"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:

ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി  ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധ‌പ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം  കുട്ടികൾക്ക് നിറമുള്ള അനുഭവമായി.

* '''വനിതാ ദിനം'''
വനിതാ രത്നങ്ങളെ ആദരിച്ച് ഗവ.യു.പി സ്കൂൾ അരയി ..
    മാർച്ച് 8 വനിതാ ദിനത്തിൽ അരയി പ്രദേശത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച2 വനിതകളെ ആദരിച്ചു.
2008 മുതൽ 2020 വരെ മദർ പി ടി എ പ്രസിഡണ്ടായി സ്ക്കൂൾ വികസന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച ശ്രീമതി.റഹ്മത്ത് എസ്.സി., കർഷക പ്രതിഭയും ,സാമൂഹ്യ പ്രവർത്തകയും സ്ക്കൂൾ വികസന പ്രവർത്തനങ്ങളിൽ എന്നും ഒപ്പം നിലകൊണ്ടിരിക്കുന്ന എസ്.എം.സി അംഗം ശ്രീമതി ശോഭ.ടി എന്നിവർ വനിതാ ദിനത്തിൽ സ്ക്കൂളിൻ്റെ ആദരവ് എറ്റുവാങ്ങി.
  വനിതകൾ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന വിമർശനങ്ങളെ സഹിഷ്ണുതയുടേയും, സ്നേഹത്തിൻ്റെയും വഴിയിലൂടെയാണ് പ്രവർത്തന വിജയത്തിലേക്ക് എത്തിക്കേണ്ടതെന്ന് ശ്രീമതി റഹ്മത്ത് എസ്.സി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സ്വന്തമായി വിഭവങ്ങൾ കൃഷി ചെയ്തുണ്ടാക്കുക എന്ന ഒരു സംസ്കാരം എല്ലാവരിലും വളർത്തിക്കൊണ്ടു വരേണ്ടതാണെന്ന് ശ്രീമതി ശോഭ അഭിപ്രായപ്പെട്ടു.
മദർ പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി അംബിക പി.പി ചടങ്ങ് ഉദ്ഘാടനം ചെയ്ത്,
വനിതാ രത്നങ്ങളെ പൊന്നാട അണിയിച്ചു.
  സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ.പ്രദീപൻ സി, സീമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്ക്കൂൾ പ്രധാനാധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ഏസി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എം.രമിത്ത് നന്ദിയും പറഞ്ഞു.
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793913" എന്ന താളിൽനിന്ന് ശേഖരിച്ചത്