"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഭവനസന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{SWBoxtop}} | |||
<div style="font-size:1.5em;text-align: center;background: linear-gradient(to right, Darkorange, LightSeaGreen, LightSkyBlue, Teal);width:100%;margin-bottom:10px;"> <span style="color:#FFFFFF;padding:.3em"> '''{{{Title| കൂടെയുണ്ട് അധ്യാപകർ }}}''' </span> </div> | |||
=='''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം 2021 റിപ്പോർട്ട് '''== | =='''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം 2021 റിപ്പോർട്ട് '''== | ||
'''ഭവന സന്ദർശനത്തിലൂടെ മനസ്സിലായ വിവരങ്ങൾ:''' | '''ഭവന സന്ദർശനത്തിലൂടെ മനസ്സിലായ വിവരങ്ങൾ:''' |
13:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം 2021 റിപ്പോർട്ട്
ഭവന സന്ദർശനത്തിലൂടെ മനസ്സിലായ വിവരങ്ങൾ:
1. ഭൗതിക സൗകര്യം / പഠനസൗകര്യങ്ങൾ ഭൂരിഭാഗം കുട്ടികൾക്കും പഠനത്തിന് അനുകൂലമായ സാമാന്യം മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. 2. ടി.വി,മൊബൈൽഫോൺ സൗകര്യം
ഭൂരിഭാഗം കുട്ടികളും വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനായി ആശ്രയിക്കുന്ന മാധ്യമം ടെലിവിഷൻ ആണ്.കുറച്ച് കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ട്.മറ്റ് കുട്ടികൾ രക്ഷിതാക്കളുടെ മൊബൈൽ ഫോണാണ് പഠനപ്രവർത്തനങ്ങൾക്ക് / സ്കൂൾ തല സംശയനിവാരണ ക്ലാസ്സുകൾക്ക് ഉപയോഗിക്കുന്നത്.
3. സ്കൂൾ തല ക്ലാസ്സുകളിലെ ഹാജർ / പങ്കാളിത്തം
10ൽ താഴെ കുട്ടികൾക്ക് കണക്ടിവിറ്റി / റെയ്ഞ്ച് പ്രശ്നം ഉണ്ട്.ഇത് സ്കൂൾ തല സംശയനിവാരണ ക്ലാസ്സുകളിലെ അവരുടെ പങ്കാളിത്തം കുറയ്ക്കുന്നു.ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയം ക്ലാസ്സുകൾ വരുന്നത് പഠനത്തെയും പങ്കാളിത്തത്തെയും ബാധിക്കുന്നു.
4. പഠനപ്രവർത്തനങ്ങൾ - നോട്ടുകൾ,അസൈൻമെന്റുകൾ പൂർത്തിയാക്കൽ,അയക്കൽ
ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങളുടെ കുറിപ്പുകളും അസൈൻമെന്റുകളും 60% കുട്ടികൾ പൂർത്തിയാക്കിയതായി ഭവന സന്ദർശനത്തിന്റെ ഭാഗമായി മനസ്സിലാക്കി.എന്നാൽ കുറച്ച് കുട്ടികൾ നോട്ട് എഴുതുന്നതിലും അധ്യാപകർക്ക് അയച്ചു കൊടുക്കുന്നതിലും വീഴ്ചവരുത്തുന്നതായി ബോധ്യപ്പെട്ടു.ഭവന സന്ദർശനം നടക്കുന്നതു കൊണ്ടുമാത്രം നോട്ടുകൾ എഴുതിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
5. കുട്ടികളുടെ പെരുമാറ്റങ്ങളിലെ മാറ്റം
കുട്ടികളുടെ ദിനചര്യകളിലും പെരുമാറ്റങ്ങളിലും മാറ്റം വന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.മൊബൈൽ ഗെയിമുകൾക്കായി ആൺകുട്ടികൾ കൂടുതൽ സമയം വിനിയോഗിക്കുന്നതായി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ ഇടപെടലുകൾ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്നും അഭിപ്രായമുണ്ടായി.
6. അകാരണമായ ഭയവും മാനസികസമ്മർദ്ദവും
ചില കുട്ടികൾക്ക് അദ്ധ്യാപകരോട് സംശയങ്ങൾ ചോദിക്കാൻ ഭയമുള്ളതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന ഭയം മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
7. വായന കുറവാണ്
കുട്ടികൾ പാഠപുസ്തകങ്ങൾ വായിക്കാറില്ലെന്നും ഏത് നേരവും എഴുത്താണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ദ്വിതീയ വായന തീരെയില്ല.
8. സമയബന്ധിതവും ശാസ്ത്രീയവുമല്ലാത്ത പഠനം
വായിക്കാൻ സമയം കിട്ടാറില്ല എന്നാണ് കുട്ടികളുടെ അഭിപ്രായം.സമയബന്ധിതമായി പഠിക്കുന്ന ശീലം കുട്ടികൾക്ക് ഇല്ല.പരീക്ഷയടുക്കുമ്പോൾ മാത്രം കൂടുതൽ സമയം പഠനത്തിനായി വിനിയോഗിക്കുന്നു.
നിർദ്ദേശങ്ങൾ
1. പഠനപ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലും അദ്ധ്യാപകർക്ക് അയച്ചുകൊടുക്കുന്നതും ക്ലാസ്സുകൾ കഴിയുന്ന മുറയ്ക്ക് തന്നെയാക്കണം 2. സംശയ നിവാരണ ക്ലാസ്സുകളിൽ നിന്നും നിസ്സാര കാരണങ്ങളാൽ വിട്ടുനിൽക്കുന്നത് ഒഴിവാക്കണം. 3. പഠനവും വായനയും സമയബന്ധിതവും ശാസ്ത്രീയവുമാക്കണം.അതിന് രാവിലെയും രാത്രിയിലും നിശ്ചിത മണിക്കൂറുകൾ നീക്കിവയ്ക്കണം.ടൈംടേബിൾ തയ്യാറാക്കി പിന്തുടരണം.(ഓരോ ദിവസവും രാവിലെ 6 മുതൽ 8 വരെ രണ്ട് മണിക്കൂറും രാത്രിയിൽ 7 മുതൽ 9.30 വരെയുള്ള സമയത്ത് രണ്ട് മണിക്കൂറും വായനക്കും പഠനത്തിനുമായി മാത്രം നീക്കി വയ്ക്കണം.പകൽ സമയങ്ങളിൽ നോട്ട് എഴുതുന്നതിനായി സമയം കണ്ടെത്താം.)അതിലൂടെ പഠന സമയം കൂട്ടാനും പരീക്ഷാപ്പേടി കുറയ്ക്കാനും കഴിയും. 4. വിഷമം തോന്നുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ അദ്ധ്യാപകരുമായി ചർച്ച ചെയ്ത് പരിഹരിക്കണം.നന്നായി പഠിക്കുന്ന കൂട്ടുകാരുമായി ചർച്ച ചെയ്തും പരിഹരിക്കാം. 5. മൊബൈൽ ഫോൺ ദുരുപയോഗം തടയുന്നതിനായി രക്ഷിതാക്കൾ ഫലപ്രദമായി ഇടപെടണം.ഗെയിം അഡിക്ഷൻ ഒഴിവാക്കുന്നതിനായും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ട ഉപദേശങ്ങൾക്കായി സ്കൂൾ കൗൺസിലറുടെ സേവനം തേടാം. 6. ദ്വിതീയ വായനക്കായി ശ്രമം നടത്തണം.സ്കൂളുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങൾ വായനക്കായി ശേഖരിക്കാവുന്നതാണ്. 7. പേരന്റിംഗുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകാവുന്നതാണ്.