"ഗവ.എൽ.പി.എസ് കലഞ്ഞൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 89: | വരി 89: | ||
എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ . | എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ . | ||
'''[https://m.facebook.com/story.php?story_fbid=2450088168571475&id=100007109468505 പ്രതിഭകളോടൊപ്പം]''' | |||
നവംബർ 24 2019 | |||
ശ്രീ. സിദ്ധാർത്ഥൻ പാലമല . ചിത്രകാരൻ , അധ്യാപകൻ , സാമൂഹ്യ പ്രവർത്തകൻ .... | |||
അധികമാരും അറിയാതെ പോകുന്ന ഇത്തരം യഥാർത്ഥ പ്രതിഭകളെ പുതുതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരമായി വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടി മാറി. | |||
അദ്ദേഹത്തെ വീട്ടിലെത്തി കലഞ്ഞൂർ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾ ആദരിച്ചു. അനുഭവങ്ങൾ ചോദിച്ചറിഞ്ഞു. | |||
ഇത്തരം മനുഷ്യരോടു ചേർന്നു നില്ക്കുക എന്നതൊരു നിലപാടാണ്. | |||
തനിമയും വിശുദ്ധിയും നിറച്ചാർത്തു പകർന്ന ഹൃദ്യനിമിഷങ്ങൾ ! | |||
നവംബർ 23 2019 | |||
[https://m.facebook.com/story.php?story_fbid=2449557008624591&id=100007109468505 ലബനിബേലേ ...] | |||
ബോഡുബെറോയുടെ താളത്തിൽ മാലി , ശ്രീലങ്കൻ , ഹിമാചൽ , കേരള ... നാടോടി ശീലുകൾ കുട്ടികൾ ഏറ്റു പാടി . നൃത്തം ചെയ്തു. | |||
അത്യപൂർവ്വ അനുഭവം . | |||
നാടൻ പാട്ടിനായി സ്വയം സമർപ്പിച്ച കലാകാരൻ അഡ്വ. സുരേഷ് സോമയെ ആദരിച്ചു . പന്തളം കുട്ടിക്കൃഷ്ണനുമൊത്ത് സൃഷ്ടിച്ചത് കൂട്ടായ്മയുടെ ഉല്ലാസ നിമിഷങ്ങൾ ... | |||
'''[https://m.facebook.com/story.php?story_fbid=2449508031962822&id=100007109468505 ആദ്യമായി സ്ക്കൂളിലെത്തിയ അഡ്വ . KU' ജനീഷ് കുമാർ MLA യ്ക്ക് ആദരം .]''' |
21:51, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലഞ്ഞൂർ സ്ക്കൂളിൻ്റെ പ്രവേശനോത്സവത്തിന് ആശംസകൾ നേർന്ന് ശ്രീ . സന്തോഷ് ജോർജ് കുളങ്ങര [1]
ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് ഗവ.എൽ.പിസ്കൂൾ കലഞ്ഞൂർ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിർത്തുന്നു.
പരിസ്ഥിതിദിനം ...
തരംഗം : സ്ക്കൂൾ മാഗസിൻ പ്രകാശനം
അൽ സാബിത്ത് എന്ന ടിവി പ്രേക്ഷകരുടെ പ്രിയപ്പെട്ട കേശു കലഞ്ഞൂർ സ്വദേശിയാണെന്നത് അധികമാർക്കുമറിയില്ല .
വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ ഇത്തവണ ഈ ചെറിയ വലിയ അഭിനേതാവാണ് ആദരിക്കപ്പെട്ടത്.
സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി.
അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...
വായനാദിനമോ വായനദിനമോ ശരി ?
