"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:


* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iQ0CYJ3MnGM '''ചാന്ദ്രദിനം - 2022''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iQ0CYJ3MnGM '''ചാന്ദ്രദിനം - 2022''']
==ആഗസ്റ്റ്==
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷം "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിലാണ് രാജ്യത്തുടനീളം ആഘോഷിച്ചത്. ഭാരത മാതാവ്, ഗാന്ധിജി, നെഹ്റു, ഭഗത്സിംഗ്, ഝാൻസി റാണി, കേരള സ്ത്രീ, കേരള പുരുഷൻ, തമിഴ്നാട് സ്ത്രീ, രാജസ്ഥാൻ സ്ത്രീ, ഭാരതീയാർ തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ ഈ വർഷത്തെ 76- മത് സ്വാതന്ത്ര്യദിനത്തിൽ പങ്കാളികളായി. സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ട് അലങ്കൃതമാക്കിയിരുന്നു. ഓഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്യദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് പരിപാടിക്ക് അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ചു. എസ് എം സി ചെയർമാൻ കെ.പി രഞ്ജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് ടി. സുഗതൻ , ചിറ്റൂർ CRC ക്ലബ്ബിന്റെ സെക്രട്ടറി മനോജ് കെ മേനോൻ തുടങ്ങിയവർ സ്വാതന്ത്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുള്ള മധുരം വിതരണം CRC ക്ലബ്ബാണ് നൽകിയിരുന്നത്. നമ്മുടെ വിദ്യാലയമുറ്റത്ത് നിന്നും അണിക്കോട് ജങ്ഷൻ വരെ കുട്ടികളുടെ ഘോഷയാത്രയും നടത്തിയിരുന്നു. ഘോഷയാത്ര മടങ്ങി വന്നതിനു ശേഷം സ്കൂളിലെ ഹാളിൽ വച്ച് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിപാടികളും നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ഡാൻസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം കുട്ടികൾക്കായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ തത്സമയ സമ്മാന മത്സരം സംഘടിപ്പിച്ചു.
പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പ്രകാശനം ചെയ്യുകയും കൃത്യമായി അവരെ തിരിച്ചറിയുന്ന മൂന്നു പേർക്ക് സ്കൂളിന്റെ വക ട്രോഫി സമ്മാനമായും ലഭിക്കും എന്നുള്ളതായിരുന്നു നിർദേശം. വിജയികളായ മൂന്ന് പേർക്ക് പി ടി എ ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയികൾക്ക്  ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=hQJ9sYTMuEQ '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''']
5,406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839254" എന്ന താളിൽനിന്ന് ശേഖരിച്ചത്