"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കാർഷിക ഗവേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കാർഷിക ഗവേഷണം)
 
വരി 8: വരി 8:




ഗവേഷണ അടിസ്‌ഥാനത്തിൽ  സ്കൂളിൽ നടന്ന ചോളക്കൃഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേറിട്ട ഒരു അനുഭവമായി മാറി. മികച്ച രീതിയിൽ ചോളം വിളവെടുപ്പ് നടത്താൻ കഴിഞ്ഞു .<gallery>
ഗവേഷണ അടിസ്‌ഥാനത്തിൽ  സ്കൂളിൽ നടന്ന ചോളക്കൃഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേറിട്ട ഒരു അനുഭവമായി മാറി. മികച്ച രീതിയിൽ ചോളം വിളവെടുപ്പ് നടത്താൻ കഴിഞ്ഞു .
<center><gallery>
പ്രമാണം:39014cholam2.jpeg
പ്രമാണം:39014cholam2.jpeg
പ്രമാണം:39014corn.jpeg
പ്രമാണം:39014corn.jpeg
പ്രമാണം:39014cholam1.jpeg
പ്രമാണം:39014cholam1.jpeg
</gallery>
</gallery></center>  


=== കരനെൽകൃഷി ===
=== കരനെൽകൃഷി ===

20:19, 2 നവംബർ 2022-നു നിലവിലുള്ള രൂപം

കാർഷിക ഗവേഷണം

കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷിനടത്തുന്നുണ്ട് . ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് .

2022 -23 പ്രവർത്തനങ്ങൾ

കാർഷിക ക്ലബ്ബിന്റെ 2022 -23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സർ പച്ചക്കറി തൈ നട്ട നിർവഹിച്ചു.കാർഷിക ക്ലബ് കൺവീനർ ശ്രീ സുരാജ് സർ നേതൃത്വം നൽകി.തുടർന്ന് കാർഷിക ക്ലബ്ബിലെ കുട്ടികൾ വിവിധ പച്ചക്കറി തൈകൾ നട്ടു .

ചോളക്കൃഷി

ഗവേഷണ അടിസ്‌ഥാനത്തിൽ സ്കൂളിൽ നടന്ന ചോളക്കൃഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേറിട്ട ഒരു അനുഭവമായി മാറി. മികച്ച രീതിയിൽ ചോളം വിളവെടുപ്പ് നടത്താൻ കഴിഞ്ഞു .

കരനെൽകൃഷി

വിത്തിടൽ

കരനെല്ല് കൃഷിയുടെ വിവിധഘട്ടങ്ങൾ കുട്ടികളിൽ നേരനുഭവമാക്കുന്നതിനും കാർഷിക ഗവേഷണത്തിന്റെ ഭാഗമായും സദാനന്ദപുരം സ്കൂളിൽ കരനെല്കൃഷിയുടെ വിത്തിടൽ 20 - 7 -22 നു സ്കൂളിൽ നടന്നു.

പ്രോജെക്ട് -ഡൽഹി മരിഗോൾഡ്

ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.

ശീതകാല പച്ചക്കറി വിളവെടുപ്പ്

ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ് ,കോളി ഫ്ലവർ ,കാബേജ് തുടങ്ങിയവ ഗവേഷണ അടിസ്‌ഥാനത്തിൽ സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്തു .ഇവയുടെ വിളവെടുപ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു .പഠന പ്രവർത്തനങ്ങൾ പ്രായോഗിക അനുഭവമാക്കുന്നതിൽ മാതൃകയാണ് സദാനന്ദപുരം  ഗവ ഹയർ സെക്കന്ററി സ്കൂൾ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .ജൈവ പച്ചക്കറികളുടെ വൈവിധ്യമാർന്ന മ്യൂസിയം ആണ് സ്കൂൾ എന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ബ്രിജേഷ് എബ്രഹാം അഭിപ്രായപ്പെട്ടു ..പി . ടി. എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും പ്രിൻസിപ്പാൾ എം എസ് അനിത നന്ദിയും അറിയിച്ചു .കാർഷിക ക്ലബ് കൺവീനർ ബി സുരാജ് പ്രൊജക്റ്റ് അവതരണം നടത്തി.