"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ്  സ്കൂളിലെ സയൻസ് ക്ലബ്ബു ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.  
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ്  സ്കൂളിലെ സയൻസ് ക്ലബ്ബു ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.  


ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളുടെ ഐ.എസ്.ആർ.ഒ യിലേക്കുള്ള കത്തും അമ്പിളിമാമനൊരുമ്മ പരിപാടിയും നീൽ ആംസ്ട്രോങ് മുതൽ യുജിൻ സർണാൻ വരെയുള്ളവരുമായുള്ള അഭിനയങ്ങളും സംവാദവും ശാസ്ത്ര ദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ എന്ന പേരിൽ ഒരുക്കിയ  കാറ്റാടിപ്പാടവും ന്യൂട്ടന്റെ പമ്പരവും, ശാസ്ത്ര ഭിത്തികയും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ 400 വാർഷിക ഭാഗമായി സ്കൂളിൽ ഒരുക്കിയ ടെലസ്കോപ്പും ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്ന പരിപാടിയും ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്ന പ്രത്യേക പരിപാടികളാണ്.
ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളുടെ ഐ.എസ്.ആർ.ഒ യിലേക്കുള്ള കത്തും അമ്പിളിമാമനൊരുമ്മ പരിപാടിയും നീൽ ആംസ്ട്രോങ് മുതൽ യുജിൻ സർണാൻ വരെയുള്ളവരുമായുള്ള അഭിനയങ്ങളും സംവാദവും ശാസ്ത്ര ദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ എന്ന പേരിൽ ഒരുക്കിയ  കാറ്റാടിപ്പാടവും ന്യൂട്ടന്റെ പമ്പരവും, ശാസ്ത്ര ഭിത്തികയും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ 400 വാർഷിക ഭാഗമായി സ്കൂളിൽ ഒരുക്കിയ ടെലസ്കോപ്പും ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്ന പരിപാടിയും ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്ന പ്രത്യേക പരിപാടികളാണ്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''


== '''2021-22''' ==
== '''2021-22''' ==

17:36, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ്  സ്കൂളിലെ സയൻസ് ക്ലബ്ബു ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.

ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളുടെ ഐ.എസ്.ആർ.ഒ യിലേക്കുള്ള കത്തും അമ്പിളിമാമനൊരുമ്മ പരിപാടിയും നീൽ ആംസ്ട്രോങ് മുതൽ യുജിൻ സർണാൻ വരെയുള്ളവരുമായുള്ള അഭിനയങ്ങളും സംവാദവും ശാസ്ത്ര ദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ എന്ന പേരിൽ ഒരുക്കിയ  കാറ്റാടിപ്പാടവും ന്യൂട്ടന്റെ പമ്പരവും, ശാസ്ത്ര ഭിത്തികയും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ 400 വാർഷിക ഭാഗമായി സ്കൂളിൽ ഒരുക്കിയ ടെലസ്കോപ്പും ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്ന പരിപാടിയും ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്ന പ്രത്യേക പരിപാടികളാണ്. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2021-22

ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം

ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി.എസിൽ PTA യുടെ നേതൃത്വത്തിൽ "ഇത്തിരി ഊർജ്ജം, ഒത്തിരി തെളിച്ചം" പദ്ധതിക്ക് തുടക്കമായി. പ്രവർത്തനരഹിതമായ LED ബൾബുകൾ സ്കൂളിലെ കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച് പുനരുദ്ധാരണം നടത്തി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ  വിതരണം ചെയ്യുന്ന പരിപാടിയാണിത്. സ്കൂളിൻ്റെ പരിസരത്തുള്ള വീടുകളിലെ വൈദ്യുതിയുടെ അമിതോപയോഗം കുറയ്ക്കാനും, ഊർജ്ജം സംരക്ഷിക്കേണ്ടത് ഈ കാലത്തിൻ്റെ അനിവാര്യതയെന്ന് കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളെ  ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ച് നടപ്പാക്കുന്നത്. പ്രവർത്തനത്തനം PTA പ്രസിഡൻ്റ് അബ്ദുസമദ് പുകയൂർ ഉദ്ഘാടനം ചെയ്ത് ഊർജ്ജ ദിന സന്ദേശം നൽകി. എം.പി.ടി.എ.അംഗം സുഹറ എറമ്പൻ, പി.ടി.എ അംഗങ്ങളായ സൈദു മുഹമ്മദ് പി.പി, മൻസൂർ അരീക്കാടൻ, ബൈജു.എം.എം അധ്യാപകരായ  സോമരാജ് പാലക്കൽ, ഷാജി. പി.കെ സ്വദക്കത്തുള്ള.കെ, ജംഷീദ്. വി എന്നിവർ സന്നിഹിതരായിരുന്നു.

