്ക് നൽകിയ ആനിമേഷൻ പരിശീലനം.
പ്രമാണം:18017-LK-22-2.JPG| ഐ.ടി ജില്ലാ കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും ക്യാമ്പ് സന്ദർശിക്കുന്നു.
പ്രമാണം:18017-LK-21-1.JPG| മാസ്റ്റർ ട്രൈനർ കുട്ടികളുമായി വീഡിയോ ചാറ്റ് വഴി സംവദിക്കുന്നു.
</gallery>
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

11:41, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ

2021-22 അധ്യയന വർഷത്തിന്റെ വലിയൊരു ഭാഗം ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നെങ്കിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ഓൺലൈനിൽ സാധ്യമാകുന്ന വിധം സംസ്ഥാനമൊട്ടാകെ നടന്നു. റൊട്ടീൻ ക്ലാസുകൾ ഓൺലൈനായിരുന്നു. വാട്ട്സാപ്പ് ഗ്രൂപുകളിലൂടെയും കൈറ്റ് ചാനലിൽനിന്ന് നേരിട്ടും കുട്ടികൾ ക്ലാസുകൾ കാണുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു.പിന്നീട് സ്കൂൾ തുറന്നപ്പോൾ മൂന്ന് ദിവസത്തെ ക്യാമ്പുളിലൂടെയും ബുധനാഴ്ചകളിലെ പതിവ് റോട്ടീൻ ക്ലാസുകളിലൂടെയും പ്രയോഗിക പ്രവർത്തനങ്ങൾ ചെയ്തു.ഈ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഇപ്പോൾ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു.

മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ

മാതാക്കൾക്ക് നൽകിയ സൈബർ സുരക്ഷ പരിശീന ക്ലാസിൽ നിന്ന്

ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ് അമ്മ അറിയാൻ എന്ന തലക്കെട്ടിൽ സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്. നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. നിഹാല, അഷിൽ മുഹമ്മദ്, അൻഷാ ഫാത്തിമ, ജൽവ നിഷാനി എന്നീ സബ്-ജില്ലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസെടുത്തത്. അതിന് മുമ്പ് ലിറ്റിൽകൈറ്റ്സിലെ മുഴുവൻ അംഗങ്ങൾക്കും ഈ കൂട്ടികൾ പരിശീലനം നൽകുകയും അവരിൽ നിന്ന് ചിലരെ മാതാക്കൾക്കുള്ള ക്ലാസ് എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. നാലു ലിറ്റിൽ കൈറ്റ് കുട്ടികളും കൈറ്റ്മാസ്റ്റർ, മിസ്ട്രസ് എന്നിവർ ചേർന്ന 6 പേരാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ കൈകാര്യം ചെയ്തത്. ഒരു ക്ലാസിൽ 30 അമ്മമാരാണ് ഉണ്ടായിരുന്നത്. അരമണിക്കൂർ വീതമുള്ള നാലു സെഷനുകൾ ലിറ്റിൽ കൈറ്റ്സും അരമണിക്കൂർ സമാപനം അധ്യാപകരുമാണ് നിർവഹിച്ചത്. വിദ്യാർഥികൾ എടുക്കുന്ന ഓരോ സെഷന്റെയും ക്രോഡീകരണം അധ്യാപകർ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിതമായ പാസ്‍വേഡ് നിർമിക്കാനും അവ സൂക്ഷിക്കാനുമുള്ള പരിശീലനം, ബാങ്ക് ഇടപാടുമായും ഓൺലൈൻ പണമടവുകളുമായി ബന്ധപ്പെട്ട പരിശീലനം, സോഷ്യൽമീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുടെ ഫോൺ ഉപയോഗം പരിശോധിക്കേണ്ടതെങ്ങനെ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്ക് വിശദമായി പരിചയപ്പെടുത്തി. പങ്കെടുത്ത മാതാക്കൾ ക്ലാസുകളും പരിശീലനപരിപാടികളും വളരെ ഉപകാരപ്പെട്ടതായി ക്ലാസിന്റെ അവസാനത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

എസ്.പി.സി. കേഡറ്റുകൾക്കുള്ള ക്ലാസ്

2022 മെയ് 26 ന് എസ്.പി.സി കേഡറ്റുകൾക്കുള്ള മൂന്ന് ദിവസത്തെ വെക്കേഷൻ ക്യാമ്പിൽ വെച്ച് 88 ഓളം വരുന്ന എസ്.പി.സി അംഗങ്ങൾക്ക് സൈബർ സുരക്ഷയെയും സോഷ്യൽമീഡിയ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച ക്ലാസുകൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നിഹാല, ജൽവ നിഷാനി എന്നിവർ എടുത്തു.

അഭിരുചി പരീക്ഷക്കായുള്ള തയ്യാറെടുപ്പ്

ലിറ്റിൽകൈറ്റ്സ് 2021-2024 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റിനുള്ള കുട്ടികളുടെ ലിസ്റ്റ് 2021മാർച്ച് 25 ന് തയ്യാറാക്കി.

അഭിരുചി പരീക്ഷക്കായി പേര് നൽകിയവരുടെ വാട്സാപ്പ് ഗ്രൂപ്പ് 29 മാർച്ചിന് നിർമിക്കുകയും വിക്ടേസ് ചാനലിൽ വരുന്ന ക്ലാസുകളുടെ ലിങ്കുകൾ, മോഡൽ ചോദ്യങ്ങൾ അതിലൂടെ അയച്ചുതുടങ്ങുകയും ചെയ്തു.

അഭിരുചി പരീക്ഷ

` ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.

രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.

സ്കൂൾതല ഏകദിന ശിൽപശാല