"സ്കൂൾ... സമൂഹത്തിന് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== പേപ്പർ ക്യാരിബാഗ് യൂണിറ്റ് === | === പേപ്പർ ക്യാരിബാഗ് യൂണിറ്റ് === | ||
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പേപ്പർ ക്യാരിബാഗ് യൂണിറ്റ് മൗണ്ട് കാർമൽ സ്കൂളിനുണ്ട് .ഈ വർഷം ഏകദേശം 1000 ക്യാരിബാഗ് ഉണ്ടാക്കിയിട്ടുണ്ട്. സ്കൂളിലെ പൊതു പരിപാടിൾക്കെല്ലാം മൗണ്ട് കാർമൽ പേപ്പർ ക്യാരിബാഗ് യൂണിറ്റ് നിർമ്മിക്കുന്ന പേപ്പർ ക്യാരിബാഗ് ആണ് ഉപയോഗിക്കുന്നത്. ഈ പ്രവർത്തനം കുടിൽ വ്യവസായമായി തുടങ്ങാൻ ആഗ്രഹിക്കുന്നവെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രകൃതി സൗഹൃദം വേസ്റ്റ് ബിന്നുകൾ | 2021 -22 അധ്യയന വർഷം സ്‌കൂൾ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിച്ചതു ഇങ്ങനെയെല്ലാമാണ് .വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പേപ്പർ ക്യാരിബാഗ് യൂണിറ്റ് മൗണ്ട് കാർമൽ സ്കൂളിനുണ്ട് .ഈ വർഷം ഏകദേശം 1000 ക്യാരിബാഗ് ഉണ്ടാക്കിയിട്ടുണ്ട്. സ്കൂളിലെ പൊതു പരിപാടിൾക്കെല്ലാം മൗണ്ട് കാർമൽ പേപ്പർ ക്യാരിബാഗ് യൂണിറ്റ് നിർമ്മിക്കുന്ന പേപ്പർ ക്യാരിബാഗ് ആണ് ഉപയോഗിക്കുന്നത്. ഈ പ്രവർത്തനം കുടിൽ വ്യവസായമായി തുടങ്ങാൻ ആഗ്രഹിക്കുന്നവെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രകൃതി സൗഹൃദം വേസ്റ്റ് ബിന്നുകൾ | ||
സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച പ്രകൃതിസൗഹൃദ വേസ്റ്റ് ബിന്നുകൾ കോട്ടയം മുനിസിപ്പാലിറ്റിയിലെ പത്രമോഫീസുകൾ, ജില്ലാ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ അധ്യാപകരോടൊപ്പം ക്ലബ്ബംഗങ്ങൾ വിതരണംചെയ്തു. അതുപോലെതന്നെ മണർകാട് പഞ്ചായത്ത്, വിജയപുരം പഞ്ചായത്ത്, പനച്ചിക്കാട് പഞ്ചായത്ത്, പുതുപ്പള്ളി പഞ്ചായത്ത്, കുറിച്ചി പഞ്ചായത്ത് എന്നിവിടങ്ങളിൽ താമസിക്കുന്ന കുട്ടികൾ അവർ തയ്യാറാക്കിയ പ്രകൃതി സൗഹൃദം വേസ്റ്റ് ബിന്നുകൾ പഞ്ചായത്ത് ഓഫീസുകൾ ,ബാങ്കുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. പനച്ചിക്കാട് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് 30 ബിന്നുകൾ കൈമാറി. | സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച പ്രകൃതിസൗഹൃദ വേസ്റ്റ് ബിന്നുകൾ കോട്ടയം മുനിസിപ്പാലിറ്റിയിലെ പത്രമോഫീസുകൾ, ജില്ലാ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ അധ്യാപകരോടൊപ്പം ക്ലബ്ബംഗങ്ങൾ വിതരണംചെയ്തു. അതുപോലെതന്നെ മണർകാട് പഞ്ചായത്ത്, വിജയപുരം പഞ്ചായത്ത്, പനച്ചിക്കാട് പഞ്ചായത്ത്, പുതുപ്പള്ളി പഞ്ചായത്ത്, കുറിച്ചി പഞ്ചായത്ത് എന്നിവിടങ്ങളിൽ താമസിക്കുന്ന കുട്ടികൾ അവർ തയ്യാറാക്കിയ പ്രകൃതി സൗഹൃദം വേസ്റ്റ് ബിന്നുകൾ പഞ്ചായത്ത് ഓഫീസുകൾ ,ബാങ്കുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. പനച്ചിക്കാട് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് 30 ബിന്നുകൾ കൈമാറി. | ||
20:37, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പേപ്പർ ക്യാരിബാഗ് യൂണിറ്റ്
