"ജി.എം.എൽ.പി.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സാമൂഹ്യചരിത്രം[തിരുത്തുക] പള്ളിക്കൽ, കരിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (place)
വരി 1: വരി 1:

സാമൂഹ്യചരിത്രം[തിരുത്തുക]
 
==<FONT COLOR=RED> '''കരിപ്പൂര്‍ ദേശചരിത്രം''' </FONT>==
പള്ളിക്കൽ, കരിപ്പൂർ എന്നീ പ്രദേശങ്ങൾ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. എ.ഡി.825-ൽ തന്നെ പള്ളിക്കൽ സാമൂതിരിരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങൾ ടിപ്പുസുൽത്താന്റെ കൈവശത്തിലായിയെങ്കിലും ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരവും, കോൺവാലീസ് പ്രഖ്യാപനത്തേയും തുടർന്ന് ഇവിടം ബ്രിട്ടീഷ് അധീന പ്രദേശമായി. പളളിക്കൽ, കരിപ്പൂർ പ്രദേശങ്ങൾ വീണ്ടും 1802 മുതൽ സാമൂതിരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് ഭരണപരമായ സൌകര്യം, നികുതിപിരിവ് എന്നിവ പരിഗണിച്ച് സാമൂതിരി ഈ പ്രദേശങ്ങൾ ചില കോവിലകക്കാർ, ഗൂരുവായൂർ ദേവസ്വം, വെള്ളിമുറ്റത്ത് മൂസ്സത്, കല്പശ്ശേരി മൂപ്പിൽ നായർ, മംഗലശ്ശേരി നമ്പൂതിരി, പാറപ്പുറത്ത് നമ്പൂതിരി, കൊണ്ടുവെട്ടി തങ്ങൾ എന്നീ ജന്മികൾക്ക് ഏൽപിച്ചുകൊടുക്കുകയുണ്ടായി. 1970-ലെ ഭൂപരിഷ്കരണം വരെ ഈ വ്യവസ്ഥിതി തുടർന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന സർപ്പക്കാവുകളും, ഭഗവതികാവുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മാംസഭുക്കുകളായ വന്യജീവികൾ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളിൽ വളർത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയതായ കഥകൾ പഴമക്കാർക്കിടയിൽ നിന്നും കേൾക്കുന്നുണ്ട്. മലപ്പുറം ജില്ലയുടെ പേര് അന്വർത്ഥമാക്കുന്ന ഭൂരൂപം തന്നെയാണ് ഈ പഞ്ചായത്തിനുമുള്ളത്. പഞ്ചായത്തിൽ എവിടേയും ഉയർന്നു നിൽക്കുന്ന കുന്നിൻനിരകളും അവയ്ക്കു ചുറ്റിലും പച്ചപിടിച്ച നെൽവയലുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ആദിദ്രാവിഡ വർഗ്ഗത്തിൽപ്പെട്ടവരാണ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ആദിമനിവാസികളെന്നു പറയപ്പെടുന്നു. പെരിങ്ങാവിലെ കരിയാത്താൻകുന്ന് മുതൽ വാഴയൂരിലെ തമ്പുരാട്ടികുന്ന് വരെ ഒരു റോഡുണ്ടായിരുന്നതിന്റെ അവശിഷ്ടം ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ തെളിവാണ്. 1921-ലെ മലബാർ കലാപകാലത്ത് ബ്രിട്ടീഷുകാരന്റെ പീരങ്കിപ്പടയും, ടാങ്കുകളും ഫറോക്ക് വഴി പൂക്കോട്ടൂരിലേക്ക് കടന്നുപോയതും ഇവിടുത്തെ ഗ്രാമീണ പാതയിലൂടെയായിരുന്നു. ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്ത്വമേൽക്കോയ്മയുടേയും, ഫ്യൂഡൽ ഭൂപ്രഭു ഭരണത്തിന്റെയും കയ്പുനീർ കുടിച്ചതിന്റെ നൂറുനൂറു കഥകൾ ഇന്നാട്ടുകാർക്ക് പറയാനുണ്ട്. മലബാർ പ്രദേശത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് 1921-ലെ മലബാർകലാപം. മലബാർസമര ചരിത്രത്തിൽ പള്ളിക്കൽ ഗ്രാമത്തിന്റെ പങ്ക് പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന യാഥാർത്ഥ്യം വർഗ്ഗീയ സംഘട്ടനത്തിന്റെ പേരിൽ ഒരൊറ്റയാളും ഇവിടെ ഇരയായിട്ടില്ല എന്നതാണ്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്തതിന് ദീർഘകാലം ജയിൽവാസവും പീഡനങ്ങളുമേറ്റ നിരവധി മഹത്ത്വ്യക്തികളുടെ നാടാണിത്. 1910-നും 12-നും ഇടയിലുള്ള കാലഘട്ടങ്ങളിൽ ആരംഭിച്ചതും, 1918-22 കാലത്ത് ആരംഭിച്ചതുമായ ഓത്തുപള്ളികളും, 1918-ൽ ആരംഭിച്ച എഴുത്തുപള്ളിയുമാണ് ആദ്യകാലത്തെ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 1921-ൽ ആരംഭിച്ച എ.എം.യു.പി. സ്കൂൾ പള്ളിക്കൽ , പള്ളിക്കൽ പഞ്ചായത്തിലെഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ്.ഇന്നു നിരവധി വിദ്യാലയങ്ങളാൽ സമ്പന്നമാണ് പള്ളിക്കൽ പഞ്ചായത്ത്. 13 സർക്കാർ സ്കൂളുകളും, 2 സർക്കാർ കോളേജുകളും പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ, ഒരു സ്വകാര്യകോളേജും പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. മലബാറിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കോഴിക്കോട് സർവ്വകലാശാല പഞ്ചായത്തിനു ഏറ്റവും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പള്ളിക്കൽ പഞ്ചായത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയപാത-17, കാലിക്കറ്റ് യൂണിവേഴ്സിറ്റി-കാലിക്കറ്റ് എയർപോർട്ട് റോഡ്, കാക്കഞ്ചേരി-കോട്ടപ്പുറം റോഡ്, പള്ളിക്കൽ-എയർപോർട്ട് റോഡ്, കൊണ്ടോട്ടി-തിരൂരങ്ങാടി ഹൈവേ, പള്ളിക്കൽ ബസാർ-പുത്തൂർ റോഡ്, പള്ളിക്കൽ ബസാർ-പെരിയമ്പലം റോഡ്, തറയിട്ടാൽ-എയർപോർട്ട് റോഡ് എന്നിവയാണ് പള്ളിക്കൽ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകൾ

13:13, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കരിപ്പൂര്‍ ദേശചരിത്രം