"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== <u>വായനയുടെമധുരംതേടി</u> ==
= <u>ലഹരി വിരുദ്ധ റാലി</u> =
മയക്കുമരുന്ന്  ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുമായാണ്  ലോക ലഹരി വിരുദ്ധ ദിനം ആചരിയ്ക്കുന്നത്.
 
മയക്കുമരുന്ന് ഉപയോഗം ലോക നേരിടുന്ന ഒരു പ്രധാന പ്രശ്നമായി തുടരുകയാണ്. അതിൻറെ  ദൂഷ്യഫലങ്ങൾ ലോകത്തിന് അജ്ഞാതമല്ല. എങ്കിലും മയക്കുമരുന്നിന് അടിമകളാകുന്നവർ ഏറെയാണ്‌.    മയക്കുമരുന്ന് ഉപയോഗിക്കുന്നതിൻറെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര പിന്തുണ തേടുന്നതിനുമായി, എല്ലാ വർഷവും ജൂൺ 26, ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നു.
 
ലഹരിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരിയ്ക്കൽ ലഹരിയ്ക്ക് അടിമപ്പെട്ടാൽ  ഒരു മടക്കം എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.  ലഹരി വരുത്തുന്ന  ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടുംതന്നെ ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിന്നാലെ പോകുന്നത്.ആയതിനാൽ തന്നെ മമ്പുറം എൽ പി എസിൽ നിന്നും കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി.റാലി മമ്പുറം അങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ എത്തിച്ചേർന്നു. പ്രധാന അധ്യാപിക അനിത സ്വാഗതം പറഞ്ഞു.ലഹരി വിരുദ്ധ സന്ദേശത്തിന്റെ വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചു. തിരൂരങ്ങാടി എസ് ഐ റഫീഖ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകി. അധ്യാപകന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രദർശനത്തിനുശേഷം റാലി സ്കൂളിലേക്ക് മടങ്ങി
 
==<u>വായനയുടെമധുരംതേടി</u>==
വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരള ജനതയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മയിലൂടെ ഒരു വായനാദിനം കൂടി ഇന്ന് സ്കൂളിൽ ആചരിക്കപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രസക്തിയും പ്രാധാന്യവും പങ്കുവെച്ചു. വായന എന്നോർക്കുമ്പോൾ തന്നെ മനസ്സിലെ ഓടിയെത്തുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ കുട്ടികൾക്ക് വായനയുടെ ആവശ്യകതയെ കുറിച്ച് വിശദമാക്കി കൊടുത്തു.