2021 -22 അധ്യയന വർഷം സ്‌കൂൾ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിച്ചതു ഇങ്ങനെയെല്ലാമാണ് .വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പേപ്പർ ക്യാരിബാഗ് യൂണിറ്റ് മൗണ്ട് കാർമൽ സ്കൂളിനുണ്ട് .ഈ വർഷം ഏകദേശം 1000 ക്യാരിബാഗ് ഉണ്ടാക്കിയിട്ടുണ്ട്. സ്കൂളിലെ പൊതു പരിപാടിൾക്കെല്ലാം മൗണ്ട് കാർമൽ പേപ്പർ ക്യാരിബാഗ് യൂണിറ്റ് നിർമ്മിക്കുന്ന പേപ്പർ ക്യാരിബാഗ് ആണ് ഉപയോഗിക്കുന്നത്. ഈ പ്രവർത്തനം കുടിൽ വ്യവസായമായി തുടങ്ങാൻ ആഗ്രഹിക്കുന്നവെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രകൃതി സൗഹൃദം വേസ്റ്റ് ബിന്നുകൾ
സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച പ്രകൃതിസൗഹൃദ വേസ്റ്റ് ബിന്നുകൾ കോട്ടയം മുനിസിപ്പാലിറ്റിയിലെ പത്രമോഫീസുകൾ, ജില്ലാ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ അധ്യാപകരോടൊപ്പം ക്ലബ്ബംഗങ്ങൾ വിതരണംചെയ്തു. അതുപോലെതന്നെ മണർകാട് പഞ്ചായത്ത്, വിജയപുരം പഞ്ചായത്ത്, പനച്ചിക്കാട് പഞ്ചായത്ത്, പുതുപ്പള്ളി പഞ്ചായത്ത്, കുറിച്ചി പഞ്ചായത്ത് എന്നിവിടങ്ങളിൽ താമസിക്കുന്ന കുട്ടികൾ അവർ തയ്യാറാക്കിയ പ്രകൃതി സൗഹൃദം വേസ്റ്റ് ബിന്നുകൾ പഞ്ചായത്ത് ഓഫീസുകൾ ,ബാങ്കുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. പനച്ചിക്കാട് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് 30 ബിന്നുകൾ കൈമാറി.
തരിശുഭൂമി കൃഷിയിടമാക്കി
കോട്ടയം മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ജയ്മോൻ ആലപ്പാട് എന്ന വ്യക്തിയുടെ കാടുപിടിച്ച് തരിശുഭൂമിയായി കിടന്ന 40 സെൻറ് സ്ഥലം ഹെഡ് മിസ്ട്രെസ്സിന്റെ താൽപര്യത്തിൽ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ,സീഡ് ,റെഡ് ക്രോസ്സ് ,തുടങ്ങി എല്ലാ സന്നദ്ധ സംഘടനകളും അധ്യാപകരും ചേർന്ന് മനോഹരമായ കൃഷിഭൂമി ആക്കി മാറ്റി. 2021 -22 അധ്യയന വർഷക്കാലം അവിടെ കൃഷി നടത്തുന്നു . വിവിധ ഇനം വാഴകൾ, കപ്പ ചേമ്പ് ,ചേന ,ചീര ,വെണ്ട പയർ ,പച്ചമുളക് എന്നിവയാണ് അധ്യാപകരും കുട്ടികളും അവിടെ നട്ടത്. പാഴ്ച്ചെടികളും പുല്ലും ജെ സി ബി ഉപയോഗിച്ച് പറിച്ചുമാറ്റി നിലമൊരുക്കി. 100 വാഴ വിത്തുകളും 300 കപ്പ തണ്ടുകളും 30 ചേന വിത്തുകളും 100 ചേമ്പിൻ വിത്തുകളും നടുകയുണ്ടായി . പയർ ചീര, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും നടുകയുണ്ടായി. തരിശുനിലത്തെ കൃഷിയുടെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് വാർഡ് കൗൺസിലർ ശ്രീ അജിത് എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച്
കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകൾ കോട്ടയത്തെ വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. നൂറ് ക്കണക്കിന് പൊതുസ്ഥാപനങ്ങൾ ആണ് ഓരോ ജില്ലയിലും ഉള്ളത്. ഇപ്പോഴും ആ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിന്നുകൾ ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ബിന്നുകൾ ആറുമാസത്തിലധികം അധികം ഉപയോഗിക്കാൻ പറ്റും. അതിനായുള്ള ബോധവൽക്കരണ പരിപാടികൾ ക്ലബ്ബംഗങ്ങൾ നടത്തിവരുന്നു.
പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം
വിലയില്ല ഗുണം മെച്ചം...... കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് പ്രവർത്തകരുടെ പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം.... വീട്ടിലുള്ള ആവശ്യമില്ലാത്ത കോട്ടൺ തുണികളും കോട്ടൺ സാരികളും കൊണ്ട് മനോഹരമായ 250 ചവിട്ടികളാണ് ക്ലബ്ബംഗങ്ങൾ നിർമ്മിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി നൽകിയ പരിശീലനത്തിൽ മാതാപിതാക്കളും ചവിട്ടി നിർമ്മാണത്തിൽ പങ്കാളികളായി. ക്ലബ്ബംഗങ്ങൾ വഴി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ചവിട്ടി നിർമാണ പരിശീലനം നൽകി .സ്വന്തം വീട്ടിലേക്കുള്ള ചവിട്ടികൾ കുട്ടികൾ തന്നെ നിർമിക്കാൻ ആരംഭിച്ചു. കുട്ടികൾ നിർമ്മിച്ച ചവിട്ടികൾ കോട്ടയം ഗവൺമെൻറ് ആയുർവേദ ആശുപത്രി രോഗികൾക്കുവേണ്ടി പുനർനവ മെഡിക്കൽ ഓഫീസർ ഡോക്ടർ നവീൻ വർഗീസ് ഏറ്റുവാങ്ങി.വാത രോഗികൾക്ക് ഈ ചവിട്ടി ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ശ്രീമതി ജയശ്രീ മൗണ്ട് കാർമ്മൽ സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .
ഭഷ്യ സുരക്ഷ
ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കുകയും ഭക്ഷണം പാഴാക്കിക്കളയുകയും ചെയ്യുന്നതിലുടെ കുടുംബ ബഡ്ജറ്റ് താറുമാറാകുന്നതായും മനസിലാക്കി കുട്ടികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഒരു ബോധവൽക്കരണ ക്‌ളാസ് ഓൺലൈൻ അയി നടത്തുകയുണ്ടായി .അനാവശ്യമായി വാങ്ങിക്കൂട്ടുന്ന ഭക്ഷണങ്ങൾ ആവശ്യക്കാർക്ക് നൽകുന്നതിനും റേഷൻ വാങ്ങാതെ അത് നഷ്ടപ്പെടുത്തുന്നവർ അത് വാങ്ങി ആവശ്യക്കാർക്ക് നൽകുവാനും നിർദ്ദേശിച്ചു .ഭക്ഷണത്തിന്റെ മൂല്യവും നല്ല ഭക്ഷണമേതെന്ന തിരിച്ചറിവും വെബ്ബിനാറിലൂടെ കുട്ടികൾക്കുണ്ടായി . പാഴാക്കി കളയുന്ന ഭക്ഷണം വീട്ടു പരിസരത്തും അതുപോലെ തന്നെ വഴിവക്കുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നത് മൂലം ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും കുട്ടികൾ ചർച്ച ചെയ്തു. അഥവാ ഏതെങ്കിലും വിധത്തിൽ ഭക്ഷണം പാഴായാൽ അത് ശാസ്ത്രീയമായ രീതിയിൽ ജൈവവളമാക്കി മാറ്റാനുള്ള ഉള്ള മാർഗങ്ങളും കുട്ടികൾ പങ്കുവെച്ചു . ഭക്ഷണം പാഴാക്കാതിരിക്കുക എന്നത് കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു .