|
|
| വരി 977: |
വരി 977: |
| പ്രമാണം:14871 2022 project medicinal plants 7.jpg | | പ്രമാണം:14871 2022 project medicinal plants 7.jpg |
| </gallery> | | </gallery> |
|
| |
|
| |
|
| |
| == '''<u>അധ്യാപകരുടെ രചനകൾ</u>''' ==
| |
| {{PSchoolFrame/Pages}}🔥🔥🔥🔥🔥🔥🔥🔥
| |
|
| |
| <nowiki>*</nowiki>ഒരു HTML അപാരത*
| |
|
| |
| 🔥🔥🔥🔥🔥🔥🔥🔥
| |
|
| |
| "മാഷേ അത് എച്ച്.ടി.എം.എൽ ഫയലാ.." അത് എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ടാ... ഭവ്യ ടീച്ചർ പറഞ്ഞുകൊണ്ടിരുന്നു.. സജീവൻ മാഷിന് ഒന്നും മനസ്സിലായില്ല... ടീച്ചർ പുതിയ ആളാണ്. ഇതൊന്നും എനിക്കറിയില്ല എന്ന് ടീച്ചറിനോട് എങ്ങനെയാ പറയുക? ഇതൊന്നും അറിയാത്ത ആൾ എങ്ങനെ ഈ *ഹൈടെക്* സ്കൂളിലെ മാഷായി നടക്കുന്നൂ..എന്ന് ചോദിച്ചാൽ പെട്ടു....
| |
|
| |
| പുതിയ ആൾ ആയതുകൊണ്ട് ചോദിക്കില്ല എന്ന് മാഷിന് ഉറപ്പായിരുന്നു..
| |
|
| |
| എച്ച്.ടി.എം.എൽ ഫയലിനെക്കുറിച്ചും, പുതിയ ഫോണ്ടുകളെ കുറിച്ചും, എഡിറ്റിംഗ് രീതികളെക്കുറിച്ചും ടീച്ചർ പറഞ്ഞുകൊണ്ടിരുന്നു.മാഷിന് മാത്രം ഒന്നും പിടികിട്ടിയില്ല..
| |
|
| |
| ടീച്ചർ ചെറുപ്പമാണ് കമ്പ്യൂട്ടർ ഒക്കെ പഠിച്ചിട്ടുണ്ട്.. ക്ലാസിലെ പ്രൊജക്ടറിൽ ഒരു വീഡിയോ കാണിക്കാൻ ടീച്ചറായിരുന്നു സഹായിച്ചത്... ഇതൊക്കെ കണ്ടാകണം വിക്കിപീഡിയയിൽ സ്കൂൾ ഡാൻസുകൾ ചേർക്കാൻ ടീച്ചറിനെ ഏൽപ്പിച്ചത്.. കമ്പ്യൂട്ടറിൽ നിന്ന് അകന്നു നടന്നിരുന്ന സജീവൻ മാഷ് ഒരു മേൽനോട്ടക്കാരൻ ഗൗരവം വിടാതെ അപ്പോഴും കൂടെ നിന്നു...
| |
|
| |
| പുതിയ ഹെഡ്മാസ്റ്റർ സ്നേഹമുള്ളവനെങ്കിലും അല്പം കണിശക്കാരനാണ്..
| |
|
| |
| "ഡാറ്റാ എന്റർ ചെയ്യുമ്പോൾ അങ്ങനെ ചില ഫയലുകൾ ഉണ്ടാവും...." ഭവ്യ ടീച്ചർ പറഞ്ഞുകൊണ്ടിരുന്നു..
| |
|
| |
| കൺവീനർ ആയതുകൊണ്ട് പിന്മാറാനും വയ്യ.. ഓഫീസിൽ ചുവപ്പും, വെള്ളയും നാടകൾ കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഫയലുകൾ ആയിരുന്നു ആയിരുന്നു മാഷിന്റെ മനസ്സിൽ..
| |
|
| |
| ഭവ്യ ടീച്ചർ എച്ച് .ടി എം എൽ ഫയലിനെ കുറിച്ച് പറഞ്ഞപ്പോൾ സജീവൻ മാഷിന് ചില പഴയ ഓർമ്മകൾ കൂടി കൂട്ട് വന്നു..... വാച്ച് കെട്ടി തുടങ്ങിയ കാലം മുതൽ ഇടത് കൈത്തണ്ടയിൽ എന്നും ഒരു എച്ച്.എം.ടി വാച്ച് ഉണ്ടായിരുന്നു.. ഭവ്യ ടീച്ചർ പറഞ്ഞതിൽ ഒരു *എൽ* കൂടി എന്നു മാത്രം.. ഇങ്ങനെ പക്ഷേ ടീച്ചറിനോട് പറയാൻ കഴിയില്ലല്ലോ.. ടീച്ചർ പറഞ്ഞത് കേട്ട് മാഷ് എല്ലാം മനസ്സിലായത് പോലെ തിരിഞ്ഞു നടന്നു... മാസ്ക് ഇല്ലാത്ത അവസരങ്ങളിൽ ടീച്ചറിനെ കാണുമ്പോൾ കവിളിൽ വിരിയുന്ന ചെറിയ നുണക്കുഴികൾ ഇപ്പോൾ കൂടുതൽ വിടർന്നു എന്ന് കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു..
| |
|
| |
| "മാഷ് എഡിറ്റ് ചെയ്യുവോ" എന്ന ചോദ്യത്തിനു മറുപടിയായി എല്ലാം ടീച്ചറിനെ ഏൽപ്പിച്ചിരിക്കുന്നു എന്ന് ഒരല്പം അധികാര സ്വരത്തിൽ മറുപടി കൊടുക്കുമ്പോൾ അനുഭവസമ്പത്തിന്റെ ഗാംഭീര്യം കുറയാതിരിക്കാൻ മാഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
| |
|
| |
| കണ്ണട എടുത്തുവെച്ച് ബാഗിൽ നിന്നും ടീച്ചിംഗ് നോട്ടിലെ താളുകൾ വ്യഥാ മറിക്കുമ്പോൾ തൊട്ടപ്പുറത്ത് ഷിൻസി ടീച്ചർ സമഗ്രയിൽ ലോഗിൻ ചെയ്യുന്നുണ്ടായിരുന്നു...
| |
|
| |
| അടക്കിപ്പിടിച്ച ചിരികൾ കേട്ടപ്പോഴാണ് സജീവൻ മാഷ് അപ്പുറത്തേക്ക് നോക്കിയത്... സേവ് ദ ഡേറ്റ് ആപ്ലിക്കേഷനിൽ പുതിയ നിറങ്ങളും ഫ്രയ്മുകളും തേടുകയായിരുന്നു ഈയിടെ വിവാഹനിശ്ചയം കഴിഞ്ഞ ഭാമ ടീച്ചർ.. തൊട്ടടുത്തുതന്നെ കണ്ണടയ്ക്കുള്ളിൽ കുസൃതികൾ ഒളിപ്പിച്ചുവെച്ച് ഇങ്ങനെയും ഒരു അപ്ലിക്കേഷൻ ഉണ്ടോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു ഷമീന ടീച്ചർ..
| |
|
| |
| വീട്ടിലെ സ്വന്തം ചന്ദ്രേട്ടന്റെയും ശശിയേട്ടന്റേയും ജീവിത ഫയലുകളിലെ തമാശകൾ എഡിറ്റ് ചെയ്തു പറഞ്ഞ് പൊട്ടി ചിരിക്കുകയായിരുന്നു ഷീജ ടീച്ചറും സ്നേഹ ടീച്ചറും.. സജീവൻ മാഷിന്റെ നൊമ്പരങ്ങൾ അവർ അറിയുന്നുണ്ടായിരുന്നില്ല..
| |
|
| |
| എല്ലാവരുടെയും ഇൻകം ടാക്സ് ചെയ്ത് അടുത്ത വിൻഡോയിൽ ലേക്ക് കടന്ന നൗഷാദ് മാഷിന്റെ വിരലുകൾ മൗസിൽ യാന്ത്രികമായി ചലിച്ചു കൊണ്ടിയിരുന്നു.. ഷാംപൂ തേച്ചു മിനുക്കിയ മുടിയിഴകളിൽ തലോടി കൊണ്ട് എച്ച്.ടി.എം.എൽ ഫയലിനെക്കുറിച്ച് തൊട്ടപ്പുറത്തു നിന്ന് അനു ടീച്ചർ സംസാരിക്കുന്നുണ്ടായിരുന്നു.. ഭവ്യ ടീച്ചർ അത് ശരി വെക്കുന്നത് കണ്ട്, അപൂർവ്വമായി മാത്രം പുഞ്ചിരി വിടരുന്ന അനു ടീച്ചറുടെ മുഖം കൂടുതൽ തിളങ്ങി..
| |
|
| |
| "സന്തോഷേട്ടൻ എന്നെ ഇതെല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്"
| |
|
| |
| കണക്ക് പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡിൽ തൊടുന്നതിനുമുമ്പ് മൊബൈലിലെ കാൽക്കുലേറ്ററിൽ കണക്കുകൂട്ടാൻ ഈയിടെ ശീലിച്ചു തുടങ്ങിയ സുജ ടീച്ചറുടെ ഈ വാക്കുകൾ സജീവൻ മാഷിന്റെ ഹൃദയത്തിൽ തൊട്ടു..
| |
|
| |
| പഴയ എച്ച്.എം.ടി വാച്ച് തെളിഞ്ഞുനിന്ന ഇടത് കൈത്തണ്ടയിൽ മാഷിന്റെ കൈകൾ ഒന്ന് പരതി.. അയഞ്ഞു കിടന്നിരുന്നു എങ്കിലും തന്നെ സമയനിഷ്ട പഠിപ്പിച്ച വാച്ചിലെ കറുത്ത ഡയലുകൾ മാഷിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.. അന്ന് കിട്ടിയ ആത്മവിശ്വാസത്തെക്കുറിച്ച് ഭവ്യ ടീച്ചറിനോട് എങ്ങനെ പറയണമെന്ന് മാത്രം പക്ഷേ മാഷിന് അറിയില്ലായിരുന്നു...
| |
|
| |
| തുടരും...........
| |
|
| |
|
| |
| ജിജോ ജേക്കബ്
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| '''<big>ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം (ലേഖനം)</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
|
| |
|
| |
| <nowiki>*</nowiki>ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം.....*
| |
|
| |
| നാം ഉൾക്കൊള്ളുന്ന ഈ ജീവസമൂഹം മനുഷ്യനാൽ പല കാര്യങ്ങളിലും നിയന്ത്രിക്കപ്പെടുന്നുവെങ്കിലും ആ സ്വാധീനത്തിന്റെ അംശം ഏതെങ്കിലും തരത്തിൽ പ്രകാശിതമാക്കപ്പെടുന്ന സാഹചര്യങ്ങൾ നിരവധിയാണ്... ജീവനത്തിന്റെ വക്താക്കളായി ഇവയോരോന്നും നിലനിന്നുപോരുന്നത് ജീവീയവും അജീവിയവുമായ ധാരാളം ഘടകങ്ങളുടെ സാന്നിധ്യത്തിൽ കൂടിയാണ്... ചെറുപ്പകാലങ്ങളിൽ പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളായി വായു ,ജലം, ഹരിതസസ്യങ്ങൾ , സൂക്ഷ്മ ജീവികൾ എന്നിവയെ നിർവചിച്ച് നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ... ഈ പ്രകൃതിയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുവാൻ തക്ക സാഹചര്യങ്ങളും, അനുകൂല ഘടകങ്ങളും നൽകി അനുഗ്രഹിക്കപ്പെട്ട ഒരു വിഭാഗമാണല്ലോ മനുഷ്യൻ.. ഇത്തരം അനുകൂല ഘടകങ്ങൾ ഒരു ചൂഷണത്തിന്റെ തലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിച്ചുപോരുന്നത്... കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് പതിവുകാഴ്ചകൾ ആയിത്തീർന്നിരിക്കുന്ന ഒരു യുഗത്തിന്റെ സന്തതികൾ കൂടിയാണ് നമ്മൾ....
| |
|
| |
| മാനുഷികമായ നന്മകളും, സഹജമായ വാസനകളും ചില നിയന്ത്രണത്തിന്റെ തലത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ സഹായകമായ അടിസ്ഥാന ശിലകളായി, നിലവിൽ മനുഷ്യ ഹൃദയങ്ങളിൽ ചേക്കേറിട്ടുള്ള എല്ലാ മതങ്ങളും അവരുടെ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നു എന്നത് ഏറ്റവും ശ്ലാഘനീയമായ ഒരു വസ്തുതയാണ്... ലോകത്തിലെ വിവിധ കോണുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാവിധ തിന്മകളുടെയും, അനുചിതമായ പ്രവർത്തന വൈകല്യങ്ങളുടെയും കാരണമായി പൊതുവിൽ ചൂണ്ടിക്കാണിക്കാവുന്നത് അവന്റെ സഹജമായ മാംസ തൃഷ്ണകളും ,സമ്പത്തിന്റെ മോഹ വലയങ്ങളുമാണെന്ന് സംശയമന്യേ പറയാവുന്നതാണ്...
| |
|
| |
| കാമമോ , ക്രോധമോ ലോഭമോഹങ്ങളോ വർജ്ജി ച്ചതുകൊണ്ട് മാത്രം മാനുഷിക തലത്തിലേക്ക് എത്തിക്കുന്ന ഒരു സാഹചര്യമല്ല മനുഷ്യത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... നന്മയുടെ അനേകം പടികളിൽ ഒന്നു മാത്രമാണിത്... ആധുനിക മനുഷ്യസമൂഹം അവന്റെ ചെയ്തികളെ നന്മയും തിന്മയും ആയാണ് മറ്റുള്ളവരാൽ വിലയിരുത്തപ്പെടുന്നത്... ഇത്തരം വിലയിരുത്തലുകളുടെ അംഗീകരിക്കപ്പെട്ട മാതൃകകളാണ് നോമ്പും ഉപവാസവും ആയി വിവിധ മതസമൂഹങ്ങളിൽ അംഗീകരിക്കപ്പെട്ടു വന്നത്...
| |
|
| |
| മതം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യമല്ല , മറിച്ച് അനേകം പൊതുനന്മകളുടെ സമാഹാരം ആണെന്ന് തിരിച്ചറിയുമ്പോഴാണ് അത്തരം സമൂഹങ്ങൾക്ക് കാലാ കാലങ്ങളോളം നിലനിൽപ്പ് ഉണ്ടാവുക .
| |
|
| |
| അത് ഒരു ചരിത്ര സത്യമാണ്... അടിസ്ഥാനതത്വങ്ങളിലും കാലത്തിന്റെ നന്മകളിലും, വളർച്ചയുടെ പാതകളിലും പല മത സമൂഹങ്ങളും വ്യത്യസ്തരാണെങ്കിലും അവയോരോന്നും മുന്നോട്ടുവയ്ക്കുന്ന നന്മയുടെ പാതകൾ ഒന്ന് തന്നെയാണെന്ന് പറയാം... ആരു പറഞ്ഞുവന്നോ എപ്പോൾ പറഞ്ഞുവെന്നോ ഇത്തരം സ്നേഹവചനങ്ങളുടെ സ്ഥായിയായ നിലനിൽപ്പിനെ കുറിച്ച് ഓർക്കുമ്പോൾ അന്വേഷിക്കേണ്ടതായി കാണുന്നില്ല...
| |
|
| |
| പ്രവാചകനെന്നോ, നബിയെന്നോ , ഗുരുക്കന്മാർ എന്നോ ഈ നന്മ സൂക്തങ്ങളുടെ വക്താക്കളായി നിർവ്വചിക്കേണ്ടതില്ല.... ക്രൈസ്തവനെന്നോ, മുസൽമാനെന്നോ ഹിന്ദു വെന്നോ ഇത്തരം സമൂഹങ്ങളെ വേർതിരിക്കേണ്ടതുമില്ല..... പൊതുവേ സസ്യാഹാരിയായ മനുഷ്യന് മേൽപ്പറഞ്ഞ സമൂഹങ്ങളിലെ വ്രതാനുഷ്ഠാനങ്ങളിൽ സ്വീകാര്യനാവാൻ രൂപീകരിക്കപ്പെട്ട നിർദ്ദേശങ്ങളിലും, പൊതു നയങ്ങളിലും ഉൾപ്പെട്ടവയാണ് മാംസ വർജ്ജനവും ,സംഭോഗ വിരക്തിയും.. ഇത്തരം സമീപനങ്ങൾ നമുക്കു ചുറ്റുമുള്ള മത സമൂഹങ്ങളിൽ നോമ്പായും, വ്രതമായും കാലാകാലങ്ങളായി സ്വീകരിക്കപ്പെട്ടു പോരുകയും ചെയ്യുന്നു.... ഏകമനസ്സോടെ, അർപ്പിതമായ സമീപനങ്ങളിലൂടെ ഇത് അനുവർത്തിക്കുന്ന സമൂഹങ്ങളിലാണ് ഇതിന്റെ പ്രസക്തി വർധിക്കുന്നതും....
| |
|
| |
| ദൈവത്തോടുകൂടെ ആയിരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്ന അനേകം നന്മകളിൽ ഏറ്റവും പരിഗണനാർഹമായ ഒന്നാണ് നോമ്പ്... നോമ്പിലെ നന്മകളും, വ്യവഹാര വ്യതിയാനങ്ങളും അതിന്റെ പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് ആ സമൂഹം പരിവർത്തനത്തിന്റെ തലത്തിലേക്ക് കടക്കുന്നത് എന്ന് നിസ്സംശയം പറയാൻ കഴിയും... ഒരുവൻ നോമ്പെടുക്കുന്നത് മറ്റുള്ളവരെ അറിയിക്കുന്നതിനു പരിയായി അവന്റേതു മാത്രമായ വ്യവഹാരങ്ങളിൽ അഭിലഷണീയമായ മാറ്റങ്ങൾ വരുത്തി അത് പൊതു സമൂഹത്തിൽ പ്രതിഫലിപ്പിക്കുന്നതിന്റെ വിജയത്തിൽ കൂടി ആവണമെന്നാണ് നോമ്പു നോക്കുന്ന ഓരോ പൊതുസമൂഹവും ആഗ്രഹിക്കുന്നത്... ഈ ആഗ്രഹം ഒരു പരിധിവരെ സ്വാർത്ഥമായ തലത്തിൽ കൊണ്ടുവരുന്നതിൽ ഇസ്ലാം മത വിഭാഗം വലിയൊരളവ് വരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാൻ കഴിയും...
| |
|
| |
| സഹജീവികളെ തുല്യരായി കാണുകയും, അവരുടെ കഷ്ടതകളിൽ ഒരു കണ്ണുണ്ടാവുകയും അത്തരം വിഭാഗങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്യുമ്പോൾ മാത്രമാണ് ഓരോ ആത്മീയ ആചാര്യന്മാരും വിവക്ഷിച്ചിട്ടുള്ള നോമ്പിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയുകയുള്ളൂ.... ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ മുസ്ലീം സഹോദരങ്ങളുടെ നോമ്പു കാലഘട്ടങ്ങളിൽ ദൃശ്യമാകാറുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും... ഓരോരുത്തരുടെയും നോമ്പ് സ്വന്തം മനസ്സിൽ ആണ് എന്ന് പറയാൻ കഴിയുമെങ്കിലും അവർ ഉൾക്കൊള്ളുന്ന സമൂഹത്തിൽ അതിന്റെ പ്രതിഫലനങ്ങൾ ദൃശ്യം ആകുമ്പോഴാണ് അതിന് പ്രസക്തി വർദ്ധിക്കുന്നത്.... ഇത്തരം ഒരു വലിയ നന്മ ഇസ്ലാംമതത്തിലെ നോമ്പിൽ കാണുവാൻ കഴിയും എന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു....
| |
|
| |
| ഇന്ന് ഓരോ മനുഷ്യനും ജീവിക്കുന്നത് അവനവന്റെ സാമ്പത്തികമായ ഉന്നമനം ലക്ഷ്യമാക്കിയാണ്... ഓരോ ദിവസവും എങ്ങനെയെങ്കിലും കഴിഞ്ഞുകൂടുക എന്നതിലുപരിയായി ഭാവിയിലേക്ക് എന്തെങ്കിലും കരുതിവെക്കുക എന്നതും അവരുടെ ലക്ഷ്യം ആണല്ലോ... ഇത്തരം സാമ്പത്തിക അടിത്തറകളും,ദുരാഗ്രഹങ്ങളും വെടിഞ്ഞ് ഒരു മാസ കാലഘട്ടത്തിൽ അല്ലാഹുവിന്റെ സവിധത്തിൽ ആയിരിക്കുക എന്ന ആഗ്രഹം പൂർണ്ണമായി പ്രാവർത്തികമാക്കുന്ന തരത്തിലാണ് മുസ്ലിം സഹോദരങ്ങളുടെ നോമ്പ് കാലഘട്ടം അനുഷ്ഠിക്ക പ്പെടുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു..
| |
|
| |
| അതിന് ആധാരമായ ചില ദൃശ്യ വസ്തുതകൾ ഞാൻ പങ്കു വയ്ക്കട്ടെ.. ഒന്നാമതായി സാമ്പത്തികമായ എല്ലാ മോഹങ്ങളും ഒരു കാലയളവിലേക്ക് മാറ്റി വെക്കുക എന്നത് ഇസ്ലാം മത സമൂഹം പ്രാവർത്തികമാക്കുന്നു എന്നതാണ്..
| |
|
| |
| ഓരോ മുസ്ലിം സഹോദരനും അവർ ഏർപ്പെട്ടിരിക്കുന്ന ജീവിത മേഖലകളിൽ നിന്നും അല്പ കാലത്തേക്ക് മാറിനിൽക്കുകയും അവർ അല്ലാഹുവിന്റെ ഇഷ്ടം എന്ന ജീവിത പാതയിലേക്ക് മാറ്റുകയും ചെയ്യുന്നു... നിസ്കാര സമയം കൂട്ടുകയും അതിനനുസരിച്ച് അവരുടെ നിത്യ ജീവിത ക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു... കച്ചവടക്കാർ അവരുടെ കച്ചവടത്തിൽ ഇടവേളകൾ പ്രാവർത്തികമാക്കുന്നു... ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ വിഭാഗം സ്ഥാപനങ്ങളും നോമ്പ് കാലയളവിൽ അടച്ചിടുന്നു....
| |
|
| |
| നിത്യാരാധന കൂടുതൽ പ്രാധാന്യം കൊടുത്ത് അനുദിന ജീവിതം ക്രമീകരിക്കുന്നു...
| |
|
| |
| ഭൂരിഭാഗം സഹോദരങ്ങളും ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു എന്നത് എന്റെ അനുഭവസാക്ഷ്യം..
| |
|
| |
| പാടിപ്പുകഴ്ത്തേണ്ട അനേകം നന്മകളിൽ ഏറ്റവും ശ്ലാഘനീയമായി ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു നന്മയാണ് സക്കാത്ത്... ധനവാൻ എന്നോ, സാധാരണക്കാരനെന്നോ പരിഗണന പുലർത്താതെ ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ജാതിമത പരിഗണന കൂടാതെ അവശ്യ വസ്തുക്കൾ വിതരണം ചെയ്യുക എന്നത് ഈ നോമ്പ് കാലഘട്ടത്തിലെ പുണ്യ പ്രവർത്തിയായി മുസ്ലീം പൊതു സമൂഹം വിലയിരുത്തുന്നു.. ഇത് വിലയിരുത്തൽ മാത്രമല്ല പ്രാവർത്തികമാക്കാനും ഈ സഹോദരങ്ങൾ ശ്രമിക്കുന്നു എന്നത് കണ്ടുമറന്ന അനേകം പുണ്യ ശീലങ്ങളിൽ സൗരഭ്യം വിടർത്തുന്ന ഒന്നായി ഞാൻ കരുതുന്നു...
| |
|
| |
| ഭക്ഷണത്തിന് ദൗർലഭ്യം നേരിടുന്ന അഥവാ മൂന്നുനേരവും വിശപ്പിന്റെ നോവ് അറിയുന്ന സഹോദരങ്ങൾക്ക് റംസാൻ മാസക്കാലയളവിൽ സംതൃപ്തിയുടെ പുണ്യം പകരാൻ ഈ കർമ്മത്തിന് സാധിക്കുന്നു എന്നത് ഞാൻ കണ്ട പുണ്യ പ്രവൃത്തികളിൽ ഏറ്റവും ശ്രേഷ്ഠമാണ്.. അയൽപക്കത്തുള്ളവർക്കും, സമീപസ്ഥ സഹോദരങ്ങൾക്കും ഏറ്റവും ആശ്വാസമായി ഇത്തരം പരിഗണന എത്തുന്നു എന്നത് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട ഒരു പാഠമാണ്....
| |
|
| |
| വിശക്കുന്നവനു ഭക്ഷണം കൊടുക്കുക എന്നത് ഏറ്റവും വലിയ പുണ്യ പ്രവൃത്തിയായി എല്ലാ ആത്മീയ ഗുരുക്കന്മാരും പറഞ്ഞുവെച്ചിട്ടുണ്ട്.... അല്ലാഹുവിന്റെ സവിധത്തിൽ അനുഷ്ഠിച്ചു തീർക്കേണ്ട അനേകം പുണ്യകർമ്മങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നത് വിശക്കുന്നവന്
| |
|
| |
| കൊടുക്കുന്ന ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളുടെ അഭാവത്താൽ ഉഴലുന്ന സഹോദരങ്ങൾക്ക് അത് നൽകുക എന്നതും കൂടിയാണ്.... മുഹമ്മദ് നബിയുടെ നന്മ വചനങ്ങളിൽ ഏറ്റവും വലിയ പുണ്യകർമ്മമായി സക്കാത്ത് പരിഗണിക്കപ്പെടുന്നു എന്നത് ഇസ്ലാം മത വിഭാഗം എത്രമാത്രം നന്മകളുടെ കൂടാരം രൂപപ്പെടുത്തി എന്നതിന്റെ അടയാളം കൂടിയാണ്...
| |
|
| |
| സാധാരണ നിസ്കാര സമയങ്ങളേക്കാൾ ഏറെ സമയം നോമ്പ് കാലഘട്ടങ്ങളിൽ വിനിയോഗിക്കുന്നു എന്നതും മുസ്ലിം സഹോദരങ്ങളുടെ ആത്മീയ തേജസിന്റെ തിളക്കം കൂട്ടുന്നു ... വെറും പ്രാർത്ഥന മാത്രമല്ല സഹോദരങ്ങളുടെ കണ്ണീരൊപ്പുക എന്നത് ഏറ്റവും വലിയ പ്രാർത്ഥനയായി ഇതിനൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നു എന്നതും ഞാനറിഞ്ഞ നോമ്പ് കാലഘട്ടത്തിലെ പ്രിയ നന്മയായി പരിഗണിക്കാം...
| |
|
| |
| എല്ലാവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചില ഒഴിവുകഴിവുകൾ പല സമൂഹങ്ങളും പുലർത്തി കാണുന്നു... ഉദ്ദേശിക്കപ്പെട്ട പല നന്മകളും ഇത്തരം മാർഗ്ഗത്തിലൂടെ അനുഷ്ഠിക്കാതെ പോവുകയും ചെയ്യുന്നു.... വെറുമൊരു കർമ്മമായി ചെയ്തു തീർക്കുക എന്നത് പല സമൂഹങ്ങളിലേയും ആചാരാനുഷ്ഠാനങ്ങളിൽ കടന്നുവരുന്നത് കാണാവുന്നതാണ്... നോമ്പെടുക്കുന്ന കാലഘട്ടങ്ങൾ വിരലിലെണ്ണാവുന്ന തലത്തിലേക്ക് ചുരുക്കുന്ന പ്രവണതയാണ് ആധുനിക സമൂഹം പുലർത്തുന്നത്... അതിനൊക്കെ അവരുടേതായ ന്യായീകരണങ്ങളും കാണും... എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നമായ മാർഗമാണ് മുസ്ലിം പൊതു സമൂഹം അവരുടെ നോമ്പ് കാലഘട്ടങ്ങളിൽ പ്രാവർത്തികമാക്കുന്നത് എന്നത് ഏവരും കണ്ടു പഠിക്കേണ്ട ഒരു വസ്തുതയാണ്.. ഇതിൽ യാതൊരു വിധ വലിപ്പച്ചെറുപ്പങ്ങളും ഇല്ല എന്നതും ഈ സമൂഹത്തിന്റെ നോമ്പിന്റെ പവിത്രതയായി കരുതാം... ബലവാൻ എന്നോ, അശക്തൻ എന്നോ രോഗിയെന്നോ ആരോഗ്യവാനാനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള യാതൊരു പരിഗണനയും നോമ്പ് കാലഘട്ടങ്ങളിലെ അനുഷ്ഠാനങ്ങളിൽ കാണുന്നില്ല എന്നത് പുണ്യ റംസാൻ മാസത്തിലെ ഏറ്റവും വലിയ പുണ്യകർമ്മമായി കരുതാവുന്നതാണ്... വെറും ഒരു കരുതൽ മാത്രമല്ല, മേൽപ്പറഞ്ഞ എല്ലാ വിഭാഗം സഹോദരങ്ങളും അല്ലാഹുവിന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ശ്രദ്ധിക്കുന്നു എന്നത് മുസ്ലിം പൊതു സമൂഹത്തിന്റെ നോമ്പിലെ നന്മകളിൽ പ്രഥമ പരിഗണനയ്ക്കായി സമർപ്പിക്കാം.....
| |
|
| |
| ഞാൻ കണ്ടറിഞ്ഞ അഥവാ തൊട്ടറിഞ്ഞ നോമ്പ് കാലം പല തലങ്ങളിലാണ്....
