"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==<big>'''യു എസ് എസ്'''</big>== | ==<big>'''യു എസ് എസ്'''</big>== | ||
2020 - 21 അധ്യയനവർഷത്തിൽ പൂന്തുറ സെൻറ്. ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 38 കുട്ടികൾ യു. എസ്. എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ കൊടുക്കുന്നതിന് അധ്യാപകർ ശ്രദ്ധിച്ചിരുന്നു. മലയാളം- ശ്രീമതി ഫിലോമിന ജി എസ്, ഇംഗ്ലീഷ് - ശ്രീമതി മേരി ഷൈനി, ശ്രീമതി മിനി. എ, ഗണിതം-ശ്രീമതി ലിസി ജൂലിയൻ,ശ്രീമതി മിനി.എ, ബേസിക് സയൻസ്- ശ്രീമതി മേരി ഷൈനി, ശ്രീമതി റിജോ ആർ.കെ, സോഷ്യൽ സയൻസ്- ശ്രീമതി മേരി മാഗ്‌ദലിൻ, ശ്രീമതി ലിനി ജോസഫ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. | <p style="text-align:justify"><big>2020 - 21 അധ്യയനവർഷത്തിൽ പൂന്തുറ സെൻറ്. ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 38 കുട്ടികൾ യു. എസ്. എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ കൊടുക്കുന്നതിന് അധ്യാപകർ ശ്രദ്ധിച്ചിരുന്നു. മലയാളം- ശ്രീമതി ഫിലോമിന ജി എസ്, ഇംഗ്ലീഷ് - ശ്രീമതി മേരി ഷൈനി, ശ്രീമതി മിനി. എ, ഗണിതം-ശ്രീമതി ലിസി ജൂലിയൻ,ശ്രീമതി മിനി.എ, ബേസിക് സയൻസ്- ശ്രീമതി മേരി ഷൈനി, ശ്രീമതി റിജോ ആർ.കെ, സോഷ്യൽ സയൻസ്- ശ്രീമതി മേരി മാഗ്‌ദലിൻ, ശ്രീമതി ലിനി ജോസഫ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും അവരെക്കൊണ്ട് നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവ് ഉറപ്പുവരുത്തുകയും ആഴ്ചതോറും ഒ. എം. ആർ. ഷീറ്റ് നൽകി മോഡൽ ടെസ്റ്റുകൾ നടത്തുകയും ചെയ്തു. 38 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 34 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 12 കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. 85% മാർക്കോടെ സഫ്‌ന നസ്റിൻ . എഫ്, ഗോകില ആർ.ആർ, എന്നിവരും 82% മാർക്കോടെ നസ്‌മി . എസ് ഉം അവാർഡ് കരസ്ഥമാക്കി.മികച്ച വിജയം നേടി സെന്റ് ഫിലോമീനാസിന്റെ അഭിമാന താരങ്ങളായി ഈ കൊച്ചു മിടുക്കികൾ.</big></p> | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Uss1 43065.jpg|200px|ലക്ഷ്മിരാജ് ആർ എസ് | പ്രമാണം:Uss1 43065.jpg|200px|ലക്ഷ്മിരാജ് ആർ എസ് |
15:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
യു എസ് എസ്
2020 - 21 അധ്യയനവർഷത്തിൽ പൂന്തുറ സെൻറ്. ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 38 കുട്ടികൾ യു. എസ്. എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ കൊടുക്കുന്നതിന് അധ്യാപകർ ശ്രദ്ധിച്ചിരുന്നു. മലയാളം- ശ്രീമതി ഫിലോമിന ജി എസ്, ഇംഗ്ലീഷ് - ശ്രീമതി മേരി ഷൈനി, ശ്രീമതി മിനി. എ, ഗണിതം-ശ്രീമതി ലിസി ജൂലിയൻ,ശ്രീമതി മിനി.എ, ബേസിക് സയൻസ്- ശ്രീമതി മേരി ഷൈനി, ശ്രീമതി റിജോ ആർ.കെ, സോഷ്യൽ സയൻസ്- ശ്രീമതി മേരി മാഗ്‌ദലിൻ, ശ്രീമതി ലിനി ജോസഫ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും അവരെക്കൊണ്ട് നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവ് ഉറപ്പുവരുത്തുകയും ആഴ്ചതോറും ഒ. എം. ആർ. ഷീറ്റ് നൽകി മോഡൽ ടെസ്റ്റുകൾ നടത്തുകയും ചെയ്തു. 38 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 34 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 12 കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. 85% മാർക്കോടെ സഫ്‌ന നസ്റിൻ . എഫ്, ഗോകില ആർ.ആർ, എന്നിവരും 82% മാർക്കോടെ നസ്‌മി . എസ് ഉം അവാർഡ് കരസ്ഥമാക്കി.മികച്ച വിജയം നേടി സെന്റ് ഫിലോമീനാസിന്റെ അഭിമാന താരങ്ങളായി ഈ കൊച്ചു മിടുക്കികൾ.
