"എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
== സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ == | == സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ == | ||
[[പ്രമാണം:21361map.jpg|ലഘുചിത്രം]] | |||
25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ജനസംഖ്യ 20984 ആണ്. 73% സാക്ഷരതയുള്ള പഞ്ചായത്തിൽ 10287 പേർ പുരുഷൻമാരും 10697 പേർ സ്ത്രീകളുമാണ്. 5 റേഷൻകടകളും ഒരു മാവേലി സ്റ്റോറുമടക്കം ആറ് കേന്ദ്രങ്ങളാണ് പഞ്ചായത്തിന്റെ പൊതു വിതരണരംഗത്ത് പ്രവർത്തിക്കുന്നത്. | 25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ജനസംഖ്യ 20984 ആണ്. 73% സാക്ഷരതയുള്ള പഞ്ചായത്തിൽ 10287 പേർ പുരുഷൻമാരും 10697 പേർ സ്ത്രീകളുമാണ്. 5 റേഷൻകടകളും ഒരു മാവേലി സ്റ്റോറുമടക്കം ആറ് കേന്ദ്രങ്ങളാണ് പഞ്ചായത്തിന്റെ പൊതു വിതരണരംഗത്ത് പ്രവർത്തിക്കുന്നത്. | ||
16:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പാലക്കാട് താലൂക്കിലെ ഒരു പ്രദേശമായിരുന്നു കൊടുമ്പ് .നഗരത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കൊടുമ്പ് ദേശത്ത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അധികാരിയും സംസ്ഥാനത്തെ പൗരപ്രമുഖ്യന്മാരായ രണ്ടോ മൂന്നോ ഭൂവുടമകളും അടങ്ങിയ ബ്രിട്ടീഷ് വില്ലേജ് പഞ്ചായത്ത് വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മിനി പഞ്ചായത്തുകൾ നിലവിൽ വന്നു. കൊടുമ്പ് , ഓലശ്ശേരി, തിരുവാലത്തൂർ എന്നിവയായിരുന്നു അന്നത്തെ മിനി പഞ്ചായത്തുകൾ . 1964 വരെ വ്യവസ്ഥയിലായിരുന്നു ഗ്രാമ ഭരണം നിർവഹിക്കപ്പെടുന്നത്. നാട്ടുകൂട്ടം കൂടി കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചാണ് പ്രസിഡന്റിനെയും ഔദ്യോഗിക ഭാരവാഹികളെയും അന്നു തെരഞ്ഞെടുത്തിരുന്നത്.ഓലശ്ശേരി , കൊടുമ്പ് , തിരുവാലത്തൂർ എന്നീ മിനി പഞ്ചായത്തുകൾ സംയോജിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് രൂപാന്തരപ്പെട്ടു.
പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ
പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൊടുമ്പ് ഗ്രാമപഞ്ചായത്ത്. ഓലശ്ശേരി, കൊടുമ്പ്, തിരുവാലത്തൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് 1964-ൽ നിലവിൽ വന്നു.
കിഴക്ക് പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകൾ, പടിഞ്ഞാറ് പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണാടി പഞ്ചായത്ത്, തെക്ക് പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ, വടക്ക് മരുതറോഡ് പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ.
പ്രദേശത്തിന്റെ പ്രകൃതി.
ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽ കാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്.
ഈ പ്രദേശം ഏകദേശം പൂർണമായും നിരപ്പായാണ് കാണപ്പെടുന്നത്. ഇടക്കിടെ കുന്നിൻ പ്രദേശങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ പ്രധാന മൺതരങ്ങൾ മണൽമണ്ണ്, പുളിമണ്ണ്, കളിമണ്ണ്, ചക്കരമണ്ണ്, ചുവന്നമണ്ണ്, എന്നിവയാണ്.25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്നു.
ചരിത്രപരമായ വിവരങ്ങൾ
തൊഴിൽ മേഖലകൾ
വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്താണ് കൊടുമ്പ്. ബി. പി. എൽ സിസ്റ്റംസ് ആണ് വൻകിടവ്യവസായിക മേഖലയിൽ പെടുന്ന കമ്പനി. കളിമൺ പാത്ര നിർമ്മാണം, മുളയുൽപ്പന്ന നിർമ്മാണം, ഖാദിനൂൽ, പ്രതിമ നിർമ്മാണം, നെയ്ത്ത് എന്നിവയാണ് പരമ്പരാഗത വ്യവസായങ്ങൾ. തടിവ്യവസായം, അരികുത്ത് മില്ലുകൾ, പ്രസ്, ഇർച്ചമിൽ തുടങ്ങിയവ ചെറുകിട സംരംഭങ്ങളിൽപ്പെടുന്നു.
കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽകാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്. വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്താണ് കൊടുമ്പ്. ബി.പി.എൽ സിസ്റ്റംസ് ആണ് വൻകിട വ്യവസായിക മേഖലയിൽ പെടുന്ന കമ്പനി. കളിമൺപാത്ര നിർമ്മാണം, മുളയുൽപ്പന്ന നിർമ്മാണം, ഖാദിനൂൽ, പ്രതിമ നിർമ്മാണം, നെയ്ത്ത് എന്നിവയാണ് പരമ്പരാഗത വ്യവസായങ്ങൾ.
സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ജനസംഖ്യ 20984 ആണ്. 73% സാക്ഷരതയുള്ള പഞ്ചായത്തിൽ 10287 പേർ പുരുഷൻമാരും 10697 പേർ സ്ത്രീകളുമാണ്. 5 റേഷൻകടകളും ഒരു മാവേലി സ്റ്റോറുമടക്കം ആറ് കേന്ദ്രങ്ങളാണ് പഞ്ചായത്തിന്റെ പൊതു വിതരണരംഗത്ത് പ്രവർത്തിക്കുന്നത്.
ജില്ല :പാലക്കാട് ബ്ളോക്ക് :പാലക്കാട് വിസ്തീർണ്ണം :25.42ച.കി.മീ വാർഡുകളുടെ എണ്ണം :15 ജനസംഖ്യ :18034 പുരുഷൻമാർ :8897 സ്ത്രീകൾ :9137 ജനസാന്ദ്രത :709 സ്ത്രീ : പുരുഷ അനുപാതം :1000:1027 മൊത്തം സാക്ഷരത :76.16 സാക്ഷരത (പുരുഷൻമാർ) :84.42 സാക്ഷരത (സ്ത്രീകൾ) :68.15 Source : Census data 2001
പഞ്ചായത്തിൽ ഗതാഗതയോഗ്യമായ 52.14 കിലോമീറ്റർ റോഡുണ്ട്. പാലക്കാട്- ചിറ്റൂർ റൂട്ടിലുള്ള എൻ.എച്ച്.47-ഉം എൻ.എച്ച്.213-മാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ. കണ്ണാടി അക്വിഡക്ട് പാലം, കൊടുമ്പിനെയും പാലത്തുള്ളിയെയും ബന്ധിപ്പിക്കുന്ന സബ്മേഴ്സിബിൾ പാലം, വണ്ടിത്തോട് പാലം, പാലയംകാട് പാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങൾ. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാന്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഏകോപിപ്പിച്ചാണ് പ്രധാന സർവ്വീസുകൾ നടത്തുന്നത്. പഞ്ചായത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളവും തുറമുഖവും യഥാക്രമം കോയമ്പത്തൂരും കൊച്ചിയുമാണ്. പാലക്കാടാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം കരിങ്കരപ്പള്ളിയിലാണ്
സ്ഥാപനങ്ങൾ
1913-ൽ കൊടുമ്പിൽ സ്ഥാപിച്ച എ.ജി.എം.എൽ.പി സ്കൂളായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. വി.പി.എൽ.പി.എസ് കരിങ്കരപ്പള്ളി, ജി.എൽ.പി.എസ് തിരുവാലത്തൂർ, എസ്.ബി.യു.പി.സ്കൂൾ, ഓലശ്ശേരി ഗോപാൽ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവയാണ് മറ്റു വിദ്യാലയങ്ങൾ.ഉന്നത വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന സ്ഥാപനങ്ങൾ ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജും, പ്രൈം വുമൺസ് എഞ്ചിനിയറിങ്ങ് കോളേജുമാണ്. 1979-ൽ സ്ഥാപിച്ച ഗവ.പോളിടെക്നിക്കാണ് മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം.
.പഞ്ചായത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിവിധ കേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. കൊടുമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രം, ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്, ഓലശ്ശേരി സർക്കാർ ആയുർവേദ ആശുപത്രി എന്നിവയാണ് പ്രധാന സ്ഥാപനങ്ങൾ. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാടാംകോട്, അമ്പലപറമ്പ്, ഓശ്ശേരി എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.
പഞ്ചായത്തിലെ വിവിധ പരിപാടികൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് കൊടുമ്പ് കോ-ഓപ്പറേറ്റീവ് ബാങ്കുകളും, സുബ്രഹ്മണ്യ ക്ഷേത്രം കല്യാണ മണ്ഡപവും. ഗ്രാമത്തിലെ വാർത്താവിനിമയ കേന്ദ്രങ്ങളായ ടെലിഫോൺ എക്സ്ചേഞ്ചും തപാൽ ആഫീസും കൊടുമ്പിൽ സ്ഥിതി ചെയ്യുന്നു. ബാങ്കിംഗ് മേഖലയിൽ ദേശസാൽകൃത ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും, കൊടുമ്പ് സർവ്വീസ് സഹകരണ ബാങ്കും പിരുവുശാലയിൽ പ്രവർത്തിക്കുന്നുണ്ട്. ബി.പി.എൽ കമ്പനിയും, കൈരളി റിസോർട്ടുമാണ് പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനങ്ങൾ.
നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ഹൈന്ദവ ദേവാലയങ്ങളിൽ കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രവും, തിരുവാലത്തൂർ രണ്ടു മൂർത്തി ക്ഷേത്രവും പ്രധാന ക്ഷേത്രങ്ങളാണ്. കാടാംകോട് ഇസ്ളാം പള്ളിയും, പിരിവുശാല ക്രിസ്ത്യൻ പള്ളിയും മറ്റ് ആരാധനാലയങ്ങളാണ്.
പ്രധാന വ്യക്തികൾ, സംഭാവനകൾ
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഒ.വി.വിജയൻ തന്റെ പ്രശസ്ത നോവൽ ഖസാക്കിന്റെ ഇതിഹാസത്തിൽ ആധാരമാക്കിയ ‘ഖസാക്ക്’ ഇവിടുത്തെ തസ്രാക്ക് എന്ന സ്ഥലമാണ്. പ്രശസ്ത വ്യോമയാന സാങ്കേതിക വിദഗ്ദ്ധൻ കെ.എ.ദാമോദരൻ ഈ പഞ്ചായത്തിൽ ഏറെ നാൾ താമസിച്ചിരുന്നു.