"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:


== ഹലോ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ==
== ഹലോ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ==
 
 <gallery>
പ്രമാണം:44049 hello eng1.jpg|ഹലോ ഇംഗ്ലീഷ്  സംഘഗാനം
പ്രമാണം:44049 hello eng.jpg
പ്രമാണം:44049 hello eng2.jpg
പ്രമാണം:44049 hello english1.jpg
പ്രമാണം:44049 hello english.jpg
</gallery>

01:32, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം



കൺവീനർ : ശ്രീമതി ലേഖ എസ്

ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും കുട്ടികളിലെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനും ഊന്നൽ നൽകികൊണ്ട് ഇംഗ്ലീഷ് ക്ലബ് പ്രവൃത്തിക്കുന്നു

ഹലോ ഇംഗ്ലീഷ് 2022

ആംഗലേയ ഭാഷാ പഠനം ലളിതവും രസകരവും ആകർഷവുമാക്കുക എന്നതിനോടൊപ്പം ആയാസരഹിതമായി നിത്യജീവിതത്തിൽ പ്രായേഗികമാകുന്നതിനും വേണ്ടി ലക്ഷ്യമിടുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . പാഠ്യവിഷയങ്ങളെ പഠനേതര പ്രവർത്തനങ്ങളുമായി കൈകോർത്തിണക്കി അവ അനുഭവയോഗ്യമാക്കുന്നതിനുള്ള അവസരങ്ങൾ ഒതുക്കുന്നതാണ് ഹലോ ഇംഗ്ലീഷ് പ്രവർത്തനം.

ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം : 6.01 .2022

            ഇന്റർനാഷണൽ ലാംഗ്വേജ് എന്ന് ഖ്യാതി നേടിയ ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനത്തിനും പ്രായോഗിക തലത്തിലെ വികസനത്തിനെയും ലക്ഷ്യമിട്ടു കൊണ്ട് രൂപം കൊടുത്ത കർമപദ്ധതിയായ ഹലോ ഇംഗ്ലീഷ് 2021 എച്ച് എസ് എസ് ഫോർ  ഗേൾസ് വെങ്ങാനൂരിന്റെ അഭിമുഖ്യത്തിൽ 2022 ജനുവരി 6 നു അരങ്ങേറി. പ്രവർത്തന പാതയിൽ യശസ്സ് ഉയർത്തുന്ന നിരവധി ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ച ജി . കെ ആഡിറ്റോറിയത്തിലെ സദസ്സിനെ ഹർഷാരവങ്ങൾക്ക് ഇരയാക്കികൊണ്ട് വെങ്ങാനൂരിലെ ഗേൾസ് കുരുന്നുകൾ വേദി കൈയടക്കി. വെങ്ങാനൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മാനേജർ ശ്രീമതി ദീപ്തി ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ രഞ്ജിത് കുമാർ ബി. വി ഉദ്ഘാടനം ചെയ്തു 7-ാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ ശിവനന്ദ. വി അർ സ്വാഗതവും മറ്റൊരു വിദ്യാർത്ഥിനി ആയ ഭദ്ര. ഡി.ബി കൃതജ്ഞതയും രേഖപ്പെടുത്തിയപ്പോൾ ശ്രീ  സുരേഷ് കുമാർ (എച്ച് എസ് എസ്  ഫോർ ഗേൾസ് ) ശ്രീ ഹരീന്ദ്രൻ നായർ (പി ടി എ പ്രസിഡന്റ്‌ ) ശ്രീ ബിനു. ജെ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

        'ഹലോ ഇംഗ്ലീഷ് ലാഞ്ചിങ് പ്രോഗ്രാം ' -ന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുക്കാൻ പിടിച്ച അമൃത.ജി. ബാബു (9.എ ) യ്ക്കൊപ്പം മറ്റു പ്രതിഭകൾ തങ്ങളുടെ പ്രകടനങ്ങളിലൂടെ ഹലോ ഇംഗ്ലീഷ് ന്റെ മാറ്റ് കൂട്ടി.

ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം - വീഡിയോയ്ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.

ഹലോ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