"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/ക്ലബ്ബുകൾ എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാഷാ ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, എക്കോക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ആർട്ട് ക്ലബ്ബ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
ഭാഷാ ക്ലബ്ബ്
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വായനാ ദിനം ആഘോഷിച്ചു. വായനാ മത്സരം, പോസ്റ്റർ നിർമ്മാണം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. മാതൃഭാഷാ ദിനം ആഘോഷിച്ചു.
ശാസ്ത്രക്ലബ്ബ്
ഫെബ്രുവരി 28, ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ശാസ്ത്രോത്സവം നടത്തി. ശാസ്ത്രദിന പ്രസംഗം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് അവതരണം, ക്വിസ്സുകൾ, ലഘുപരീക്ഷണം, ശാസ്ത്രപ്രദർശനം എന്നിവ നടത്തി.
ഗണിത ക്ലബ്ബ്.
ഡിസംബർ 22 ന് ഗണിതശാസ്ത്രദിനം ആഘോഷിച്ചു. ഗണിത പ്രശ്നോത്തരികൾ അവതരിപ്പിച്ചു.
സാമൂഹ്യശാസ്ത്രക്ലബ്ബ്
സ്വാതന്ത്രദിനം, ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന, പ്രസംഗമത്സരം, പ്രച്ഛന്നവേഷമത്സരം, എന്നിവ ഓൺലൈനായി നടത്തി. മികച്ചവർക്ക് സമ്മാനങ്ങൾ നൽകി. പഴമയുടെ പ്രതീകമായി ഒരു ചരിത്രലാബും സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഭാഗമായുണ്ട്.