| |
|
| |
| ഒന്ന് പൊതുസമൂഹത്തിലും രണ്ട് ഞാൻ കൈകാര്യം ചെയ്യുന്ന കുട്ടികളിലുമായാണ്... പറയാൻ കാരണമുണ്ട്... ഞാനൊരു അധ്യാപകനാണ്... മലപ്പുറം ജില്ലയിലെ സ്കൂളുകളിലും, കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലും ,നിലവിൽ കണ്ണൂർ ജില്ലയിലെ സ്കൂളിലും കുട്ടികളുമൊത്ത് പ്രവർത്തിക്കുവാൻ സാധിച്ചു ...സാധിച്ചു കൊണ്ടിരിക്കുന്നു... അവരെ പലരീതിയിലും മനസ്സിലാക്കിയിട്ടുണ്ട്... എങ്കിലും ഇസ്ലാം മത വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങളിൽ നോമ്പ് കാലഘട്ടങ്ങളിൽ കണ്ടുവരുന്ന അനുഷ്ഠാനത്തിന്റെ തീവ്രത ഹൃദയംകൊണ്ട് സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്ത ആളാണ് ഞാൻ...
| |
|
| |
| ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലുണ്ടല്ലോ... അത് തികച്ചും അന്വർത്ഥമാക്കുന്ന രീതിയിൽ ആണ് ഇസ്ലാം മത വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങൾ പെരുമാറുന്നത്ത്.. അഥവാ അത് പ്രാവർത്തികമാക്കുന്നത് എന്നു പറയുവാൻ ഞാൻ ഞാൻ ആഗ്രഹിക്കുന്നു..ആഹാരം വർജ്ജിക്കുന്നതിലൂടെ ആഗ്രഹങ്ങളും വർജ്ജിക്കുക എന്ന വലിയ ചെയ്തികളുടെ ചെറിയ നേർസാക്ഷ്യമായി ഈ കുട്ടികളുടെ പെരുമാറ്റരീതികൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്... ഉമിനീര് പോലും ഇറക്കാതെ ശാരീരികമായ ഊർജ്ജസ്വലത അല്ലാഹു ആഗ്രഹിക്കുന്ന നന്മകളുടെ പ്രതിരൂപം ആക്കാൻ ഈ കുഞ്ഞുങ്ങൾ ശ്രമിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.... ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു സത്യം കൂടിയുണ്ട്... അനുസരണ എന്ന നിത്യസത്യം... മുതിർന്നവർ ചെയ്യുന്നതും പ്രാവർത്തികമാക്കുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതുമായ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ് ഈ കുട്ടികൾ... കുട്ടികളിലൂടെ മുതിർന്നവരിലേക്ക് അല്ലെങ്കിൽ മുതിർന്നവരിൽ നിന്ന് കുട്ടികളിലേക്ക്.....അങ്ങനെ അനുസരണയും വിധേയത്വവും ഉള്ള ഒരു സ്നേഹ സാമ്രാജ്യത്തിലേക്ക് ആണ് ഈ സഹോദര വിഭാഗം നോമ്പുകാലത്ത് ഒരു യാത്ര ചെയ്യുന്നത് എന്ന് ഞാൻ കണ്ടറിഞ്ഞ സത്യം...
| |
|
| |
| .ഈ സത്യം എല്ലാവരുമായി പങ്കുവെക്കാനും ആഗ്രഹിക്കുന്നു....
| |
|
| |
| ഈ നോമ്പുകാലഘട്ടത്തിൽ അനുഷ്ഠിക്കുന്ന സക്കാത്തുകൾക്കൊന്നും യാതൊരുവിധ പരിഗണനകളും വിലങ്ങുതടി ആകുന്നില്ല എന്നത് എടുത്തു പറയേണ്ടുന്ന ഒരു സത്യമാണ്... കുടിൽ എന്നോ കൊട്ടാരം എന്നോ വലിപ്പച്ചെറുപ്പമില്ലാതെ ഓരോ മുസ്ലിം സഹോദരനും സക്കാത്തിന്റെ നന്മ അനുഭവിക്കുന്നു എന്നത് മാനുഷികമായ നന്മകളിൽ ഏറ്റവും എടുത്തു പറയേണ്ടുന്ന ഒരു വസ്തുതയാണ്....
| |
|
| |
| കാണം വിറ്റും ഓണം ഉണ്ണണം എന്നത് കാലാകാലങ്ങളായി ചൊല്ലി കേട്ട ഒരു പഴഞ്ചൊല്ലാണ്... ഇസ്ലാം മത വിഭാഗത്തിലെ നോമ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്... ഇവിടെ ഉണ്ണുക അല്ല മറിച്ച് മറ്റുള്ളവരെ ഊട്ടുകയാണ് ചെയ്യപ്പെടുന്നത്.. ആ നന്മയാണ് ഈ നോമ്പ് കാലഘട്ടം മറ്റുള്ളവർക്ക് മുന്നിൽ അനാവൃതമാക്കുന്നുതും...
| |
|
| |
| ഒരു ഇതര സമുദായക്കാരൻ എന്ന നിലയിലും മനുഷ്യസഹജമായ ചില അത്ഭുതങ്ങൾ എന്നിൽ കുടിയിരിക്കുന്നു എന്നതിനാലും മറ്റു സമുദായങ്ങളിലെ ആചാര അനുഷ്ഠാനങ്ങളെ അല്പം ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് കാണാറ്... എന്നാൽ റംസാൻ നോമ്പ് കാല ഘട്ടങ്ങളിൽ മുസ്ലിം സമുദായത്തിലെ സഹോദരങ്ങൾ പുലർത്തുന്ന നിഷ്ഠയും പുണ്യകർമ്മങ്ങളും ഏറ്റവും ഉജ്ജ്വലം എന്നേ പറയാൻ കഴിയൂ.... കുറവുകളേക്കാൻ ഏറെ പുണ്യങ്ങളുടെ പൂക്കാലം പുലർത്തുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഈ കാലഘട്ടങ്ങളിൽ ഇസ്ലാംമതത്തിലെ സഹോദരങ്ങൾ പുലർത്തുന്നത്... അതിന് അവരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല...
| |
|
| |
| കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഈശ്വരവചനം ഉണ്ട്...കാണപ്പെടുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ള സഹോദരങ്ങൾ... ഈ സഹോദരങ്ങൾക്ക് ഒരു മാസക്കാലം എങ്കിലും അവർക്ക് ആവശ്യമുള്ള നന്മകൾ ചെയ്തു കൊടുക്കാൻ സാധിക്കുന്നു വെങ്കിൽ ഏറ്റവും വലിയ പുണ്യം...
| |
|
| |
| ഇതിന് മറ്റൊരു വകഭേദം കൂടിയുണ്ട്... റംസാൻ മാസ കാലയളവിൽ പുലർത്തുന്ന സക്കാത്തും മറ്റു പുണ്യ കർമ്മങ്ങളും കേവലം ഒരു മാസത്തേക്ക് അല്ല മറിച്ച് ജീവിതകാലം മുഴുവൻ നിർവഹിക്കേണ്ടുന്ന ജീവിത ചെയ്തികളുടെ തുടക്കം മാത്രമാണ് എന്ന് ഈ നോമ്പ് കാലഘട്ടം ഓരോ മുസ്ലിം സഹോദരനെയും ഓർമിപ്പിക്കുന്നു... ഓരോരുത്തർക്കും ഈശ്വരൻ അനുവദിച്ചിരിക്കുന്ന ജീവിത കാലഘട്ടങ്ങളിലേക്ക് പുലർത്തേണ്ടുന്ന പുണ്യ കർമ്മങ്ങളുടെ ആദ്യപടിയാണ് ഈ നോമ്പുകാലം... പ്രായഭേദമന്യേ തുല്യരായി ഓരോ മുസ്ലിം സഹോദരങ്ങളും ഈ പുണ്യ കർമ്മങ്ങളുടെ കൂടാരത്തിലേക്ക് നടന്നടുക്കുന്നു എന്നത് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട ഒരു ജീവിത സാക്ഷ്യം.....
| |
|
| |
| ഒരു മനുഷ്യന് ആഗ്രഹങ്ങൾ പലതാണ്... വയറുനിറച്ച് രുചിയുള്ള ഭക്ഷണവും, പ്രിയപ്പെട്ട വരോടൊത്തുള്ള വാസവും , ജീവിതപങ്കാളി യോടുള്ള സംയോഗവും ഒക്കെ അവന്റെ ആഗ്രഹങ്ങളിൽ പ്രഥമപരിഗണന നൽകിയിരിക്കുന്ന കാര്യങ്ങളാണ്...നമുക്ക് ഏറ്റവും ഇഷ്ടമുള്ളതും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ വർജിക്കുക എന്നത് ഏതൊരു മനുഷ്യനും പെട്ടെന്ന് പ്രാപ്തമാക്കാൻ കഴിയുന്നതല്ല... എന്നിരുന്നാലും ആഗ്രഹങ്ങൾക്ക് ഒരുപരിധിവരെ കടിഞ്ഞാൺ ഇടുകയും ,ഈ കടിഞ്ഞാൺ വഴി ഓരോരുത്തരിലും വന്നു ചേരുന്ന നന്മയുടെ ഒരു അംശം ചുറ്റുമുള്ള സഹോദരങ്ങളിൽ പകർന്നുകൊടുക്കുക എന്നത് നോമ്പിൻറെ ലക്ഷ്യമായി മുസ്ലിം സഹോദരങ്ങൾ കാണുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു... ഉള്ളതുകൊണ്ട് തുല്യമായി എല്ലാവർക്കും കൊടുക്കുകയും തങ്ങളുടെ ചെയ്തികൾ കൊണ്ട് മറ്റുള്ളവരെ കൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതും നോമ്പുകാലം മുന്നോട്ടുവെക്കുന്ന അനേകം നന്മകളിൽ ഒന്നാണ്... പൊതുസമൂഹം കണ്ടു പഠിക്കേണ്ടതും കേട്ടു പഠിക്കേണ്ടതും ആയ കാര്യം... മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്ന ഒരു നന്മ കുടിയിരിക്കുന്ന മനുഷ്യരായി ഒരു ജനവിഭാഗം മാറുമ്പോൾ അവരുമായി സംവദിക്കുന്ന എല്ലാവരിലേക്കും ഈ അനുഗ്രഹത്തിന്റെ പാഠങ്ങൾ പകർന്നാടുപ്പെടും... അത് സത്യം..
| |
|
| |
| എല്ലാ ജീവജാലങ്ങളിലും ഈശ്വരസാന്നിധ്യം കുടികൊള്ളുന്നു എന്നതാണ് സത്യം... അതായത് ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതി പുരുഷന്മാർ തന്നെ എന്ന്... നമുക്കു ചുറ്റുമുള്ള ഓരോ സഹോദരങ്ങളും അല്ലാഹുവിന്റെ പ്രതി പുരുഷന്മാർ തന്നെയാണ്... ചുറ്റുമുള്ള മനുഷ്യരിലാണ് ഈശ്വരനെ കാണേണ്ടത്.... അത്തരം ഒരു കാഴ്ചയാണ് നോമ്പ് കാലഘട്ടത്തിൽ നന്മകൾ ചെയ്യുന്ന ഓരോ മുസ്ലിം സഹോദരനും ലക്ഷ്യം വെക്കുന്നതും.. ഇതിന് അപവാദമായി കുറച്ചുപേർ കണ്ടേക്കാം... എങ്കിലും അക്കൂട്ടത്തിൽ പെടുന്ന ഒരാളും പ്രത്യക്ഷമായി നോമ്പിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നില്ല എന്നതും ഹിതമായ ഒരു കാര്യമാണ്... അതായത് ഭൂരിപക്ഷ ഹിതത്തിനൊപ്പം എല്ലാ മനസ്സുകളും ചേരാൻ കൊതിക്കുന്നു എന്നതാണ് യാഥാർത്ഥ്യം....
| |
|
| |
| കൃത്യനിഷ്ഠ, സഹാനുഭൂതി, സഹോദര സ്നേഹം, പരിഗണന, ആചാര അനുഷ്ഠാനങ്ങളിലെ തിരിച്ചറിയപ്പെടുന്ന നന്മകൾ, ദാനധർമങ്ങൾ ജീവിതക്രമം ആകുന്ന അവസ്ഥ, ഏത് ആ ഗ്രഹത്തെയും കുറച്ചുകാലത്തേക്കെങ്കിലും ത്യജിക്കാനുള്ള മനസ്ഥിതി, ലാഭത്തിനും കോപത്തിനും ഒന്നും പിടികൊടുക്കാത്ത മാനസികാവസ്ഥ എന്നിവയൊക്കെ ഓരോ റംസാൻ കാലവും മുസ്ലിം സമുദായത്തിന് മാത്രമല്ല പൊതു സമൂഹത്തിനും കൊണ്ടുവരുന്ന നന്മകളുടെ കൊട്ടാരമായി കരുതുവാനാണ് എനിക്ക് ഏറെ ഇഷ്ടം..
| |
|
| |
| നോമ്പ് അഥവാ നോയമ്പ് എന്ന് വിളിക്കുന്ന കാലഘട്ടം കുഴിച്ചുമൂടപ്പെട്ടതോ നിയന്ത്രിച്ചതോ ആയ ആഗ്രഹങ്ങളുടെ ചീട്ടുകൊട്ടാരം അല്ല... ഓരോ നോമ്പ് കാലഘട്ടത്തിന്റേയും അവസാനം ത്യജിക്കപ്പെട്ടവ വീണ്ടും ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് ഒന്നിച്ച് കടന്നുകൂടുന്ന കാലഘട്ടവും ആകരുത്.... വലിയ പെരുന്നാളോ ചെറിയ പെരുന്നാളോ ആവട്ടെ അവയുടെ ആഘോഷം ഓരോ മുസ്ലിം സഹോദരനും ജീവിതത്തിലെന്നും പുലർത്തേണ്ട നന്മകളുടെ വിളംബരമായി കരുതണം... അവയോരോന്നും ജീവിതാവസാനം വരെ കൊണ്ടു നടക്കും എന്നുള്ള പ്രതിജ്ഞ കൂടിയാവണം....അതുവഴി അത്തരമൊരു ജീവിത വീക്ഷണം പുലർത്തുന്ന സമുദായത്തിലെ സഹോദരങ്ങളുമായി ഒത്തൊരുമയൊടെ ജീവിക്കാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമയാകാനും ഞാൻ ആഗ്രഹിക്കുന്നു...
| |
|
| |
| കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്,കോപിക്കരുത്, അന്യന്റെവസ്തുക്കൾ ആഗ്രഹിക്കരുത് എന്നിങ്ങനെ ധാരാളം അരുതായ്മകൾ അനേകം ശരികളിലേക്ക് പരിവർത്തനം ചെയ്യേപ്പെടേണ്ടുന്ന കാലഘട്ടമാണ് ഓരോ നോമ്പും.... ഒരു തരത്തിൽ പറഞ്ഞാൽ സാധ്യമായക്കാവുന്ന പിഴവുകൾക്കുമേൽ ബോധപൂർവ്വമായ ചില ഓർമ്മപ്പെടുത്തലുകൾ.... അതിന് വിധേയമാവുകയാണ് ഓരോ മുസ്ലിം സഹോദരനും ഈ നോമ്പ് കാലഘട്ടത്തിലൂടെ....
| |
|
| |
| നോമ്പുകാലം ഒരു തുടക്കമാണ്.... സ്വയം നന്മയെ പുൽകി മറ്റുള്ളവരെ കൂടി നന്മയുടെ വക്താക്കൾ ആക്കാൻ ശ്രമിക്കുന്ന ഹൃദയ വിശാലതയുള്ള സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനുഷ്യൻ ആകാനുള്ള കാലം... അങ്ങനെ അനുഗ്രഹിക്കപ്പെട്ട ഓരോ മനുഷ്യജന്മങ്ങൾക്കും അവരവരുടെ ജീവിത സായാഹ്നം വരെ സഹജീവികളെ അറിഞ്ഞ് അവരുടെ ആഗ്രഹങ്ങളിലും, ആവശ്യങ്ങളിലും ഒരു താങ്ങായി, തണലായി രൂപപ്പെടാൻ കഴിയട്ടെ ഓരോ നോമ്പുകാലവും.... നന്മയുടെ ആൾരൂപങ്ങളായി മുസ്ലിം സഹോദരങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവുന്ന കാലവും കൂടി ഓരോ നോമ്പുകാലവും നമുക്കു മുന്നിലേക്ക് കൊണ്ടുവരും എന്ന് ഞാൻ പ്രത്യാശിക്കുന്നു .. ജാതിമത ഭേദങ്ങളും മറ്റ് വർണ്ണ വ്യത്യാസങ്ങളും ഈ പ്രത്യാശക്ക് മേൽ ആണിയടിക്കാതിരിക്കട്ടെ...
| |
|
| |
| ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു....അല്ലാഹുവിൻറെ നന്മകൾ ജീവിതത്തിലുടനീളം പുലരുന്ന കാലഘട്ടത്തിനായ്....
| |
|
| |
| '''ജിജോ ജേക്കബ്'''
| |
|
| |
| '''ജി യു പി സ്കൂൾ മുഴക്കുന്ന്'''
| |
|
| |
| '''7560921227'''
| |
|
| |
|
| |
| <nowiki>*</nowiki>'''പ്രബന്ധമത്സരം*'''
| |
|
| |
|
| |
|
| |
|
| |
| '''ഡയലോഗ് സെൻറർ കണ്ണൂർ നടത്തിയ റമദാൻ പ്രബന്ധരചന മത്സരത്തിൽ ആശ പി.വി (അധ്യാപിക,പ്രോ ഗ്രസീവ് ഇംഗ്ളീഷ് സ്കൂൾ പഴയങ്ങാടി )ഒന്നാം സ്ഥാനവും, ജിജോ ജേക്കബ് (അധ്യാപകൻ മുഴക്കുന്ന് ഗവ: യു.പി സ്കൂൾ)രണ്ടാം സ്ഥാനവും നേടി'''
| |
|
| |
|
| |
|
| |
|
| |
| '''ഇസ്ലാമിലെ വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ രചന നടത്തിയതിന്...'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| <nowiki>*</nowiki>'''<big>ഹൃദയതാളം</big>'''
| |
|
| |
| '''<big>(ഒരു അനുഭവക്കുറിപ്പ്)</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| ഒരേ ഒരു ചിന്തയും ഒരു ലോകവും...
| |
|
| |
| ഇന്ന് അതാണ് മനുഷ്യൻ. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും വർഷങ്ങൾക്കിപ്പുറം ഒരു പൊതു ചിന്താധാര രൂപപ്പെട്ട കാലഘട്ടം ആണല്ലോ ഇന്ന്..
| |
|
| |
| അത് പലപ്പോഴും സ്നേഹത്തിന്റേതാണോ , ഭയത്തിന്റേതാണോ എന്നറിയില്ല.. ഒന്നു പരത്തി പറഞ്ഞാൽ ഒരു സൂക്ഷ്മാണുവിനെ പേടിച്ച് നന്മകളും തിന്മകളും എല്ലാം ബന്ധനസ്ഥമായ കാലം... എന്തിനും ഒരു മറുപടി ഉണ്ടാകുമല്ലോ. കാലം കാത്തുവെച്ച ഒരു നിത്യ പരിഹാരം ഈ ഭയത്തിനും ഉണ്ടാകുമെന്ന പ്രത്യാശ ഒരു സഹജീവി എന്ന നിലയിൽ ഞാനും കാത്തുസൂക്ഷിക്കുന്നു.
| |
|
| |
| കോവിഡിന് മുൻപും ശേഷവും എന്ന് കാലത്തെ നിർവചിച്ചാൽ ഒരായിരം കാര്യങ്ങൾ പറയാനുണ്ടാകും. ഒട്ടേറെ അനുഭവങ്ങൾ പകർന്നുനൽകാനും കാണും.. എങ്കിലും പറഞ്ഞു കേൾക്കുന്നതിനേക്കാൾ അനുഭവിക്കുമ്പോൾ മാത്രമല്ലേ അത് പൂർണതോതിൽ മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയുകയുള്ളൂ... സന്തോഷിക്കുന്നവന്റെ കൂടെ കൂടാൻ ആളുകൾ ഏറെയുണ്ടാകും... പക്ഷേ ഭയചകിതന്റെ സമീപസ്ഥൻ ആകാൻ ആരും ഉണ്ടാവില്ലല്ലോ ...ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ഓരോരുത്തരുടെയും കൂടെയാണ് ഇന്ന് നമ്മളെല്ലാവരും കൂടുതൽ സമയയവും.... ഒന്നുകൂടി വ്യക്തമാക്കിയാൽ ഇന്നലെ വരെ നമ്മൾ മറന്നു പോയിരുന്ന രക്തബന്ധങ്ങൾ മാത്രമാണ് നമുക്ക് ഇന്ന് കൂട്ട്.. പ്രഥമമായി ഓർക്കേണ്ടത് നമ്മുടെ മാതാപിതാക്കൾ.. പിന്തുടർന്ന് ഭാര്യ മക്കൾ. അവർ ഒരുക്കുന്ന സംരക്ഷണ വലയം.. മക്കൾ കൊതിക്കുന്ന സൈബർ വലകളേക്കാൾ ഉറപ്പുള്ളത്...
| |
|
| |
| തിരക്ക് അഭിനയിച്ച് നമ്മൾ കൊണ്ടുനടന്ന ലോകത്തിൽ ഏറ്റവും അവഗണിച്ചിരുന്നതോ, മനപ്പൂർവ്വം തിരിച്ചറിയാതെ പോയതോ ആയ ബന്ധളുടെ രസച്ചരട്... ചരട് വേർപെട്ട പട്ടം പോലെ നമ്മൾ ഓരോരുത്തരും അലയുകയായിരുന്നല്ലോ.. എങ്കിലും പൊട്ടിപ്പോയ ചരടിന്റെ ഒരറ്റത്ത് ഓരോ അമ്മയുടെയും പ്രാർത്ഥന താങ്ങായി കൂടെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടായ കാലഘട്ടം ആയിരിക്കണം ഈ കോവിഡ് കാലം.
| |
|
| |
| അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമല്ലേ അതിനു കൂടുതൽ മിഴിവു ണ്ടാവുകയുള്ളൂ... അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചിയും മണവും ഗുണവും ഒക്കെ വേറിട്ട് നിരത്തി അതൃപ്തി ഒക്കെ പരസ്യമായി പറഞ്ഞായിരുന്നു ഒരു സാധാരണ മനുഷ്യനായ എന്റേയും ഇന്നലകൾ.... പുറത്തിറങ്ങിയാൽ കാണുന്നതെല്ലാം ഊണിലും ഉറക്കത്തിലും നമുക്ക് കൂട്ടിരിക്കുന്ന അമ്മയുടെയും,ഭാര്യയുടേയും സാമിപ്യത്തേക്കാൾ ശ്രേഷ്ഠമെന്ന് വിശ്വസിച്ചിരുന്നു... കൃത്രിമ കളറുകളും രുചിയുടെ വകഭേദങ്ങളും ഒക്കെ ഇന്ന് പടിക്ക് പുറത്തായിരിക്കുന്നു.. അറിവും അനുഭവങ്ങളും ഒക്കെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കയറിയിറങ്ങുന്നു.. ശരിയേത് തെറ്റേത് എന്ന് വേർതിരിച്ചറിയാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല... ശരികളുടെ കൂടെയാണ് ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതം...
| |
|
| |
| ഇനി എന്റെ ജീവിതത്തിലെ ഒരു ദിവസത്തിലേക്ക്.....
| |
|
| |
| കോവിഡിനെ തോൽപ്പിക്കാൻ ഓടി നടക്കുന്നവരുടെ കൂട്ടത്തിൽ അധ്യാപകനെന്ന നിലയിൽ ഞാനും ചേർന്നു.. നിരീക്ഷണം എന്ന ഡ്യൂട്ടിയുടെ രൂപത്തിൽ... അങ്ങനെയുള്ള യാത്രകളാണ് ഇന്ന് എന്റെ പുറം ലോകവുമായുള്ള ബന്ധം... കഴിവതും ഒഴിവാക്കുന്ന യാത്രകൾ പഴയ ഓർമ്മകളുടെ കൂടെ സുഖനിദ്രയിൽ ആണ്... പനിയും ജലദോഷവും ഒക്കെ വലിയ അസുഖങ്ങൾ ആയി പല ഡിഗ്രികൾ ഉള്ള ഡോക്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാനും ഇഷ്ടപ്പെട്ടിരുന്നു... ഇന്ന് അമ്മ ഉണ്ടാക്കിത്തരുന്ന ചുക്ക് കാപ്പിയും, തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കലിലും ഒക്കെയായി ഒതുങ്ങി പോയിരിക്കുന്നു... എങ്കിലും പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളിലെ ശീതീകരിച്ച കൺസൾട്ടിംഗ് റൂമുകളേക്കാൾ ഇന്ന് ഞാൻ എൻറെ പ്രിയ പത്നിക്കും അമ്മയ്ക്കുമൊപ്പം എന്റെ അടുക്കളയെ ഇഷ്ടപ്പെടുന്നു...
| |
|
| |
| അവഗണിക്കപ്പെട്ടതെല്ലാം ആലംബമായി വന്നുചേരുന്ന ദിവസങ്ങളാണ് ഇന്നലെയും ഇന്നുമായി നമുക്കുചുറ്റുമുള്ളത്.. ഇനി ഇന്നിലേക്ക് തന്നെ തിരിച്ചു പോകാം.... കൊറോണക്കാലത്തെ വാട്സാപ്പ് മെസ്സേജുകളിൽ 10 സെക്കൻഡ് നേരം ശ്വാസം പിടിച്ചു നിന്ന് ആരോഗ്യ പരീക്ഷണം നടത്തുന്നിന്റെ പ്രാധാന്യം ഞാനും വായിച്ചിരുന്നു.. ഇടയ്ക്കിടയ്ക്ക് നടത്താറുള്ള പരീക്ഷണം ഇന്നലെയും ഞാൻ നടത്തുകയായിരുന്നു... എന്തോ ഒരു പന്തികേട് എനിക്ക് തോന്നി.. പരീക്ഷണം വിജയിക്കാത്തതുപോലെ.. ആരോ ഉള്ളിൽ നിന്നും പിടിച്ചു വലിക്കുന്നു.. ശ്വാസം എടുത്തിട്ട് തൃപ്തി ആവാത്തതു പോലെ.... കോവിഡ് കാലമല്ലേ... പേരും, പ്രായവും മാത്രം ലക്ഷണങ്ങളായി ചികിത്സ ലഭിക്കുന്ന കാലമല്ലേ... അങ്ങനെ ഞാനും ടെലിമെഡിസിൻ സാധ്യതകൾ തേടി... അടുത്ത ടൗണിലെ ഡോക്ടറെ വിളിച്ചു... മരുന്നിന്റെ കുറിപ്പടി പോലെ വളരെ കൃത്യമായി ഡോക്ടർ സമയം തന്നു..
| |
|
| |
| അങ്ങനെ ഹോസ്പിറ്റലിലേക്ക്... കൺസൾട്ടിങ് റൂമിൽ മാസ്കും, ഫേസ് ഷീൽഡും വെച്ച് ഡോക്ടറെ തിരിച്ചറിയാൻ ബുദ്ധിമുട്ടി.. അരുതാത്തതെന്തോ ഉണ്ട് എന്ന് ആശങ്കപ്പെട്ടിരുന്ന ഞാനും, മേശപ്പുറത്തിരുന്ന രക്തസമ്മർദം അളക്കുന്ന ഉപകരണം നോക്കുന്ന ഡോക്ടറും പതിവില്ലാത്തവിധം അകലത്തിലായിരുന്നു... മുഖം മറച്ച് മാസ്കിലൂടെ ഞാൻ പറഞ്ഞ കാര്യങ്ങൾ അവ്യക്തം ആയിരുന്നെങ്കിലും അവ ലക്ഷണങ്ങളായി ഡോക്ടർ വിലയിരുത്തി കഴിഞ്ഞ് ചെറുചിരിയോടെ പ്രിസ്ക്രിപ്ഷൻ നോട്ട് എഴുതി... പപ്പായുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന റോസ് കളറുള്ള ഒരു മരുന്നിന്റെ പേര് ആ കുറിപ്പടിയിൽ ഉണ്ടായിരുന്നു... ജലുസിൽ എന്നായിരുന്നു ആ പേര്... കുറച്ചു ഗുളികകളുടെ പേരുകളും കൂടെ കൂടി... നേഴ്സായ ഭാര്യയുടെ അറിവുകളിൽ നിന്ന് ഞാൻ പഠിച്ച ചില വിറ്റാമിൻ ഗുളികകളുടെ ചിരിയായിരുന്നു അവയ്ക്ക്....
| |
|
| |
| "വീട്ടിൽ ചെന്ന് നന്നായി ആവി കൊള്ളണം കേട്ടോ"... പിന്നെ പറമ്പിലേക്ക് ഒക്കെ ഒന്ന് ഇറങ്ങുക.. കുറച്ച് നടക്കുക. കൃത്യമായി ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കുക..." ഒരു സുഹൃത്തിനെപ്പോലെ ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നു..
| |
|
| |
| "ഏതായാലും ഒരു ഇ.സി .ജി കൂടി എടുത്തേക്ക്..."ഡോക്ടറുടെ കുറിപ്പടി നീണ്ടു..
| |
|
| |
| ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്നാണല്ലോ പരസ്യക്കാർ പറയുന്നത്.... വലിയ വില കൊടുക്കാതിരിക്കാൻ ഞാൻ ലാബിലേക്ക് നടന്നു... ഇ.സി.ജി എടുക്കുന്ന സ്ഥലം എന്ന് എഴുതിവെച്ച നീലനിറത്തിലുള്ള ബോർഡിൽ മറ്റെന്തൊക്കെയോ എഴുതിയിരുന്നെങ്കിലും ആ മൂന്ന് അക്ഷരങ്ങളിൽ മാത്രം എന്റെ കണ്ണുകൾ ഉടക്കിനിന്നു. സ്പോഞ്ച് പോലെയുള്ള എന്തൊക്കെയോ സാധനങ്ങൾ എന്റെ നെഞ്ചിൽ ഒട്ടിച്ചുവെച്ച് അവിടുത്തെ ടെക്നീഷ്യൻ എൻറെ ഹൃദയത്തിന്റെ താളം അളന്നു... കയറിയിറങ്ങുന്ന കുറെ വരകൾ കൂട്ടം കൂടിയെത്തിയ ഒരു വലിയ പേപ്പർ എന്റെ ഹൃദയതാളമായി നേഴ്സ് കവറിലാക്കി തന്നു....
