"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി ഗവൺമെൻറ് എൽ.പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 132-ാം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിൽ 132 റോസാപ്പൂക്കൾ അണിയിച്ചുകൊണ്ടാണ് കുട്ടികൾ വ്യത്യസ്തമാക്കിയത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ അവർ ശിശു ദിന ഗാനമാലപിച്ച് ചാച്ചാജിയുടെ ചിത്രത്തിൽ ഹാരമണിയിച്ചു. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾക്കായി ശിശു ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. | വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി ഗവൺമെൻറ് എൽ.പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 132-ാം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിൽ 132 റോസാപ്പൂക്കൾ അണിയിച്ചുകൊണ്ടാണ് കുട്ടികൾ വ്യത്യസ്തമാക്കിയത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ അവർ ശിശു ദിന ഗാനമാലപിച്ച് ചാച്ചാജിയുടെ ചിത്രത്തിൽ ഹാരമണിയിച്ചു. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾക്കായി ശിശു ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 samoohyam 46.jpg|നടുവിൽ|ലഘുചിത്രം|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_samoohyam_46.jpg]] | ![[പ്രമാണം:19833 samoohyam 46.jpg|നടുവിൽ|ലഘുചിത്രം|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_samoohyam_46.jpg]] | ||
![[പ്രമാണം:19833 samoohyam 45.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_samoohyam_45.jpg]] | ![[പ്രമാണം:19833 samoohyam 45.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_samoohyam_45.jpg]] | ||
|} | |} | ||
വരി 82: | വരി 82: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 keralapiravi 19-20 2.jpg|നടുവിൽ|ലഘുചിത്രം|പകരം=| | ![[പ്രമാണം:19833 keralapiravi 19-20 2.jpg|നടുവിൽ|ലഘുചിത്രം|പകരം=|340x340px]] | ||
![[പ്രമാണം:19833 keralapiravi 19-20 3.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 keralapiravi 19-20 3.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]] | ||
![[പ്രമാണം:19833 agosham 49.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 agosham 49.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 93: | വരി 93: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 kerala piravi 1.jpg.jpg|നടുവിൽ|ലഘുചിത്രം|പകരം=| | ![[പ്രമാണം:19833 kerala piravi 1.jpg.jpg|നടുവിൽ|ലഘുചിത്രം|പകരം=|410x410px]] | ||
![[പ്രമാണം:19833 agosham 50.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 agosham 50.jpg|നടുവിൽ|ലഘുചിത്രം|460x460px|പകരം=]] | ||
|} | |} | ||
വരി 114: | വരി 114: | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 onam 19-20 1.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 onam 19-20 1.jpg|നടുവിൽ|ലഘുചിത്രം|265x265px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_onam_19-20_1.jpg|പകരം=]] | ||
![[പ്രമാണം:19833 onam 18-19 3.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 onam 18-19 3.jpg|നടുവിൽ|ലഘുചിത്രം|305x305px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_onam_18-19_3.jpg|പകരം=]] | ||
![[പ്രമാണം:19833 onam 19-20 2.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 onam 19-20 2.jpg|നടുവിൽ|ലഘുചിത്രം|325x325px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_onam_19-20_2.jpg|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 150: | വരി 150: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 praveshanothsaw 18-19 2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 praveshanothsaw 18-19 2.jpg|നടുവിൽ|ലഘുചിത്രം|പകരം=|325x325ബിന്ദു]] | ||
![[പ്രമാണം:19833 praveshanothsaw 18-19 3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 praveshanothsaw 18-19 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|305x305ബിന്ദു]] | ||
![[പ്രമാണം:19833 praveshanam 18-19 4.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 praveshanam 18-19 4.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 praveshana 18-19 5.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%205.jpg|നടുവിൽ|ലഘുചിത്രം|230x230px|പകരം=]] | ![[പ്രമാണം:19833 praveshana 18-19 5.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%205.jpg|നടുവിൽ|ലഘുചിത്രം|230x230px|പകരം=]] | ||
![[പ്രമാണം:19833 praveshana 18-19 2.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%202.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 praveshana 18-19 2.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%202.jpg|നടുവിൽ|ലഘുചിത്രം|245x245px|പകരം=]] | ||
![[പ്രമാണം:19833 praveshana 18-19 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%201.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | ![[പ്രമാണം:19833 praveshana 18-19 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%201.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | ||