ശാസ്ത്ര ദിനത്തിൽ ലഘു പരീക്ഷണങ്ങളുടെ കൗതുക കാഴ്ച

ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളുടെ കൗതുക കാഴ്ചയൊരുക്കി ഒളകര ജി.എൽ.പി.സ്കൂൾ. ''കുരുന്നു കൗതുകം 2022" എന്ന പരിപാടിയിൽ കുട്ടികൾക്ക് ചിന്തോദ്ദീപങ്ങളായ ഒരു പിടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഫെബ്രുവരി 28ന് സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമ്മയ്ക്കായാണ്  ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി.വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേ​ഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിൻറെ പ്രമേയം. ശാസത്ര പരീക്ഷണം കുട്ടികൾക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. നീല ലിറ്റ്മസ്സിനെ ആസിഡുപയോഗിച്ച്  ചുവപ്പാക്കുന്ന ലഘു പരീക്ഷണം ചെയ്തു കാണിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ മാസ്റ്റർ ശാസത്ര ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പാലക്കൽ, ഷാജി. പി.കെ, സ്വദക്കത്തുള്ള.കെ, ജംഷീദ്.വി, ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ഷാഹിദ എന്നിവർ നേതൃത്വം നൽകി. കുഞ്ഞു പ്രായത്തിൽ തന്നെ ശാസ്ത്ര ബോധമുള്ള യുവതയെ വാർത്തെടുക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ചാന്ദ്ര ദിനം ഓൺലൈൻ

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രയാത്രയെക്കുറിച്ച് ലഘുവിവരണം നൽകൽ പോസ്റ്റർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി. സ്കൂൾ തലത്തിൽ ചാന്ദ്രദിന ഓൺലൈൻ ക്വിസ് മത്സരവും നടത്തി.

ഫിലിം പ്രദർശനം ഓൺലൈൻ

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ സാലിം അലിയുടെ ഫിലിം പ്രദർശനം നടത്തി

2019-20

അമ്പിളി മാമനൊരുമ്മ

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അമ്പിളിമാമനൊരുമ്മയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ഇതുവരെ ചാന്ദ്രയാത്ര ചെയ്ത നീൽ ആംസ്ട്രോങ് മുതൽ അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ യുജിൻ സർണാൻവരെ 18 ആളുകളുടെയും പേരുകൾ ആകാശത്തേക്കൊരു കോണിയായി ചിത്രീകരിച്ച് അവരുടെ പേരുകൾ പ്രതിനിധാനം ചെയ്യുന്ന ' കുറ്റൻ കോണിയും ' ഇതോടൊപ്പം പ്രദർശിപ്പിച്ചു. പരിപാടിക്ക് വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ് നേതത്വം നൽകി. പ്രധാനധ്യാപകൻ എൻ.വേലായുധൻ ചാന്ദ്ര ദിന സന്ദേശം നൽകി.

ഗലീലിയോ @400

ശാസ്ത്ര ഭിത്തിക

സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.

ഊർജ സംരക്ഷണ പത്ത് കൽപനകൾ

ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപനകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

2018-19

സ്കൂളിൽ കാറ്റാടിപ്പാടം

ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ഒളകര ഗവ: എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കായി സയൻറിഫിക് പാർക്ക് ഒരുക്കി. കാറ്റാടിപ്പാടവും ന്യൂട്ടൻറ വർണപ്പമ്പരവും വിദ്യാർഥികളിൽ കൗതുകമുണർത്തി. കയ്യിൽ കളിപ്പകകളും ആനപ്പിപികളുമായി കുരുന്നുകൾ ശാസ്ത്ര ദിനത്തെ തങ്ങളുടേതാക്കി . ശാസ്ത്ര ച്ചെപ്പ് എന്നപേരിൽ വിദ്യാർഥികൾക്കായി രക്ഷിതാക്കളുടെപങ്കാളിത്തത്തോടെ ലഘുപരി ക്ഷണങ്ങളും നടത്തി. വേങ്ങര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ' മാനത്തേക്കൊരു കിളിവാതിൽ ' എന്ന പരിപാടിയും ഇതോടൊപ്പം നടന്നു.