| |
|
| |
| ഹൃദയത്തിന്റെ കാര്യമായതുകൊണ്ടാണോ എന്നറിയില്ല തിരികെയെത്തിയ എന്റെ കയ്യിൽ നിന്ന് ഡോക്ടർ ആ കടലാസിലുള്ള എന്റെ ഹൃദയത്തുടിപ്പുകൾ അധികം വൈകാതെ തന്നെ ഏറ്റുവാങ്ങി. ... താളപ്പിഴകൾ ഒന്നുമില്ല എന്ന് അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ നിന്ന് എനിക്ക് തോന്നി....
| |
|
| |
| പതിവു വേഗത്തിൽ സ്കൂട്ടറിൽ പോകാൻ ഇന്നെന്തോ ഒന്നു മടിച്ചു... മറി കടക്കുന്ന വാഹനങ്ങളൊക്കെ എന്റെ ഹൃദയത്തിനൊപ്പം സഞ്ചരിക്കുന്നതായി എനിക്ക് തോന്നി... വേഗത്തിന്റെ കുറവ് ദൂരം കൂട്ടിയെന്ന് തോന്നിയെങ്കിലും ശാന്തമായി വീടിന്റെ മുറ്റത്തേക്ക്......
| |
|
| |
| കുറേ മാസങ്ങളായി കോവിഡ് വീട്ടിലിരുത്തിയതുകൊണ്ടാണോ എന്നറിയില്ല മുറ്റത്തിന്റെ ഓരം ചേർന്ന് അശ്രദ്ധമായി നിന്നിരുന്ന തുളസിച്ചെടിയിൽ എന്റെ കണ്ണുകളുടക്കി... നീണ്ടു നിന്നിരുന്ന അതിന്റെ ഒരു ശിഖരത്തിൽ ഇലകൾ കുറഞ്ഞതുപോലെ...
| |
|
| |
| മാസ്കും , ഷർട്ടുമൊക്കെ മുറ്റത്ത് വെച്ചിരുന്ന സോപ്പു വെള്ളത്തിൽ മുക്കി ഇട്ടതിനുശേഷം മകൾ സ്പ്രേ ചെയ്തുതന്ന സാനിറ്റൈസറിൽ കൈകൾ തിരുമ്മി, കുളിക്കാൻ പുറത്തെ ബാത്റൂമിലേക്ക് നടക്കുമ്പോൾ തുറന്നു കിടന്ന അടുക്കളയുടെ ജനാലയ്ക്കരികിൽ അമ്മയുടെയും ഭാര്യയുടെയും നിഴലാട്ടം കാണാമായിരുന്നു... അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന ചുക്കുകാപ്പിയ്ക്ക് അവർക്കൊപ്പം എന്റെ ഹൃദയതാളം അകമ്പടിയായിയായതുപോലെ......
| |
|
| |
| *കുളിച്ചിട്ട് വേഗം വാ ...വന്ന് ആവി പിടിക്ക്..." ഭാര്യയുടെ സ്നേഹസ്വരം ഹൃദയത്തിലേക്ക്....
| |
|
| |
| അവളുടെ കയ്യിലിരുന്ന മൊബൈലിലെ യൂട്യൂബിൽ ഏതോ ഡോക്ടർ സംസാരിക്കുന്നുണ്ടായിരുന്നു.... തലയാട്ടി സമ്മതം അറിയിച്ച എന്റെ മീതെ താളാത്മകമായി ഒരു പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു.....
| |
|
| |
|
| |
|
| |
| '''<big>ജിജോ ജേക്കബ്</big>'''
| |
|
| |
| '''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
| |
|
| |
| 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
| |
|
| |
| '''<u><big>*ഇരുട്ടിനപ്പുറം*</big></u>'''
| |
|
| |
| 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
| |
|
| |
| അഞ്ഞൂറ് ആയിരുന്നത് ഒരു ലക്ഷം കഴിഞ്ഞു.... രാവിലത്തെ പത്രവായനയുടെയിടയിൽ മനോഹരേട്ടന്റെ ശബ്ദം കേട്ടാണ് ഭാര്യ സരോജിനി ഉമ്മറത്തേക്ക് വന്നത്...
| |
|
| |
| എന്താ മനുഷ്യാ... ങ്ള് രാവിലെതന്നെ കണക്കുകൂട്ടുന്നത്.. ഗവൺമെന്റ് വല്ല ആനുകൂല്യങ്ങളും തരുന്നുണ്ടോ ...
| |
|
| |
| ബിപിഎൽ കാർക്ക് ആയിരം തരുന്നുണ്ട് എന്ന് കേക്കുന്നൂ....
| |
|
| |
| കട്ടൻകാപ്പി നീട്ടിക്കൊണ്ട് സരോജിനി ചേച്ചി ചോദിച്ചു
| |
|
| |
| പൈസയുടെ കാര്യം അല്ലടീ പറഞ്ഞത്
| |
|
| |
| രോഗികളുടെ എണ്ണമാ........
| |
|
| |
| ഇന്ന് പല കടകളും തുറക്കുന്നുണ്ട്... പത്രത്തിലെ വലിയ തലക്കെട്ടിൽ സരോജിനി ചേച്ചിയുടെ കണ്ണുകളുടക്കി..
| |
|
| |
| ങ് ക് തുറക്കാൻ പറ്റ്വോ.....
| |
|
| |
| പത്രത്തിൻറെ രണ്ടാം പേജിൽ ഇന്ന് തുറക്കാവുന്ന കടകളുടെ ലിസ്റ്റിൽ ബാർബർ ഷോപ്പ് ഉണ്ടായിരുന്നു
| |
|
| |
| ഉണ്ടെടീ...ഉണ്ടെടീ.......
| |
|
| |
| മനോഹരേട്ടൻ തുള്ളിച്ചാടി..
| |
|
| |
| ങ് ക്ക് ന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ...
| |
|
| |
| പാതി കുടിച്ചു വെച്ച കാപ്പി മനോഹരേട്ടന്റെ കൈ തട്ടി മറിഞ്ഞ് താഴെ കിടന്നു......
| |
|
| |
| ഞാൻ വേഗം റെഡി ആകട്ടെ.. നീ എന്റെ ഷർട്ട് എടുക്ക്.. ചോറ് വല്ലതും ആയോടീ... ഹോട്ടൽ ഒന്നും തുറക്കില്ല... ഒരു പൊതിച്ചോറ് എടുത്താലോ...
| |
|
| |
| വീട് അടുത്തല്ലേ മനുഷ്യാ....
| |
|
| |
| നിങ്ങൾക്ക് വന്നൂടെ...
| |
|
| |
| സരോജിനി ചേച്ചിയുടെ അത്ഭുതം പുതിയ തലത്തിലേക്ക്..
| |
|
| |
| അതല്ലെടീ.... ഇന്ന് നല്ല തിരക്കായിരിക്കും...
| |
|
| |
| വരാൻ സമയം കിട്ടിയെന്നുവരില്ല... നീ ഉള്ളത് ഒരു പാത്രത്തിൽ എടുക്ക്... കറി അങ്ങനെ ഒന്നും വേണ്ട.. ഒരു തേങ്ങാ ചമ്മന്തി അരയ്ക്ക്...
| |
|
| |
| ... രണ്ടു മുളകു കൂടി വറത്താ മതി
| |
|
| |
| മനോഹരേട്ടൻ തിടുക്കത്തിലാണ്....
| |
|
| |
| നിലത്ത് വീണ കാപ്പി തുടച്ചെടുത്തു സരോജിനി ചേച്ചി അടുക്കളയിലേക്ക് കയറി...
| |
|
| |
| ആഹാ മോള് ഇവിടെ ഉണ്ടായിരുന്നോ... മിക്സിയുടെ ശബ്ദം കേട്ട് സരോജിനി ചേച്ചി തിരിഞ്ഞു...
| |
|
| |
| മരുമോൾ ആണ്...അവൾ ന്യൂസ് നേരത്തെ അറിഞ്ഞു എന്നു തോന്നുന്നു... പത്രം വരുന്നതിനു മുൻപേ അവളുടെ മൊബൈലിൽ ന്യൂസ് എത്തിയിട്ടുണ്ടാവും.. അച്ഛൻറെ മനസ്സ് അവൾ നേരത്തെ അറിഞ്ഞിരിക്കുന്നു...
| |
|
| |
| മുറ്റത്തെ ചക്ക ഈ വർഷം നിറയെ കായ്ച്ചിട്ടുണ്ട്... മനസ്സറിഞ്ഞ് കായ്ച്ചതാണെന്ന് തോന്നുന്നു... ലോക്ഡൗൺ ആയതിൽ പിന്നെ പലതരത്തിലുള്ള ചക്ക വിഭവങ്ങൾ മോള് പരിചയപ്പെടുത്തി തന്നു... എല്ലാം അവളുടെ മൊബൈലിൽ ഉണ്ട്... ചക്ക അടയും, ചക്ക ചില്ലിയും, ചക്ക കേക്കും, ചക്ക ഐസ്ക്രീമുമൊക്കെ അവൾ മൊബൈലിൽ കാട്ടിത്തന്നു... വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഒക്കെ എന്തൊക്കെയോ റെസിപ്പി കളും വീഡിയോയുമൊക്കെ വരുന്നുണ്ടത്രേ...
| |
|
| |
| സാധാരണ മോൻ വിളിക്കുമ്പോ അവൾ മൊബൈലുമായി ഓടി വരും.. ഇപ്പോൾ പുതിയ പുതിയ ചക്ക വിഭവങ്ങൾ മൊബൈലിൽ കണ്ട് സരോജിനി ചേച്ചിയും അങ്ങോട്ട് കൂട്ടുകൂടാൻ തുടങ്ങി......
| |
|
| |
| ഇടയ്ക്ക് അടുക്കളയിൽ നിന്ന് സരോജിനി ചേച്ചിയുടെ കരുതൽ പുറത്തേക്ക് തികട്ടി വരാൻ തുടങ്ങി.....
| |
|
| |
| ചക്കയൊക്കെ തീരാറായി പുതിയ വിഭവങ്ങൾ എന്തെങ്കിലുമുണ്ടോ മോളേ.....
| |
|
| |
| ചക്കയുടെ ചകിണിയും ഗോതമ്പു മാവും ചേർത്ത് ഉണ്ടാക്കുന്ന വടയുടെ റെസിപ്പിയുമായി ഹരിത അടുക്കളയിലേക്ക് ....
| |
|
| |
| ... അവൻ വരുമ്പോഴേക്കും കുറച്ച് ചുള എങ്കിലും ഉണക്കി വെക്കണ്ടേ...
| |
|
| |
| ചക്ക എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാനാവുമെന്ന് അവൾ യൂട്യൂബിൽ കാണിച്ചു കൊടുത്തു ... യൂട്യൂബ് കാണിച്ച വഴിയേ സരോജിനി ചേച്ചിയും നടന്നുകയറി... ചക്കച്ചുള ചെറുതായി അരിഞ്ഞ് രണ്ടുദിവസം വെയിൽ കൊള്ളിച്ചു മൂന്നാം ദിവസം ഒരു വലിയ പാത്രം നിറയെ ഉണക്കിയെടുത്ത ചക്ക സരോജിനി ചേച്ചിയുടെ അടുക്കളയിലെ സ്റ്റോർ റൂമിൽ സ്ഥാനംപിടിച്ചു... പിന്നെ അത് വാട്സാപ്പിലെ വീഡിയോ കോളിലൂടെ മോന്റെ നാവിൻതുമ്പിൽ ലേക്ക് മോള് എത്തിച്ചു...
| |
|
| |
| അധികം താമസിക്കേണ്ട... എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരുമെന്ന് തോന്നുന്നു... ജോലി ഉണ്ടാവില്ല... ആൾക്കാരെയൊക്കെ പിരിച്ചു വിടുകയാ..... അമ്മയുടെ ചക്ക വേവിച്ചതും കടുമാങ്ങ അച്ചാറുമൊക്കെ സൂക്ഷിച്ച് വെച്ചേക്ക്..
| |
|
| |
| കോറോണക്ക് കൊടുക്കാതെ......
| |
|
| |
| മോനാണ്... അവന് സൗദിയിലാണ് ജോലി..
| |
|
| |
| ഒറ്റമോനാണെന്നും പറഞ്ഞു ഒറ്റയാൻ ആക്കി വളർത്തി... ബാർബർ ഷോപ്പിലേക്ക് അച്ഛൻ ക്ഷണിച്ചുമില്ല.. സരോജിനി ചേച്ചി നിർബന്ധിച്ചുമില്ല... അവനിൽ താല്പര്യം വളർന്നുമില്ല...
| |
|
| |
| ന്യൂജൻ ലോകത്തെ പഠനം കഴിഞ്ഞ് ചെറിയൊരു മൊബൈൽ കടയും കൂടെക്കൂട്ടി ആയിരുന്നു അവന്റെ നടപ്പ്... ഏതോ ഒരു കൂട്ടുകാരന്റെ സുഖാന്വേഷണങ്ങൾക്കിടയിൽ ഒരു വിസ വന്ന് അവൻ പുതിയ ചിറകുമുളച്ചു പറന്നുപോയി.. ഹരിതയുടെ മൊബൈലിലെ വാട്സപ്പ് കോളിൽ തലയിൽ തൊപ്പിയും വെച്ച് കൺസ്ട്രക്ഷൻ സൈറ്റിലെ കമ്പിക്കു മുകളിൽ ഇരുന്നു വെയില് കൊള്ളുന്ന മകനെ കണ്ടപ്പോൾ സരോജിനി ചേച്ചിക്ക് വിഷമം തോന്നി... ഗൾഫ് എന്ന് കേട്ടപ്പോൾ ഓടിപ്പോയതാ... വീട്ടിൽ ആയിരിക്കുമ്പോൾ ഒൻപത് മണിവരെ കിടന്നുറങ്ങും.. മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ..
| |
|
| |
| ഹരിത ജീവിതത്തിലേക്ക് വന്നതോടെ അവന്റെ ചിറകുകൾക്ക് കനം വെക്കാൻ തുടങ്ങി.... അവൾ നിർബന്ധിച്ച് കടയിലേക്ക് പറഞ്ഞയക്കും..അത് മാത്രമായിരുന്നു ആശ്വാസം..
| |
|
| |
| ഗൾഫിലേക്ക് പറഞ്ഞതിൽ പിന്നെ അവളുടെയും മോന്റേയും ഫേസ്ബുക്കിലൂടെ സരോജിനി ചേച്ചിയുടെയും മനോഹരേട്ടന്റേ യും ഇതുവരെ കാണാത്ത മുഖങ്ങൾ അവർ കണ്ടാസ്വദിച്ചു..
| |
|
| |
| ഇതെന്താ മോളെ ഞങ്ങൾ ഇങ്ങനെ ഒന്നും അല്ലല്ലോ ഇരിക്കുന്നത്... സരോജിനി ചേച്ചി ഫോട്ടോ കണ്ടു സംശയം ചോദിക്കുമായിരുന്നു..
| |
|
| |
| അത് എഡിറ്റ് ചെയ്തതാ അമ്മേ..
| |
|
| |
| മുറ്റത്തെ മാവിൻ ചുവട്ടിൽ വെച്ച് അവൾ എടുത്ത ഫോട്ടോകളുടെ ബാക്ഗ്രൗണ്ടിൽ താജ്മഹലും സ്വിറ്റ്സർ ലാൻഡിലെ മനോഹരമായ കുന്നിൻ ചെരിവുകളും ഒക്കെ നിറഞ്ഞത് കണ്ടപ്പോൾ സരോജിനി ചേച്ചിക്ക് അത്ഭുതം അടക്കാനായിരൂന്നില്ല... ഫോണിലെ ഗാലറിയിൽ ചില ഫോട്ടോകളോക്കെ അവൾ താഴിട്ടുപൂട്ടി വെച്ചത് സരോജിനി ചേച്ചി ഗൂഡസ്മിതത്തോടെ കണ്ടില്ലെന്ന് നടിച്ചു..
| |
|
| |
| ചമ്മന്തി റെഡി ആയിരിക്കുന്നു... സ്റ്റോർ റൂമിലേ മുളക് പാത്രത്തിലേക്ക് സരോജിനി ചേച്ചിയുടെ കൈകൾ നീണ്ടു.....
| |
|
| |
| ഡീ ഞാൻ പോവാ....
| |
|
| |
| മനോഹരേട്ടൻ ഇറങ്ങിക്കഴിഞ്ഞു...
| |
|
| |
| ങ്ങള് സൂക്ഷിക്കണം കേട്ടോ.. ആരൊക്കെ.. എവിടുന്നാ വരുന്നതെന്ന് അറിയില്ലാല്ലോ...
| |
|
| |
| ...പരിചയമില്ലാത്തവരുടെ മുടിവെട്ടണ്ടാ ട്ടോ....
| |
|
| |
| ടിവിയിലെ വാർത്തകളിൽ നിന്ന് സരോജിനി ചേച്ചി എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു...
| |
|
| |
| അച്ചാ സാനിറ്റെസർ എടുത്തില്ലേ... മോൾ പുറകെ വന്നു..
| |
|
| |
| ഹരിത ഓൺലൈനിലൂടെ ഓർഡർ ചെയ്ത സാനിറ്റെസർ ബാഗിലേക്ക് വെച്ച് മനോഹരേട്ടൻ ആക്ടീവ സ്റ്റാർട്ട് ചെയ്തു...
| |
|
| |
| കടയുടെ ഷട്ടറുകൾക്ക് പതിവിലും അധികം ഞരക്കം ഉണ്ടായിരുന്നു... അകക്കണ്ണാടികൾ മനോഹരട്ടനെ നോക്കി പുഞ്ചിരിച്ചു... അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ടു ചിലന്തികൾ ഓടിയൊളിച്ചു... അകത്തേക്കോടി കയറിയ വെളിച്ചത്തെ നേരിടാനാവാതെ ആരൊക്കെയോ മിഴികൾ അടച്ചു..
| |
|
| |
| പൊടിതട്ടിയെടുത്ത് ആദ്യത്തെ ന്യൂജൻ കസേരയിൽ മനോഹരേട്ടൻ അമർന്നിരുന്നു.. ആദ്യകാലൊച്ച കേൾക്കാൻ കൊതിച്ച്......
| |
|
| |
| മനോഹരേട്ടനേത് ഒരു ചെറിയ കടയാണ്.. പുതിയ ന്യൂജെൻ കടകൾ മൂന്നു നാലെണ്ണം ടൗണിൽ വന്നിട്ടുണ്ട്... സാധാരണ മുടിവെട്ട് മാത്രമല്ല
| |
|
| |
| ഹെഡ് മസാജ്, ഫെയ്സ് മസാജ്, ഫേഷ്യൽ എന്നിങ്ങനെ ധാരാളം പരിപാടികൾ പുതിയ ചെറുപ്പക്കാർക്ക് അറിയാം... പുതിയ പിള്ളേരൊക്കെ അങ്ങോട്ടാണ്... ചില ടെക്നിക്കുകൾ ഒക്കെ ഗൾഫ് ഇംപോർട്ടഡ് ആണ്.. അതാണ് പുതിയ പിള്ളാർക്ക് താല്പര്യം...
| |
|
| |
| എസി യിൽ ഇരുന്ന് തലയിൽ അഞ്ചാറു കൊട്ടും കൊണ്ട് ...കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ഒടിച്ചു മടക്കി തടവി എടുക്കുന്ന ബാർബർ ഷോപ്പുകൾ ആണ് അതൊക്കെ... ബാർബർ ഷോപ്പ് അല്ല ജെൻസ് ബ്യൂട്ടി പാർലർ...മനോഹരേട്ടന്റെ ബാബു ഹെയർ കട്ടിംഗ് സെൻറർ മാത്രം ഇന്റീരിയർ ഡിസൈനിങിന് വഴിമാറിക്കൊടുത്തില്ല..... ലക്ഷങ്ങൾ മുടക്കാൻ കെൽപ്പുണ്ടായിരുന്നില്ല..
| |
|
| |
| മകന്റെ പേര് ചേർത്ത് ഒരു ന്യൂജൻ ലുക്ക്.. ബാബു ഹെയർ കട്ടിംഗ് സെന്റർ... അത്രമാത്രം.....
| |
|
| |
| താടി ഡ്രീം ചെയ്യാനും കുറ്റിരോമങ്ങൾ അതേ കോണിൽ തന്നെ നിർത്താനും എത്ര സമയം വേണമെങ്കിലും പുതിയ കടകളിൽ ഇരുന്നു കൊടുക്കാൻ പിള്ളേർക്ക് മടിയില്ല.. ബാർബർ ഷോപ്പുകളിൽ നിന്ന് ബ്യൂട്ടിപാർലറുകളായി ടൗണിലെ കടകൾ വളർന്നപ്പോൾ പുതിയ ടെക്നിക്കുകൾ അറിയാത്ത മനോഹരേട്ടൻ കിതപ്പിന്റെ താളം അറിഞ്ഞു... പ്രതീക്ഷകൾക്ക് ഭാരം കൂടി...
| |
|
| |
| എങ്കിലും മനോഹരേട്ടൻറെ ബാർബർഷോപ്പിൽ പുതിയ ജൻറ്സ് ബ്യൂട്ടി പാർലറിലെപോലെ തന്നെ തിരക്കുണ്ടായിരുന്നു... കാരണം ഏതു കോലത്തിലും ഉള്ള മുടികൾ വെട്ടിയെടുക്കാൻ മനോഹരേട്ടൻ മിടുക്കനായിരുന്നു... മസാജിങും ഫേഷ്യലും ഒന്നും വശമില്ല എങ്കിലും പുതിയ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാൻ ഹരിത മോളുടെ ഫോണിലെ ഹെയർ കട്ടിംഗ് ടെക്നിക്കുകൾ യൂട്യൂബിലൂടെയും ഗൂഗിളിലൂടെയും മനോഹരേട്ടനെ മെരുക്കിയെടുത്തു.....
| |
|
| |
| മനോഹരേട്ടാ ഞാൻ ഇരിക്കട്ടേ....
| |
|
| |
| ആദ്യ കസ്റ്റമർ വന്നിരിക്കുന്നു..
| |
|
| |
| എടാ നിന്റെ കോലം എന്താ ഇങ്ങനെ.. എലി കരണ്ടതുപോലെ..
| |
|
| |
| ഒന്നും പറയണ്ട ചേട്ടാ... മുടി വെട്ടാൻ ഭാര്യയെ ഏൽപ്പിച്ചതാ.. അവളുടെ കയ്യിലിരുന്ന ട്രിമ്മർ എൻറെ തല കൊണ്ടു പോകാത്തത് ഭാഗ്യം.....
| |
|
| |
| മനോഹരേട്ടന് ചിരിയടക്കാൻ കഴിഞ്ഞില്ല...
| |
|
| |
| നീ..ഇരി... ഏതായാലും എനിക്ക് പിടിപ്പത് പണിയായി... സ്പിരിറ്റ് ലായനിയിൽ ഇട്ടുവച്ചിരുന്ന കത്രിക മനോഹരേട്ടൻ കയ്യിലെടുത്തു...
| |
|
| |
| കുറച്ച് ദിവസത്തേക്ക് കോളായിയിരിക്കുമല്ലോ മനോഹരേട്ടാ... പുതിയ കസ്റ്റമറുടെ കമന്റ്
| |
|
| |
| നിനക്കൊക്കെ അങ്ങനെ പറയാം.... രണ്ടുമാസം തള്ളിനീക്കിയത് എങ്ങനെ ആണെന്ന് അറിയില്ല.. ഏതായാലും മുറ്റത്തെ പ്ലാവ് മനസ്സറിഞ്ഞു കായ്ച്ചു... സർക്കാർ തന്ന റേഷൻ കഞ്ഞി കുടീം നടത്തി....
| |
|
| |
| പുതിയ കസ്റ്റമറെ പുതപ്പിച്ച ഡിസ്പോസിബിൾ ഷീറ്റ് കത്രികയുടെ താളത്തിനൊപ്പം ഞെളി പിരി കൊണ്ടു..
| |
|
| |
| മനോഹരേട്ടാ ഞാൻ സഹായിക്കണോ.. പുറത്ത് അടുത്ത കസ്റ്റമർ ആണെന്ന് തോന്നുന്നു..
| |
|
| |
| പരിചയക്കാരൻ ഒന്നു നീട്ടി പുഞ്ചിരിച്ചു...
| |
|
| |
| ഇന്നു മുതൽ ലോട്ടറി അടിച്ചല്ലോ... ഷേവ് ചെയ്തു കൊടുക്കാൻ ഞാനും വേണമെങ്കിൽ കൂടാം..
| |
|
| |
| കടക്ക് പുറത്ത് വരച്ചുവെച്ച വൃത്തത്തിനു നടുവിൽ നിന്ന് അയാൾ വാചാലനായി...
| |
|
| |
| മനോഹരേട്ടന് ചിരി വന്നില്ല... കാരണം അവന്റെത് ഒരു മൊട്ടത്തല ആയിരുന്നു..
| |
|
| |
| അകത്തേക്ക് തല നീട്ടി കണ്ണാടിയിൽ നോക്കി അയാൾ തിരിഞ്ഞും മറിഞ്ഞും മൊട്ടത്തല ആസ്വദിച്ചു..
| |
|
| |
| ഭാര്യ ചെയ്തു തന്നതാ ചേട്ടാ... കുറച്ചുമാസം ഇങ്ങനെ നടക്കാനാ അവൾ പറയുന്നേ.....
| |
|
| |
| സാനിറ്റെസറൊക്കെ ഉണ്ടല്ലോ അല്ലേ... അയാൾ അർത്ഥം വെച്ച് ചോദിച്ചു... വളരെ വേഗത്തിൽ മനോഹരേട്ടൻറെ കത്രിക ചിലയ്ക്കുകയും ചീപ്പ് ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു...
| |
|
| |
| മൊട്ടച്ചേട്ടൻ പിൻവാങ്ങിയപ്പോൾ പുറകിൽ പുതിയ തലകൾ പ്രത്യക്ഷപ്പെട്ടു..
| |
|
| |
| പുറത്ത് തലകൾ പെരുകിയപ്പോൾ മനോഹരേട്ടൻ ടോക്കൺ വിതരണം ചെയ്യാൻ തുടങ്ങി.. ഫോണിൽ അന്വേഷിച്ച് വന്ന തലകളും ടോക്കൺ സ്വീകരിച്ച് പിൻവാങ്ങി...
| |
|
| |
| പുതിയ കോലത്തിൽ ഉള്ള തലകൾ ആയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.. കടയ്ക്ക് മുന്നിൽ തയ്യാറാക്കിവെച്ച സാനിറ്റെസറും വെള്ളവും ഒക്കെ പല തലകളും കൗതുകത്തോടെ സ്വീകരിച്ചു..
| |
|
| |
| നീണ്ടും നിവർന്നും വഴങ്ങാതെയും ഞെളിപിരി കൊണ്ടും പല മുടിയിഴകളും മനോഹരേട്ടനെ വിസ്മയിപ്പിച്ചു...
| |
|
| |
| റബർബാൻഡിട്ട് ഒതുക്കി വെച്ചതും നീട്ടിവളർത്തിയ തുമായ മുടിയിഴകളെ കണ്ടപ്പോൾ മനോഹരേട്ടന്റെ കത്രിക അല്പ സമയത്തേക്ക് പിണങ്ങി മാറിനിന്നു.... പതിവിന് വിപരീതമായി ബലമുള്ള പല്ലുകളുള്ള ചീപ്പ് അയാളുടെ കയ്യിൽ ചേർന്നു നിന്നു...
| |
|
| |
| ഉച്ചയായപ്പോഴേക്കും മനോഹരേട്ടൻറെ പണപ്പെട്ടി നിറഞ്ഞു തുളുമ്പാൻ തുടങ്ങി... പലർക്കും ബാക്കി ചില്ലറ പോലും വേണ്ടായിരുന്നു..പിന്നെ വാങ്ങിച്ചോളാം എന്ന് പറഞ്ഞ് പലരും രംഗമൊഴിഞ്ഞു..
| |
|
| |
| എങ്ങനെയെങ്കിലും തലയിൽനിന്ന് ഭാരം അഴിച്ചു വെക്കാൻ ആയിരുന്നു പലർക്കും ധൃതി...
| |
|
| |
| മനോഹരേട്ടൻറെ മനസ്സ് നിറഞ്ഞെങ്കിലും ഒരു മൂലയിൽ രണ്ടുപേർ പിണങ്ങി നിൽപ്പുണ്ടായിരുന്നു...
| |
|
| |
| ഷേവിങ്സെറ്റും ബ്ലേഡും.... കത്രികയും ചീപ്പും മനോഹരേട്ടനൊപ്പം ഓടിത്തളർന്നപ്പോഴും പഴയ പ്രതാപകാലം ഓർത്ത് അവർ രണ്ടുപേരും തളർന്നു നിന്നു...
| |
|
| |
| ഭക്ഷണം കഴിക്കാനായി പാത്രം തുറന്നപ്പോഴാണ്
| |
|
| |
| വീട്ടിൽനിന്ന് സരോജിനി ചേച്ചി വിളിച്ചത്...
| |
|
| |
| മോൻ വിളിച്ചിട്ടുണ്ടാർന്നു.. അവൻ നാളത്തെ പ്ലെയിനിൽ എത്തും പോലും...
| |
|
| |
| ഒന്നും വേണ്ട .. അവനിങ്ങ് എത്തിയാ മതി ...പതിനാല് ദിവസം എങ്കിലും കഴിഞ്ഞാ കാണാല്ലോ... സരോജിനി ചേച്ചിയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു...
