"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<font size=5><center>'''[[{{PAGENAME}}/2022 23 പ്രവർത്തനങ്ങൾ|2022 23 പ്രവർത്തനങ്ങൾ]]''' | <font size=5><center>'''[[{{PAGENAME}}/2022-23 പ്രവർത്തനങ്ങൾ|2022-23 പ്രവർത്തനങ്ങൾ]]''' | ||
</center></font size> | </center></font size> | ||
16:01, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'അന്യോന്യം'- വീടും വിദ്യാലയവും (തനത് പ്രവർത്തനം )
സദാനന്ദപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക സംസ്കാരത്തിന് നാന്ദി കുറിച്ചുകൊണ്ട് നടപ്പാക്കുന്ന തനത് പ്രവർത്തനമാണ് അന്യോന്യം വീടും വിദ്യാലയവും പ്രൊജക്റ്റ്. മന്ത്രി കെ രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതിയിലൂടെ കുരുന്നു മനസ്സുകളിൽ മണ്ണിനോടുള്ള ആദരവിൽ നിന്ന് ലഭിക്കുന്ന ലളിതമായ ആഹ്ളാദവും സുരക്ഷിതത്വവും സ്വയംപര്യാപ്തതയും പാരിസ്ഥിതികമായ നിലനിൽപ്പും അനുഭവിച്ചറിയാൻ കഴിയും അതിലൂടെ സമൂഹത്തെ വിശുദ്ധവും മാനവികവുംഹരിതാഭവുമായ ഒരു കാർഷിക സംസ്കാരത്തിലേക്ക് നയിക്കാൻ കഴിയും. ഓരോ വർഷവും ഈ പദ്ധതിയിലൂടെ പുതിയ പുതിയ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തിവരുന്നു.2021 -22 വർഷത്തെ അന്യോന്യം പദ്ധതിയുടെ കരട് രേഖ ഹെഡ്മിസ്ട്രസ്സ് സലീന ബായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.
സ്നേഹ ഭവനം
സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ വീടില്ലാത്ത ഒരു വിദ്യാർത്ഥിക്ക് വീട് വച്ച് നൽകുന്നതിനുള്ള ആലോചനകൾ നടക്കുകയും 13 -01 -2022 ൽ നടന്ന പി ടി എ ജനറൽ ബോഡി യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ചെയ്തു.തുടർന്ന് അനുയോജ്യനായ ഉപഭോക്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പ്ലസ് വണ്ണിന് പഠിക്കുന്ന അമ്മ മരിച്ചു പോയ വീടില്ലാത്ത നിർദ്ധനയായ ഒരു വിദ്യാർത്ഥിനിയെ കണ്ടെത്തുകയും വീട് വച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കൂട്ടുകാരിക്ക് സ്നേഹക്കൂടൊരുക്കുന്നത് എങ്ങനെയെന്നു കാണാം
മുറ്റത്തെ പച്ചപ്പ്
കോവിഡ് മഹാമാരി കാലഘട്ടത്തിൽ കുട്ടികളിൽ മാനസിക സമ്മർദം കുറക്കുന്നതിനും അവരുടെ ശ്രദ്ധ കൃഷിയിലേക്ക് തിരിച്ചു വിട്ട് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്തെ പച്ചക്കറി എന്ന ലക്ഷ്യത്തോടെ മുറ്റത്തെ പച്ചപ്പ് എന്ന പദ്ധതി ആരംഭിക്കുകയും പച്ചക്കറി തൈകൾ കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുകയുംചെയ്തു . കുട്ടികൾ അത് പരിപാലിച്ച വിളവെടുത്തത് കോവിഡ് കാലത്തേ കുട്ടികളുടെ വേറിട്ട അനുഭവം ആയിരുന്നു.സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഖില ഷാജി തന്റെ വീട്ടു മുറ്റത്തു ഒരു ഡസനിൽപരം പച്ചക്കറികൾ കൃഷി ചെയ്ത വിളവെടുത്തു.ഉത്സവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പിൽ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാർ സ്കൂൾ ഹെഡ്മിസ്ട്രസ് പി ടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.
തണ്ണീർത്തട ശുചീകരണം
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് .മനുഷ്യനിർമ്മാണം തണ്ണീർത്തടങ്ങളെ ബാധിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു. കൊണ്ടിരിക്കുന്നു .അമിത ജനസംഖ്യയും നിർമ്മാണവും പരിസ്ഥിതി സംരക്ഷണം കുറയുന്നതിന് കാരണമാവുകയും പല തണ്ണീർത്തടങ്ങളും ഇന്ന് നഷ്ടപ്പെടുന്ന അവസ്‌ഥയിൽ എത്തുകയും ചെയ്തു .തണ്ണീർത്തടങ്ങൾ മനുഷ്യരിൽ മാത്രമല്ല, ഭൂമിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളിൽ ഈ അവബോധം വളർത്തുന്നതിന് വേണ്ടി 02-02-2022ന് തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള തോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി.പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .തണ്ണീർത്തടങ്ങൾ മനുഷ്യരായ നമുക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാത്തരം ജീവജാലങ്ങൾക്കും വേണ്ടി എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയുന്ന ആഘോഷമായി ഈ പ്രവർത്തനം മാറി
ഉയരെ
പത്താം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികൾക്കായി സ്കൂൾ കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് 25-02-2022ന് സംഘടിപ്പിച്ചു.ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റും ഗുരു ചാരിറ്റബിൾ ട്രുസ്ടിന്റെ ഡയറക്ടറുമായ അനിൽ വി പട്ടത്താനം ക്ലാസ് നയിച്ചു .പ്രവർത്തനാധിഷ്ഠിത ക്ലാസ്സിലൂടെയും മെമ്മറി ഗെയിമുകളിലൂടെയും കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷയെ പേടി കൂടാതെ അഭിമുഖീകരിക്കാനും കുട്ടികളെ സഹായിച്ചു.