-
ലക്ഷ്മിരാജ് ആർ എസ്
-
ഗോകില ആർ ആർ
-
കരോളിൻ ക്രിസ്റ്റഡിമ
-
അനാമിക എസ് എസ്
-
കെർളിൻ ക്രിസ്റ്റഡിമ
-
ഷിഫ ഫാത്തിമ എസ്
-
സഫ്‌ന നസ്റിൻ എഫ്
-
സുഹാന എൻ
-
ആലിയ കുൽസൂം എസ് എസ്
-
നസ്‌മി എസ്
-
അഫ്രിൻ ആൻ സൂസ
-
അസിയ നജുമുദീൻ
എൽ എസ് എസ്
-
അനന്യ എൽ
-
ഹഫ്സ ഫാത്തിമ ബി ജെ
-
ജെന്ന സുബുഹാന എ
-
നസ്റിൻ ഫാത്തിമ
-
സ്നേഹ ജോസ്
-
ആൻ മരിയ ഷാലറ്റ്
-
ആൻ ഫിയോന ജോയ്
-
സ്വാലിഹ മുഹമ്മദ് ബാദുഷ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടപ്പിലാക്കിവരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ ഈ വർഷത്തെ കുട്ടികൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
രാജ്യപുരസ്കാർ പരീക്ഷ
2022 ജനുവരി എട്ടാം തീയതി ഗവൺമെന്റ് വി.എച്ച്.എസ്.എസ്, കല്ലറയിൽ വച്ച് രാജ്യപുരസ്കാർ പരീക്ഷ നടത്തപ്പെട്ടു. പ്രസ്തുത പരീക്ഷയിൽ പങ്കെടുത്ത സെന്റ് ഫിലോമിനാസിന്റെ 7 ഗൈഡുകളും വിജയികളായി. അബീഷ ജെ, ഫാത്തിമ റിസ്ഫാന ആർ, ഹംന സാദിക്ക് എസ് ആർ, ഐഷ ഫാത്തിമ എസ്, മേരി ജെഫിൻ, സാന്ദ്ര പി എം, ഷാഹിന എഫ് എസ് എന്നിവരാണ് സ്കൂളിന്റെ ആ അഭിമാന താരങ്ങൾ.