| |
|
| |
| <nowiki>*******************************************</nowiki>
| |
|
| |
| എയർപോർട്ടിന് പുറത്തേക്കിറങ്ങി ആരോഗ്യ പ്രവർത്തകർക്കൊപ്പം ഇരിപ്പുറപ്പിച്ച ബാബു മനോഹരന്റെ മുഖത്ത് ആകാംക്ഷയ്ക്കപ്പുറം പുതിയൊരു തിളക്കമുണ്ടായിരുന്നു... അവന്റെ ചെറിയ ബാഗിൽ ബാബു ഹെയർ കട്ടിംഗ് സെന്ററിലേക്ക് അവനു മാത്രം ഉപയോഗിക്കാൻ രണ്ട് സെറ്റ് കത്രികയും, കുറച്ച് സാനിറ്റെസറും പല വലിപ്പത്തിലുള്ള പല്ലുകളോട് കൂടിയ ചീപ്പുകളും ഉണ്ടായിരുന്നു......
| |
|
| |
|
| |
| '''<big>ജിജോ ജേക്കബ്</big>'''
| |
|
| |
| '''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| '''<big>*ഹൃതികയുടെ കരുതൽ*</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| രണ്ടാഴ്ച മുമ്പാണ് എന്റെ ജീവിതം മാറിമറിഞ്ഞത്.....ഏട്ടന് ആദ്യ പ്ലെയിനിൽ തന്നെ ടിക്കറ്റ് കിട്ടി എന്നറിഞ്ഞപ്പോൾ ഉള്ള വെപ്രാളം...
| |
|
| |
| ഏട്ടന് ഏറെ ഇഷ്ടമുള്ള പേരയ്ക്കയിൽ ആയിരുന്നു ആദ്യം കണ്ടണ്ണത്തിയത് ...
| |
|
| |
| മോളെ അടുക്കിപ്പെറുക്കലൊക്കെ കഴിഞ്ഞില്ലേ.. എത്ര സമയമായി നീ ഇത് തുടങ്ങിയിട്ട്..അവന് വേണ്ടതൊക്കെ റൂമിൽ കൊണ്ടു വച്ചില്ലേ....
| |
|
| |
| അതുകൊണ്ടല്ല അച്ഛാ... പഴയതുപോലെ ഓടിയോടി പുറകെ വരാൻ പറ്റില്ലല്ലോ... കുറച്ചുദിവസം ഒറ്റയ്ക്ക് കഴിയണ്ടേ.. ചിലപ്പോൾ ഏഴ്, അല്ലെങ്കി..
| |
|
| |
| പതിനാലോ, ഇരുപത്തെട്ടോ ഒക്കെ ആകാം..
| |
|
| |
| ഗവൺമെന്റിൻറെ തീരുമാനം മാറിക്കൊണ്ടിരിക്കുവല്ലേ...
| |
|
| |
| ആ കാച്ചെണ്ണ കൂടി എടുത്തു വച്ചേക്ക് മോളേ... അവന് ചെറുപ്പംമുതലേ ഇഷ്ടം അതാ... മുടി വല്ലാതെ കൊഴിയുന്നുണ്ട്...
| |
|
| |
| പിന്നെ ആ ചമ്മന്തി പൊടിയും കൂടി വെച്ചോ...
| |
|
| |
| അമ്മയാണ്.....
| |
|
| |
| നീ ഒന്നും പേടിക്കേണ്ട അവൾ എല്ലാം വെച്ചിട്ടുണ്ട്.... അച്ഛൻ പുറകെയുണ്ട്..
| |
|
| |
| അവന് ജലദോഷം എന്തെങ്കിലും ഉണ്ടാവ്വോ.. രാസ്നാദി പൊടി കൂടി കൊണ്ട് വെച്ചേക്ക്...
| |
|
| |
| സ്നേഹം അമ്മയിൽ കൂടു കൂട്ടുകയാണ്....
| |
|
| |
| ഇതു മതിയാവും മോളെ.. നീ ടെൻഷനടിക്കേണ്ട..
| |
|
| |
| എനിക്കൊപ്പം അമ്മയുടെ സ്നേഹക്കൂടിനെ അച്ഛന്റെ കരുതലിൻ കരം പൊതിഞ്ഞു...
| |
|
| |
| പഴയതുപോലെ ഒന്നുമല്ലല്ലോ അച്ചാ.. ഓടിയോടി പുറകെ വരാൻ പറ്റുവോ.. പണ്ടൊക്കെ ആണെങ്കിൽ അമ്മേ തോർത്തെവിടെയാ.. സോപ്പ് എവിടെയാ .....
| |
|
| |
| എന്ന് ചോദിക്കുമ്പോ ഓടിച്ചെല്ലാമാരുന്നു.. ഇനി അതു
| |
|
| |
| പറ്റ്വോ.....?
| |
|
| |
| അവനെ ഒന്ന് കാണാൻ പറ്റില്ലേ മോളെ.
| |
|
| |
| അമ്മയുടെ പരിഭവം..
| |
|
| |
| അതല്ല അമ്മേ.... പഴയകാലം ഒന്നുമല്ലല്ലോ.. അമ്മേടെ സാരിത്തുമ്പിൽ വന്ന് ചിണുങ്ങി നിൽക്കുന്നത് കുറച്ച് ദിവസത്തേക്ക് നമുക്ക് മാറ്റി വെക്കാം.. എന്താ പോരെ .....
| |
|
| |
| അകലെയായിരിക്കുമ്പോൾ അങ്ങനെ എന്ന് കരുതി സമാധാനിക്കാം.. എന്നാലും അടുത്തുവരുമ്പോ......
| |
|
| |
| അമ്മ വിഷമിക്കേണ്ട ട്ടോ.. അമ്മയുടെ പുന്നാര മോനേ ഒരു കേടും കൂടാതെ കുറച്ച് ദിവസം കഴിയുമ്പോൾ കാണാം..
| |
|
| |
| അമ്മയെ ചേർത്തുനിർത്തി നെറുകയിൽ ഒരു തലോടൽ...
| |
|
| |
| അമ്മയുടെ കൺകോണിൽ നനവ്..
| |
|
| |
| അപ്പോഴേക്കും അച്ഛൻ കയറി
| |
|
| |
| ഇടപെട്ടു..
| |
|
| |
| ഡീ നീ ഇങ്ങനെ കൊച്ചുകുട്ടിയെപ്പോലെ ആയാലോ...
| |
|
| |
| ആദ്യം അവനിങ്ങ് എത്തട്ടെ... കരച്ചിലും പിഴിച്ചിലുക്കെ പിന്നെ ആവാലോ.....
| |
|
| |
| നെഞ്ചിലെ വിങ്ങൽ കണ്ണുകളിലേയ്ക്ക് പടർന്നു കയറിയത് മറക്കാൻ അച്ഛന്റെ തടിച്ച കണ്ണട ഫ്രെയിമുകൾക്ക് കഴിഞ്ഞില്ല..
| |
|
| |
| അമ്മേ അച്ഛൻ എപ്പോഴാ വരുവാ..
| |
|
| |
| അടുത്ത ഊഴം മോളുടേത്....
| |
|
| |
| അച്ഛൻ ഇന്നലെ വിളിച്ചത് അല്ലേ... മോളോട് പറഞ്ഞില്ലേ ഇന്ന് വരുമെന്ന്...
| |
|
| |
| കണ്ണെഴുതി സുന്ദരിയായി ഇരിക്കുകയാണ്... ഏറ്റവും നല്ല ഉടുപ്പും എടുത്തിട്ടുണ്ട്... കണ്മഷി യുടെ കറുപ്പിനേക്കാൾ കൺപീലിയുടെ പിടച്ചിൽ അവൾക്ക് അടക്കി വെക്കാൻ ആവുന്നില്ല...
| |
|
| |
| ഉച്ചയ്ക്ക് മുമ്പ് എത്തും പൊന്നൂസേ...
| |
|
| |
| പ്ലെയിൻ കുറച്ചു താമസിക്കുമെന്ന്.......
| |
|
| |
| എല്ലാവരെയും പരിശോധിപ്പിച്ച് കയറ്റേണ്ട...
| |
|
| |
| എനിക്ക് ചോക്ലേറ്റ് കൊണ്ടുവരുവോ
| |
|
| |
| അമ്മേ.....
| |
|
| |
| അത് പിന്നെ ഇല്ലാതിരിക്കുവോ..
| |
|
| |
| നാലും കഴിഞ്ഞവർഷത്തെ പോലെ വാശി ഒന്നും നടക്കില്ലാട്ടോ... അച്ഛന് ഒന്നും വാങ്ങിക്കാൻ പറ്റീട്ടുണ്ടാവില്ല.... ഭാഗ്യത്തിന് അല്ലേ സീറ്റ് കിട്ടിയത്...
| |
|
| |
| അവൻ പിന്നെ വിളിച്ചോ മോളെ
| |
|
| |
| അമ്മ വീണ്ടും അടുത്തുകൂടി....
| |
|
| |
| രാത്രിയിൽ വിളിച്ചതാ ... ഇനി എയർപോർട്ടിൽ ചെന്ന് കഴിയുമ്പോൾ വിളിക്കും... അല്ലെങ്കിൽ നമുക്ക് അങ്ങോട്ട് വിളിക്കാം....
| |
|
| |
| ഞങ്ങളുടെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു... കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ... ന്നാലും മരുന്നൊക്കെ എടുത്തിട്ടുണ്ട്... ഇവൾടെ പ്രഷറിന്റെ ഗുളിക കുറവുണ്ട്...
| |
|
| |
| അതൊന്നും സാരമില്ല അച്ഛാ... ഞാൻ വിളിച്ചുപറഞ്ഞു വാങ്ങിച്ചു വെക്കാം... അതൊക്കെ വാങ്ങിത്തരാൻ ഒത്തിരി ആൾക്കാരുണ്ട് പേടിക്കണ്ട...
| |
|
| |
| എനിക്ക് അല്ല മോളെ പേടി..
| |
|
| |
| ഇവൾക്ക് ആധി കൂടിയാൽ പിന്നെ എന്നെ കൂടി തളർത്തി കളയും...
| |
|
| |
| ഓ... അമ്മ ചിറി കോട്ടി...
| |
|
| |
| ആധി ഇല്ലാത്ത ഒരാള്.....
| |
|
| |
| അച്ഛന്റെ മങ്ങിയ ചിരിക്ക് പതിവിലും അധികം ക്ഷീണം ഉണ്ടായിരുന്നു......
| |
|
| |
| ങ്ള് വിഷമിക്കാൻ പറഞ്ഞതല്ല ട്ടോ... അമ്മ അനുനയത്തിൽ അടുത്തുകൂടി... എന്നെ ശുണ്ഠി പിടിപ്പിച്ചോണ്ടല്ലേ....
| |
|
| |
| അച്ഛനും അമ്മയും ചെറിയ കുറുമ്പുകളോട്ട് കൂടിയ സമരപാതയിൽ.......
| |
|
| |
| അച്ഛൻറെ ഹൃദയം താങ്ങാനുള്ള മരുന്നുകൂട്ടം ഉള്ളിലേക്ക് വെക്കുമ്പോൾ കാലപ്പഴക്കത്തിൽ കാലൊച്ചയിൽ ബാഗിന്റെ സിബ്ബ് ഒന്നുകൂടി ഞരങ്ങി...
| |
|
| |
| ..................................................
| |
|
| |
| തിരക്കിനിടയിൽ എന്റെ പേര് പറയാൻ മറന്നു... ഞാൻ ഹൃതിക...
| |
|
| |
| എന്റെ ഹരിയേട്ടന് വേണ്ടിയാണ് ഈ പിടച്ചിൽ... പതിവുള്ള പിടച്ചിൽ അല്ല... കരുതലിനൊപ്പം ഹരിയേട്ടന്റെ സ്നേഹ കൂട്ടിലേക്ക് എത്രയും പെട്ടെന്ന് ചേക്കേറാനുള്ള ഒരു വെപ്രാളം....
| |
|
| |
| എല്ലാവർഷവും വരും... സ്നേഹത്തിന്റെ അടക്കിപ്പിടിച്ച കഥകളുമായി.. ഇത്തവണത്തെ വരവ് കുറച്ചു നേരത്തെയാണ്...
| |
|
| |
| .കോവിഡ് വരിഞ്ഞുമുറുക്കിയപ്പോൾ ഏട്ടനും കാത്തിരുന്നു.... എങ്ങനെയെങ്കിലും കൂടണയാൻ.. വിസ തീരാറായ തുകൊണ്ടാവണം ആദ്യ പ്ലെയിനിൽ തന്നെ ഇടം...
| |
|
| |
| ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നു ണ്ടായിരുന്നു.... ഒന്നും വേണ്ട..
| |
|
| |
| കോർത്തു പിടിക്കാൻ ആ കൈകൾ അടുത്ത് കിട്ടിയാൽ മതി എന്ന് .
| |
|
| |
| അമ്മേ അച്ഛൻ വിളിക്കുന്നു... മൊബൈലുമായി മോളെത്തി ..
| |
|
| |
| അച്ഛാ എനിക്ക് ചോക്ലേറ്റ് മേടിച്ചോ... പൊന്നൂസ് അറിയേണ്ടത് അതാണ്..
| |
|
| |
| കൊതി തീരും മുമ്പ് അവളിൽനിന്ന് മൊബൈൽ തട്ടിപ്പറിച്ചെടുത്ത് അവർക്കൊപ്പം കണ്ടു...
| |
|
| |
| ഏട്ടൻ എയർപോർട്ടിൽ എത്തിയിരിക്കുന്നു...
| |
|
| |
| മുഖത്ത് ഒരു പ്രസരിപ്പില്ലായ്മയുണ്ടോ.....
| |
|
| |
| അറിഞ്ഞ കാരണങ്ങൾ ചികയാൻ ഞാൻ മിനക്കെട്ടില്ല...
| |
|
| |
| ഹായ് മരം കേറീ..... എന്താ നീ എനിക്ക് വേണ്ടി ഒരുക്കുന്നേ...
| |
|
| |
| ചേട്ടൻ പഴയ സ്വഭാവം വിട്ടിട്ടില്ല... മാസ്ക്കിലൂടെ ആയതുകൊണ്ട് ആരോ ആ കരുതൽ തട്ടിപ്പറിക്കുന്ന പോലെ.....
| |
|
| |
| സ്നേഹം കൂടുമ്പോൾ അങ്ങനെ യാണ്.... ആരും കേൾക്കാതെ മരം കേറീ എന്ന് വിളിക്കും... എന്നിട്ട് എന്നെ ചേർത്തുപിടിക്കും..കൊതി തീരും വരെ .... ആ പോരാളി അതിരുകൾ കടന്ന് മുന്നോട്ടു കുതിക്കുമ്പോൾ കവിളിൽ എന്റെ ചുണ്ടുകൾ ചേർത്ത് ദുർബലമായി പ്രതിരോധിക്കും ....
| |
|
| |
| ദേ പുറത്താരോ വന്നിട്ടുണ്ട് ... ഞാൻ നോക്കിയിട്ട് വരാം... എന്ന് പറഞ്ഞ് തെന്നി മാറും....
| |
|
| |
| പതിവിലും നേരത്തെ മോളെ പാടി യുറക്കി ഏട്ടനൊപ്പം അന്ന് ഉറങ്ങാതിരിക്കാം എന്ന് എന്റെ കണ്ണുകൾ പറയാതെ പറയും...
| |
|
| |
| ഏട്ടാ എപ്പോഴാ ഇവിടെ എത്തുക... വല്ലതും കഴിച്ചോ..
| |
|
| |
| ഒരു കുഴപ്പവുമില്ല... മോൾ എന്തിയെ?... അവളെ അച്ഛന്റെയും അമ്മയുടെയും കൂടെ വിട്ടേക്ക് കേട്ടോ....
| |
|
| |
| എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട് ഏട്ടാ.. ചേച്ചി വണ്ടിയുമായി കുറച്ച് കഴിയുമ്പോൾ എത്തും... കൂട്ടിക്കൊണ്ടു പോവാൻ...
| |
|
| |
| ഏട്ടൻ വരുന്ന സമയത്ത് വിളിച്ചാൽ മതി.. അവർ പുറത്തിറങ്ങി നിന്നോളും...
| |
|
| |
| മോളെ കൊഞ്ചിക്കാൻ ഒന്നും നിൽക്കണ്ട കേട്ടോ.... കുറച്ച് ദിവസം അല്ലേ ഉള്ളൂ.. എവിടെയായാലും നമ്മൾ മനസ്സുകൊണ്ട് ഒന്നിച്ച് തന്നെയല്ലേ... മോളെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം..
| |
|
| |
| അച്ഛനും അമ്മയ്ക്കും ഉള്ള മരുന്ന്....
| |
|
| |
| അതൊക്കെ ഞാൻ വാങ്ങി ബാഗിൽ വച്ചിട്ടുണ്ട്... മോനെ കാണാനുള്ള കൊതി മാത്രമാണ് അവർക്കിപ്പോൾ...
| |
|
| |
| നമ്മുടെ മുകളിലത്തെ റൂം റെഡി ആക്കിയിട്ടുണ്ട്.. അവിടെ എല്ലാം കൊണ്ട് വച്ചിട്ടുണ്ട് കേട്ടോ.. താഴത്തെ റൂമിൽ നിന്ന് ഏട്ടന്റെ പുസ്തകങ്ങളൊക്കെ മോളിലേക്ക് മാറ്റിയിട്ടുണ്ട്... മോളിലത്തെ ബാത്ത് റൂമിലെ പണി കഴിഞ്ഞ ദിവസമാതീർന്നേ... ഏട്ടന് വേണ്ടി ആന്ന് പറഞ്ഞപ്പോ അടുത്ത വീട്ടിലെ ശ്രീധരേട്ടനാ ചെയ്തു തന്നേ....
| |
|
| |
| ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു....
| |
|
| |
| നമ്മുടെ മാവ് കായ്ച്ചോടീ....
| |
|
| |
| എന്റെ ചെറിയ സങ്കടത്തിൽ നിന്ന് ഏട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി....
| |
|
| |
| ഉണ്ട് ഏട്ടാ... നാലഞ്ച് മാങ്ങകൾ പാകമായി...
| |
|
| |
| ഞാൻ വന്നിട്ട് വേണം നിന്നെ അതിൽ കേറ്റി അത് പറിക്കാൻ ...
| |
|
| |
| ഏട്ടൻ കുസൃതിയാവാൻ തുടങ്ങി...
| |
|
| |
| ദേ ഞാൻ ഫോൺ വെക്കുവാണേ...
| |
|
| |
| എമിഗ്രേഷനിലേക്ക് പോവ്വാ...... ബോർഡിങ് പാസ് കിട്ടി..
| |
|
| |
| സ്കാനിങ്ങിൽ എനിക്ക് കുഴപ്പമൊന്നുമില്ല... നീ പേടിക്കണ്ട..
| |
|
| |
| ഇനി നാട്ടിൽ എത്തിയിട്ട് വിളിക്കാം.. അച്ഛനോടും അമ്മയോടും പറഞ്ഞേക്ക്....
| |
|
| |
| ........................
| |
|
| |
| അന്ന് ഒരു വേനൽമഴയുടെ കാലത്താണ് ഏട്ടൻ എന്നെ പെണ്ണുകാണാൻ വന്നത്... അത് ഒരു പെണ്ണുകാണൽ എന്ന് പറയാൻ പറ്റില്ല.. ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു കൂടിക്കാഴ്ച...
| |
|
| |
| ഒരു സെവൻസ് മത്സരം കഴിഞ്ഞ് ഏട്ടൻ വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയായിരുന്നു.....
| |
|
| |
| വേനൽ ചൂട് ശമിപ്പിക്കാൻ അപ്രതീക്ഷിതമായി എത്തിയ മഴ... വല്ലാതെ ഇടിവെട്ടുന്നുണ്ടായിരുന്നു... പരിചയമുള്ള വീട് കണ്ടിട്ടാണെന്ന് തോന്നുന്നു ബൈക്ക് എന്റെ വീടിൻറെ മുറ്റത്തേക്ക്...
| |
|
| |
| സാറേ പെട്ടെന്നുള്ള മഴ... അതാ ഓടിക്കയറിയേ...
| |
|
| |
| പുറത്തെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് അകത്തേക്ക് കയറാൻ തുടങ്ങുകയായിരുന്നു അച്ഛൻ...
| |
|
| |
| എവിടെയാ അമ്മ...?
| |
|
| |
| സന്ധ്യാദീപം കൊളുത്താൻ നിലവിളക്ക് തുടയ്ക്കുന്ന തിരക്കിലായിരുന്നു അമ്മ...
| |
|
| |
| അവള് അകത്തുണ്ട് .. മോൻ കേറി വാ..
| |
|
| |
| പൂമുഖത്തെ കസേരയിൽ ഒതുങ്ങുന്ന തിനിടയിൽ ഏട്ടന്റെ കണ്ണുകൾ മുറ്റത്തെ ചെറിയ കിളിച്ചുണ്ടൻ മാവിലേക്ക് നീണ്ടു...
| |
|
| |
| കയ്യിലൊരു മാങ്ങയുമായി മാവിൽ നിന്നും ഊർന്നിറങ്ങുകയായിരുന്നു ഞാൻ.....
| |
|
| |
| പറ്റിയ വലിയ അബദ്ധം അന്നായിരുന്നു എന്ന മുഖഭാവത്തോടെ അന്ന് ഞാൻ മാവിൽ നിന്നും ഇറങ്ങി...
| |
|
| |
| ആഹാ കൊള്ളാല്ലോ.... ഇവൾ കോയമ്പത്തൂരിൽനിന്ന് എപ്പോഴാ വന്നേ...? പഠിത്തം കഴിഞ്ഞോ..?
| |
|
| |
| ഇവൾ ഇപ്പോഴും മരംകേറ്റം നിർത്തിയില്ലേ.... കൗതുകം ഏട്ടന്റെ കണ്ണുകളിൽ അനുരാഗമായ് വിടരുന്നത് ഞാൻ ശ്രദ്ധിച്ചു...
| |
|
| |
| മാങ്ങ എന്ന് കേൾക്കുമ്പോൾ തന്നെ അവൾ ചാടി വരും... എവിടേം വലിഞ്ഞു കയറും... ഒരു ആൺ കൊച്ച് ഇല്ലാത്തതിന്റെ കേടൊക്കെ അവൾ തീർക്കുന്നുണ്ട്...
| |
|
| |
| സന്ധ്യാ ദീപവുമായി മുന്നിലേക്ക് വന്ന അമ്മയുടെ കമൻറ്...
| |
|
| |
| അങ്ങനെ തന്നെ വേണമല്ലോ ചേച്ചീ..
| |
|
| |
| ഇനീ അവളെ കെട്ടിച്ചു വിടുമ്പോഴാ ശ്രദ്ധിക്കേണ്ടത്... ഈ മരം കേറി ഏതെങ്കിലും
| |
|
| |
| ചെറുക്കന്റെ തലേ കേറാതിരുന്നാൽ മതി ...
| |
|
| |
| കുലുങ്ങിചിരിച്ചുകൊണ്ട് ഏട്ടൻ അത് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു..
| |
|
| |
| ഡിഗ്രി കഴിഞ്ഞ് ആലോചനകൾ പലതു വന്നെങ്കിലും ഒടുവിൽ അതെല്ലാം കറങ്ങിത്തിരിഞ്ഞ് അച്ഛൻറെ പഴയ കൂട്ടുകാരന്റെ മകനിലേക്ക്.....
| |
|
| |
| ആലോചന ചൂട് പിടിച്ച് തീരുമാ യപ്പോൾ ആ കിളിച്ചുണ്ടൻ മാവിന്റെ ചുവട്ടിൽ വച്ച് ഏട്ടൻ ഒരു ദിവസം പറഞ്ഞതോർക്കുന്നു......
| |
|
| |
| ടീ മരംകേറീ.... അവസാനം നീ എന്റെ തലേ തന്നെ കേറാൻ പോകുവാ...... നിനക്ക് എന്റെ കാര്യം ഒക്കെ അറിയാമല്ലോ....
| |
|
| |
| അച്ഛനും അമ്മയ്ക്കും ചെറിയൊരു വല്ലായ്ക ഉണ്ട്.... പണി തീരാത്ത ഒരു വീട്ടിലേക്കാണ് ഈ മരം കേറി പെണ്ണ് വരേണ്ടത്. മാത്രോല്ല നിന്റെ അച്ഛന്റെ കൂട്ടുകാരൻറെ മകൻ എന്ന പരിഗണന മാത്രമേ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളൂ... ബാലചന്ദ്രൻ സാറിന്റെ പുന്നാര മോള് കൂടുതലൊന്നും പ്രതീക്ഷിക്കരുത്...
| |
|
| |
| .. ന്നാലും ഒന്നു പറയാം.....
| |
|
| |
| എന്റെ ഈ കൈകൾക്ക് ബലം ഉള്ളടത്തോളം കാലം നിന്നെ ഞാൻ കാത്തോളാം...... സമ്മതമാണോ..?
| |
|
| |
| മരത്തിൽ കയറിയാൽ ഇറങ്ങാം.. പക്ഷേ ഈ കയറ്റത്തിൽ നിന്ന് അങ്ങനെ ഇറങ്ങാൻ പറ്റില്ല കേട്ടോ...
| |
|
| |
| ആലോചിച്ചു നോക്കിയോ....
| |
|
| |
| ഏട്ടൻ ഭൂമിയോളം താഴുകയായിരുന്നു.... കിളിച്ചുണ്ടൻ മാങ്ങയുമായി മാവിൻ കൊമ്പിലിരുന്ന് ഏട്ടൻ ആദ്യമായി കണ്ട എന്നെ ഒന്ന് പിടിച്ചിറക്കാൻ....
| |
|
| |
| പറഞ്ഞു തീരാത്ത വിശേഷങ്ങൾ പോലെ പാതി നിർത്തിയ അന്നത്തെ വാക്കുകളാണ് എനിക്ക് ഈ ഏട്ടൻ മതി എന്ന് തീരുമാനമെടുക്കാൻ കാരണം... ഞാൻ മരത്തിൽ കയറുമ്പോൾ ഒക്കെ അമ്മ പറയാറുണ്ടായിരുന്നു...
| |
|
| |
| ഈശ്വരാ ...ഇവൾ അച്ഛന്റെ പേര് ചീത്തയാക്കും...
| |
|
| |
| ഹൃതിക ബാലചന്ദ്രന്നെ ഇനി മരംകേറി ബാലചന്ദ്രൻ എന്ന് നാട്ടുകാര് വിളിക്കും....
| |
|
| |
| ഒന്നു പോ അമ്മേ... അമ്മയ്ക്ക് പുളിങ്കറീം വേണം .. എന്നാൽ ഞാൻ മരത്തീ കേറാനും പാടില്ല... ഒരു ആൺകുട്ടി കൂടി അവാരുന്നല്ലോ... എൻറെ കൊച്ചു സരസ്വതി കുട്ടി എന്താ വേണ്ടെന്നു വച്ചേ...
| |
|
| |
| ഞാൻ അമ്മയുടെ കവിളിൽ നുള്ളി..
| |
|
| |
| നീ ഒന്നു പോടീ പെണ്ണേ...
| |
|
| |
| മുഖം കുനിച്ച് അമ്മ എന്നെ ചേർത്തുപിടിച്ചു...
| |
|
| |
| ആണായും പെണ്ണായും നീ മതിയല്ലോ...
| |
|
| |
| ഏതായാലും നിന്റെ കുറുമ്പും ചാട്ടവുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു ചെക്കനെയാ അച്ഛൻ കണ്ടു വെച്ചത്... അത് ഉടനെ അങ്ങ് നടത്താം...
| |
|
| |
| എന്റെ സരസ്വതി കൊച്ചിന് എന്നെ പറഞ്ഞുവിടാൻ ധൃതിയായോ...?
| |
|
| |
| നെയിൽ പോളിഷിൽ തിളങ്ങിനിന്ന നീണ്ട ചൂണ്ടുവിരലിൽ അറിയാതെ ഞാൻ കടിച്ചു......
| |
|
| |
| സരസ്വതി കൊച്ച് ഒന്ന് അടങ്ങിയിരി... ആഗ്രഹം വരുമ്പോൾ ഞാൻ പറയാം ട്ടോ...
| |
|
| |
| എന്തായാലും ഈ മാവിലെ മാങ്ങ മുഴുവൻ തിന്നു തീർത്തിട്ടേ ഞാൻ പോവ്വൂ...ട്ടോ...
| |
|
| |
| ഇങ്ങനെയൊരു കൊതിച്ചി പെണ്ണ്...
| |
|
| |
| അമ്മയുടെ സ്നേഹ നൊമ്പരം ഒരു നിമിഷത്തേക്ക് എൻറെ മനസ്സിൽ ലാവണ്യത്തിന്റെ തേൻകുടം നിറച്ചു....
| |
|
| |
| കല്യാണമൊക്കെ പെട്ടെന്നായിരുന്നു... അച്ഛന്റെ കൺവെട്ടത്ത് കാണാൻ പാകത്തിൽ ഹരിയേട്ടന്റെ വീട്ടിലേക്ക്... അമ്മയ്ക്കൊപ്പം അന്ന് യാത്ര പറഞ്ഞത് വീട്ടുമുറ്റത്തെ എന്റെ കിളിച്ചുണ്ടൻ മാവിനോടു മാത്രമായിരുന്നു... എങ്കിലും ഒരു ആശ്വാസം ഉണ്ടായിരുന്നു.. അരികിൽ എത്താൻ അധികം അലയണ്ടല്ലോ എന്ന് ഓർത്ത്...
| |
|
| |
| കല്യാണം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് ഏട്ടൻ ഗൾഫിലേക്ക് പോയത്... അതിനിടയിൽ മീനാക്ഷി ഞങ്ങളുടെ പ്രണയകൂട്ടിൽ പല നിറങ്ങളായി പെയ്തിറങ്ങി... അവളുടെ കുറുമ്പ് കാണുമ്പോൾ ഏട്ടൻ എപ്പോഴും പറയും... നിന്റെ അതേ സ്വഭാവം തന്നെ... ആ മരംകേറ്റം കിട്ടാതിരുന്നാൽ മതിയായിരുന്നു...
| |
|
| |
| ഞാൻ മുഖം വീർപ്പിച്ച് മാറി നിൽക്കുമ്പോൾ കവിളിൽ മുഖം ചേർത്ത് ഏട്ടൻ പറയും.....
| |
|
| |
| അയ്യോ ഇത്ര പെട്ടെന്ന് പിണങ്ങിയോ... ഞാൻ വെറുതേ പറഞ്ഞതല്ലേ മരം കേറീ.. ആ മരംകേറ്റം എനിക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഞാൻ കൂടെ കൂട്ടിയത്...