![[പ്രമാണം:19833 praveshana 18-19 3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%203.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | ![[പ്രമാണം:19833 praveshana 18-19 3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20praveshana%2018-19%203.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | ||
വരി 213: | വരി 213: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 agosham 66.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 agosham 66.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പകരം=]] | ||
![[പ്രമാണം:19833 agosham 65.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 agosham 65.jpg|നടുവിൽ|ലഘുചിത്രം|405x405px|പകരം=]] | ||
|} | |} | ||
വരി 238: | വരി 238: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 august 15 17-18-1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 august 15 17-18-1.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310ബിന്ദു]] | ||
![[പ്രമാണം:19833 august 15 17-18-2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 august 15 17-18-2.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310ബിന്ദു]] | ||
![[പ്രമാണം:19833 august 15 17-18-4.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 august 15 17-18-4.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 272: | വരി 272: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 bali perunnal 4.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 bali perunnal 4.jpg|നടുവിൽ|ലഘുചിത്രം|295x295px|പകരം=]] | ||
![[പ്രമാണം:19833 bali perunnal 2.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 bali perunnal 2.jpg|നടുവിൽ|ലഘുചിത്രം|325x325px|പകരം=]] | ||
![[പ്രമാണം:19833 bali perunnal 3.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 bali perunnal 3.jpg|നടുവിൽ|ലഘുചിത്രം|295x295px|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" |
11:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം, സ്വാതന്ത്ര്യ ദിനം, ഓണം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്, പെരുന്നാൾ, റിപ്പബ്ലിക് ദിനം, സ്കൂൾ വാർഷികം തുടങ്ങിയവയാണ് സ്കൂളിൽ പ്രധാനമായും വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്നത്. ഓരോ വർഷവും നടത്തിയ ആഘോഷങ്ങൾ പരിചയപ്പെടാം
2020-22
റിപ്പബ്ലിക് ദിനം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒളകര ജിഎൽപി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ പതാക ഉയർത്തി. എൻ വേലായുധൻ, പി.പി. സെയ്ത് മുഹമ്മദ്, ഇ ശ്രീക്കുട്ടൻ, പി.കെ ഷാജി, എൻ വേലായുധൻ എന്നിവർ പ്രസംഗിച്ചു.
ഓണം
ഒളകര ഗവ എൽ പി സ്കൂൾ ഓണം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾ ഓണത്തുമ്പി എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. പ്രകാശന കർമം പെരുവള്ളൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇസ്മാഈൽ കാവുങ്ങൽ നിർവഹിച്ചു. രക്ഷിതാക്കൾക്കായി ഓണ പാട്ട് ആലാപന മത്സരവും ഓണ വിഭവമൊരുക്കുന്ന കുക്കറി ഷോ മത്സരവും ഫാൻസി ഡ്രസ്സ് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, കെ.പ്രദീപ് കുമാർ, പ്രധാനധ്യാപകൻ സോമരാജ് പാലക്കൽ എന്നിവർ സംബന്ധിച്ചു.
സ്വാതന്ത്ര്യ ദിനം
ഒളകര ഗവ എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പെരുവള്ളൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇസ്മാഈൽ കാവുങ്ങൽ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, പതാക നിർമാണം രക്ഷിതാക്കൾക്കായി ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, പ്രധാനധ്യാപകൻ സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കൾക്കായി നടത്തിയ നിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ ശ്രീന.കെ ഒന്നാം സ്ഥാനവും ഭവിത.കെ രണ്ടാം സ്ഥാനവും നേടി.
പ്രവേശനോത്സവം
ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ 2021-22 പ്രവേശനോത്സവം പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡംഗം തസ്ലീന സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപകൻ കെ. ശശികുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.കെ തങ്ക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.പി മുഹമ്മദ്,പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്,ആയിഷ ഫൈസൽ,ഹംസ ഹാജി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മായിൽ കാവുങ്ങൽ,കെ.എം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
ശിശുദിനം
വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി ഗവൺമെൻറ് എൽ.പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 132-ാം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിൽ 132 റോസാപ്പൂക്കൾ അണിയിച്ചുകൊണ്ടാണ് കുട്ടികൾ വ്യത്യസ്തമാക്കിയത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ അവർ ശിശു ദിന ഗാനമാലപിച്ച് ചാച്ചാജിയുടെ ചിത്രത്തിൽ ഹാരമണിയിച്ചു. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾക്കായി ശിശു ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.