പ്രകൃതിയുടെ പാട്ടുകാർക്കൊപ്പം

ഗവ.എൽപി സ്കൂളിലെ കുരുന്നുകൾ , ഇന്ത്യയുടെ പക്ഷി മനുഷ്യൻ ഡോ.സാലിം അലിയുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് . നാലാം ക്ലാസിലെ പക്ഷികളുടെ കൗതുകലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനമെന്ന നിലയിലാണ് വിദ്യാർഥികൾ പക്ഷികളെ തേടി ഒളകര പാടത്തേക്ക് ഇറങ്ങിയത് . വിവിധങ്ങളായ പക്ഷികളുടെ ചിത്രങ്ങളും ഇതോടൊപ്പം പ്രദർശിപ്പിച്ചു . ദേശാടനപക്ഷികൾ പ്രത്യേകിച്ച് സൈബീരിയൻ കൊക്കുകൾ എത്താറുള്ള ഒളകരപാടം പക്ഷിനിരീക്ഷണത്തിന് ഏറെ അനുയോജ്യമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു . ടെലസ് കോപ്പുകളും , ബൈനോക്കുലറുകളുമായി പക്ഷികളെ തേടിയുള്ള യാത്ര കുരുന്നുകൾക്ക് നവ്യാനുഭവമായി.

ശാസ്ത്ര കൗതുകം ശാസ്ത്രമരത്തലിൽ

"ശാസ്ത്ര മരത്തണലിൽ ശാസ്ത്ര കൗതുകം ' എന്ന പേരിൽ ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ ശാസ്ത്രമരം ഒരുക്കി നടത്തിയ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണം കൗതുകക്കാഴ്ചയായി . ഇന്ത്യ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ , ഓരോന്നായി മരത്തിനു മുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു . ഇന്ത്യയുടെ പ്രധാന ശാസ്ത്രജ്ഞരായ ആര്യഭടൻ മുതൽ എ.പി.ജെ അബ്ദുൽ കലാം വരെ ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ ഓരോന്നായി ഈ മരത്തിൽ കായകളും പൂവുകളായും വിരിഞ്ഞു . ശാസ്ത്രകൗതുക പുസ്തകങ്ങളും കുട്ടികൾ നടത്തിയ ലഘു പരീക്ഷണങ്ങളും ഈ മരത്തണലിൽ കാണികൾക്ക് കൗതുകക്കാഴ്ചയാവുകയായിരുന്നു . വിവിധ ക്ലബുകളുടെ ലീഡർമാരായ വിദ്യാർഥികളും അധ്യാപകരായ കെ.റഷീദ് വി . ജംഷീദ് പി.കെ ഷാജി , യു . സിറാജ് നേതൃത്വം നൽകി.

മിസൈൽമാനൊരു മിസൈൽ

ലോക വിദ്യാർഥി ദിനത്തിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർഥം കൂറ്റൻ മിസൈൽ നിർമിച്ച് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു . ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി കുറിപ്പ് തയാറാക്കൽ , കലാമിന്റെ ഉദ്ധരണികൾ ക്യാൻവാസിൽ പകർത്തൽ , പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു . എച്ച്.എം എൻ . വേലായുധൻ വിദ്യാർഥി ദിന സന്ദേശം നൽകി .

ചാന്ദ്ര ദിനം

ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ഐ.എസ്.ആർ.ഒയിലേക്ക് കത്തുകളെഴുതി. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സർണാൻ വരെ ചാന്ദ്രയാത്ര നടത്തിയ പതിനെട്ട് പേരുമായി അമ്പിളിമാമനൊരു കത്തു എന്നുള്ള സന്ദേശറാലിയായി ഒളകര പോസ്റ്റ് ഓഫീസിലെത്തിയാണ് കുട്ടികളെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്തത് . സന്ദേശ യാത്രക്ക് പ്രധാനാധ്യാപകൻ എൻ വേലായുധൻ ഫ്ളാഗ് ഓഫ് ചെയ്തു . പി.ടി.എ പ്രസിഡന്റ് സൈത് മുഹമ്മദ് , യു.പി സിറാജ് , കെ.എം പ്രദീപ്കുമാർ , പി സോമരാജ് , പി.കെ ഷാജി , കെ.കെ റഷീദ് , വി ജംഷീദ് , കരീം കാടപ്പടി , സി റംസിന് നേതൃത്വം നൽകി .

2017-18

ചാന്ദ്ര ദിനം

ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ദൃശ്യാവിഷ്കാരം നടത്തി. ചന്ദ്രനിലേക്ക് പോയവരാണ് എന്ന രീതിയിലായിരുന്നു അഭിനയം. മറ്റു വിദ്യാർത്ഥികൾ അവരുടെ ്് സംശയങ്ങൾക്ക് ഇവരിൽ നിന്ന് മറുപടി സ്വീകരിച്ചു