| |
|
| |
| ചേർത്തുവെച്ച കവിളുകൾക്കൊപ്പം ആ നെഞ്ചിലേക്ക് അടർന്നുവീണാ യിരുന്നു എന്റെ മറുപടി.
| |
|
| |
| അമ്മേ അച്ഛൻ വിളിക്കുന്നു......
| |
|
| |
| പൊന്നൂസ് ഫോണുമായി വന്നു... ഇപ്പോ എയർപോർട്ടിൽ എത്തി.. തെർമൽ സ്കാനിങ് ഒക്കെ നടന്നോണ്ടിരിവാ... . ഇന്ന് വീട്ടിലേക്ക് വരാൻ പറ്റില്ലാന്നാ അറിഞ്ഞേ... കേരള ഗവൺമെന്റിൻറെ തീരുമാനം കേന്ദ്ര ഗവൺമെൻറ് എതിർത്തു പോലും... പതിനാല് ദിവസം കഴിഞ്ഞേ വിടൂ എന്ന്... അച്ഛനെം അമ്മേം ഇന്ന് വിടണ്ട... ഞാൻ പിന്നെ വിളിക്കാം...
| |
|
| |
| നമ്മുടെ നാട്ടിലെ കൊറോണ കെയർ സെൻറർ സെന്റ് മേരിസ് ഹോസ്റ്റൽ ആണെന്നാ അറിഞ്ഞേ... നമ്മുടെ വീടിനു മുന്നിലൂടെ ആണല്ലോ അങ്ങോട്ടേക്ക് പോകുന്നേ.. അവിടെ എത്താറാവുമ്പോ ഞാൻ വിളിക്കാം... അച്ഛനോട് പറഞ്ഞേക്ക്..
| |
|
| |
| കാത്തിരിപ്പ് നീളും എന്നറിഞ്ഞപ്പോൾ
| |
|
| |
| സങ്കടമായി...
| |
|
| |
| ന്നാലും നാട്ടിലെത്തി യെന്നറിഞ്ഞപ്പോൾ ആശ്വാസം..
| |
|
| |
| ശരിയേട്ടാ... ഞങ്ങൾ മുറ്റത്ത് ഉണ്ടാകും... ഏറ്റവും മുകളിലത്തെ പടിയിൽ... എന്റെ ശബ്ദം വാട്സാപ്പിലൂടെ ഒഴുകി....
| |
|
| |
| ...................................................
| |
|
| |
| മീനാക്ഷി കാത്തുനിൽക്കുകയായിരുന്നു...
| |
|
| |
| ഞങ്ങൾക്കു മുമ്പേ അവൾ പടിയിൽ ഇരിപ്പു തുടങ്ങി...
| |
|
| |
| ദാ ഞാൻ എത്തി.. എന്ന മെസ്സേജിന് പിറകേ ഹോണടി കേട്ടതും മീനാക്ഷിയുടെ കാലുകൾ രണ്ടുമൂന്നു പടികൾ മുന്നോട്ട് ഇറങ്ങി.. പതിവില്ലാത്ത ഒരു വിറയൽ കൈകൾക്കോപ്പം എന്റെ പെരുവിരലിലേക്ക്...
| |
|
| |
| മുന്നോട്ടാഞ്ഞ് മീനാക്ഷിയെ അച്ഛൻ തടഞ്ഞു...
| |
|
| |
| പൊന്നൂസേ വേണ്ട... കുറച്ചുദിവസം കഴിഞ്ഞ് അച്ഛനെ വിസ്തരിച്ച് കാണാല്ലോ... ടാറ്റാ കൊടുക്ക്...
| |
|
| |
| മോളൂ ഞാൻ വിളിക്കാം..ഏട്ടന്റെ ചെല്ലക്കുട്ടിയെ ഡ്രൈവറും നോക്കുന്നുണ്ടായിരുന്നു..
| |
|
| |
| അച്ഛാ അമ്മേ... ആ പുറകി നിൽക്കുന്ന ആളെ ഒന്ന് നോക്കിക്കോണേ..
| |
|
| |
| എന്നെ നോക്കി ഏട്ടന്റെ കണ്ണിറുക്കൽ...
| |
|
| |
| ഒരു കൊച്ചു തെന്നലായ് മാറിയ മീനാക്ഷിയുടെ കൈകൾക്കൊപ്പം എന്റെ കണ്ണുകൾ നിറഞ്ഞത് അമ്മ ശ്രദ്ധിച്ചു...
| |
|
| |
| മാസ്ക് മറച്ച ഏട്ടന്റെയും ഡ്രൈവറുടേയും മുഖം സെൻമേരീസ് ഹോസ്റ്റലിലേക്കുള്ള വഴിയേ അധികം വൈകാതെ തെന്നിമാറിയകന്നു.....
| |
|
| |
| ഗൾഫിൽ പോയതിൽ പിന്നാണ് ഏട്ടൻ ജീവിതം പഠിക്കാൻ തുടങ്ങിയത്.. കൊടുത്തു വിടുന്ന അച്ചാറും ചമ്മന്തി പൊടിയും ഒക്കെ തീർന്നു കഴിയുമ്പോൾ വിളിക്കും
| |
|
| |
| ഡീ ഇനി എന്തെങ്കിലും ഉണ്ടാക്കി തുടങ്ങണം.... എത്രയായാലും അതിന്റെ രുചി കിട്ടില്ലല്ലോ...
| |
|
| |
| ഒക്കെ ശരിയാവും ഏട്ടാ..
| |
|
| |
| ദേ നോക്യേ മീനാക്ഷിയുടെ നുണക്കുഴി തെളിഞ്ഞു വരുന്നുണ്ട്...
| |
|
| |
| ഏട്ടനെ പോലെ തന്നെ..
| |
|
| |
| അവളെ ഇപ്പോഴേ മരം കേറ്റം പഠിപ്പിക്കേണ്ടാട്ടോ...
| |
|
| |
| ഏട്ടൻ സങ്കടങ്ങൾക്ക് അവധി കൊടുക്കുന്നത് ഇങ്ങനെയാണ്..
| |
|
| |
| ഒരു വീടെന്ന സ്വപ്നം തളിരിട്ട സമയത്താണ് അച്ഛൻറെ ബൈപാസ് സർജറി... പിന്നെ ഞങ്ങളുടെ സ്വപ്നത്തിന്റെ താക്കോൽ ഗൾഫിലേക്ക് ഏട്ടന്റെ കൂടെ.... ഒരുവർഷത്തെ ഇടവേളകളിൽ മീനാക്ഷിയുടെ കുഞ്ഞിപ്പല്ലുകൾ അവളുടെനഖക്ഷതങ്ങൾക്കൊപ്പം എനിക്ക് കൂട്ടായി.
| |
|
| |
| ബാഗിലേക്ക് വെച്ച അച്ഛന്റെയും അമ്മയുടെയും മരുന്ന് അവരുടെ റൂമിലേക്ക് തിരികെ വെക്കുകയായിരുന്നു ഞാൻ......
| |
|
| |
| ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് തിരിഞ്ഞ് നോക്കിയത്..
| |
|
| |
| മോളെ അവൻ ആണെന്ന് തോന്നുന്നു ..... അച്ഛൻ കൂടെ വന്നു..
| |
|
| |
| ആ ഏട്ടാ അവിടെ എത്തിയോ..?
| |
|
| |
| എത്തി ...എത്തി ...റൂമിൽ കയറി... ഒരു കുഴപ്പവുമില്ല... തോർത്ത്, ടവൽ, സാനിറ്റെസർ, സോപ്പ് എല്ലാം ഉണ്ട്....
| |
|
| |
| നീ ഒഴികെ...
| |
|
| |
| ചേട്ടൻ കുളിച്ചു വിശ്രമിക്ക്.... ഞാൻ രാത്രിയിൽ വിളിക്കാം....
| |
|
| |
| അന്ന് രാത്രി മുതൽ ഞാൻ മീനാക്ഷിയുടെ കുഞ്ഞുടുപ്പുകൾ പരതാൻ തുടങ്ങി.... മാറ്റി വെച്ചതിൽ ഏതെങ്കിലും ഒന്ന് പാകമായത് ഉണ്ടോ എന്ന് നോക്കാൻ...
| |
|
| |
| അന്നുമുതൽ ഹൃതിക ബാലചന്ദ്രന് സ്വപ്നങ്ങളേക്കാൾ ഏറെ പ്രതീക്ഷകളായിരുന്നു കൈമുതൽ.....
| |
|
| |
| മൂന്ന് ഉടുപ്പുകൾ കിട്ടി... അവൾക്ക് പാകമാകുമെന്ന് തോന്നുന്നു...
| |
|
| |
| അല്പം തുന്നൽ വശമുള്ളതുകൊണ്ട് ചെറിയ കേടുപാടുകൾ തീർക്കാം... എല്ലാ കൊല്ലവും അവൾക്ക് പുത്തനുടുപ്പുകളുമായാണ് ഹരിയേട്ടൻ വരാറ്....
| |
|
| |
| റൂമിലെ കൂട്ടുകാരന് കോവിഡ് വന്നപ്പോൾ തന്നെ ഏട്ടൻ പറഞ്ഞിരുന്നു..... കമ്പനി അടച്ചിടാൻ പോവ്വാ..... ജോലിയൊന്നും ഇനി പ്രതീക്ഷിക്കേണ്ട.....
| |
|
| |
| ................................................
| |
|
| |
| മുട്ടിനൊപ്പം ഉണ്ടായിരുന്ന മീനാക്ഷിയുടെ കുഞ്ഞുടുപ്പുകൾ എന്റെ കരവിരുതിൽ നീട്ടിയെടുത്തതിനു ശേഷം രാത്രി ഏട്ടനെ വിളിച്ചു.......
| |
|
| |
| എട്ടാ എങ്ങനെയുണ്ട് ഉറങ്ങാറായോ......
| |
|
| |
| എവിടെ മോൾ ?
| |
|
| |
| നീ എന്തെടുക്കുകയായിരുന്നു ?
| |
|
| |
| അവൾ ഉറങ്ങി... ഞാൻ മോളുടെ കുഞ്ഞുടുപ്പുകൾ ഒക്കെ ഒന്ന് തപ്പിയെടുക്കുകയായിരുന്നു....
| |
|
| |
| ഈ രാത്രിയിലോ എന്തിന്...?
| |
|
| |
| പഴയതുപോലെ ഒന്നുമല്ലല്ലോ ഏട്ടാ കാര്യങ്ങൾ....
| |
|
| |
| അയ്യോ... അവൾക്ക് ഒരു ഉടുപ്പു മേടിച്ചു കൊടുക്കാൻ എനിക്ക് കഴിയാഞ്ഞിട്ടാ....
| |
|
| |
| അതല്ല ഏട്ടാ..... പണ്ടത്തെപ്പോലെ പോലെ അല്പം ചെറുതാകുമ്പോൾ വലിച്ചെറിയുന്ന രീതി വേണ്ടാന്നാ എന്റെ മനസ്സ് പറയുന്നേ..... കുഞ്ഞുങ്ങളും പഠിക്കട്ടെ കരുതലിന്റെ ബാലപാഠങ്ങൾ....
| |
|
| |
| അതൊക്കെ കൊള്ളാം.... മോളോട് പറഞ്ഞേക്ക് ചോക്ലേറ്റ് കൊണ്ടു വന്നിട്ടുണ്ടെന്ന്... രാവിലെ എണീക്കുമ്പോൾ പറയണം..
| |
|
| |
| എന്തോ... പതിനാല് ദിവസം കഴിച്ചീകൂട്ടാൻ പറ്റുമോന്ന് തോന്നുന്നില്ല...... നീ അരികിലായതുകൊണ്ട് അത് പതിനാലുവർഷം പോലെ.......
| |
|
| |
| ഏട്ടൻ അതൊന്നും ആലോചിക്കേണ്ട... ദിവസം ഇതാന്ന് പറയുമ്പോൾ തീരും... ഞാൻ മനസ്സുകൊണ്ട് കൂടെത്തന്നെയുണ്ട്....
| |
|
| |
| ഏട്ടന് ഓർമ്മയുണ്ടോ....
| |
|
| |
| എന്നെ ആദ്യമായി കണ്ടതിൽ പിന്നെ കൃത്യം പതിനാലാം ദിവസം ആയിരുന്നു നമ്മുടെ കല്യാണം.........
| |
|
| |
| ആ പതിനാല് ദിവസം എങ്ങനാ കഴിച്ചുകൂട്ടീന്ന് എനിക്കറിയില്ല.......
| |
|
| |
| ഞാൻ വിരലിൽ എണ്ണം പഠിച്ചത് ആ ദിവസങ്ങളിൽ ആയിരുന്നു......
| |
|
| |
| അതുപോലൊന്നാണെന്ന് കരുതിയാ മതി.....
| |
|
| |
| എന്നാലും എനിക്ക് വീടുപണി പൂർത്തിയാക്കാൻ പറ്റീല്ലല്ലോ പെണ്ണേ......
| |
|
| |
| അതൊന്നും സാരമില്ലേട്ടാ.....
| |
|
| |
| അകലെയായിരിക്കുമ്പോൾ അടുത്തില്ല എന്നായിരുന്നു സങ്കടം..
| |
|
| |
| അടുത്ത് വന്നപ്പോൾ ആവശ്യമില്ലാത്തൊന്നും ചിന്തിച്ചു കൂട്ടണ്ട......
| |
|
| |
| അതൊക്കെ നമുക്ക് ശരിയാക്കാം...
| |
|
| |
| എന്റെ സ്വർണ്ണം ഒന്നും കളഞ്ഞിട്ടില്ലല്ലോ... അതൊക്കെ കൂട്ടി വെച്ചിട്ട് എന്തിനാ...
| |
|
| |
| ഇന്ന് ഏട്ടൻ ശരിക്ക് ഒന്ന് ഉറങ്ങ്...
| |
|
| |
| നാളെ രാവിലെ ഞാൻ വിളിക്കാം..
| |
|
| |
| ...........................................................
| |
|
| |
| ഹരിയേട്ടന്റെ ക്വാറന്റെൻ നാളുകളിൽ ഞങ്ങൾ തിരിച്ചറിവിന്റെ രണ്ടു മുഖങ്ങളായിരുന്നു.... ചില പ്രതീക്ഷകൾക്ക് മേൽ ഒരല്പം കഴിഞ്ഞാൺ..... ചില ക്യാൻവാസുകൾ മാറ്റിവെച്ചു...
| |
|
| |
| ചില മൂടുപടങ്ങൾ എടുത്ത് മാറ്റി..
| |
|
| |
| ആദ്യത്തെ അഞ്ചു ദിവസം ഹരിയേട്ടന് ടെൻഷനായിരുന്നു... ഒത്തിരി സംശയങ്ങൾ... ആശങ്കകൾ..... പ്രതീക്ഷകൾക്ക് മേൽ വന്ന കരിമ്പടം വകഞ്ഞു മാറ്റാൻ ഹരിയേട്ടൻ ഒത്തിരി പ്രയാസപ്പെടുന്നുണ്ടെന്നു തോന്നി.....
| |
|
| |
| അരികെയുണ്ടെന്ന തോന്നലാ യപ്പോൾ പറഞ്ഞു...
| |
|
| |
| ഹൃതികയ്ക്കും മീനാക്ഷിക്കും അപ്പുറമുള്ള ഒരു ലോകം ഏട്ടന് എന്തിനാ? ഞങ്ങളില്ലേ കൂടെ... അഞ്ചുദിവസത്തെ കനലുകൾ ഈ മറുപടിയിൽ അലിഞ്ഞമർന്നു.....
| |
|
| |
| വീടിനു പിറകിലെ വയലും, അതിരു തീർക്കുന്ന ശീമക്കൊന്നയും, തൊടിയിലെ പച്ചക്കറിയും, അമ്മയുടെ അച്ചാർ ഭരണികളും, മുറ്റത്തു നട്ടുവളർത്തിയ കിളിച്ചുണ്ടൻ മാവും, മീനാക്ഷിയുടെ കൈയ്യിലെ കുപ്പിവളകളും,അച്ഛൻറെ ആദ്യ പെൻഷൻ കൊണ്ട് അവൾക്കു വാങ്ങിയ ജിമിക്കി കമ്മലുമൊക്കെ ഞങ്ങളുടെ പിന്നീടുള്ള ദിവസങ്ങളിലെ കൊച്ചു വർത്തമാനങ്ങളിൽ ഇടംപിടിച്ചു...
| |
|
| |
| .....................................................
| |
|
| |
| നാളെ ഹരിയേട്ടൻ വരും.... മീനാക്ഷിയുടെ സ്വപ്നങ്ങൾ നിറയെ ചോക്കളേറ്റ് ആണ്... അമ്മ അടുക്കളയിൽ തിരക്കിലാണ്... ഹരിയേട്ടന് ഏറ്റവും ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയ്ക്ക് അമ്മയുടെ അടുക്കള ഒരുങ്ങിക്കഴിഞ്ഞു....
| |
|
| |
| ...................................
| |
|
| |
| അമ്മേ അച്ഛനെത്തി... മീനാക്ഷി തുള്ളിച്ചാടുകയാണ്..
| |
|
| |
| ഹാൻഡ്ബാഗിൽ നിന്ന് എടുത്തു കൊടുത്ത ചോക്കലേറ്റുമായി അവൾ സ്ഥലം കാലിയാക്കി......
| |
|
| |
| മോളെ അവന് ഭക്ഷണം എടുത്തു കൊടുക്ക്... ക്ഷീണം ഉണ്ടാവും..
| |
|
| |
| അടുത്ത രുചിക്കൂട്ടുകളുമായി അമ്മ
| |
|
| |
| അടുക്കളയിലേക്ക് കയറി ...
| |
|
| |
| അവനിപ്പോ എത്തി... ഇല്ല കുഴപ്പമൊന്നുമില്ല.. ടെസ്റ്റ് നെഗറ്റീവ് ആരുന്നു... അറിഞ്ഞുകാണുമല്ലോ.
| |
|
| |
| ശരി .. അവനോട് പറയാം...
| |
|
| |
| അച്ചൻ ഫോണുമായി മുറ്റത്തേക്കിറങ്ങി...
| |
|
| |
| ലഗേജ് വെച്ച് തിരിഞ്ഞു നിന്ന് ഹരിയേട്ടന്റെ കവിളുകൾ കൈകുമ്പിളിൽ കോരിയെടുക്കും മുൻപേ എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ആ കൈകൾക്ക് പതിവിലുമധികം കരുത്തുള്ളതായി എനിക്ക് തോന്നി
| |
|
| |
| '''<big>ജിജോ ജേക്കബ്</big>'''
| |
|
| |
| '''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
| |
|
| |
|
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| '''<big>ചിലുമ്പിപ്പുളി.....(കഥ )</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| മഞ്ഞുവീണ തണുപ്പുള്ള വഴികളിൽ നടക്കുവാനൊരു സുഖമുണ്ട്.. തനിച്ചാകുമ്പോൾ പ്രത്യേകിച്ചും..... അരികിലേക്ക് ചാഞ്ഞുനിൽക്കുന്ന ഇലകളിൽ തൊട്ട് അതിലെ നനവുകളിൽ കൈവിരലുകൾ കൊണ്ട് ഉമ്മവെച്ച് കിളികളോടും കിന്നാരം പറഞ്ഞ് അറിഞ്ഞ വഴികളിലെ കേൾക്കാതിരുന്ന ശബ്ദങ്ങൾ കേട്ട് .... വീടിന് മുന്നിലെ വയൽവരമ്പിലൂടെ ചെറിയൊരു ചാറ്റൽ മഴയിൽ നടന്നു തീർക്കാൻ ഒത്തിരി ഇഷ്ടം....
| |
|
| |
| ചില സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചും, ചിലതിനെ താലോലിച്ചും,......
| |
|
| |
| അങ്ങനെയങ്ങനെ വെയിൽ വീഴും വരെ... ഉരുകിയകലുന്ന ഹിമകണങ്ങൾക്ക് യാത്രാമൊഴി നൽകി....
| |
|
| |
| എന്താണെന്നറിയില്ല പ്രതീക്ഷകൾ മാത്രം കൊണ്ടുവരുന്ന കാത്തിരിപ്പിന്റെ സുഖത്തിലാണ് അയാളിന്ന്...... ചിലുമ്പി പുളി എന്ന് അയാൾ ചെല്ലപേരിട്ടു വിളിക്കുന്ന അയാളുടെ പഴയ കുപ്പിവളയെ കാത്ത്.....
| |
|
| |
| പണ്ട് ചിലുമ്പിപ്പുളി തണലൊരുക്കി വളകിലുക്കം കേൾപ്പിച്ച ഒരാളെ കാത്ത്....
| |
|
| |
| .. അയാൾ കണ്ണൻ.. വളർച്ചകളിൽ എല്ലാം കാലം മാത്രം സാക്ഷിയാകാൻ കൊതിച്ചൊരാൾ.. കടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം കൊതിക്കുന്നൊരാൾ... പഴയ വളകിലുക്കത്തിനൊപ്പം
| |
|
| |
| അയാൾക്കേറെ ഇഷ്ടപ്പെട്ട മഴയുടെ വരവ് കൂടി കാത്തിരിക്കുകയാണ്..
| |
|
| |
| നേർത്ത നൂലിഴകളിൽ തുടങ്ങി ഇഴപിരിയാത്ത കെട്ടുപാടുകളിലേക്കുള്ള നീർത്തുള്ളികളുടെ നനവ്... എല്ലാ മഴക്കാലത്തും പോലെ സ്വപ്നങ്ങളേക്കാൾ പ്രതീക്ഷകൾക്ക് കനം വെക്കുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്....
| |
|
| |
| ...
| |
|
| |
| കുറച്ച് ദിവസങ്ങളായി വേനൽമഴയുടെ നൃത്തച്ചുവടുകൾ കണ്ടുതുടങ്ങിയിരിക്കുന്നു... ചിലപ്പോൾ പേടിപ്പിച്ചും അകറ്റിയും നീർത്തുള്ളികളെകൊണ്ട് കൊതിപ്പിച്ചും രസിക്കുകയാണ് പ്രകൃതി...... കാലങ്ങളേറെ കഴിഞ്ഞുവെങ്കിലും മഴയുടെ നനവിലേക്ക് ഇറങ്ങാൻ അയാൾ ഇന്നും ചെറുപ്പമാണ്... കാൽ ചുവടുകൾ ഉറച്ച കാലം മുതൽ മാനത്തെ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ മഴ നനയാൻ കൊതിച്ച് അയാൾ പുറത്തേക്കിറങ്ങും... അന്നും ഇന്നും മഴയിൽ തനിച്ച് കൂടൊരുക്കുന്ന തായിരുന്നു അയാളുടെ ഇഷ്ടങ്ങളിൽ ആദ്യത്തത്....
| |
|
| |
| അമ്മയുടെ കരുതലോടെയുള്ള പിൻവിളി ഒന്നും അവന്റെ കുസൃതികളെ തടസ്സപ്പെടുത്തിയില്ല... മഴയെന്നും അവന് ഹരമായിരുന്നു.... പാടത്തും തൊടിയിലും മണ്ണിന്റെ നനവും കുളിരുകോരുന്ന കാറ്റുമൊക്കെ മറ്റുള്ളവരേക്കാൾ അവനെ ഒരു കാതം മുന്നോട്ടു കൊണ്ടുപോയി.....
| |
|
| |
| മഴയെത്തും മുമ്പേയുള്ള തണലിനൊപ്പം കണ്ണന്റെ കൂടെ കൂട്ടുകാർ ഉണ്ടാവും...... എണ്ണം കുറവായിരുന്നെങ്കിലും.......
| |
|
| |
| അവർക്കൊപ്പം പാടവരമ്പിലെ ചെളിയിലൂടെയുള്ള നടത്തത്തിന് കനം വെക്കുമ്പോൾ തെന്നി വീണുപോകാതിരിക്കാൻ അവന്റെ വലംകയ്യിൽ ഒരു കുപ്പി വള കിലുക്കം ചേർന്ന് നിന്നിരുന്നു...
| |
|
| |
| കണ്ണനും അതുതന്നെയായിരുന്നു ഇഷ്ടം... പല നിറങ്ങളിലുള്ള കുപ്പിവളകൾ... നിറങ്ങളേക്കാൾ അവനെ ആകർഷിച്ചത്.. അവയുടെ കിലുക്കം ആയിരുന്നു.. ഞാൻ അരികിൽ ഉണ്ട് എന്ന് അവനെ ഓർമ്മിപ്പിക്കുന്നതുപോലെ..
| |
|
| |
| കൂടെ നടന്ന് കൂടൊരുക്കി കളിച്ചിരുന്ന ആ കാലത്തിൽ ഒക്കെ ഒരു നിഴൽപോലെ ആ കുപ്പിവളകൾ കൂട്ടിനുണ്ടായിരുന്നു... കൂടെ ചിരിക്കാനും കൂടെ കരയാനുമൊക്കെ ചേർന്നിരുന്നു ആ കുപ്പിവളകൾ... കാലം അവളെ പെണ്ണെന്ന് വിളിച്ച ആദ്യ ആഴ്ചയിൽ മാത്രമേ അകന്നിരിക്കാൻ അവളും കൊതിച്ചുള്ളൂ....
| |
|
| |
| അടുത്തടുത്ത വീടുകളിലെ മുതിർന്നവരുടെ കിന്നാരം പറച്ചിലുകളിൽ കണ്ണും നട്ട് അവനോടൊപ്പം ആ ബാല്യകാലസഖിയുടെ കുപ്പിവളകളും കിലുങ്ങി....
| |
|
| |
| കളിക്കാൻ പോകുന്നത് ഒക്കെ കൊള്ളാം ... കൂടെയുണ്ടാവണം കേട്ടോ..... അവളുടെ അമ്മയുടെ കരുതൽ...
| |
|
| |
| ആ ശബ്ദത്തിനേക്കാൾ ഒരുകാതം മുമ്പേ അവൻറെ കണ്ണുകൾ അവൾക്കുവേണ്ടി കൂടൊരുക്കി കഴിഞ്ഞിരുന്നു........
| |
|
| |
| സ്കൂളിൽ പോകുമ്പോൾ
| |
|
| |
| കൂട്ടുകാർ കൊത്തിക്കൊണ്ട് പോകുന്നതിനു മുന്നേ ഓർമ്മപ്പെടുത്താനായി വഴിയരികിൽ കല്ലും ഇലയും അടയാളമായി വെച്ചതും അതിന് കാവൽ നിന്നതും അവന്റെ കരുതലിന് ചെറിയൊരു സാക്ഷ്യം മാത്രമായിരുന്നു...
| |
|
| |
| പെറ്റിക്കോട്ടിന്റെ ചെറുപ്പത്തിൽ നിന്ന് പാവാടയിലേക്കുള്ള വളർച്ചയിൽ ആ നാല് കണ്ണുകളുടെ തിളക്കം നിറഭേദങ്ങളുടെ കൊട്ടാരങ്ങൾ പണിതു.....
| |
|
| |
| കിലുങ്ങിയിരുന്ന കുപ്പിവളകൾ ഒറ്റ വളയിലേക്ക് ഒതുങ്ങി.... വളകളുടെ കിലുക്കം നുണക്കുഴി നിറഞ്ഞ കവിളിന്റെ ചുവപ്പിലേക്ക് മാറി... ചുണ്ടുകളിൽ കവിത വിരിഞ്ഞു.... അവരുടെ വീടുകൾ അടുത്ത് ആയിരുന്നതുകൊണ്ട് അമ്മ വഴി അവളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ അവന്റെ അരികിലേക്ക് ഓടിയെത്തിയിരുന്നു....
| |
|
| |
| അവൾക്ക് ഏറ്റവും ഇഷ്ടം ചിലുമ്പി പുളിയോടായിരുന്നു.... വീട്ടിലെ പെറ്റി ക്കോട്ടുകാരിയിൽ നിന്ന് സ്കൂൾ കാലത്തെ പാവാടക്കാരിയിലേക്ക് അവൾ ഓടിയെത്തിയെങ്കിലും ചിലുമ്പിപ്പുളിയോടുള്ള താല്പര്യം മാത്രം അവളുടെ കവിളിലെ നുണക്കുഴി പോലെ തെളിഞ്ഞുനിന്നു..
| |
|
| |
| അവർ ഒന്നിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്... ഇണക്കത്തെക്കാൾ പിണക്കത്തിന് ആയിരുന്നു കൂടുതൽ സൗന്ദര്യം... കാരണം ആ പിണക്കം എളുപ്പം തീർക്കാൻ അടുത്തുള്ള ഗോവിന്ദേട്ടന്റെ പറമ്പിലെ ചിലുമ്പി പുളി മരത്തിലെ മുകളിലത്തെ ചില്ലയിൽ നിന്ന് കൈനിറയെ ചിലുമ്പിപ്പുളി പറിച്ചെടുത്തു കൊടുത്താൽ മതിയായിരുന്നു.....
| |
|
| |
| ഗോവിന്ദേട്ടന്റെ പറമ്പിൽ ധാരാളം ചിലുമ്പിപ്പുളി ഉണ്ടായിരുന്നു.. മൂന്ന് മരങ്ങൾ നിറയെ എല്ലാവർഷവും ചിലുമ്പിയ്ക്ക കായ്ക്കുമായിരുന്നു... കായ്ക്കുന്നതിനു മുന്നോടിയായി പൂക്കൾ വിരിയുമ്പോൾ തന്നെ അവൾ സ്വപ്നങ്ങൾ നെയ്ത് തുടങ്ങും... ചിലിമ്പി പുളി യുടെ ഓരോ ദിവസത്തെ വളർച്ചയിലും അവളുടെ പാതി വിടർന്ന കണ്ണുകളും മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകളും അവന്റെ ഹൃദയത്തിൽ ഒരു കൊച്ചു വസന്തം തീർത്തു..
