"യു. പി. എസ്. . താണിക്കുടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്വാതന്ത്ര്യത്തിന്റെ അമർത് മഹോത്സവം റിപ്പോർട്ട് ചേർക്കുന്നു.)
(സ്വാതന്ത്ര്യത്തിന്റെ അമർത് മഹോത്സവം റിപ്പോർട്ട് ചേർക്കുന്നു.)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<u>സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവ്</u>'''
{{PSchoolFrame/Pages}}'''<u>സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവ്</u>'''
[[പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമർത് മഹോത്സവം 1.jpg|ലഘുചിത്രം]]
[[പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമർത് മഹോത്സവം 2.JPG.jpg|ലഘുചിത്രം]]





15:37, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ്


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി താണിക്കുടം യുപി സ്കൂളും ഭാരതത്തോടൊപ്പം ആഗസ്റ്റ് 10 മുതൽ ആഘോഷ പരിപാടികളിൽ ഏർപ്പെട്ടു. ആഗസ്റ്റ് 10 ബുധനാഴ്ച "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" എന്ന പരിപാടി വാർഡ് മെമ്പർ സേതു ഉദ്ഘാടനം ചെയ്തു.  വിദ്യാർത്ഥികളും അധ്യാപകരും,രക്ഷിതാക്കളും, യൂണിയൻ പ്രവർത്തകരും,ഓട്ടോ റിക്ഷാ തൊഴിലാളികളും, നാട്ടുകാരും ഗേറ്റിനു  പുറത്ത് സജ്ജീകരിച്ച സ്ക്രീനിൽ കയ്യൊപ്പ് ചാർത്തി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ  കൊണ്ടുവന്ന ചിത്രങ്ങൾ സ്കൂൾ അസംബ്ലി ഹാളിൽ പ്രദർശിപ്പിച്ചു. ഓഗസ്റ്റ്11ന്  സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നട്ടു. പി. ടി. എ പ്രസിഡന്റ് സൗമ്യ സുജിത്, റമ്പൂട്ടാൻ തൈ നട്ടുകൊണ്ടാണ് ഈ കർമ്മം നിർവഹിച്ചത്. പിടിഎ, എം പി ടി എ പ്രതിനിധികളും വാർഡ് മെമ്പർ സേതുവും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ആഗസ്‌റ്റ്‌ 12 ന് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മാലതി ടീച്ചർ  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കുകയും വായിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അത് ഏറ്റു പറഞ്ഞു. അതിനുശേഷം എഴുതിത്തയ്യാറാക്കിയ ആ മുഖം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 12 ന് സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യദിന പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലി ഹാളിൽ ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം ഒരുക്കി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പ്രവർത്തനങ്ങൾ താണിക്കുടം യുപി സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി

സി. കെ. മാലതി ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ സേതു താണിക്കുടം സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്കൂൾ മാനേജർ ശ്രീ ജിതിൻ വി. ജി., പിടിഎ പ്രസിഡണ്ട് ശ്രീമതി സൗമ്യ സുജിത്ത്, വൈസ് പ്രസിഡന്റ് ശ്രീ ജിന്റോ കുര്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി വിശ്വ രശ്മി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ പ്രതീകമായി 75 ചെരാതുകൾ വേദിയിൽ തെളിയിച്ചു. സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരം, കുട്ടികളുടെ പ്രസംഗം , ദേശഭക്തി ഗാനാലാപനം, അധ്യാപകരും കുട്ടികളും ചേർന്നുള്ള വന്ദേമാതരം നൃത്തശില്പം, പ്രീ പ്രൈമറി കുട്ടികളുടെ വിവിധ പരിപാടികൾ, ഇന്ത്യയിൽ വിദേശാധിപത്യം വന്നതിനെക്കുറിച്ച് തെരുവ് നാടകം, രക്ഷിതാക്കളുടെ ദേശഭക്തി ഗാനാലാപനം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. മധുരപലഹാരം വിതരണം ചെയ്തു.