ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
പ്രമാണം:11451 payaswini 1.jpg
പ്രമാണം:11451 payaswini 1.jpg
</gallery>
</gallery>
* '''<u>JULY 21- CALLISTO"22 ചാന്ദ്രദിനാഘോഷം</u>'''
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക  യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.


== 2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ ==
== 2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ ==

21:56, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ

  • 2022 ജൂൺ 1 : സ്കൂൾ പ്രവേശനോത്സവം

അടുക്കത്ത് ബയൽ: ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ  പ്രവേശനോത്സവം  നടത്തി. രാവിലെ 10 മണിക്ക് വർണാഭമായ കുട്ടികളുടെ റാലി നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും ബലൂണുകളും നൽകി വരവേറ്റു.  എസ്സ് എം സി ചെയർമാർ പി. രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് യശോദ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ് , വാർഡ് കൗൺസിലർ ശ്രീമതി അശ്വിനി ജി നായിക് എന്നിവർ സംസാരിച്ചു.

  • ജൂൺ 3 : ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു

അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ SRG കൺവീനർ ശ്രീമതി സജിത സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി യശോദ ടീച്ചർ അധ്യക്ഷതയും വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീലാവതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ രൂപശ്രീ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം നടന്ന പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.

  • ജൂൺ 5 :'ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു.

  • ജൂൺ 16 :കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .

അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി  ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല  ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.

  • JULY 21- CALLISTO"22 ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക  യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.

2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ

  • ജൂൺ 1 ന് ഓൺലൈനായി തന്നെ സ്കൂൾ പ്രവേശനോൽസവും നടന്നു. പ്രവേശനോൽസവം ഉദ്ഘാടനം എം.എൽ. എ. എൻ. എ നെല്ലിക്കുന്ന് നിർവഹിച്ചു. പ്രിയ കവി കുരിപ്പുഴ ശ്രീകുമാർ , അഗസ്റ്റിൻ ബർണാഡ് (എ ഇ ഒ എന്നിവർ മുഖ്യാതിഥിയായി കുട്ടികൾക്ക് ആശംസകൾ നേർന്നു. സപ്ത ഭാഷകളിലെ (കന്നട, മലയാളം, ഉറുദു, കൊങ്കണി , തുളു, മറാഠി, ബ്യാരി ) പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നു. അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പഠനോപകരണങ്ങൾ നല്കി. പുതുതായി ചേർന്ന കുട്ടികൾ വീടുകളിൽ ഓർമ മരം നട്ടു.
  • ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ  ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. read more....