| |
|
| |
| .. പണ്ടൊരിക്കൽ അവന്റെ ആ മൂന്നാം ക്ലാസുകാരി ചിലുമ്പിപ്പുളിമരത്തിൽ അവനു മുന്നേ ഓടിക്കയറിയതും താഴെ വീണ ആ പെറ്റിക്കോട്ടുകാരിയുടെ കാൽമുട്ടിനു താഴെ മുറിവുണ്ടായതും ഇന്നും അവന്റെ ഓർമ്മകളിലുണ്ട്. അരികിലെ തൊടിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പച്ച തിരുമ്മി മുറിവിൽ വച്ച് വീട്ടിൽ കൊണ്ടാക്കുമ്പോൾ അവളുടെ അമ്മ പറഞ്ഞത് ഓർമ്മയുണ്ട്...
| |
|
| |
| രണ്ടുപേരുടെയും കളി ഇത്തിരി കൂടുന്നുണ്ട് കേട്ടോ....
| |
|
| |
| കാലങ്ങൾക്കിപ്പുറം ആ മുറിവിനെ ചുരിദാറിന്റെ കാലുകൾ മറച്ചു വെങ്കിലും ആ മുറിവിന്റെ പാടിനെ അവന്റെ ഹൃദയം തലോടിക്കൊണ്ടിരുന്നു......
| |
|
| |
| എനിക്കു മുന്നേ അവളുടെ ഹൃദയത്തിൽ സ്വപ്ന കൂടുകൾ ഒരുങ്ങി...
| |
|
| |
| മണ്ണപ്പം ചുടാനും ചെല്ല വീടുണ്ടാക്കാനും അവൻ ഏറെ മുന്നിലായിരുന്നു... പക്ഷേ കാലത്തിനൊപ്പം അവൾ ചാലിച്ച നിറങ്ങൾ അവനൊരുക്കിയ ക്യാൻവാസിലെക്കാൾ വർണ്ണങ്ങൾ കൊണ്ട് നിറഞ്ഞു... ... എങ്കിലും എന്നും അവന്റെ കണ്ണുകൾക്കൊപ്പം അവളുടെ ഹൃദയതാളം അകമ്പടിയായുണ്ടായിരുന്നു.....
| |
|
| |
| പെറ്റിക്കോട്ടുകാരിയുടെ മുറിവിലെ തലോടൽ പിന്നീട് കാലം കൊതിപ്പിച്ച അവന്റെ നിശ്വാസമായി അവളുടെ പിൻകഴുത്തിലമർന്നപ്പോഴും സാക്ഷിയായി ആ ചിലുമ്പിപ്പുളി കണ്ണടച്ചു....
| |
|
| |
| ഇടതൂർന്ന മുടിയിഴകളിലേക്കും നൃത്തം വെക്കുന്ന കൺപീലികളിലേക്കും അവൾ വേഗം ഓടിയെത്തി... ചേർത്തു നിർത്താൻ പാകത്തിൽ അവന്റെ തോളിനും കനം വെച്ചു...
| |
|
| |
| ഡാ എണീക്കെടാ... എത്രനേരമായി കിടന്നുറങ്ങുന്നു.. ഗോവിന്ദേട്ടൻ നിന്നെ വിളിക്കുന്നുണ്ട്.. വേഗം വാ..
| |
|
| |
| അമ്മയാണ്...
| |
|
| |
| കണ്ണ് തിരുമ്മി പുറത്തേക്കിറങ്ങി.. ഗോവിന്ദേട്ടൻ മുറ്റത്ത് നിൽപ്പുണ്ട് .. കയ്യിൽ ചെറിയൊരു സഞ്ചി.. അതിൽ എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ട്...
| |
|
| |
| ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ... എന്താ ഈ സഞ്ചിയില്...
| |
|
| |
| പണ്ട് ഞാൻ ഇങ്ങോട്ട് വരാതെ തന്നെ
| |
|
| |
| ഇതൊക്കെ ഇവിടെ എത്തുമാ യിരുന്നല്ലോ... ചിലുമ്പിപ്പുളി യ്ക്കൊപ്പം.....
| |
|
| |
| അങ്ങനെ പറഞ്ഞ് ചിരിച്ചുകൊണ്ട് സഞ്ചിയിൽ നിന്നും രണ്ടു മുറി ചക്കപ്പഴവും കുറച്ചു ചീരയും ഗോവിന്ദേട്ടൻ തിണ്ണയിലേക്ക് എടുത്തു വെച്ചു......
| |
|
| |
| ഡാ കണ്ണാ ... ചിലുമ്പിപ്പുളി ഈ വർഷവും കായ്ച്ചിട്ടുണ്ട്... നിനക്ക് ഇപ്പോൾ അതൊന്നും വേണ്ടേ...
| |
|
| |
| അവൻ വലുതായില്ലേ ഗോവിന്ദേട്ടാ ... പിന്നെ.... ചിലുമ്പിപ്പുളി പറിച്ചു കൊടുക്കാൻ ഉള്ള ആളും ഇവിടെയില്ലല്ലോ...
| |
|
| |
| അമ്മ എന്തൊക്കെയോ അർത്ഥം വെച്ച് പറഞ്ഞു.....
| |
|
| |
| തല ചൊറിഞ്ഞു കുനിഞ്ഞു നിന്ന കണ്ണനോട് ഗോവിന്ദേട്ടൻ പറഞ്ഞു..
| |
|
| |
| ഓ അത് ഞാൻ മറന്നു.. നിന്റെ ചിലുമ്പിപ്പുളി എപ്പോഴാ വരുന്നത്..
| |
|
| |
| അവൾക്ക് ഇപ്പോ വിദേശത്തല്ലേ ? ജോലി ?...
| |
|
| |
| അതേ.....
| |
|
| |
| ഈയാഴ്ച വരാൻ ഇരുന്നതാ.... എല്ലാം മാറി മറിഞ്ഞില്ലേ.... നാടുമുഴുവൻ ഒരു വല്ലാത്ത അസുഖായിപോയില്ലേ....
| |
|
| |
| അമ്മയുടെ തേങ്ങലുകൾ പുറത്തേക്ക്......
| |
|
| |
| ഈ വരവിൽ കല്യാണം നടത്താനി രുന്നതാ.... ഇവന്റെ അച്ഛൻ പോയതിൽ പിന്നെ എന്റെ തലയിലായില്ലേ എല്ലാം... ഓനാണെങ്കി ഉത്തരവാദിത്വം ഒട്ടുമില്ല......ബേംഗ്ലൂരൊക്കെ പോയി കിടന്ന് ഒരു പതിനായിരമൊക്കെ കിട്ടീട്ടെന്താ കാര്യം......
| |
|
| |
| കണ്ണന്റെ പഠിത്തമൊക്കെ കഴിഞ്ഞില്ലേ.... ഗോവിന്ദേട്ടന്റെ ചോദ്യം പ്രതീക്ഷിച്ചു തന്നെ അമ്മ കണ്ണനെ നോക്കി ചിരിച്ചു...
| |
|
| |
| ആ....ബീ ടെക് ഒക്കെ കഴിഞ്ഞു.... പക്ഷേ ഇന്നത്തെ കാലത്ത് അതുകൊണെന്താ കാര്യം.... ഒരു കൂലിപ്പണിക്കാരൻ പോലും അതിലും സമ്പാദിക്കും ...... കാലത്തിന്റെ പോക്കേ......
| |
|
| |
| ആ മോൾക്ക് ഇവനെ ജീവനാ.... അതുകൊണ്ട് അങ്ങ് നടത്തി കൊടുക്കാമെന്ന് കരുതി....
| |
|
| |
| അത് നല്ല കാര്യമല്ലേ സരോജിനീ... അവരുടെ ആഗ്രഹമല്ലേ നമ്മുടെ സന്തോഷം .......
| |
|
| |
| ഗോവിന്ദേട്ടൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു....
| |
|
| |
| അച്ഛൻ ഉണ്ടായിരുന്നപ്പോൾ സൊറ പറയാൻ എന്നും ഗോവിന്ദേട്ടൻ ഇവിടെ വരുമായിരുന്നു... കാലം അച്ഛനെ നേരത്തെ കൊണ്ടുപോയപ്പോൾ കുറച്ചകലെ ചിലുമ്പിപ്പുളി ചുവട്ടിൽ വല്ലപ്പോഴും മാത്രം ഗോവിന്ദേട്ടനെ കാണുമായിരുന്നു ....
| |
|
| |
| അമ്മ സുഖമായിരിക്കുന്നോടാ.... എന്നോടുള്ള സൊറ പറച്ചിലിൽ ഈ ചോദ്യം എപ്പോഴുമുണ്ടായിരുന്നു.......
| |
|
| |
| കുറെ കാലത്തിനു ശേഷമാണ് വീട്ടിലേക്ക് ഗോവിന്ദേട്ടൻ കടന്നുവന്നത്.......
| |
|
| |
| ഈ കൊറോണ കാലത്ത് പഴയ കൂട്ടുകാരന്റെ
| |
|
| |
| വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അറിയാൻ....
| |
|
| |
| അവൾ വിളിക്കാറുണ്ടോ മോനേ... എൻറെ മറുപടി ഒരു ചെറിയ ചിരിയിൽ ഒതുങ്ങിയപ്പോൾ അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.....
| |
|
| |
| മോൾടെ അമ്മ വിശേഷങ്ങളൊക്കെ പറയാറുണ്ട്... അവർ അച്ഛനും അമ്മയും വിഷമത്തിലാ......
| |
|
| |
| അസുഖം വല്ലാണ്ട് കൂടി വരികയല്ലേ ആ നാട്ടിൽ ..... മോൾക്ക് ജോലി ചെയ്യാതിരിക്കാൻ പറ്റ്വോ... നേഴ്സാ യി പോയില്ലേ .......
| |
|
| |
| എങ്ങനെയെങ്കിലും ഒന്നു വന്ന് കിട്ടിയാൽ മതീന്നാ ഇവിടെല്ലാർക്കും...
| |
|
| |
| എല്ലാം ശരിയാകും സരോജിനീ.... നീ കണ്ണനെ വീട്ടിലേക്ക് വിട്..... കുറച്ച് പച്ചക്കറിയും ചേനയും ചേമ്പും ഒക്കെ എടുത്തു വച്ചിട്ടുണ്ട്...
| |
|
| |
| പഴയ കണ്ണന്റെ വഴികളിലൂടെ ഗോവിന്ദേട്ടനൊപ്പം .......
| |
|
| |
| .
| |
|
| |
| പണ്ടത്തെ ചിലുമ്പിപ്പുളി മരം ഏറെ വലുതായിരിക്കുന്നു ... ശിഖങ്ങൾക്ക് വണ്ണം വെച്ചു... ഇലകൾ ഇടതൂർന്ന് വളർന്നുനിൽക്കുന്നു... നിറഞ്ഞ് കായ്ച്ചിട്ടുണ്ട്...കണ്ണന്റെ പഴയ ചിലുമ്പിപ്പുളി പെണ്ണ് തെന്നിവീണ ശിഖരം ഒടിഞ്ഞു വീണിരിക്കുന്നു.........
| |
|
| |
| ഇന്നലെ രാത്രിയിൽ ഒടിഞ്ഞതാ... കാറ്റൊന്നുമില്ലാരുന്നു...
| |
|
| |
| നീ കുറെ നാളായില്ലേ ഇവിടെ വന്നിട്ട്... പഠിക്കാൻ പോയതിൽ പിന്നെ ഈ വഴിയൊക്കെ മറന്നു കാണും അല്ലേ....... ഗോവിന്ദേട്ടൻ ഓർമ്മകൾക്ക് പിറകെയാണ്....
| |
|
| |
| അതിനൊപ്പം തന്നെ കണ്ണനും.... പണ്ട് സ്വാതന്ത്ര്യത്തോടെ ഓടി നടന്നിരുന്ന പറമ്പല്ല.... ചുറ്റുമതിൽ വന്നിരിക്കുന്നു... കണ്ണന്റെ പഠനകാലത്ത് വന്ന മാറ്റം...ഒരു കർഷകൻ ആയതുകൊണ്ട് ഫലവൃക്ഷങ്ങങ്ങളൊന്നും ഗോവിന്ദേട്ടൻ മുറിച്ച് മാറ്റിയിട്ടില്ല....
| |
|
| |
| പഴയ വഴികൾക്കും മാറ്റങ്ങൾ വന്നിരിക്കുന്നു...
| |
|
| |
| പറമ്പിലെ നടുവിലുള്ള ചിലുമ്പിപ്പുളി മരത്തിന് അടുത്തെത്തിയപ്പോൾ കണ്ണന്റെ മൊബൈൽ ചിണുങ്ങി...
| |
|
| |
| .... ചിലുമ്പിപ്പുളി എന്ന പേരിൽ സേവ് ചെയ്തിരുന്ന പേരിൽനിന്ന് വാട്സപ്പ്... ....
| |
|
| |
| രണ്ട് ഫോട്ടോയും കുറച്ചു വരികളും...
| |
|
| |
| കണ്ണാ ... ഹാപ്പി ബർത്ത് ഡേ ...
| |
|
| |
| ഈ ദിവസമൊക്കെ നീ മറന്നോ .... ?
| |
|
| |
| കുഞ്ഞുനാളിൽ നിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ ഞാൻ ചിലുമ്പി പ്പുളി മരത്തിൽ കയറിയ ദിവസം അല്ലേ ഇന്ന്........
| |
|
| |
| നീ മറന്നാലും എനിക്കു മറക്കാൻ കഴിയോ....
| |
|
| |
| .ആ കൊമ്പ് ഇപ്പോഴുമുണ്ടോടാ... ഒത്തിരി വർഷം ആയില്ലേ...
| |
|
| |
| കണ്ണാ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു...
| |
|
| |
| ആ ചിലുമ്പിപ്പുളിയുടെ ചുവട്ടിൽ നീ നിൽക്കുന്നു.... എങ്ങനെയാണെന്നറിയില്ല നിന്റെ മുകളിലേക്ക് ആ പഴയ കമ്പ് ഒടിഞ്ഞു വീഴുന്നു... ഒരു ചെറിയ കാറ്റ് പോലുമില്ലാതെ.... നിനക്ക് എന്തോ പറ്റിയെന്നോർത്ത് ഞാൻ ഞെട്ടിയുണർന്നു കരഞ്ഞു... ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ഓടിവന്ന് എന്റെ കൈ പിടിച്ചപ്പോഴാണ് എന്റെ കരച്ചില് നിന്നത്... ആകെ നാണക്കേടായി..
| |
|
| |
| നാട്ടില് മഴ തുടങ്ങിയോ ?നിങ്ങളെയൊക്കെ കാണാൻ ഒത്തിരി കൊതിയായി... നിന്റെ അമ്മ കൊടുത്തുവിട്ട ചിലുമ്പി പുളി അച്ചാർ തീരാറായി... നിനക്ക് സമയം കിട്ടുമ്പോൾ ഗോവിന്ദേട്ടന്റെ വീട്ടിൽ പോകണം... നമ്മുടെ പഴയ ചിലുമ്പി പ്പുളി മരത്തിൽ നിന്ന് കുറച്ചു പുളി പറിക്കണം.... അമ്മയുടെ കയ്യിൽ കൊടുത്താൽ മതി ... അച്ചാർ ഇട്ട് വെച്ചോളും.... ഞാൻ വരുമ്പോഴേക്കും അത് പാകമാകും...
| |
|
| |
| എനിക്ക് രണ്ടുദിവസമായി ചെറിയൊരു ജലദോഷം ഉണ്ട്... ഒരു പനിക്കോളും...
| |
|
| |
| കുറച്ചു ദിവസത്തേക്ക് ഞാൻ ഇവിടെ അഡ്മിറ്റ് ആണ് കേട്ടോ.... നീ വിഷമിക്കുകയൊന്നും വേണ്ട... പ്രശ്നമൊന്നുമില്ല.... വിളിക്കാൻ പറ്റില്ലെങ്കിൽ ഞാൻ മെസ്സേജ് അയക്കാം കേട്ടോ...
| |
|
| |
| ഇന്നലെ രാത്രിയിൽ നീയും നമ്മുടെ ചിലുമ്പിപ്പുളിയുമൊക്കെ എന്റെ കൂട്ടിനുണ്ടായിരുന്നു...
| |
|
| |
| .........…............................
| |
|
| |
| കണ്ണാ നീ എന്താ അവിടെ നിന്ന് കളഞ്ഞത്...?
| |
|
| |
| ഇങ്ങു വാ... തിരിഞ്ഞുനിന്ന് ഗോവിന്ദേട്ടൻ ചോദിച്ചു...
| |
|
| |
| ഇപ്പോ പഴയതുപോലെ കൃഷി ഒന്നുമില്ലെടാ കുട്ടാ.... എന്നാലും ചിലിമ്പി മരങ്ങളൊന്നും ഞാൻ കളഞ്ഞില്ലാട്ടോ..... മൂന്നെണ്ണവും ഇപ്പോഴും കായ്ക്കുന്നുണ്ട്.... ഈ വലിയ ചിലുമ്പി ഈ വർഷം മുറിച്ച് കളയണം... വഴിയിലേക്ക് ചാഞ്ഞ് നിൽക്കുകയല്ലേ...
| |
|
| |
| കാർ വീട്ടിലേക്ക് കൊണ്ടുവരാൻ വഴിക്ക് വീതിയില്ലാന്ന് മൂത്തമകൻ കഴിഞ്ഞവർഷം പരാതി പറഞ്ഞതാ..... അതുകൊണ്ടാ.....
| |
|
| |
| ഇന്നലെ രാത്രിയിൽ പൊട്ടിവീണതാ ഈ കമ്പ്...
| |
|
| |
| കണ്ണന്റെ പാവാടക്കാരിയെ വീഴിച്ച കമ്പിനെക്കുറിച്ചാണ് ഗോവിന്ദേട്ടൻ പറയുന്നത്....
| |
|
| |
| അവളുടെ മുട്ടിന് കീഴെ പൊടിഞ്ഞ പഴയൊരു മുറിവിന്റെ നീറ്റലിലേക്ക് അവന്റെ ഓർമ്മകൾ ചാഞ്ഞു...
| |
|
| |
| ... എനിക്ക് വയ്യാണ്ടായില്ലേ... മക്കള് രണ്ടുപേരും പുറത്തല്ലേ.. മാത്രോല്ല.. നിന്റെ തലമുറയ്ക്കൊക്കെ എവിടാ കൃഷിയിൽ താല്പര്യം....
| |
|
| |
| പഴയ ഓർമ്മ കൂട്ടിന് വന്നോ... ഗോവിന്ദേട്ടൻ ചിരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു..........
| |
|
| |
| ചേനയും ചേമ്പും പച്ചക്കറികളുമൊക്കെ ഒരു സഞ്ചിയിലാക്കി ഗോവിന്ദേട്ടൻ കയ്യിലേക്ക് തന്നു.... തിരിച്ചിറങ്ങി നടന്നപ്പോൾ അതിലേക്ക് കുറേ ചിലുമ്പിപ്പുളിയും ചേർത്തുവെച്ച് വീട്ടിലേക്ക് നടന്നു.....
| |
|
| |
| ചെറിയ ചാറ്റൽ മഴയുണ്ട്... മുറ്റത്തെത്തിയപ്പോൾ കണ്ണനെ കാത്തെന്ന പോലെ അവളുടെ അച്ഛനുമമ്മയും മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു...
| |
|
| |
| അവർ രണ്ടുപേരും പരിഭ്രമിച്ചിരുന്നു...
| |
|
| |
| കണ്ണനെ കണ്ട് അമ്മ ഇറങ്ങിവന്നു..
| |
|
| |
| മോനേ .... അവളുടെ കൂട്ടുകാരി അഞ്ചു മിനിട്ട് മുമ്പ് വിളിച്ചിരുന്നൂന്നാ ഇവര് പറയുന്നേ.....
| |
|
| |
| .. മോൾക്ക് എന്തോ വിഷമം ഉണ്ടെന്ന്... ഫോൺ പെട്ടെന്ന് കട്ടായി മുഴുവൻ കേട്ടില്ല....
| |
|
| |
| അമ്മയുടെ കയ്യിലേക്ക് കൊടുത്ത സഞ്ചിയിൽനിന്ന് കുറേ ചിലുമ്പിപ്പുളി താഴേക്ക് ചിതറിവീണു....
| |
|
| |
| മൊബൈലിലെ ന്യൂസ് ചാനലുകളിൽ കണ്ണൻ പരതാൻ തുടങ്ങി......
| |
|
| |
| അതിലെ
| |
|
| |
| കൊഴിഞ്ഞുപോയ ജീവനുടെ കണക്കു പുസ്തകത്തിൽ അവന്റേതു മാത്രമായ ചിലുമ്പി പ്പുളിയുടെ മുഖമുണ്ടായിരുന്നു .....
| |
|
| |
| വഴിയിലേക്ക് പൊട്ടി വീണ ചിലുമ്പി പ്പുളിയുടെ ആ വലിയ ശിഖരം വെട്ടി മാറ്റുന്ന തിരക്കിലായിരുന്നു അപ്പോൾ ഗോവിന്ദേട്ടൻ..........
| |
|
| |
|
| |
| '''<big>ജിജോ ജേക്കബ്</big>'''
| |
|
| |
| '''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
| |
|
| |
| 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
| |
|
| |
|
| |
| '''<big>ചോക്കുപൊടി</big>'''....'''<big>(കഥ )</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| കാലഹരണപ്പെടുന്ന യാഥാർത്ഥ്യത്തിന്റെ പ്രതീകമാണ് ചോക്കുപൊടി.. അറിഞ്ഞോ അറിയാതെയോ ഒത്തിരി ഓർമ്മകൾ സമ്മാനിക്കുന്ന ദിനങ്ങളുടെ ബാക്കിപത്രം... അനുഭവങ്ങളുടെ തീച്ചൂളയിൽ അവഗണിക്കാനാവാത്ത മഷിത്തണ്ട് പോലെയാണ് ഓരോ ചോക്കുപൊടിയും... തലമുറകൾ മാറുമ്പോൾ പൊടിഞ്ഞും പൊടിയാതെയും തീരുന്ന അനേകം ചോക്ക് കഷണങ്ങളുടെ കൂടെയാണ് ഓരോ അധ്യാപകന്റെയും ജീവിതം.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അനുഗ്രഹവും ആശീർവാദവും ഓരോ ചോക്കുപൊടിയ്ക്കും കൂടെയുണ്ട്... ഈ സവിശേഷ സമൂഹത്തിന്റെ വെളിപാട് പുസ്തകങ്ങളിൽ അവയ്ക്കൊപ്പം ഓരോ താളുകളാണ് ഓരോ കുട്ടിയും.. അവരോടുള്ള സമീപനത്തിലെ വ്യത്യസ്തതയാണ് ഓരോരുത്തരുടെയും അനുഭവങ്ങൾ വിവിധ വർണ്ണങ്ങളിൽ ചാലിക്കുന്നത്... സ്വന്തം കഴിവുകളെ ക്കാളുപരി ഓരോ ചോക്കും ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങളാണ് ഓരോ അധ്യാപകനേയും ഓരോ മനുഷ്യനാക്കി മാറ്റുന്നത് ...
| |
|
| |
| ജീവിതയാഥാർത്ഥ്യങ്ങൾ തോളോടുതോൾ ചേരുമ്പോഴാണ് അതിന് ഏറ്റവും പുതുമ കൈവരുന്നത്.. വൈവിധ്യങ്ങൾ അവിടെയാണ് ജനിക്കുന്നത്... ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും അക്ഷര കൂട്ടുകളാണ്... ഓരോ ബന്ധങ്ങളും അനുഭവങ്ങളും ഏതു രീതിയിൽ സ്വാംശീകരിക്കുന്നുവോ അവിടെയാണ് തിരിച്ചറിവിന്റെ തീച്ചൂളകൾ കൂടുകൂട്ടുന്നത്....
| |
|
| |
| അധ്യാപനം എന്ന അനുഭവത്തെക്കുറിച്ച് പറയുന്നതിന് മുൻപ് നമ്മൾ കടന്നു പോകുന്ന ഓരോ നിമിഷത്തെയും കുറിച്ച് ഓർക്കാതിരിക്കാൻ നിർവാഹമില്ല... മറ്റൊന്നുമല്ല കൊറോണ എന്ന മഹാവ്യാധി മനുഷ്യമനസ്സുകളിൽ ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന ആഘാതം തന്നെ.. പണ്ഡിതൻ എന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ ബലവാൻ എന്നോ അശക്തൻ എന്നോ പരിഗണിക്കാതെ അനവധി ജീവിത സമസ്യകൾ നമുക്കു മുന്നിൽ വരച്ചു വെക്കുന്ന കാലഘട്ടം ആണല്ലോ ഇത്... വിടരും മുമ്പേ കൊഴിഞ്ഞു പോകുന്ന പുഷ്പങ്ങൾ പോലെ അകാലത്തിൽ അലതല്ലി വീഴുന്ന ഓരോ മനുഷ്യ ജീവനെയും ഓർത്ത് കരയാതിരിക്കാൻ ഈ അവസരത്തിൽ നിർവാഹമില്ല...
| |
|
| |
| ഇത് പറയുവാൻ കാരണം ഉണ്ട്... നമ്മുടെ ഓരോരുത്തരുടെയും ജീവിതം സുഖങ്ങളും ദുഖങ്ങളും ഇഴചേർന്നു നിൽക്കുന്ന ഒന്നാണല്ലോ... മനസ്സിൽ താലോലിക്കുവാൻ സന്തോഷ ത്തിന്റെ നിമിഷങ്ങൾ ധാരാളം ഉണ്ടാകും... പക്ഷേ ഒരു ആഹ്ലാദ നിമിഷം മറ്റൊന്നിനെ എളുപ്പം നമ്മുടെ ഉള്ളിൽ നിന്നും മായ്ച്ചു കളയും... പക്ഷേ സങ്കടങ്ങൾ അങ്ങനെയല്ല... അതൊരു അസ്ത്രം പോലെയാണ്... അത് ഉണ്ടാക്കുന്ന മുറിവിന്റെ പാട് നമുക്ക് ആയുസ്സ് ഉള്ളടത്തോളം കാലം മനസ്സിൽ മായാതെ തങ്ങിനിൽക്കും....
| |
|
| |
| അധ്യാപന ജോലിയും അത്തരമൊരു ശരശയ്യ ആണെന്ന് ഞാൻ പറയും.. ഉൾക്കൊള്ളാൻ യാഥാർത്ഥ്യങ്ങൾ ധാരാളമുണ്ടാകും... അനുഭവങ്ങൾ ഒട്ടേറെ... തള്ളാനും കൊള്ളാനും അനേകം സാധ്യതകൾ.. എന്നാൽ ഉൾക്കൊണ്ട് മുന്നേറുമ്പോൾ ഒരിക്കലും അവസാനിക്കാത്ത സ്നേഹ നൊമ്പരങ്ങൾ സമ്മാനിക്കുന്ന ഒന്നാകും ഈ ജീവിത ചക്രം...
| |
|
| |
| അകറ്റി നിർത്താൻ ശ്രമിക്കുന്തോറും മനസ്സിലേക്ക് കയറി വന്ന ഒരു അനുഭവമാണ് വളരെ വർഷങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടുന്നത്.... അത്തരമൊരു അനുഭവത്തിലേക്ക് ആണ് എന്റെ ഈ ചെറിയ യാത്ര...
| |
|
| |
| ഒരു ദശകത്തിൽ അധികമായുള്ള എന്റെ അധ്യാപകവൃത്തിയിൽ വളരെയധികം കുട്ടികളെയും, അധ്യാപകരെയും പരിചയപ്പെടാൻ സാധിച്ചു... പല നാടുകൾ അറിഞ്ഞു.സ്നേഹത്തിന്റെയും സഹകരണത്തിന്റേയും അളവുകോലിൽ അവരെയൊക്കെ പരിഗണിക്കുമ്പോൾ ചികഞ്ഞെടുക്കാവുന്ന മുഖങ്ങൾ വളരെ പരിമിതമാണ്... എങ്കിലും അവഗണിക്കാൻ കഴിയില്ല ... മറക്കില്ലൊരിക്കലും എന്ന് ഹൃദയം കൊണ്ട് പറയാൻ സാധിക്കുമെങ്കിൽ അത്തരമൊരു മുഖത്തിന്റെ പിന്നാലെയാണ് ഞാൻ പോകാൻ ശ്രമിക്കുന്നത്.....
| |
|
| |
| മേൽസൂചിപ്പിച്ച ചോക്കുപൊടി ഒരു വിഷയമല്ല.. മറിച്ച് അന്യം നിന്നേ ക്കാവുന്ന സ്നേഹബന്ധങ്ങളുടെ രുചിക്കൂട്ട് ആണ്... അത്തരം ഒരു രുചിക്കൂട്ട് എന്റെ ഹൃദയമാകുന്ന നാവിൻതുമ്പിൽ ഇപ്പോഴുമുണ്ട്... അന്നും ഇന്നും ആ രുചിയിൽ മുഴച്ചു നിന്നതും, നിലനിൽക്കുന്നതും അല്പം കണ്ണീരിന്റെ നനവായിരുന്നു..
| |
|
| |
| ഒത്തിരി വളച്ചുകെട്ടില്ലാതെ കാര്യം പറയാം..
| |
|
| |
| ഏകദേശം 11 വർഷങ്ങൾക്കു മുൻപ്... അന്ന് ഞാൻ ഒരു ഹൈസ്കൂൾ അധ്യാപകനായിരുന്നു.. നാടും വീടും വിട്ട് ഒരു ജീവിതം... വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോൾ സങ്കടങ്ങളുടെ ശക്തി നൂറുമടങ്ങ് ആയിരിക്കുമല്ലോ... കാരണം അമ്മയുടെ കരുതലും പിതാവിൻറെ വാത്സല്യവും ,ദൂരം എന്ന യാഥാർത്ഥ്യത്തിനൊപ്പം എന്നെ പിന്നോട്ടടിച്ച കാലം.. പ്രായവും സൗഹൃദവും നിറമുള്ള ക്യാൻവാസ് കൊണ്ടു നടന്ന സമയം...