ആരണ്യകം
മാർച്ച് 3 ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വനങ്ങളും വന്യ ജീവികളും എന്ന വിഷയത്തിൽ ഫോറസ്റ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ഒരു വെബ്ബിനാർ ഓൺലൈൻ ആയി സംഘടിപ്പിച്ചു .പുനലൂർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ,റേഞ്ച് ഫോറസ്റ് ഓഫീസർ ശ്രീ ആർ അജിത്കുമാർ വെബ്ബിനാർ ഉദ്‌ഘാടനം ചെയ്തു.പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും റിസർച്ച് ഗൈഡുമായ ഡോ .ശ്രീജയ് .ആർ ക്ലാസ് നയിച്ചു .കേരളത്തിലെ പ്രത്യേകിച്ചും കൊല്ലം ജില്ലയിലെ വനങ്ങളിൽ കാണപ്പെടുന്ന വന്യജീവികളെക്കുറിച്ചും വനങ്ങളെയും വന്യ ജീവികളെയും സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന തരത്തിലുള്ള വളരെ പ്രയോജനപ്രദമായ ഒരു പരിപാടിയായിരുന്നു ആരണ്യകം
സംഗീതം അമര സംഗീതം
കോവിഡ് കാലത്തെകുട്ടികളുടെ വിരസത അകറ്റാൻ വേണ്ടി 19-09-2021ൽ ഞായറാഴ്ച രാത്രി 8 മുതൽ 9വരെ സംഗീതം അമര സംഗീതം എന്ന പേരിൽ ഒരു ഓൺലൈൻ സംഗീത പരിപാടി സംഘടിപ്പിച്ചു .ചലച്ചിത്ര സംഗീത സംവിധായകനായ ശ്രീ സതീഷ് രാമചന്ദ്രൻ നേതൃത്വം നൽകി
പ്രോജെക്ട് -ഡൽഹി മരിഗോൾഡ്
ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്ക് വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.
ഹാപ്പി ഇംഗ്ലീഷ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഹാപ്പി ഇംഗ്ലീഷ് എന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ് പ്രോഗ്രാം എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി നടത്തി ,ഹൈദരാബാദ് ELFU റിസർച്ച് സ്കോളർ ആയ അപ്പു അരവിന്ദ് ആണ് ക്ലാസുകൾ നയിച്ചത്
ഇൻലൻഡ് മാഗസിൻ
പണ്ട് കാലത്തേ സാഹിത്യ പ്രചാരണ സംവിധാനമായതും ഇപ്പൾ കേട്ട് പരിചയം പോലും ഇല്ലാത്തതുമായ ഇന്ലാന്ഡ് മാഗസിൻ ഈ സ്കൂളിൽ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി
രക്ത ദാന ക്യാമ്പ്
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി .88 പേരിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിഞ്ഞു ജില്ലയിൽ ഏറ്റവും കൂടുതൽ പേരിൽ നിന്ന് രക്തം സ്വീകരിച്ച ക്യാമ്പ് ആയി സദാനന്ദപുരം സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാറി.
പാഥേയം
വാളകം മേഴ്‌സി ആശുപത്രിയിൽ താമസിച്ചിരുന്ന പത്തനാപുരം ഗാന്ധി ഭവൻ അംഗങ്ങൾക്ക് എല്ലാ ആഴ്ചയിലും രണ്ടു ദിവസം വീതം ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന ഒരു പ്രവർത്തനവും സ്കൂളിന്റെ എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്തു നടപ്പാക്കി.
നെൽകൃഷി
കോട്ടൂർ ഏലയിൽ 15 വർഷമായി തരിശ് കിടന്നിരുന്ന 50 സെന്റ് ,നിലം ഒരുക്കി നെൽകൃഷി നടത്തി .എൻ എസ് എസ് കൊട്ടാരക്കര ക്ലസ്റ്ററിലെ മറ്റ് ഏഴ് സ്‌കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൃഷിക്ക് സദാനന്ദപുരം സ്കൂൾ എൻ എസ് എസ് യൂണിറ്റ് നേതൃത്വം നൽകി പൂർണമായും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനം ഒരു വാൻ വിജയമായി മാറി.
ശലഭങ്ങൾ
വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തികളെ ഫോണിലൂടെ വിളിച്ച ആശ്വസിപ്പിക്കുന്ന പരിപാടി വെട്ടിക്കവല മോഡൽ ഹയർ സെക്കന്ററി സ്കൂളുമായി ചേർന്ന് സംഘടിപ്പിച്ചു
സഹപാഠിക്കൊരു കൈത്താങ്ങ്, എഡ്യു ഹെൽപ്
സഹപാഠികളോട് സ്നേഹവും കരുതലും കാണിക്കുന്നതിൽ എല്ലാവർക്കും മാതൃകതയാണ് സദാനന്ദപുരം ഗവ.ഹയർ സെക്കന്ററി സ്കൂൾ .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 35000 രൂപയുടെ ചികിത്സ സഹായം നൽകി.ഓൺലൈൺ പഠന സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് മൊബൈൽ ഫോണും ടീവി യും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ എത്തിച്ചു നൽകി