"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
<center> | <center> | ||
[[പ്രമാണം:Sclab 43065.jpeg|300px|]] | [[പ്രമാണം:Sclab 43065.jpeg|300px|]] | ||
</center> | |||
==<big>'''ശുചിമുറികൾ'''</big>== | ==<big>'''ശുചിമുറികൾ'''</big>== |
10:32, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും, യു പി യ്ക്കും, എൽ പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്
ഹൈടെക് വിദ്യാലയം
2017 - 2018 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 12 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, 12 ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .അങ്ങനെ ഈ അധ്യയന വർഷം (2018 -2019 ) ആകെ പതിനാലു ഹൈടെക് ക്ലാസ് മുറികൾ സ്കൂളിലുണ്ട്. സ്കൂൾ കോമ്പൗണ്ടിലും വരാന്തകളിലും ക്യാമറയും സി സി ടി വി യും സ്ഥാപിച്ചു. 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും 20 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. ശ്രി വി എസ് ശിവകുമാർ അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നു 5 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭിച്ചു. ഇപ്പോൾ എൽ പി, യു പി, ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് ഹൈടെക് സൗകര്യം ലഭ്യമാകുന്നുണ്ട്.
സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
സ്കൂൾ ലൈബ്രറി
വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു.
അടൽ ടിങ്കറിങ് ലാബ്
കേന്ദ്ര ഗവണ്മെന്റ് പദ്ധതി ആയ അടൽ ടിങ്കറിങ് ലാബ് സെന്റ് ഫിലോമിനാസിനും അനുവദിച്ചു കിട്ടി. കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനം നൽകുന്നതിന് ഈ പദ്ധതി ഉപകരിക്കുന്നു. ഓൺലൈൻ, ഓഫ്‌ലൈൻ വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നു വരുന്നു. ഈ വർഷം വി എസ് എസ് സി നൽകുന്ന പിന്തുണയ്ക്ക് ആയി കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് സ്കൂളുകളിൽ സെൻ ഫിലോമിനാസ് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷപ്രദമാണ്
കമ്പ്യൂട്ടർ ലാബ്
കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ കേസിലെ കുട്ടികൾ ലാബ് പരിപാലിച്ചു പോരുന്നു.
സയൻസ് ലാബ്
<bigകുട്ടികൾക്ക് ശാസ്ത്രപഠനത്തിന് സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സയൻസ് ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് പരീക്ഷണം ചെയ്തു നോക്കാനും അധ്യാപകർ അവസരം നൽകുന്നു. ക്ലാസിലെ കുട്ടികൾക്ക് മുഴുവനും ഇരുന്ന് പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം സയൻസ് ലാബിൽ ലഭ്യമാണ്.
ശുചിമുറികൾ
കുട്ടികളുടെ വ്യക്തി ശുചിത്വത്തിന് എന്നും പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിൽ യുപി, ഹൈസ്കൂൾ കുട്ടികൾക്ക് ഓരോ ക്ലാസിനും ഓരോ ശുചിമുറിയും എൽ പി വിഭാഗത്തിന് പ്രത്യേക ശുചിമുറികളും ഉണ്ട്. പ്രത്യേക അവസരത്തിൽ ഉപയോഗിക്കുവാനായി പെൺ സൗഹൃദ ശുചിമുറിയും ഉണ്ട്.
സ്കൂൾ മുറ്റം
അതിവിശാലമായ കളിസ്ഥലവും, പൂന്തോട്ടവും, മരങ്ങളും, പഴങ്ങളും, ഫലവൃക്ഷങ്ങളും, നിറഞ്ഞതാണ് സെന്റ് ഫിലോമിനാസ് സ്കൂൾ അങ്കണം.