| |
|
| |
| സീനിയോറിറ്റി കൊണ്ട് അളക്കുന്ന സഹപ്രവർത്തകരുടെ വാക്കുകളും അധികാരത്തിന്റെ ആജ്ഞാശക്തി ചിലപ്പോഴെങ്കിലും വാൾ പോലെ വീശുന്ന ഹെഡ്മാസ്റ്ററുമൊക്കെ മേൽപ്പറഞ്ഞ അനുഭവങ്ങളുടെ കളിതോഴന്മാരായിരുന്നു.. അതിൽ പലതും ബോധപൂർവ്വം മറന്നു കൊണ്ട് കൂടെ കൂടിയ ഒരു മാസക്കാലം... അതാണ് അനേകം വർഷങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടുന്നതും നൊമ്പരപ്പെടുത്തുന്നതും...
| |
|
| |
| കാലം ഏത് എന്ന് ഞാൻ പറഞ്ഞുവല്ലോ... കളി സ്ഥലം ഏത് എന്നു കൂടി പറയാം... മലപ്പുറം ജില്ലയിൽ പെട്ട ചുങ്കത്തറ എന്ന ഗ്രാമം... അവിടെയുള്ള ഒരു ഹൈസ്കൂളിലായിരുന്നു മേൽപ്രസ്താവിക്കപ്പെട്ട എന്റെ അനുഭവ കാലഘട്ടം... ഒൻപത്, പത്ത് ക്ലാസുകളിലായിരുന്നു എന്റെ അധ്യാപനം.... മുതിർന്ന കുട്ടികളുടെ തിരിച്ചറിവും ചില പൊരുത്തക്കേടുകളും ഇഴപിരിയാതെ ചേർന്നു പോയിരുന്ന കാലം... യൗവനത്തിന്റെ തിളപ്പിൽ കൊച്ചു കളികൂട്ടങ്ങൾ ലഹരിയായിരുന്ന സമയം... മനസ്സിൽ ആഹ്ലാദത്തിൻറെ പച്ചപ്പുകൾ ഓരോ കുട്ടിയും അലങ്കരിച്ചു കൊണ്ടിരുന്ന തെളിമയുള്ള കാലം ...
| |
|
| |
| ആ സ്കൂളിലെ ഒരു പത്താം ക്ലാസ് ആയിരുന്നു എൻറെ എന്റെ രംഗവേദി... സ്നേഹമുള്ള കുട്ടികൾ.. കുസൃതികൾക്ക് ഉപരിയായി ചില കരുതലുകൾ കൂടെ കൊണ്ട് നടക്കുന്ന നിഷ്കളങ്കമായ ബാല്യങ്ങൾ... 43 കുട്ടികൾ..
| |
|
| |
| ചരിത്രം ആയിരുന്നു എന്റെ വിഷയം.. വെറുതെ പറഞ്ഞു പോകുന്നതിനുപരിയായി വിരസത മാറ്റാൻ എന്നോണം നിത്യ ജീവിതത്തിലെ സംഭവങ്ങൾ കൂടി ഇഴചേർത്ത് ആയിരുന്നു ഞാൻ ക്ലാസ്സ് എടുത്തിരുന്നത്.. എങ്കിലും അവരുടെ അസംതൃപ്തിയിൽ സംതൃപ്തിയുടെ ഒരു കണികയെങ്കിലും കാണാൻ ഞാൻ ശ്രമിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അതിൽ ഞാൻ വിജയിച്ചുവോ എന്നത് കാലങ്ങൾക്കിപ്പുറം സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങൾ വഴി ആ കുട്ടികൾ പുതുക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് കൂടി സൂചിപ്പിക്കട്ടെ......
| |
|
| |
| ഓരോ കുട്ടിയുടേയും ജീവിതസാഹചര്യങ്ങൾ അവരുടെ നോട്ടത്തിൽ നിഴലിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ഏറെ വൈകിയിരുന്നു എന്നതിൽ അല്പം കുറ്റബോധമുണ്ട്..
| |
|
| |
| അതിലേക്കാണ് ഞാൻ കടന്നുവരുന്നത്.... മാർച്ചിലെ പത്താം ക്ലാസ് പരീക്ഷ അടുക്കുന്ന സമയം.. കഴിവും കഴിവുകേടും മാറ്റുരച്ചു നോക്കുന്ന ഓരോ ദിവസങ്ങളും... നൂറു മേനി കൊയ്യാൻ സർവവിധ സന്നാഹങ്ങളുമായി ഓരോ അധ്യാപകരും... രാവിലെയും വൈകുന്നേരവും അവധിദിവസങ്ങളിലും ഒക്കെ പഠനം... നിലനിൽപ്പിനെയും ആത്മാർത്ഥതയേയും ഒരു ത്രാസിന്റെ രണ്ടു തട്ടിൽ എടുത്തുവച്ച ദിവസങ്ങൾ...
| |
|
| |
| പഴുപ്പിച്ചു പാകപ്പെടുത്തി എടുക്കുന്ന ഓരോ കുട്ടിയേയും കൂടുതൽ അറിയുന്ന ഘട്ടമായിരുന്നു പിന്നീട്..
| |
|
| |
| അവരുടെ പഠന സാഹചര്യം അറിയാൻ ഓരോരുത്തരുടെയും വീടുകളിലേക്കുള്ള യാത്ര... ഒരുമാസത്തോളം നീളുന്ന ഭവന സന്ദർശനം...
| |
|
| |
| ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർ ഓരോ വീടുകളും കയറിയിറങ്ങി... സ്നേഹമെന്ന അളവുകോലിൽ പല വീട്ടുകാരും ഞങ്ങളെ ശ്വാസം മുട്ടിച്ചു.. പലരും മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചു.... ഓരോ കുട്ടിയുടേയും ഇരിപ്പിടങ്ങളിലേക്ക് കയറി ചെന്നപ്പോഴാണ് പല യാഥാർത്ഥ്യങ്ങളും ഞങ്ങളെ തൊട്ടുരുമ്മിയത്... കണ്ട് അറിഞ്ഞതിനേക്കാൾ അപ്പുറമായിരുന്നു ഓരോ ഭവനവും... കേട്ടറിവിനേക്കാൾ വ്യത്യസ്തമായിരുന്നു ഓരോ ജീവിതസാഹചര്യങ്ങളും... പുറംമോടിയിൽ കാര്യമില്ല എന്ന യാഥാർത്ഥ്യം പല അവസരങ്ങളിലും ഞങ്ങൾ തിരിച്ചറിഞ്ഞു...
| |
|
| |
| ഇരിക്കാൻ ഒരു കസേര പോലും ഇല്ലാതെ ഊണും ഉറക്കവും പഠനവും ഒരു മുറിക്കുള്ളിൽ ഒടുക്കേണ്ടി വന്ന കുഞ്ഞുങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു... അത്തരം പരിമിതികളെ മറികടക്കുന്ന സ്നേഹനിധികളായ ചില കുഞ്ഞുങ്ങളുടെ ഭവനങ്ങളും ഈ കൂട്ടത്തിൽ ആയിരുന്നു... ഈ യാഥാർത്ഥ്യങ്ങൾക്ക് വിപരീതമായി എല്ലാവിധ സൗകര്യങ്ങളും നിഷ്ഫലം ആക്കി മുന്നേറുന്ന കുഞ്ഞുങ്ങളുടെ ഭവനങ്ങളും ഞങ്ങൾക്കു മുന്നിൽ ദൃശ്യമായി...
| |
|
| |
| അങ്ങനെ ഭവനസന്ദർശനത്തി അഞ്ചാം ദിവസം .... ഒരു ഇട വഴിയിലൂടെയാണ് ഞങ്ങളുടെ യാത്ര... വഴികാട്ടിയായി ഒരു കൊച്ചു കൂട്ടുകാരൻ ഞങ്ങൾക്ക് മുന്നിലുണ്ട്...ആ ദിവസത്തെ രണ്ടാമത്തെ വീട്ടിലേക്ക് ഞങ്ങൾക്ക് പോകേണ്ടത്... മഴ പെയ്തൊഴിഞ്ഞ വരണ്ട വേനലിൽ ഉരുളൻ കല്ലുകൾ മുഴച്ചുനിൽക്കുന്ന വഴികളിലൂടെ.....
| |
|
| |
| എൻറെ ക്ലാസ്സിലുള്ള അതുല്യ, അനഘ എന്നീ ഇരട്ട കുട്ടികളുടെ വീട്ടിലേക്ക്....
| |
|
| |
| <nowiki>*</nowiki>ടീച്ചറെ* *മാഷേ*... *വാ*
| |
|
| |
| <nowiki>*</nowiki>ഞാൻ കാത്തു നിൽക്കുകയായിരുന്നു*..
| |
|
| |
| തിരിഞ്ഞുനോക്കിയപ്പോൾ അനഘയാണ്... ഞങ്ങളുടെ വരവ് ഹൃദയം കൊണ്ട് അവൾ സ്വീകരിച്ചിരിക്കുന്നു എന്ന് മുഖം കണ്ടാൽ അറിയാം... ഒരല്പം മാറി നാണം കുണുങ്ങിയായ അതുല്യ നിൽപ്പുണ്ട്..
| |
|
| |
| സാരി തലപ്പിൽ മുഖം തുടച്ചുകൊണ്ട് അവരുടെ അമ്മ ധൃതിയിൽ മുന്നോട്ടു വന്നു.... കൃശഗാത്രയായ ഒരു സ്ത്രീ..
| |
|
| |
| സാറേ ഞാൻ പണിക്ക് പോയിട്ട് ഇപ്പോൾ വന്നതേയുള്ളൂ എന്നും പറഞ്ഞ് ഞങ്ങളുടെ മുന്നിലേക്ക് ആ സ്ത്രീ കയറിവന്നു...
| |
|
| |
| ഞങ്ങളെ സ്വീകരിക്കുമ്പോഴും അവരുടെ കണ്ണീർ ചാലുകൾ നിറയുന്നത് കാണാമായിരുന്നു... കയറിയിരിക്കാൻ പറയുന്നതും കാത്ത് ഞങ്ങൾ ഓരോരുത്തരും ഒരു നിമിഷം നിന്നു...
| |
|
| |
| കുറച്ചകലെ മാറി കിടന്നിരുന്നു രണ്ടു കസേരകൾ തുടച്ചുകൊണ്ട് ആ അമ്മ ഞങ്ങൾക്ക് മുന്നിലേക്ക് കിതച്ചു വന്നു...
| |
|
| |
| ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന ആ ചോദ്യം എൻറെ നാവിലൂടെ പുറത്തെത്തി..
| |
|
| |
| <nowiki>*</nowiki>മോളെ മോളുടെ വീട് എവിടെയാണ്*..?
| |
|
| |
| എൻറെ ചോദ്യം കേട്ടതും അനഘ പൊട്ടിക്കരഞ്ഞും ഒന്നിച്ചായിരുന്നു..
| |
|
| |
| കാര്യം എന്തെന്ന് അറിയാതെ പകച്ചു നിന്ന ഞങ്ങളെ ആ അമ്മ ഒരല്പം മുന്നോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി..
| |
|
| |
| കുറച്ചകലെയായി ഒരാൾക്കു മാത്രം കുനിഞ്ഞു കയറാവുന്ന വിധത്തിൽ കുടിൽ പോലെ ഒന്ന്... ഞങ്ങൾ രണ്ടു അധ്യാപകർ കുടിലിലേക്ക് നുഴഞ്ഞു കയറി....
| |
|
| |
| <nowiki>*</nowiki>ഇതാണ് മാഷേ എൻറെ മക്കളുടെ വീട്*...
| |
|
| |
| ഹൃദയം പൊട്ടിയായിരുന്നു ആ സ്ത്രീ അത് പറഞ്ഞത്... കണ്ണീർ അടക്കാൻ പാടുപെട്ട അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു... ഞങ്ങളുടെ മനസ്സിലേക്ക് തികട്ടി വന്ന അടുത്ത ചോദ്യം മനസ്സിലാക്കിയിട്ടെന്നോണം ആ അമ്മ അടുത്ത ഉത്തരവും തന്നു....
| |
|
| |
| <nowiki>*</nowiki>മക്കളുടെ അച്ഛനെ ആയിരിക്കും അന്വേഷിക്കുന്നത് അല്ലേ*... ആ കൂരയുടെ ഒരു അരികിലേക്ക് അമ്മ കൈചൂണ്ടി... ഒരു കീറ പുതപ്പിൽ ചുരുണ്ടുകൂടി ഒരു മനുഷ്യരൂപം കുറച്ചകലെ കിടക്കുന്നു...
| |
|
| |
| <nowiki>*</nowiki>തളർവാതം വന്നതാണ് മാഷേ*.. *കുറെ വർഷങ്ങളായി ഈ കിടപ്പ്*.. *അങ്ങേര് കൂലിപണിയെടുത്തായിരുന്നു ഞങ്ങളെ പോറ്റിയിരുന്നത്*.. *കിടപ്പിലായതിൽ പിന്നെ ഞാൻ പണിക്കു പോകാൻ തുടങ്ങി*... *വീട്ടിലെ പണികൾ ഒക്കെ തീർത്ത തിനുശേഷമാണ് മക്കൾ സ്കൂളിലേക്ക് വരുന്നത്*...
| |
|
| |
| <nowiki>*</nowiki>ടീച്ചർമാരെകുറിച്ചൊ ക്കെ അവർ എന്നും പറയും* .....
| |
|
| |
| കൂടുതൽ വിശദീകരണം അമ്മയിൽ നിന്ന് കേൾക്കാൻ ഞങ്ങൾക്ക് ശക്തി ഉണ്ടായിരുന്നില്ല...
| |
|
| |
| പുറത്തേക്കിറങ്ങിയ എന്റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത് ഈ രണ്ടു കുട്ടികളുടെ പഠനത്തിലുള്ള സാമർത്ഥ്യം ആയിരുന്നു.. ക്ലാസിലെ ഒന്നും രണ്ടും സ്ഥാനക്കാർ... അടക്കവും ഒതുക്കവും വും കാത്തുസൂക്ഷിക്കുന്ന കുഞ്ഞുങ്ങൾ.. ഏതുതരത്തിലുള്ള ഫീസോ സംഭാവനയോ ഏതുമാകട്ടെ ആദ്യം കൊണ്ട് തന്നിരുന്നത് ഈ കുട്ടികളായിരുന്നു... ഒരിക്കൽപോലും വേദനകളോ പ്രയാസങ്ങളോ ഇവർ അറിയിച്ചിരുന്നില്ല... ആരോടും പറഞ്ഞിരുന്നില്ല...
| |
|
| |
| ഒരു സെപ്റ്റംബർ മാസം... ക്യാൻസർ ബാധിതയായ ഒരു കുട്ടിയെ സഹായിക്കാൻ സ്കൂളിൽനിന്ന് എല്ലാ കുട്ടികളോടും സംഭാവന ആവശ്യപ്പെട്ടിരുന്നു... ഏറ്റവും ആദ്യം പണവുമായി വന്നത് അനഘയ ആയിരുന്നു.. അവളുടെ വിടർന്ന കൈകളിൽ രണ്ടു പേരുടെതുമായി 20 രൂപ ഉണ്ടായിരുന്നു..ആ നോട്ടുകളുടെ ചുളിവുകൾ എന്റെ മനസ്സിൽ ചില പകർന്നാട്ടങ്ങൾ നടത്തുകയായിരുന്നു....കണ്ണുകൾക്കുമപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം..
| |
|
| |
| എങ്കിലും ആ കുഞ്ഞുങ്ങൾ സന്തോഷവതികളായായിരുന്നു.. അതോ സന്തോഷം അഭിനയിക്കുകയായിരുന്നോ ആ കുട്ടികൾ... ഒന്നും നിശ്ചയമില്ല... കൂട്ടുകാരെ പോലും ഒന്നും അറിയിക്കാതെ അടക്കി പിടിക്കുകയായിരുന്നോ അവരുടെ നൊമ്പരം.. ഒരായിരം ചോദ്യങ്ങൾ ആ സമയത്ത് എന്റെ മനസ്സിൽ ഉയർന്നു വന്നു.. ഞങ്ങളുടെ എല്ലാവരുടെയും ദൈന്യം നിറഞ്ഞ മുഖങ്ങൾക്കു പിറകിലായി ആ രണ്ടു കുഞ്ഞുങ്ങളും അകലെ മാറി നിൽക്കുന്നത് ഇന്നും പച്ചയായി മനസ്സിലുണ്ട്..
| |
|
| |
| ചില അനുഭവങ്ങൾ അങ്ങനെയാണ് .. ജീവന്റെ കണികപോലെ നമുക്കൊപ്പം എന്നുമുണ്ടാകും... ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല എന്ന് നമ്മൾ ആലങ്കാരികമായി പറയാറുണ്ടല്ലോ... അന്ന് ഞങ്ങൾക്ക് വാക്കുകൾ മാത്രമല്ല തണുത്തുറഞ്ഞു പോയ ശരീരവും കൂടെയായിരുന്നു കൂട്ട്... ഞങ്ങൾ തിരിച്ചിറങ്ങുമ്പോൾ
| |
|
| |
| അച്ഛൻ തളർന്നുറങ്ങുന്ന കട്ടിലിന രികെ ഒരു ഇരുമ്പു പെട്ടിക്കു മുകളിൽ കൂട്ടി വെച്ചിരിക്കുന്ന നോട്ടുബുക്കിൽ എന്റെ കണ്ണുകളുടക്കി .. എല്ലാ ദിവസവും ഞാൻ കാണാറുള്ള നോട്ട് ബുക്ക്...... . *അനഘ .കെ .എസ്* എന്ന പേര് അതിനു മുകളിൽ തെളിഞ്ഞു നിന്നിരുന്നു...
| |
|
| |
| കൂടെയുള്ള ടീച്ചർമാരുടെ സാരിത്തുമ്പിനു പിറകിൽ ഒതുങ്ങി നിന്ന് ആ രണ്ടു മക്കളും വേദനയുടെ കനലുകൾ വ്യഥാ കെടുത്താൻ ശ്രമിക്കുന്നത് കാണാമായിരുന്നു...
| |
|
| |
| പടികൾ ഇല്ലാത്ത പാതയുടെ ഓരം ചേർന്ന് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി...
| |
|
| |
| അന്നത്തെ ദിവസം മറ്റു വീടുകളിലേക്ക് പോകാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല ആർക്കും... കാണുന്നതിനേക്കാൾ അപ്പുറമാണ് ജീവിതയാഥാർത്ഥ്യങ്ങൾ എന്ന തിരിച്ചറിവ് ഒന്നുകൂടി ഊട്ടിയുറപ്പിച്ച നിമിഷങ്ങളായിരുന്നു അന്നത്തെ ദിവസം തന്നത്.... ഞങ്ങൾ എല്ലാവരുടെയും ഹൃദയം ഉൾക്കൊണ്ടത് യഥാർത്ഥ ജീവിതത്തിലെ ചില നേർക്കാഴ്ചകൾ ആയിരുന്നു...
| |
|
| |
| കാലം ഏറെ മാറിയിരിക്കുന്നു..
| |
|
| |
| ഇന്ന് കുട്ടികളുടെ വ്യക്തി വിവരശേഖരണത്തിനും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ അറിയുന്നതിനും ഏറെ മാർഗ്ഗങ്ങളുണ്ട്.. അത് കർശനമായി നടപ്പാക്കുകയും ചെയ്യുന്നു... അത് ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു.. ഇന്ന് ഇത്തരം വിവരങ്ങൾ ശേഖരിക്കുമ്പോഴും അത് വിലയിരുത്തുമ്പോഴും പഴയ സംഭവങ്ങൾ ഓർക്കാറുണ്ട്...അഥവാ അവഗണിക്കാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു.... വർഷങ്ങൾക്കിപ്പുറവും പഴയ ഓർമ്മകൾ വേട്ടയാടുന്നുണ്ടെങ്കിൽ അതിൽ എന്തൊക്കെയോ ചില വെളിപാടുകൾ ഉൾക്കൊണ്ടിരുന്നു എന്നതാണ് സത്യം. ഓരോ മനുഷ്യജീവിതവും കടന്നു പോകേണ്ടുന്ന ചില വഴികൾ.. കൊടുക്കേണ്ടിയിരുന്ന ചില പരിഗണനകൾ... ചില ഓർമ്മത്തെറ്റുകൾ...
| |
|
| |
| അല്ലെങ്കിലും ജീവിതം അങ്ങനെയാണ്.... ഓടി ജയിക്കുന്നവർ മാത്രമേ നമ്മുടെ കണ്ണിൽ പെടുകയുള്ളൂ.. പിന്നിൽ ഓടി തളരുന്നവർ എന്നും അവഗണിക്കപ്പെടും...
| |
|
| |
| ഓരോ കുട്ടിയും ഓരോ പുസ്തകങ്ങളാണ്.. വെളിപാടിന്റെ പുസ്തകങ്ങൾ.....
| |
|
| |
| അതിലെ താളുകൾ മറിക്കാൻ മിനക്കെടുമ്പോൾ മാത്രമാണ് അതിലെ ഓരോ പൊട്ടും പൊടിയും കണ്ണിൽ പെടുകയുള്ളൂ...
| |
|
| |
| <nowiki>*</nowiki>ഇന്ന്*......
| |
|
| |
| നമ്മൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ അഭിനയിച്ച തിരക്കുകൾ മാറ്റിവെച്ച് വീടുകളിൽ ഒതുങ്ങി കൂടിയിരിക്കുമ്പോൾ അവഗണിക്കപ്പെട്ട പലതും നമുക്ക് പ്രിയപ്പെട്ടതായി മാറുന്നു.... വലിയ വീടും, പറമ്പും, നോട്ടുകെട്ടുകളും ഏതോ അദൃശ്യ വസ്തുവിനു മുന്നിൽ വെറും കെട്ടുകാഴ്ചകളായി മാറിയിരിക്കുന്നു... ... ബന്ധനങ്ങൾ എന്ന് തോന്നിയിരുന്ന പല ബന്ധങ്ങളും കൂടെ പോരുന്നു... തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലതും നമ്മൾ മറന്നിരുന്നു.. നമ്മുടെ ഉള്ളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് അവഗണിച്ചിരുന്ന പലതും അവശ്യമായിരുന്നു എന്ന് തിരിച്ചറിയുന്നത്...
| |
|
| |
| നമ്മുടെ ഓരോരുത്തരുടെയും ജീവിത വഴികളിൽ ചോക്കും , ചോക്കുപൊടിയും കേവലം ഭൗതികമായ യാഥാർത്ഥ്യങ്ങൾ ആയിത്തീരാതിരിക്കട്ടെ... നിലത്ത് വീഴുന്ന ഓരോ ചോക്കു പൊടിയിലും വിടരുന്ന നന്മകളും തെളിയുന്ന ജീവിതങ്ങളും കൂടെ പോരുന്നുണ്ടാ കും... കുശവന്റെ കൈകളിലെ കളിമണ്ണ് പോലെയാണ് അത്... ഏത് രീതിയിലും രൂപപ്പെടുത്താം.. സ്നേഹം കിനിയുന്ന അക്ഷരങ്ങളായും ..
| |
|
| |
| .വ്യഥാ വ്യായാമത്തിന്റെ പ്രതീകങ്ങളായും...
| |
|
| |
| ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചറിവാണ്... അനേകം നേരുകളുടെ കൂട്ടിരിപ്പാണ്...
| |
|
| |
| മക്കളെ ചേർത്തുനിർത്തി അവരുടെ അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ച് മുന്നോട്ടു നടക്കുമ്പോൾ എന്റെ മനസ്സ് എന്നും തിരിഞ്ഞു നോക്കും .... എൻറെ ജീവിതത്തിലെ ചോക്കുപൊടികളിൽ തിരിച്ചറിയാതെ പോയത് ഏതാണെന്ന്.......
| |
|
| |
|
| |
| '''*ഇതിൽ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും കാലാനുസൃതമായ ആയ ചില മറവികൾ കണ്ടേക്കാം... ക്ഷമിക്കുമല്ലോ*.'''..
| |
|
| |
| 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
| |
|
| |
| '''<u>ഹോട്സ്പോട്ട്*<big>(കഥ )</big></u>'''
| |
|
| |
| 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
| |
|
| |
| ജയ ടീച്ചറിന് ഈയിടെയായി മനസ്സിന് വല്ലാത്ത വിഷമം... ഒത്തിരി വർഷങ്ങളായി ടീച്ചർ സർവീസിൽ കയറിയിട്ട്.. കുറേ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പരിചയപ്പെട്ടു... സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞു.. പരാതികൾ കേട്ടു. പരിദേവനങ്ങൾ തൊട്ടറിഞ്ഞു
| |
|
| |
| ചിലതിനൊക്കെ പരിഹാരവും കണ്ടു. അതിനൊപ്പം മാഷമ്മാരും ടീച്ചർമാരും ആയി ധാരാളം സഹപ്രവർത്തകരെയും കൂട്ടിനു കിട്ടി.
| |
|
| |
| വീടിനടുത്ത് സൗകര്യപൂർവ്വം ട്രാൻസ്ഫർ വാങ്ങി എത്തിയ സ്കൂളുകളിൽ എല്ലാം ജയ ടീച്ചർ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ടൈംടേബിൾ ഇടുമ്പോൾ കൂടുതൽ പിരീഡ് സയൻസിന് കിട്ടണം. സയൻസ് ആയിരുന്നു ടീച്ചറിന്റെ ഇഷ്ടവിഷയം. കുറച്ചുവർഷങ്ങളായി ആയി പുസ്തകം മാറിയിട്ട്. എല്ലാം മനഃപാഠമാണ്. ടീച്ചിംഗ് നോട്സ് എഴുതാനും വളരെയെളുപ്പം .. മാത്രവുമല്ല പ്രായമായി വരികയല്ലേ.. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ പണ്ടത്തെ പോലെ മനസ്സും ശരീരവും അനുവദിക്കുന്നില്ല...
| |
|
| |
| ടീച്ചറിന്റെ ആഗ്രഹം പോലെ തന്നെ കാര്യങ്ങളൊക്കെ അനുവദിച്ചു കിട്ടി. വലിയ ആഗ്രഹങ്ങൾ ഇല്ലാതെ ടീച്ചറിന്റെ ഓരോ ദിവസവും കടന്നുപോയി...
| |
|
| |
| പുതിയതായി നിയമനം കിട്ടിയ ടീച്ചർമാരുടെ കൈയിൽ അവരുടെ കയ്യിൽ ഒതുങ്ങാത്ത വലിപ്പമുള്ള മൊബൈൽ ഫോൺ ഉണ്ടായിരുന്നു.... ക്ലാസിൽ പോകുമ്പോൾ പുസ്തകങ്ങൾ എടുക്കുന്നതിനു മുൻപ് ചിലരുടെ കയ്യിൽ മൊബൈൽഫോൺ കയറിയിരിക്കുമായിരുന്നു. സംശയിക്കുന്നവർക്ക് .... *ഹോട്ട്സ്പോട്ട്* ഉപയോഗിക്കാനാണ്" എന്ന തൃപ്തികരമായ മറുപടി ലഭിക്കും... എല്ലാ ഇടവേളകളിലും അവർ പലരുടെയും കൂട്ടായി ഫേസ്ബുക്കും വാട്ട്സപ്പും പറന്നു വരുന്നത് കാണാമായിരുന്നു.... അടുത്തിരിക്കുന്ന എന്നെ പോലുള്ളവരുടെ കുശലാന്വേഷണങ്ങളേക്കാൾ അവർക്ക് താല്പര്യം , അകലങ്ങളിൽ ഇരിക്കുന്ന സുഹൃത്തുക്കളുടെ ചാറ്റിൽ ആയിരുന്നു...
| |
|
| |
| ജയ ടീച്ചറിന് വലിയ ഫോൺ മേടിക്കാൻ പണമില്ലാഞ്ഞിട്ടല്ല.. അത് ഉപയോഗിക്കാൻ ടീച്ചറിന് അറിയില്ല എന്നതാണ് പ്രശ്നം.മകന്റെ സ്മാർട്ട്ഫോണിൽ നിന്ന് നമ്പർ എടുത്ത് വിളിക്കാനായി കൊച്ചുമക്കളെ ആശ്രയിക്കാറാണ് പതിവ്.
| |
|
| |
| "അയ്യേ ഈ അമ്മമ്മയ്ക്ക് ഒന്നും അറിയില്ല ..പാവം പാവം അമ്മമ്മ.." സ്വന്തം കൊച്ചുമകളുടെ കളിയാക്കൽ ആയതുകൊണ്ട് അവർക്ക് ഉള്ള ടീച്ചറുടെ മറുപടി അവരെ കെട്ടിപ്പിടിച്ചു കൊടുക്കുന്ന ചുംബനത്തിൽ ആയിരുന്നു...
| |
|
| |
| " ടീച്ചറെ ...ഇപ്പോൾ ടീച്ചിംഗ് നോട്ട് എഴുതാൻ വളരെ എളുപ്പമാ..ടീച്ചിങ് മാനുവൽ ഒക്കെ റെഡിമെയ്ഡായി ശാസ്ത്രസഹായിയിൽ ഉണ്ട് .നല്ല ആപ്പ് ആണത്. പിന്നെ മെനൻഡേഴ്സ് കേരള ,പെൻസിൽ, എച്ച്എസ്എസ് ലൈവ്, ബയോവിഷൻ ...അങ്ങനെയങ്ങനെ കുറെ ബ്ലോഗുകളും ഉണ്ട്. മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ള വീണ ടീച്ചർ വാചാലയായി. ആ ആത്മവിശ്വാസം ജയ ടീച്ചറിന്റെ ഇരുപത് വർഷത്തിനും ഒത്തിരി മുകളിലായിരുന്നു....വീണ ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ വലിയ സ്മാർട്ട്ഫോണിൽ വിരലുകൾ നീളുന്നത് കാണാമായിരുന്നു... എന്റെ പല സംശയങ്ങൾക്കും, "*ലോഗിൻ ചെയ്യണം*" ലോഗിൻ ചെയ്യണം എന്നൊക്കെ ടീച്ചർ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.....
| |
|
| |
| പല ടീച്ചർമാരും അവരുടെ വഴികളും ആഗ്രഹങ്ങളും സ്നേഹവും ഒക്കെ പല രീതിയിൽ ഇൻസ്റ്റാൾ ചെയ്ത് ശീലിക്കുന്നത് ജയ ടീച്ചർ കൗതുകത്തോടെ കണ്ടു നിൽക്കുമായിരുന്നു.....