അനിൽ വി
ഹെഡ്മാസ്റ്റർ
എല്ലാവരും കൊട്ടിഗ്ഘോഷിക്കുന്ന ഈ "വായനാദിനത്തിൽ" അതിനെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സംസ്കൃതഭാഷയിൽ നിലവിലുള്ള നിയമങ്ങൾ നമ്മുടെ ഭാഷയിലേക്കു വന്നപ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളാണ് സംസ്കൃതസന്ധി. മലയാളത്തിലേക്ക് അനവധി സംസ്കൃതപദങ്ങൾ നാം സ്വീകരിച്ചിട്ടുണ്ട്. രണ്ടു സംസ്കൃതപദങ്ങൾ തമ്മിലാണു സന്ധിചെയ്യേണ്ടതെങ്കിൽ സംസ്കൃതസന്ധിനിയമവും ഒരു സംസ്കൃതപദവും ഒരു ഭാഷാപദവും തമ്മിൽ സന്ധിചെയ്യേണ്ടതെങ്കിൽ ഭാഷാസന്ധിനിയമവും അനുവർത്തിക്കണം.
സംസ്കൃതഭാഷയിലെ സന്ധികൾ പലവിധമായുള്ളതുകൊണ്ട് അവയ്ക്ക് എണ്ണമൊന്നുമില്ല. പക്ഷേ, അവയെ എല്ലാം മൂന്നു വിഭാഗങ്ങളായാണു തിരിച്ചിരിക്കുന്നത്.
1. സ്വരസന്ധി, 2. വ്യഞ്ജനസന്ധി, 3. വിസർഗ്ഗസന്ധി എന്നിങ്ങനെ.
1. അച്സന്ധി (സ്വരസന്ധി) - രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന സന്ധിവികാരം. ഇതിൽ വരുന്ന സന്ധികളാണ് യൺസന്ധി, സവർണ്ണദീർഗ്ഘസന്ധി, ഗുണസന്ധി, വൃദ്ധിസന്ധി, അയാദിസന്ധി, പരരൂപസന്ധി, പൂർവ്വരൂപസന്ധി, പ്രകൃതിഭാവം മുതലായവ. ഗുണസന്ധി, വൃദ്ധിസന്ധി, എന്നിവ സ്വരസന്ധിയിലെ വകഭേദങ്ങളാണ്.
2. ഹല്സന്ധി (വ്യഞ്ജനസന്ധി)- വ്യഞ്ജനങ്ങൾതമ്മിലോ വ്യഞ്ജനത്തിന്നുശേഷം സ്വരം വന്നാലോ ഉണ്ടാകുന്ന സന്ധിവികാരം. ശ്ചുത്വം, ഷ്ടുത്വം, ഛത്വം, തുഗാഗമം, കുഗാഗമം മുതലായി കുറേ സന്ധികൾ ഇതിലുണ്ട്. പല സന്ധികൾക്കും വിധികളല്ലാതെ പേരൊന്നുമില്ല.
3. വിസർഗ്ഗസന്ധി- വിസർഗ്ഗത്തിന്നുശേഷം സ്വരമോ വ്യഞ്ജനമോ വരുമ്പോളുണ്ടാകുന്ന സന്ധിവികാരം. ഇതിൽ രുത്വം, ഉത്വം, യത്വം, സത്വം മുതലായവയാണു പ്രധാനം. സിദ്ധാന്തകൗമുദിമുതലായ പ്രക്രിയാഗ്രന്ഥങ്ങളിൽ മേലേ പറഞ്ഞതരത്തിൽ മൂന്നദ്ധ്യായങ്ങളിലാണു സന്ധിവികാരങ്ങളെ വിഭജിച്ചിരിക്കുന്നത്.
1. സ്വരസന്ധി :
ഒരേസ്വരങ്ങൾ - ഹ്രസ്വങ്ങളോ, ദീർഗ്ഘങ്ങളോ - തമ്മിൽ സന്ധിചെയ്താൽ അതു ദീർഗ്ഘമാകും. (എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയ്ക്ക് ഇതു ബാധകമല്ല.)
ഉദാ:
അ+അ>ആ എന്നു വരും.
മുര+അരി=മുരാരി, നര+അധിപൻ=നരാധിപൻ, നര+അധമൻ=നരാധമൻ, പദ+അർത്ഥം=പദാർത്ഥം, കഥ+അന്ത്യം=കഥാന്ത്യം,
ദേവ+ആലയം=ദേവാലയം, കര+അംബുജം=കരാംബുജം, ഉദയ+അർക്കൻ =ഉദയാർക്കൻ.