ക്രിസ്തുമസ്
നിന്ദിതരുടെയും പീഡിതരുടെയും വിമോചനം സ്വപ്നം കണ്ട യേശുദേവന്റെ ഓർമ്മത്തിരുന്നാൾ സമുചിതമായി ആഘോഷിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാന്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി കരോൾ ഗാനത്തിന്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും കുരുന്നുകൾ ആനയിച്ചു. സമാധാനത്തിന്റെ ഉത്സവമായ ക്രിസ്തുമസിനെ നെഞ്ചേറ്റി, നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസകൾ കാർഡുകൾ കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി.
റിപ്പബ്ലിക് ദിനം
ഒളകര ജിഎൽപി സ്കൂളിൽ രാജ്യത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ് പതാക ഉയർത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ റിപ്പബ്ലിക് ദിന സന്ദേശം നൽകി., പി.പി. സെയ്ത് മുഹമ്മദ്, സോമരാജ് പാലക്കൽ, സൈതലവി, ഇബ്രാഹീം മുഴിക്കൽ, പി.കെ. ഷാജി, എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികൾക്കായി ക്ലാസ് ഗ്രൂപ്പുകളിൽ പ്രസംഗം, ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു
2019-20
പ്രവേശനോത്സവം
ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ പെരുവള്ളൂർ പഞ്ചായത്ത് തല 2019-20 പ്രവേശനോത്സവം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഇസ്മാഈൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനധ്യാപകൻ എൻ വേലായുധൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ, കെ.എം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
കേരളപ്പിറവി ദിനം
നവ കേരള സൃഷ്ടിക്കായി ഒളകര ഗവൺമെൻറ് എൽ.പി. സ്കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. കേരളീയ വേഷം ധരിച്ചാണ് കേരളപ്പിറവി ദിനത്തിൽ വിദ്യാർഥികളെല്ലാം സ്കൂളിലെത്തിയത്. പ്രഥമാധ്യാപകൻ എൻ വേലായുധൻ കേരളപ്പിറവി സന്ദേശം നൽകി. വിദ്യാർഥികൾക്കായി പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു.
ശിശുദിനം
ശിശു ദിനത്തോടനുബന്ധിച്ച് ചാച്ചാജിയോട് ചങ്ങാത്തം കൂടിയുള്ള കുരുന്നുകളുടെ ശിശുദിനാഘോഷം കൗതുകമായി. ഒളകര ഗവ എൽ.പി സ്കൂളിലെ കുട്ടികൾ ചാച്ചാജിയോടൊത്ത് നെഹ്റു തൊപ്പിയുമണിഞ്ഞ് കൈയിൽ റോസാപ്പൂക്കളുമായി നിരവധി കൊച്ചു ചാച്ചാജിമാർ ഒത്തുചേർന്നപ്പോൾ ആഘോഷം വേറിട്ട കാഴ്ചയായി. തുടർന്ന് ശിശുദിന ഗാനവുമാലപിച്ച് കുരുന്നുകൾ ചാച്ചാജിയുമായി സംവദിച്ചു. വിദ്യാർഥികൾക്കായി റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എൻ. വേലായുധൻ ശിശുദിന സന്ദേശം നൽകി.
ഓണം
പ്രളയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 121 പേരുടെ ഓർമ്മക്കായി 121 ചട്ടികളിൽ പൂച്ചെടികൾ നട്ട് നാട്ടു പൂക്കളമൊരുക്കി പ്രകൃതി സൗഹൃദ ഓണാഘോഷം ഒളകര ജിഎൽപി സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പൂക്കള നിർമ്മാണം, ക്വിസ്, കുപ്പിയിൽ വെള്ളം നിറക്കൽ, വടം വലി തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി ബൈക്ക് റേസിംഗ്, ക്വിസ് മത്സരങ്ങളും നടത്തി. അധ്യാപകരുടെയും വിദ്യാർഥികളുടെയും തിരുവാതിരയും ഇതോടനുബന്ധിച്ച് നടന്നു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ്, പ്രധാനധ്യാപകൻ എൻ വേലായുധൻ, പ്രമോദ് കുമാർ, ഷൈലജ, സോമരാജ് പാലക്കൽ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
ക്രിസ്തുമസ്
പുൽക്കൂടൊരുക്കിയും താള മേളങ്ങളുടെ അകമ്പടിയാൽ കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി ഒളകര ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ. വിദ്യാലയാങ്കണത്തിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പല വർണ്ണളിൽ നക്ഷത്രങ്ങൾ തൂക്കി സാന്താ ക്ലോസി നോടൊന്നിച്ച് അവർ ആടിപ്പാടി. ആഘോഷാനന്തരം മധുരം നിറച്ച് കേക്കുകൾ കുരുന്നുകൾക്ക് വിതരണം ചെയ്തു. പ്രഥമാദ്ധ്യാപകൻ എൻ.വേലായുധൻ, അദ്ധ്യാപകരായ ഷീജ ജോസ്, ഷാജി തുടങ്ങിയവർ സംസാരിച്ചു.