ക്യാമറയുമായി ആകാശത്തേക്ക് നോക്കി അനാമിക
മാനത്തു കൂടി വേഗത്തിൽ പറന്നു പോകുന്ന വിമാനത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നവരുണ്ട്. വിദേശത്ത് ഈ ഫോട്ടോ എടുക്കുന്ന അനന്തമായ സാധ്യതകൾ ഉണ്ടെങ്കിലും ഇന്ത്യയിലും കേരളത്തിലും ഈ മേഖല ഇപ്പോഴും പ്രാരംഭ ദെശയിൽ തന്നെയാണ്. വിമാനങ്ങളുടെ പടം ഇങ്ങനെ പകർത്തുന്നതിന് പ്ലെയിൻ സ്പോട്ടിംഗ് എന്നും ഫോട്ടോഗ്രാഫർമാരെ പ്ലെയിൻ സ്പോർട്ടർമാർ എന്നുമാണ് പറയുന്നത്.അന്താരാഷ്ട്ര തലത്തിലെ വിമാനങ്ങളുടെ ഗതിവിഗതികൾ അറിയുന്നതിനും, ഇതുവരെ ഇറങ്ങിയിട്ടുള്ള വിമാനങ്ങലെക്കുറിച്ചുമുള്ള പഠനശാഖ കൂടിയാണ് സ്പോർട്ടിങ് എന്ന് പറയാം. കേരളത്തിലും ഇങ്ങനെ മാനം നോക്കി കാത്തിരുന്ന് വിമാനങ്ങളുടെ ചിത്രം പകർത്തുന്നവരുണ്ട്. തിരുവനന്തപുരം സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനാമിക ജി എസ് ആണ് കേരളത്തിലെ ഏക പെൺ പ്ലെയിൻ സ്പോട്ടർ പരിസ്ഥിതി കടൽ ചിത്രങ്ങൾ എടുത്താണ് അനാമിക ഈ മേഖലയിലേക്ക് വന്നത്. അനാമികയുടെ അച്ഛൻ ഗോപകുമാർ പരിസ്ഥിതി പ്രവടത്തകനും അദ്ധ്യാപകനുമാണ്. പ്ലെയിൻ സ്പോട്ടർ കൂടിയായ അദ്ദേഹമാണ് അനാമികയെ ഈ രംഗത്ത് എത്തിച്ചത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ചിത്രം അനാമിക എടുത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിന് വന്നപ്പോഴായിരുന്നു അത്. ഈ ചിത്രങ്ങൾ ജെറ്റ് ഫോട്ടോസിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ജോൺ എഫ് കെന്നഡി വിമാനത്തിൽ എയ ഇന്ത്യ വൺ പറന്നുയർന്ന ഫ്ലൈറ്റ് റഡാർ അപ്ലിക്കേഷനിൽ കാണിച്ചത് അനാമികയുടെ പേരോടുകൂടിയ ആ ചിത്രമായിരുന്നു. അനാമികയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ഇത്. പഠനത്തോടൊപ്പം ഫോട്ടോഗ്രാഫിയും ഒപ്പം കൂട്ടുന്ന ലിറ്റിൽ കൈറ്റ്സ് അംഗം കൂടിയായ അനാമിക ഇപ്പോൾ പ്രധാനമന്ത്രിയ്ക്ക് പ്ലെയിൻ സ്പോട്ടഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ വേണ്ടി നിവേദനം നൽകിയുള്ള കാത്തിരിപ്പിലാണ്.
അനാമികയുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചില വിമാനക്കാഴ്ചകൾ
സെന്റ് ഫിലോമിനസ്സിന്റെ സ്വന്തം തേജസ്വിനി ഇനി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
സെന്റ് ഫിലോമിനാസ്സ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനി തേജസ്വിനി എസ്.എൻ. തുടർച്ചയായി 12 മണിക്കൂർ 1009 സൂര്യനമസ്ക്കാരം ചെയ്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. തേജസ്വിനിയുടെ പിതാവും സഹസ്ര ആരുഷ് യോഗ ടീം യോഗാചാര്യനുമായ ടി.ആർ ശ്രീറാമിന്റെ നേതൃത്വത്തിലുള്ള 10 അംഗങ്ങൾ ചേർന്നാണ് സൂര്യനമസ്കാരം ചെയ്തത്.
അവാർഡുകൾ വാരിക്കൂട്ടി ലിദിയ
കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിലും തളരാത്ത മനസ്സുമായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് തിരുവനതപുരം പൂന്തുറ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ് നാലാം ക്ലാസ് വിദ്യാർത്ഥിനിയും പൂന്തുറ സ്വദേശിയുമായ ഒൻപത് വയസുകാരി ലിദിയ. നാഷണൽ ബുക്ക് ഓഫ് റെക്കോഡിന് ശേഷം മറ്റൊരു പൊൻതൂവലായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടെ സ്വന്തമാക്കി നാടിനും വീടിനും അഭിമാനമായി മാറുകയാണ് ലിദിയ.