അ+ആ>ആ എന്നു വരും.
പദ+ആവലി=പദാവലി, ദീപ+ആവലി=ദീപാവലി, ഗുണ+ആവലി=ഗുണാവലി, അർത്ഥ+ആവൃത്തി=അർത്ഥാവൃത്തി,
ആ+അ>ആ ഇതും അങ്ങനെതന്നെ.
ഭാഷാ+അന്തരം=ഭാഷാന്തരം, ദശാ+അന്ത്യം=ദശാന്ത്യം, ദയാ+അബ്ധി=ദയാബ്ധി.
ആ+ആ>ആ.
കലാ+ആലയം=കലാലയം, കമലാ+ആലയം=കമലാലയം.
ഇതൊക്കെ ഇങ്ങനെയാണെന്നുവച്ച് തോന്നിയതുപോലെ സന്ധി ഉണ്ടാക്കാൻ പാടില്ല.
വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക. വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി.
ആഗസ്റ്റ് 25 2020
പുതിയകെട്ടിടനിർമ്മാണം ഉദ്ഘാടനം
ഹെഡ്മാസ്റ്ററുടെ സന്ദേശം
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളും പൂർവ വിദ്യാർത്ഥികളും ബന്ധുക്കളുമറിഞ്ഞോ ....
കലഞ്ഞൂർ ഗവ. എൽ പി സ്ക്കൂൾ എന്ന നിങ്ങളുടെ പ്രിയവിദ്യാലയത്തിലെ എൻ്റെ കുഞ്ഞുമക്കൾക്കായി പുതിയ കെട്ടിടം വരികയാണ്.
ഒരു കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്കൽ തുകയ്ക്കുള്ളതും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ളതാണ് പുതിയ ക്ലാസ്സ് മുറികൾ .
നാളെ രാവിലെ പത്തു മണിക്ക് ബഹു. കോന്നി എം . എൽ . എ . ശ്രീ കെ യു ജനീഷ്കുമാറാണ് കെട്ടിടനിർമ്മാണം ഉദ്ഘാടനം ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലിരുന്ന് സന്തോഷവും ആശംസകളുമറിയിക്കണേ.
എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ .
നവംബർ 24 2019
ശ്രീ. സിദ്ധാർത്ഥൻ പാലമല . ചിത്രകാരൻ , അധ്യാപകൻ , സാമൂഹ്യ പ്രവർത്തകൻ ....
അധികമാരും അറിയാതെ പോകുന്ന ഇത്തരം യഥാർത്ഥ പ്രതിഭകളെ പുതുതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരമായി വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടി മാറി.
അദ്ദേഹത്തെ വീട്ടിലെത്തി കലഞ്ഞൂർ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾ ആദരിച്ചു. അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.
ഇത്തരം മനുഷ്യരോടു ചേർന്നു നില്ക്കുക എന്നതൊരു നിലപാടാണ്.
തനിമയും വിശുദ്ധിയും നിറച്ചാർത്തു പകർന്ന ഹൃദ്യനിമിഷങ്ങൾ !
നവംബർ 23 2019
ബോഡുബെറോയുടെ താളത്തിൽ മാലി , ശ്രീലങ്കൻ , ഹിമാചൽ , കേരള ... നാടോടി ശീലുകൾ കുട്ടികൾ ഏറ്റു പാടി . നൃത്തം ചെയ്തു.
അത്യപൂർവ്വ അനുഭവം .
നാടൻ പാട്ടിനായി സ്വയം സമർപ്പിച്ച കലാകാരൻ അഡ്വ. സുരേഷ് സോമയെ ആദരിച്ചു . പന്തളം കുട്ടിക്കൃഷ്ണനുമൊത്ത് സൃഷ്ടിച്ചത് കൂട്ടായ്മയുടെ ഉല്ലാസ നിമിഷങ്ങൾ ...
ആദ്യമായി സ്ക്കൂളിലെത്തിയ അഡ്വ . KU' ജനീഷ് കുമാർ MLA യ്ക്ക് ആദരം .