റിപ്പബ്ലിക് ദിനം
രാജ്യത്തിന്റെ 71 മത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി. പ്രധാനധ്യാപകൻ എൻ വേലായുധൻ, ഇബ്റാഹീം മുഴിക്കൽ, സോമരാജ് പാലക്കൽ, നൗഫൽ, ശാജി സംസാരിച്ചു. വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
2018-19
പ്രവേശനോത്സവം
ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ, കെ.എം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. നവാഗതർക്ക് പി.ടി.എ നൽക്കുന്ന കളറിംഗ് ബുക്ക്, ക്രയോൺ, പൂർവ്വ വിദ്യാർത്ഥികളും എ.ആർ നഗർ കോപറേറ്റീവ് ബാങ്കും നൽകുന്ന ബാഗുകളും വിതരണം ചെയ്തു. പ്രധാനധ്യാപകൻ എൻ വേലായുധൻ സ്വാഗതം പറഞ്ഞു.
സ്വാതന്ത്ര്യ ദിനം
ഒളകര ഗവ എൽ.പി സ്കൂളിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ റിപ്പ ബ്ലിക് ദിന സന്ദേശം നൽകി. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, പ്രസംഗം, മാസ് ഡ്രിൽ, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
ശിശുദിനം
ശിശുദിന നാളിൽ തയ്യാറാക്കിയ വലിയ നെഹ്റു തൊപ്പിക്ക് കീഴിൽ ഒന്നാണ് ഞങ്ങൾ എന്ന സന്ദേശവുമായി ഒളകര ഗവ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്നത് വ്യത്യസ്ത കാഴ്ചയായി. നെഹ്റുവിന്റെ വേഷ വിധാനങ്ങളും കൈയിൽ റോസാപ്പൂവുമായാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. സ്കൂളിൽ തയ്യാറാക്കിയ ഭീമൻ തൊപ്പിക്ക് കീഴിൽ ചാച്ചാജിയുടെ വേഷപ്പകർച്ചയുമായി വിദ്യാർത്ഥികൾ അണിനിരന്നു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ എൻ.വേലായുധൻ അനുസ്മരണം നടത്തി. വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും പുസ്തക പ്രദർശനവും നടത്തി.
ലോക ശിശുദിനം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം നവംബർ 20 ന് നടത്തപ്പെടുന്ന ലോക ശിശുദിനാചരണത്തിന്റെ മുന്നോടിയായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ കളിവണ്ടിയൊരുക്കി ആഗോള ശിശുദിന സന്ദേശയാത്ര നടത്തി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് തീവണ്ടിയുടെ രൂപത്തിൽ ഒരുക്കിയ കളിവണ്ടിയിൽ സന്ദേശറാലി നടത്തിയത്. സ്കൂൾ ലീഡർ സഫ്വാൻ റാലിക്ക് നേതൃത്വം നൽകി.
ഓണം
2018-19 വർഷത്തെ ഓണം ഒളകര ജിഎൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ആനക്ക് വാൽ വരക്കൽ, സുന്ദരിക്കു പൊട്ട് തൊടൽ, പൂക്കള നിർമ്മാണം, കലം പൊട്ടിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കസേരക്കളി തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി കമ്പവലി, ബൈക്ക് റേസിംഗ്, കസേരക്കളി ക്വിസ് മത്സരങ്ങളും നടത്തി. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ്, പ്രധാനധ്യാപകൻ എൻ വേലായുധൻ, ഇബ്റാഹീം മുഴിക്കൽ, സോമരാജ് പാലക്കൽ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
ക്രിസ്തുമസ്
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാന്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി കരോൾ ഗാനത്തിന്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും കുരുന്നുകൾ ആനയിച്ചു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസാ കാർഡുകൾ കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി. ജോസ്ന ടീച്ചർ, സോമരാജ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.
