"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
പ്രമാണം:15051 flower4.png
പ്രമാണം:15051 flower4.png
പ്രമാണം:15051 assemble99.png
പ്രമാണം:15051 assemble99.png
പ്രമാണം:15051 assemble.png
പ്രമാണം:15051 hm spek.png
പ്രമാണം:15051 hm spek.png
പ്രമാണം:15051 assemble.png
പ്രമാണം:15051 assemble.png

19:23, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർഥികളെ ബാൻഡ് മേളത്തോടെ സ്വീകരിക്ക‍ുന്ന‍ു...

സ്കൂൾ പ്രവേശനോത്സവം

ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പ്രവേശനം "ഉത്സവം "

ഈ വർഷത്തെ പ്രവേശനം ഒരു "ഉത്സവം" തന്നെ ആക്കി മാറ്റി അസംപ്ഷൻ ഹൈസ്കൂൾ .കുട്ടികൾ വളരെ ആവേശത്തിലായിരുന്നു .മഹാമാരി മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടായിരുന്നു .കൂട്ടുകാരുമൊത്തുള്ള കളികൾ,പഠനം, സൗഹൃദം എല്ലാം മുടങ്ങിയ അവസ്ഥയിലായിരുന്നു .വീണ്ടും സംഗമിച്ചതിൻറെ സന്തോഷവും ആവേശവും കുട്ടികളുടെ മുഖത്ത് കാണാമായിരുന്നു.

വീണ്ടും സംഗമിച്ചതിൻറെ സന്തോഷം
വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി.

കുട്ടികൾ വളരെ ആവേശത്തിലായിരുന്നു.യ‍ു.പി.സ്കൂളിൽ നിന്നും ഹൈസ്കൂളിൽ പ്രവേശനം നേടിയതിന്റെ സന്തോഷത്തിലും ആവേശത്തിലും ആയിരുന്നു  വിദ്യാർത്ഥികൾ.ബാൻഡ് മേളം ത്തോടൊപ്പം നൃത്തം ചവിട്ടിയും പ്രവേശന ഗാനത്തോട് ഒപ്പം പാടിയും വിദ്യാർത്ഥികൾ സന്തോഷം പങ്കുവെച്ചു. യുപി സ്കൂളും ഹൈസ്കൂൾ എന്നാൽ പ്രവേശനോത്സവത്തിൽ പരസ്പരം

മഹാമാരി കുറഞ്ഞെങ്കിലും കരുതലോടെ വിദ്യാലയം.

മഹാമാരി കുറഞ്ഞെങ്കിലും കരുതലോടെയാണ് സ്കൂൾ അധികൃതർ. സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കാൻ കുട്ടികളെ  പ്രോത്സാഹിപ്പിക്കുന്നു.ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ ശ്രദ്ധിക്കുന്നു. പനിയോ തലവേദനയോ മറ്റ് ബുദ്ധിമുട്ടുകളോ വിദ്യാർത്ഥികൾക്ക് അനുഭവപ്പെട്ടാൽ അവർക്ക് വേണ്ട പ്രത്യേക പരിചരണം നൽകുന്നു.ഇക്കാര്യത്തിൽ പിടിഎയും അധ്യാപകരെ സഹായിക്കുന്നു. വിദ്യാർഥികൾക്ക് മാസ്ക് കൃത്യതയോടെ ധരിക്കുന്നതിനും,കഴിയുന്നത്ര കരുതലോടെ പരസ്പരം ഇടപഴകുന്നതും വേണ്ട നടപടികൾ സ്വീകരിക്കുന്നു. സാനിറ്റൈസറും അത്യാവശ്യത്തിന്  മാസ്കും  സ്കൂളിൽ കരുതുന്നു .

സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ന്യൂസ് കാണാം

https://www.youtube.com/watch?v=I8ntveUWwZQ&t=13s

ഗാലറി..