"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
കൃഷിയെ കുറിച്ചുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും വിഷ രഹിതമായ പച്ചക്കറി ഉപയോഗത്തിലൂടെ ആരോഗ്യ സുരക്ഷ കൈവരിക്കുന്നതിനും സ്കൂളിൽ ഒരു പച്ചക്കറി തോട്ടം മാതൃകയാക്കുകയും ഓരോ കുട്ടികളും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു | കൃഷിയെ കുറിച്ചുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും വിഷ രഹിതമായ പച്ചക്കറി ഉപയോഗത്തിലൂടെ ആരോഗ്യ സുരക്ഷ കൈവരിക്കുന്നതിനും സ്കൂളിൽ ഒരു പച്ചക്കറി തോട്ടം മാതൃകയാക്കുകയും ഓരോ കുട്ടികളും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
[[പ്രമാണം : | [[പ്രമാണം :krishi2_35217.jpg|250x250px |പകരം =താഴെ ]] | ||
10:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
ഗണിതം
ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .
സയൻസ്
പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ , മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും , വിലയിരുത്തുന്നതിനും അവസരം ഒരുക്കുന്നു .
ഇംഗ്ലീഷ്
കുട്ടികൾ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റുകൾ, കമ്മ്യൂണിക്കേഷൻ സ്കിൽസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും നടത്തിവരുന്നു.
ഹരിത
പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു .
ആരോഗ്യം
ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
കല ,കായികം
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരിരികവളർച്ചക്കും കായികക്ഷമത കൈവരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു .
കാർഷികം
കൃഷിയെ കുറിച്ചുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും വിഷ രഹിതമായ പച്ചക്കറി ഉപയോഗത്തിലൂടെ ആരോഗ്യ സുരക്ഷ കൈവരിക്കുന്നതിനും സ്കൂളിൽ ഒരു പച്ചക്കറി തോട്ടം മാതൃകയാക്കുകയും ഓരോ കുട്ടികളും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു
വിദ്യാരംഗം
വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു.
വായനാക്കൂട്ടം
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് റൂം വായനാമൂല യും ഭാഷാ ലൈബ്രറിയും ഓരോ ക്ലാസിലും സജ്ജീകരിച്ചിരിക്കുന്നു. ക്വിസ് മൽസരം, വായനാമത്സരം, കുറിപ്പ് എഴുതൽ എന്നിവ എല്ലാ മാസവും ക്ലാസ് തലത്തിൽ നടത്തിവരുന്നു
സാമൂഹ്യശാസ്ത്രം
സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ് വഴി നടത്തി വരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണ ത്വരയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികം ആക്കുക, തന്റെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമ്മാണം എന്നിവ നടത്തുന്നു .