"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൂലൈ 21 ചാന്ദ്രദിനം) |
(ചെ.) (→ജൂലൈ 21 ചാന്ദ്രദിനം) |
||
വരി 32: | വരി 32: | ||
പ്രമാണം:13055 s12.jpeg | പ്രമാണം:13055 s12.jpeg | ||
പ്രമാണം:13055 sci13.jpeg | പ്രമാണം:13055 sci13.jpeg | ||
പ്രമാണം:13055 | പ്രമാണം:13055 sci14.jpeg | ||
</gallery> | </gallery> |
07:39, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന,കൊളാഷ് നിർമ്മാണ മത്സരങ്ങൾ നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര രചനാ മത്സരം നടത്തി.
ജൂൺ 19 വായനാ ദിനം
ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, അറബിക്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ വായനാ മത്സരം, ക്വിസ്സ് മത്സരം നടത്തി.
-
വായനാ മത്സരം
-
വായനാ മത്സരം
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.
-
ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന്
-
ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന്
-
ബഷീർ ദിന ക്വിസ് മത്സരത്തിൽ നിന്ന്
-
ബഷീർ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരം (യു.പി )
-
ബഷീർ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരം (യു.പി )
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. പെരുകുന്ന ജനസംഖ്യ കുട്ടികളുടെ ഭാവനയിൽ തെളിയുന്ന ചിത്രം എന്നതായിരുന്നു വിഷയം.40 മിനുട്ടായിരുന്നു സമയം നൽകിയത്. മുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ജൂലൈ 11 റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസത്ത് റംബൂട്ടാൻ തൈകൾ നട്ടു പിടിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൽ.നിസാർ, തളിപ്പറമ്പ് സൗത്ത് ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്‍മിസ്ട്രെസ്സ് സുധർമ ടീച്ചർ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, മാസ്റ്റർ മാസ്റ്റർ, ലബീബ് മാസ്റ്റർ, പരിസ്ഥിതി ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏതാണ്ട് നാല് വർഷം കൊണ്ട് റംബൂട്ടാൻ കായ ലഭിക്കുമെന്നും ഇത് കൊണ്ട് വരുമാനം കൂടി ലക്‌ഷ്യം വെക്കുന്നതായും കൺവീനർ ലബീബ് മാസ്റ്റർ സൂചിപ്പിച്ചു.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി. കുട്ടികൾ ലഘുനാടകവും നടത്തി. ലഘു നാടകം കാണുവാൻ ഇവിടെ അമർത്തുക. സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര പതിപ്പ് പ്രദർശിപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.