റിപ്പബ്ലിക് ദിനം
ഒളകര ഗവ എൽ.പി സ്കൂളിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ റിപ്പ ബ്ലിക് ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇ ശ്രീക്കുട്ടൻ, പി.കെ ഷാജി പ്രസംഗിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, മാസ് ഡ്രിൽ, റിപ്പബ്ലിക് ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
2017-18
പ്രവേശനോത്സവം
പെരുവള്ളൂരിൽ സ്കൂൾ പ്രവേശനോത്സവങ്ങൾ ഗ്രാമത്തിന്റെ ഉത്സവാഘോഷമാക്കി. വിദ്യാലയങ്ങളും കവാടങ്ങളും വ ർണതോരണങ്ങൾ കൊണ്ടലങ്കരിച്ചും മധുരം നൽകിയും കലാപരി പാടികൾ അവതരിപ്പിച്ചും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആദ്യക്ഷരം പഠിക്കാൻ എത്തുന്ന കുരുന്നുകളെ വരവേറ്റു. പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒളകര ഗവ.എൽ.പി സ്കൂളിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉ ദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർ പേഴ്സൺ പി റസിയ, ഫാത്തിമ ബിൻത്, സൈത് മുഹമ്മദ്, സൈതലവി പൂങ്ങാടൻ, മൂഴിക്കൽ ഇബ്രാഹിം, സോമരാജ് പാലക്കൽ, പി ഷാജി, യു .പി അലിഹസ്സൻ ഹാജി സംസാരിച്ചു.
സ്വാതന്ത്ര്യ ദിനം
പെരുവള്ളൂർ ഒളകര ഗവ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ സമര സേനാനി മമ്മദു പതാക ഉയർത്തി. സ്കൂൾ നൂറാം വാർഷിക ഭാഗമായി ഘോഷയാത്രയും നടന്നു. രക്ഷിതാക്കൾക്ക് പ്രശ്നോത്തരിയും വിദ്യാർത്ഥികൾക്ക് പതാക നിർമാണം, ദേശഭക്തി ഗാനാലാപനം, മാസ്ഡിൽ എന്നിവയും നടന്നു .പി.ടി.എ പ്രസിഡൻറ് സൈതലവി പൂങ്ങാടൻ അധ്യക്ഷത വഹിച്ചു. ഡോ: അരവിന്ദാക്ഷൻ, ഇബ്റാഹിം മൂഴിക്കൽ, പ്രദീപ് കുമാർ, പി സോമരാജ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യ ദിന ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
ഓണം
ഒളകര ജിഎൽപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പൂക്കള നിർമ്മാണം, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കമ്പവലി, തുടങ്ങിയ മത്സരങ്ങളും രക്ഷിതാക്കൾക്കായി ആയി ക്വിസ് മത്സരവും നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പിടിഎ, എം.ടി.എ അംഗങ്ങൾ നൽകി. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എൻ വേലായുധൻ, ഇബ്റാഹീം മുഴിക്കൽ, സോമരാജ് പാലക്കൽ ഓണാഘോഷ സന്ദേശങ്ങൾ നൽകി.
പെരുന്നാൾ
ഒളകര ജി.എൽ.പി സ്കൂളിൽ വിപുലമായി പെരുന്നാൾ ആഘോഷിച്ചു. ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷ ഭാഗമായി ഖവാലി, ഒപ്പന, മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സോമരാജ് പാലക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ സ്വാഗതം പറഞ്ഞു.
റിപ്പബ്ലിക് ദിനം
രാജ്യത്തിന്റെ 71 -ാമത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി . പ്രധാനധ്യാപകൻ എൻ വേലായുധൻ, ഇബ്റാഹീം മുഴിക്കൽ, സോമരാജ് പാലക്കൽ, നൗഫൽ, ശാജി സംസാരിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, റിപ്പബ്ലിക് ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.
2016-2017
നൂറാം വാർഷികം
ഒളകര ജി.എൽ.പി സ്കൂൾ നൂറാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. 2017 മാർച്ച് 30 വ്യാഴം രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം വൈകിട്ട് ഗാനമേള അകമ്പടിയോടെ സമാപനം കുറിച്ചു. മുൻ പ്രധാന അധ്യാപിക അമ്മിണി ടീച്ചർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു. ഇസ്മയിൽ കാവുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് അധ്യക്ഷനായി.