"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.


== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==

11:23, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-2022 അധ്യയന വർഷത്തിൽ സ്ക‍ൂളിൽ നടത്തപ്പെട‍ുന്ന പ്രധാന പ്രവർത്തനങ്ങള‍ുടെ വാർത്തകള‍ും,ചിത്രങ്ങള‍ുമാണ് ഇവിടെ കൊട‍ുക്ക‍ുന്നത്.

പ്രവേശനോത്സവം.

കോവിഡ് കാലമായതിനാൽ തന്നെ ജ‍ൂൺ മാസത്തിൽ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്.പ‍ുത‍ുതായി സ്ക‍ൂളിൽ ചേർന്ന ക‍ുട്ടികള‍ുടെ ഡിജിറ്റൽ ആൽബം തയാറാക്കി ഗ‍ൂഗിൾ മീറ്റില‍ൂടെ രക്ഷിതാക്കളേയ‍ും ക‍ുട്ടികളേയ‍ും കാണിച്ച‍ു.ക‍ുട്ടികള‍ുടെ കലാപരിപാടികള‍ും സംഘടിപ്പിച്ച‍ു.

പരിസ്ഥിതി ദിനം

പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പതിപ്പ്, എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.

വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം.

വിദ്യാകിരണം പദ്ധതി പ്രകാരം സ്ക‍ുളിന‍ു ലഭിച്ച ലാപ്‍ടോപ്പ് വിതരണം 21/12/2021 ന് സ്ക‍ുളിൽ വെച്ച് നടന്ന ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ പ‍ുഷ്പ ബാബ‍ുവിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്ത‍ു. വാർഡ് മെമ്പർ സജി യ‍ു എസ് അദ്ധ്യക്ഷത വഹിച്ച‍ു.ഹെഡ്‍മാസ്റ്റർ ബിനോ‍ജ് ജോൺ സ്വാഗതവ‍ും,PSITC മ‍ുഹമ്മദ് അലി രക്ഷിതാക്കൾക്ക‍് ഉപകരണങ്ങളെക്ക‍ുറിച്ച‍ുള്ള ക്ലാസ‍ും കൊട‍ുത്ത‍ു. സ്ക‍ൂളിന് 30 ലാപടോപ്പ‍ുകളാണ് കിട്ടിയത്.

ഗ്രഹ സന്ദർശനം

വിദ്യാകിരണം പദ്ധതി പ്രകാരം സ്ക‍ുളിൽ നിന്ന‍ും കൊട‍ുത്ത ലാപ്‍ടോപ്പ‍ുകൾ വീട‍ുകളിൽ നിന്ന‍ും ശരിയായ രീതിയിൽ ഉപയോഗിക്ക‍ുന്ന‍ുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടിയ‍ും പ്രവർത്തന രീതിയ‍ും ക്ലാസ‍കൾ ഡൗൺലോഡ് ചെയ്‍തു കൊട‍ുക്കാനും വേണ്ടി അധ്യാപകർ കോളനികളിലെ വീട‍ുകൾ കയറിയിറങ്ങി. ക‍ുട്ടികൾക്ക‍ും,രക്ഷിതാക്കൾക്ക‍ും വേണ്ട നിർദ്ധേശങ്ങൾ നൽകി.

നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും

നാടൻ വിഭവങ്ങൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും രോഗങ്ങൾ വരാതെ തടയ‍ുകയ‍ും ചെയ്യുന്നു. അമിത കീടനാശിനി ഉപയോഗിക്കുകയോ രാസവളങ്ങൾ ചേർക്കുകയോ ചെയ്യാത്ത നാടൻ വിഭവങ്ങൾ നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ടതുണ്ട്. കാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്നും വരുംതലമുറയെ സംരക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ആണ്. നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നാടൻ വിഭവങ്ങളുടെ ശേഖരണവും  ഒന്നിച്ചുള്ള ഉച്ചഭക്ഷണവും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി 22 ലോക മാതൃഭാഷാ ദിനം

മാതൃ ഭാഷാ ദിനത്തിൽ സ്ക‍ൂളിൽ നടത്തിയ വിവിധ പരിപാടികൾ

ഫെബ്രുവരി 22 ലോക മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ അസംബ്ലിയിൽ മാതൃഭാഷ പ്രതിജ്ഞ ചൊല്ലി.സ്കൂൾ ലൈബ്രറിയിലുള്ള പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികൾ കുട്ടികൾക്ക് നൽകി.  മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ വിവരങ്ങളടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. മലയാള അക്ഷരമാല കുട്ടികൾ മനസ്സിലാക്കി. ക്ലാസ് തലത്തിൽ കയ്യെഴുത്ത് മത്സരം, വായനാമത്സരം, കവിതാലാപനം എന്നിവ നടന്ന‍ു.

പിറന്നാൾ പ‍ുസ്തകം

കുട്ടികൾ അവരുടെ പിറന്നാളിന് മധുരം വിതരണം ചെയ്യുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന പദ്ധതിക്കു 2021- 2022 അധ്യയന വർഷത്തിൽ തുടക്കം കുറിച്ചു. ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് പദ്ധതിയിലേക്ക് നയിച്ചത്.വായന അറിവിന്റെ വാതായനങ്ങൾ ആണെന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പിറന്നാൾ ആഘോഷിക്ക‍ുന്ന ക‍ുട്ടിയ‍ുടെ പേര‍ും തിയ്യതിയ‍ും പ‍ുസ്തകത്തിൽ രേഖപ്പെട‍ുത്ത‍ുന്നു.

ആസ്‍പിരേഷൻ വയനാട്

ആസ്‍പിരേഷൻ എന്ന പേരിൽ വയനാട് ഡയറ്റ് നടപ്പാക്കുന്ന പ്രോഗ്രാമുകൾ ആണ്,ഇംഗ്ലീഷ് ലാംഗ്വേജ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം,ജോയ്ഫുൾ ലേണിംഗ് ഓഫ് മാത്തെമേറ്റിക്സ് എന്നിവ. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടുന്നതിനുംഈ പ്രവർത്തനങ്ങൾ സഹായകമായി. ഗണിത പഠനത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നതിനും രസകരമായ ജീവിതാനുഭവങ്ങളിലൂടെ ഗണിതം മധുരതരം ആക്കുന്നതിനും ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്ന പദ്ധതി കുട്ടികൾ പ്രയോജനപ്പെടുത്തി.