| |
|
| |
| "ടീച്ചർ....ക്ലാസ്സിൽ മൊബൈൽ ഉപയോഗിക്കാൻ പറ്റില്ലല്ലോ... അങ്ങനെയല്ലേ ഓർഡർ ...പക്ഷേ മൊബൈൽ എടുത്തില്ലെങ്കിൽ ഹോട്ട്സ്പോട്ട് എങ്ങനെ ഉപയോഗിക്കും... ഈ ഓർഡർ ഇറക്കുന്നവരൊക്കെ ഇതൊന്നും ചിന്തിക്കുന്നില്ലേ..."
| |
|
| |
| ശ്രുതി ടീച്ചർ അറിവിന്റെ ഭണ്ഡാരം തുറന്നു....
| |
|
| |
| അപ്പോഴായിരുന്നു സൂരജ് മാഷിന്റെ വരവ്.. സാർ ചെറുപ്പമാണ് കമ്പ്യൂട്ടറിൽ എന്തൊക്കെയോ സാറിന് അറിയാം. സാറിന്റെ കയ്യിൽ ചെറുതും വലുതുമായി പല ഉപകരണങ്ങളും ഉണ്ടെന്ന് കുട്ടികൾ പറയാറുണ്ട്. വൈഫൈ മോഡം, ബ്ലൂടൂത്ത് സ്പീക്കർ, യു എസ് ബി. അങ്ങനെ എന്തൊക്കെയോ പേരുകൾ കുട്ടികൾ പറയുന്നത് കേൾക്കാമായിരുന്നു.. ജയ ടീച്ചറിന്റെ വാത്സല്യവും, സ്നേഹവും ഒക്കെ മറികടന്നായിരുന്നു സൂരജ് മാഷിന്റെ ബ്ലൂടൂത്ത് സ്നേഹം കുട്ടികളിൽ പടർന്നു കയറിയത്....
| |
|
| |
| ടീച്ചർ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന ബാഗിലെ പഴയ നോക്കിയ ഫോണിലെ പതിവ് റിങ്ടോൺ ചിലയ്ക്കുമ്പോൾ കുട്ടികളുടെ മുഖത്ത് ചിരി വരുമായിരുന്നു..
| |
|
| |
| "ടീച്ചറെ അത് വൈബ്രേറ്റ് മോഡിൽ ഇട്... അല്ലെങ്കിൽ സൈലൻറ് ആക്ക്"
| |
|
| |
| നോക്കിയ ഫോണിലെ അക്ഷരങ്ങൾക്ക് തൊട്ടു താഴെ പച്ച ബട്ടണിൽ വിരലമർത്തി മാത്രമേ ടീച്ചറിന് പരിചയം ഉണ്ടായിരുന്നുള്ളൂ...
| |
|
| |
| ഇടവേളകളിലെ സമയങ്ങളിൽ ചുരിദാറിന്റെയും ഷാളിന്റേയും ഓൺലൈൻ ഡിസൈനുകളെക്കുറിച്ച് വാചാലരായിരുന്ന പുതിയ ടീച്ചർമാർക്കിടയിൽ ജയ ടീച്ചർ ഒരു കാതം പിറകോട്ട് ആയിരുന്നു..
| |
|
| |
| പല ഡിസൈനുകൾ ഓൺലൈനിൽ പരതുന്നതും ,അത് ഷെയർ ചെയ്യുന്നതും സ്ക്രീൻ ഷോട്ട് എടുക്കുന്നതും, എഡിറ്റ് ചെയ്യുന്നതും ഒക്കെ കൗതുകത്തോടെ ടീച്ചർ നോക്കി കാണുകയായിരുന്നു... *
| |
|
| |
| മന്ത്ര, മീഷോ *എന്നൊക്കെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ കുറിച്ച് അവർ വാചാലരാകുന്നത് ടീച്ചർ കേട്ടിരുന്നു..പുതിയ പുതിയ ആപ്പുകളെ കുറിച്ചും ബ്ലോഗുകളെ കുറിച്ച് അവർക്കിടയിൽ ഷെയറിങ് നടക്കുന്നതും ഒരു പടി താഴെ നിന്ന് ടീച്ചർ കാണുന്നത് ശീലമാക്കി...
| |
|
| |
| ടൗണിലെ രാമേട്ടന്റെ കടയിലെ മടക്കിവെച്ച തുണികൾക്കിടയിൽ നിന്നും ഇളം കളറുകളിലുള്ള സാരിയും ബ്ലൗസും എടുക്കുന്ന ശീലമായിരുന്നു ടീച്ചറിന് ...അത് ഇന്നും മാറിയിട്ടില്ല.. കൊച്ചു മക്കൾക്കൊപ്പം വലിയ കടകളിൽ പോകുമ്പോഴും ടീച്ചറിന് തൃപ്തി വന്നിരുന്നില്ല... അടുക്കളയിൽ ഇരുന്ന് കാണാവുന്ന അകലത്തിൽ ടിവിയിൽ കല്യാൺ എന്നും ജയലക്ഷ്മി എന്നും പരസ്യങ്ങൾ തെളിഞ്ഞു വരുമ്പോൾ കൊച്ചു മക്കളുടെ ആഹ്ലാദത്തിനൊപ്പം ടീച്ചറും അടുത്തുകൂടി ...
| |
|
| |
| ഓൺലൈൻ എന്നും ആമസോൺ ,ഫ്ലിപ്കാർട്ട് എന്നുമൊക്കെ കൊച്ചുമക്കൾ പറയുന്നത് സ്ഥിരമായി കേൾക്കാമായിരുന്നു....
| |
|
| |
| ഓൺലൈനിൽ സാധനങ്ങൾ മേടിക്കുന്നതിലെ കുസൃതി, ടീച്ചർ തിരിച്ചറിഞ്ഞത് കഴിഞ്ഞ മാസമായിരുന്നു....മകന്റെ ബാങ്കിൻറെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് കൊച്ചുമക്കൾ വിലകൂടിയ ടോയ്സ് ആമസോണിൽ നിന്നും വാങ്ങി. കൊറിയർ ബോയ് സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് മകൻ വിവരമറിഞ്ഞത്...കൊച്ചുമക്കൾക്ക് തല്ലു കിട്ടാതിരിക്കാൻ മകനു മുന്നിൽ കയറി നിന്നപ്പോഴാണ് ഓൺലൈൻ അപരാധം ഇങ്ങനെയും ആകാം എന്ന് ജയ ടീച്ചർ തിരിച്ചറിഞ്ഞത്.
| |
|
| |
| ചായയുടെ സമയത്ത് രാമകൃഷ്ണൻ മാഷ് സന്തോഷത്തോടെയും അഭിമാനത്തോടെയും ഒരു കാര്യം എല്ലാവരും കേൾക്കെ പറഞ്ഞു...
| |
|
| |
| ". ഞാൻ ഇന്നലെ കെഎസ്ഇബി ബിൽ ഓൺലൈനിൽ അടച്ചു.. വളരെ എളുപ്പമാ ടീച്ചറെ.. രണ്ടോ മൂന്നോ ക്ലിക്കിൽ കാര്യം തീർന്നു.. നമുക്ക് വീട്ടിലിരുന്ന് ചെയ്യാം.."സാറിൻറെ മുഖത്ത് അഭിമാനം തളംകെട്ടിയിരുന്നു....
| |
|
| |
| "ഇനി ഗൂഗിൾ പേ ചെയ്യുന്നത് കൂടി പഠിക്കണം സൂരജ് മാഷിനോട് ചോദിക്കണം"
| |
|
| |
| രാമകൃഷ്ണൻ മാഷ് ആവേശത്തിലായിരുന്നു...
| |
|
| |
| ഇലക്ട്രിസിറ്റി ബില്ല് വരുമ്പോൾ ടൗണിലെ ഓഫീസിൽ പോയി ബില്ല് അടയ്ക്കുന്നതും പരിചയക്കാരോട് ഹൃദയം തുറന്ന് ചിരിക്കുന്നതും ജയ ടീച്ചറിന്റെ മനസ്സിൽ തെളിഞ്ഞു....
| |
|
| |
| ഇപ്പോഴത്തെ സ്റ്റാഫ് റൂമിലെ അന്തരീക്ഷം ഒന്നും ടീച്ചറിന് ഒട്ടും ബോധിച്ചിരുന്നില്ല എന്നതാണ് സത്യം.....പുതിയ ടീച്ചർമാരിൽ ചില രൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഫേസ്ബുക്കിലും വാട്ട്സപ്പിലും നോക്കിയിരിപ്പാണ് ..അവരിൽ ചിലരൊക്കെ മറ്റുള്ളവരെ അവഗണിക്കാൻ ബോധപൂർവ്വം ആണോ അതിലേക്ക് മുഖം പുകഴ്ത്തുന്നത് എന്ന് ജയ ടീച്ചർ സംശയിച്ചിരുന്നു....പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല തിളച്ചു പോയ പാലിന്റെ അളവും, എരിവ് കൂടി പോയ കറിയും, പ്രഷറിന് കഴിക്കു ന്ന പച്ചമരുന്നുമൊക്കെ ടീച്ചറിന്റെയും സഹപ്രവർത്തകരുടെയും സംസാരത്തിലെ പതിവ് വിഷയങ്ങളായിരുന്നു...ടീച്ചറിന്റെ മുഖത്തെ തടിച്ച കണ്ണടയുടെ തിളക്കത്തേക്കാൾ ഏറെ അകലെയായിരുന്നു അവരുടെ സ്മാർട്ട് ഫോണിലെ വാൾപേപ്പറുകൾ...
| |
|
| |
| മുഖമുയർത്തി കണ്ണുകളിൽ നോക്കി ചെറുചിരിയോടെ മറ്റുള്ളവരോട് സംസാരിക്കണമെന്ന് ജയ ടീച്ചർ മക്കളോടും കൊച്ചുമക്കളോ പറയുമായിരുന്നു.മൊബൈൽ ഫോണിലെ ഗെയിമുകളും ചാറ്റുകളും സന്ധ്യാസമയത്തെ പ്രാർത്ഥനയെ അപഹരിച്ചപ്പോൾ ടീച്ചറിന് ഒത്തിരി വിഷമം തോന്നിയിരുന്നു.. ടീച്ചറിന്റെ പ്രാർത്ഥനകൾ , ഉറങ്ങുന്നതിനു മുൻപുള്ള ചെറു മൗനത്തിൽ ഒതുങ്ങിനിന്നു...
| |
|
| |
| ഫേസ്ബുക്കിൽ മകന്റെ ഫ്രണ്ട്സ് 5000 കഴിഞ്ഞിരുന്നു.. എങ്കിലും ആക്സിഡൻറ് ആയി അവൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്നും അന്വേഷിച്ചു വരാൻ സാദാ ഫോൺ പോലും ഇല്ലായിരുന്ന അയൽപക്കകത്തുള്ള തെങ്ങുകയറ്റക്കാരൻ കണാരൻ അടക്കം വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.... എങ്കിലും അവൻറെ വാട്സപ്പ് മെസ്സേജുകൾ നിറഞ്ഞു കവിയുന്നത് കാണാമായിരുന്നു.....
| |
|
| |
| .................................................
| |
|
| |
| പുതിയതായി വന്ന ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാഷ് കുറച്ച് സ്ട്രിക്റ്റ് ആണ്. ക്ലാസ് റൂമുകൾ ഹൈടെക് ആയതിൽ പിന്നെ സാറിന്റെ നോക്കിലും വാക്കിലും ഒക്കെ കണിശത കൂടി വരുന്നതായി തോന്നി..ലാപ്ടോപ്പും പ്രൊജക്ടറു. ഉപയോഗിക്കണം എന്നത് മാഷിന്റെ നിർബന്ധബുദ്ധി കളിൽ പ്രഥമ പരിഗണനയ്ക്ക് വന്ന വിഷയമായിരുന്നു. ഇതിനൊക്കെ ഇൻസ്പെക്ഷൻ ഉണ്ടത്രേ.... ഒരു രജിസ്റ്ററും സൂക്ഷിച്ചിട്ടുണ്ട്.. അതിൽ പക്ഷേ ജയ ടീച്ചറുടെ പേര് മാത്രം വന്നില്ല...... വീണ ടീച്ചറിന്റെ പേര് രജിസ്റ്ററിൽ തെളിഞ്ഞു നിന്നിരുന്നു...
| |
|
| |
| ലാപ്ടോപ്പും പ്രൊജക്ടറും ഉപയോഗിക്കാനും,, ഹോട്ട്സ്പോട്ട് ഉപയോഗിച്ച് കണക്ട് ചെയ്യാനുമൊക്കെ അറിയണമെന്ന് ടീച്ചറിന് ആഗ്രഹമുണ്ടായിരുന്നു... സൂരജ് മാഷിനോട് പലതവണ സംശയം ചോദിച്ചതാണ്.ലാപ്ടോപ്പിലെ സെറ്റിംഗ്സ് സും ഡിവൈസസ് ,മിറർ വ്യൂ എന്നൊക്കെ മാഷ് പറഞ്ഞു തന്നു. പക്ഷേ ടീച്ചറിന് ഒന്നും മനസ്സിലായില്ല...."ഡിസ്പ്ലേയിൽ വരുന്നില്ലെങ്കിൽ സെറ്റിംഗ്സിൽ നോക്കണം എന്ന് മാഷ് വീണ്ടും വീണ്ടും പറയുന്നത് കേൾക്കാമായിരുന്നു... മാഷ് ക്ലാസിൽ വന്ന് ചെയ്തുതരാം എന്ന് പലപ്പോഴും പറയുമായിരുന്നു പക്ഷേ കുട്ടികൾക്കു മുന്നിൽ ചെറുതാകാൻ ടീച്ചറിന് മടിയുണ്ടായിരുന്നു ..
| |
|
| |
| മാത്രമല്ല ആവർത്തിച്ച് സംശയം ചോദിക്കുമ്പോൾ മാഷിന്റെ മുഖത്ത് ഒരു മുഷിപ്പൻ ഭാവം വരുന്നുണ്ടോ എന്ന് ടീച്ചർ സംശയിച്ചു ...അത് അവഗണനയായി ഹൃദയത്തിൽ കൊള്ളുന്ന പോലെ........
| |
|
| |
| കഴിവതും ഹൈടെക് സംശയങ്ങൾ ചോദിക്കാതെതന്നെ ടീച്ചർ ക്ലാസ്സിലേക്ക് പോയി... ബാലകൃഷ്ണൻ മാഷിൻന്റെ ഐ.ടി.രജിസ്റ്ററും ,വീണ ടീച്ചറുടെ ക്ലാസ്സിൽ നിന്നുള്ള സ്പീക്കറിലെ ശബ്ദവും ജയ ടീച്ചറിന്റെ ക്ലാസുകളെ ഓരോ ദിവസവും വിഴുങ്ങി കൊണ്ടിരുന്നു...... മുഖത്തു നോക്കാതെ നിലത്ത് നോക്കി നടക്കുന്ന ടീച്ചർമാർക്കിയിൽ ജയ ടീച്ചർ ഒറ്റയ്ക്കായിരുന്നു..
| |
|
| |
| കൂട്ടത്തിലുള്ളവർ കേൾക്കാൻ എന്നോണം വൈഫൈ, ഹോട്ട്സ്പോട്ട് എന്നീ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വീണ ടീച്ചർ ഇടയ്ക്കിടെ പറയുന്നത് കേൾക്കാമായിരുന്നു.. വീണ ടീച്ചറിന്റെ കണക്ടിവിറ്റിയും, തുണി അലക്കി ഇടാൻ ജയ ടീച്ചറിന്റെ വീടിനു പിന്നിൽ രണ്ട് തെങ്ങുകൾ ക്കിടയിൽ കെട്ടിയ കയറിന്റെ ശക്തിയും ഏറെക്കുറെ സാമ്യമുണ്ടായിരുന്നു.....
| |
|
| |
| രണ്ട് സ്ഥലത്ത് ഇരിക്കുന്ന ലാപ്ടോപ്പും മൊബൈലും വൈ ഫൈയും ഹോട്ട്സ്പോട്ടും ഉപയോഗിച്ച് ച കണക്ട് ചെയ്യുന്ന വീണ ടീച്ചറിന്റെ കഴിവിനെ ഓർത്ത് അത്ഭുതപ്പെടാതിരിക്കാൻ ജയ ടീച്ചറിന് കഴിഞ്ഞില്ല. ഹൈടെക് ആയതുകൊണ്ടാണോ എന്നറിയില്ല സൂരജ് മാഷ് ,സമയം കണ്ടെത്തി സംശയനിവൃത്തി വരുത്തുവാൻ വീണ ടീച്ചറിന്റെ അടുക്കലേക്ക് ഓടി വരുമായിരുന്നു... ടീച്ചർ അത് ഏറെ ആസ്വദിച്ചിരുന്നു എന്നതാണ് സത്യം....
| |
|
| |
| അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു ഉച്ചഭക്ഷണത്തിന് നേരത്തെ വിടുന്നത് കൊണ്ട് കുട്ടികൾക്ക് കളിക്കാൻ സമയം കൂടുതൽ ഉണ്ടായിരുന്നു.
| |
|
| |
| "ടീച്ചറെ... സൗമ്യ വീണു.. സ്റ്റെപ്പിൽ നിന്നും ഉരുണ്ടു വീണതാ...കൂട്ടുകാരിയെ താങ്ങിപ്പിടിച്ച് പെൺകുട്ടികൾ ധൃതിയിൽ സ്റ്റാഫ് റൂമിലേക്ക് വരുന്നുണ്ടായിരുന്നു..
| |
|
| |
| കുട്ടികൾ എപ്പോഴും അങ്ങനെയായിരുന്നു ആർക്ക് മുറിവുപറ്റിയാലും ജയ് ടീച്ചറിന്റെ അടുക്കലേക്ക് കൊണ്ടുവരും ടീച്ചറിന്റെ ഒരു തലോടലും," സാരമില്ല കുഞ്ഞേ" എന്ന വാക്കുകളിലും പകുതി ക്ഷീണം പമ്പ കടക്കും....
| |
|
| |
| "വീണ ടീച്ചറേ... ടീച്ചറിന്റെ ക്ലാസ് റൂമിലെ അലമാരയിലൽ പഞ്ഞി ഇരിരിക്കുന്നത് കുറച്ച് ഇങ്ങോട്ട് എടുത്തോ"
| |
|
| |
| പഴയ പുസ്തകങ്ങൾ കയറ്റി വച്ചിരിക്കുന്ന അലമാരയ്ക്ക് ഉള്ളിൽ പഞ്ഞി ഉള്ള ബോക്സ് കണ്ടുപിടിക്കാൻ വേണ്ടി വീണ ടീച്ചർ ബുദ്ധിമുട്ടുന്നത് കണ്ടു..പെൺകുട്ടിയെ സ്റ്റാഫ് റൂമിലെ കസേരയിൽ ചാരി ഇരുത്തി വെള്ളം കയ്യിലെടുത്ത് മുഖം നനച്ച് തുടച്ച് ജയ ടീച്ചർ തന്നെ പഞ്ഞി പാത്രം തപ്പിയെടുത്തു....
| |
|
| |
| വീണ ടീച്ചറിന്റെ ക്ലാസ് റൂം ഹൈടെക് ആയിരുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ ,വലിയ സ്ക്രീൻ, ടിവി ഇതൊക്കെ ആ റൂമിൽ ഉണ്ടായിരുന്നു..ഫസ്റ്റ് എയ്ഡ് കിറ്റ് പരതി എടുക്കുമ്പോൾ ക്ലാസിലെ വലിയ സ്ക്രീനിൽ തെളിഞ്ഞു നിന്നിരുന്ന വാക്കുകൾ ജയ ടീച്ചർ ശ്രദ്ധിച്ചു..
| |
|
| |
| <nowiki>*</nowiki>പ്രഥമ* *ശുശ്രൂഷ* *എങ്ങനെ ചെയ്യാം*
| |
|
| |
| യൂട്യൂബ് വീഡിയോ ആണ്. ബഹളത്തിനിടയിൽ ടീച്ചർ ഓഫ് ചെയ്യാൻ മറന്നു പോയതായിരിക്കും...
| |
|
| |
| വീണ ടീച്ചർ ചെറുപ്പമാണ്. കല്യാണം കഴിഞ്ഞ് അധിക കാലമായില്ല... എടുപ്പിലും നടപ്പിലും ഒക്കെ ടീച്ചർ ഹൈടെക് ആണ്.എങ്കിലും ചില കാര്യങ്ങളൊക്കെ ടീച്ചർ ബോധപൂർവം മറന്നു പോകുന്നത് പോലെ തോന്നുന്നു........
| |
|
| |
| കുട്ടിയെ ചെരിച്ചു കിടത്തി ഉള്ളം കയ്യിലേക്ക് അവളുടെ തല ചായ്ച്ച് വെച്ച് , കുറച്ച് വെള്ളം കയ്യിലെടുത്ത് അവളുടെ കണ്ണുകളും നെറ്റിയും പതിയെ തടവി.....
| |
|
| |
| കുട്ടിയുടെ ഉള്ളംകാലുകളിലും ജയ ടീച്ചറിന്റെ കൈവിരലുകൾ ഓടിനടന്നു.....
| |
|
| |
| ജയ ടീച്ചറിന്റെ കൈകളിൽ താങ്ങി കുട്ടിയെ ഓട്ടോയിൽ കയറ്റുമ്പോൾ സൂരജ് മാഷും കൂടെ വന്നു...
| |
|
| |
| "എന്റെ വീടിനടുത്തുള്ള കുട്ടിയല്ലേ, ടീച്ചറെ ....ഞാൻ കൊണ്ടു വിട്ടോളാം.."
| |
|
| |
| എങ്കിലുംവീണ ടീച്ചറും കൂടെ വന്നു......
| |
|
| |
| വീണ ടീച്ചറിന്റെ വാട്സാപ്പിൽ വന്ന മെസ്സേജിന് ടീച്ചർ ഉടൻതന്നെ മറുപടി കൊടുക്കുന്നത് കാണാമായിരുന്നു..
| |
|
| |
| വേറെ ഏതോ ടീച്ചറിന്റേതാണ് മെസ്സേജ്..
| |
|
| |
| "എടീ ..പ്രഥമശുശ്രൂഷയുടെ വീഡിയോ ലിങ്ക് എനിക്ക് അയച്ചു താ... ഡൗൺലോഡ് ചെയ്യാൻ എന്റെ ഫോണിൽ സ്പേസ് ഇല്ല...
| |
|
| |
| നിമിഷങ്ങൾക്കുള്ളിൽ ലിങ്ക് കോപ്പി ചെയ്ത് അയച്ചു കൊടുത്ത ടീച്ചറിന്റെ മുഖത്തെ ഹൈടെക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ..... അനുഭവങ്ങളുടെ നേർ കാഴ്ചകളുള്ള ജയ ടീച്ചറുടെ മടിയിൽ കിടന്നു ഉറങ്ങാൻ ജ്യോതി മോൾക്ക് ധാരാളം സ്പേസ് ഉണ്ടായിരുന്നു...
| |
|
| |
| ഓട്ടോയിലെ ഹൈടെക് മീറ്റർ സ്കൂളിൽ നിന്ന് ആശുപത്രിയിലേക്കും, അവിടെനിന്ന് കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ വളരെ വേഗം ചലിച്ചുകൊണ്ടിരുന്നു..
| |
|
| |
| ഓട്ടോക്കാരൻറെ ബ്ലൂടൂത്ത് ഫോണിൽ വന്ന കോളിന് അദ്ദേഹം മറുപടി പറയുന്നത് അവ്യക്തമായി ടീച്ചർ കേട്ടു...
| |
|
| |
| " ദാ ഞങ്ങൾ എത്തി ഒരു 5 മിനിറ്റ്"
| |
|
| |
| മക്കളുടെയും കൊച്ചു മക്കളുടെയും വളർച്ച കണ്മുന്നിൽ കണ്ടു ആസ്വദിച്ച ജയ ടീച്ചറിന്റെ അനുഭവങ്ങൾ ഹൈടെക് ആയിരുന്നു... പക്ഷേ വീണ ടീച്ചർക്ക് അലങ്കാരമായിരുന്ന വൈഫൈയും ഹോട്ട്സ്പോട്ട് നെയും ജയിക്കാൻ മാത്രം അതിന് കെൽപ്പുണ്ടായിരുന്നില്ല ...
| |
|
| |
| എങ്കിലും ടീച്ചർക്ക് പ്രതീക്ഷയുണ്ടായിരുന്നു...
| |
|
| |
| ബാലകൃഷ്ണൻ മാഷ് സൂക്ഷിച്ചു വെച്ചിരിക്കുന്ന ഐ.ടി.രജിസ്റ്ററിൽ ഒരിക്കലെങ്കിലും പേര് എഴുതാമെന്ന്............
| |
|
| |
|
| |
| '''*ജിജോ ജേക്കബ്*'''
| |
|
| |
| '''*29.01.2020*'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
| <nowiki>*</nowiki>'''അഹല്യയുടെ അഞ്ചാം നാൾ*'''*'''<big>(കഥ )</big>'''
| |
|
| |
| 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
| |
|
| |
|
| |
| വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്നത്തെയും പോലെ അമ്മയുടെ വിളി പുറകിൽ നിന്നും കേട്ടു. " മോളെ എന്നും നിനക്ക് ഈ ഡ്രസ്സ് മാത്രമേയുള്ളൂ മറ്റു മനുഷ്യരൊക്കെ എന്ത് വിചാരിക്കും. ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ ഈശ്വരാ. നന്നായി അണിഞ്ഞൊരുങ്ങി നടക്കാനല്ലേ പെൺകുട്ട്യോൾക്ക് ഇഷ്ടം..ഇവൾ മാത്രം എന്താ ഇങ്ങനെ.."
| |
|
| |
| പതിവുപോലെ അന്നും അമ്മയുടെ വാക്കുകൾ അശ്രദ്ധയിൽ ശ്രദ്ധയോടെ അവഗണിച്ചു.വാരി വലിച്ചു കെട്ടിയ മുടിയിഴകൾ ഒന്നുകൂടി തലോടി അവയുടെ അലസത നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അമ്മ കണ്ടില്ല എന്ന് ഉറപ്പു വരുത്തി..പടികളിറങ്ങുമ്പോൾ അമ്മയുടെ മുഖത്ത് മിന്നി മറഞ്ഞ സ്നേഹ കൗതുകത്തിന്റെ നിഴലാട്ടങ്ങൾ എന്റെ കാലുകൾക്ക് പതിവുപോലെ ഊർജ്ജം നൽകുന്നു ണ്ടായിരുന്നു.
| |
|
| |
| ചെറുപ്പം മുതലേ ചില നിറങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു. മലകളുടെയും മരങ്ങളുടെയും പച്ചപ്പും,നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള കറുപ്പും എന്റെ ബാല്യത്തിലെ വരകളിൽ പതിവുകാഴ്ചകൾ ആയിരുന്നു.പഠനത്തിനുശേഷം കറുപ്പ് ഗൗൺ അണിയാൻ അവസരം കിട്ടിയത് ഒരു നിയോഗം പോലെ എന്നിലേക്ക് വന്നു ചേർന്നത് ഏറെ ആസ്വദിച്ചു എന്നുപറയാം.വക്കീൽ കോട്ടിന്റെ അടിയിൽ പലദിവസങ്ങളിലും ഒട്ടിച്ചേർന്ന് പച്ച സാരിയും, പച്ചയുടെ നിറഭേദങ്ങൾ ചാലിച്ചെടുത്ത ചുരിദാറുകളും ഇഴപിരിയാതെ ചേർന്ന് നിൽക്കുമായിരുന്നു....അമ്മയുടെ സ്നേഹശാസന സ്നേഹപൂർവ്വം അവഗണിച്ച് മുന്നോട്ട് നീങ്ങുമ്പോഴും പാതി കുടിച്ച ആവി പറക്കുന്ന ചായയിലായിരുന്നു അമ്മയുടെ നോട്ടം എന്ന് മനസ്സിലായിരുന്നു.. ..
| |
|
| |
| അന്ന് പതിവിലും അധികം തിരക്കുണ്ടായിരുന്നു ബസ്സിൽ. ഏതൊക്കെയോ അകലങ്ങളിൽ അഭയം തേടുന്ന മുഖങ്ങൾ....
| |
|
| |
| എന്റെ ജോലിയിൽ എനിക്കൊപ്പം നാട്ടുകാരും അഭിമാനിച്ചിരുന്നു എന്നതാണ് സത്യം എങ്കിലും ഒരു ജൂനിയർ വക്കീലിന്റെ ശമ്പളവും നാട്ടുകാർ കാണാൻ കൊതിച്ച എൻറെ സ്വന്തം വാഹനവും ഇന്നുവരെ ഒത്തുചേർന്നിരുന്നില്ല.. സൈക്കിൾ ഓടിക്കാൻ അച്ഛൻ അനുവാദം തന്നതും ആദ്യമായി പുറത്തിറക്കിയപ്പോൾ ഒരു ലോറിക്ക് മുന്നിൽ പെട്ടതും,എന്റെ സ്വപ്നങ്ങളിൽ നിന്നും ഇരുചക്രവാഹനത്തെയും മാറ്റി നിർത്തി എന്ന് പറയാം. ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളിൽ ഒന്നായി ഈ ആഗ്രഹങ്ങളും അവശേഷിച്ചു........
| |
|
| |
| വക്കീൽ ഓഫീസിന്റെ പടികൾ കയറുമ്പോൾ ഒത്തിരി വിയർപ്പ് കൂട്ടിനുണ്ടായിരുന്നു... ചുറ്റുമുണ്ടായിരുന്നവരുടെ ഗന്ധവും കൂടെ പോന്നതുപോലെ....
| |
|
| |
| "ജ്യോതീ ആ വക്കാലത്ത് ഒപ്പിട്ട് വാങ്ങിച്ചോളൂ.." സാറിന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. ഒരു ഇരയെ കിട്ടിയപ്പോൾ ഉണ്ടാകുന്ന എല്ലാ സന്തോഷവും അദ്ദേഹത്തിന്റെ ശബ്ദത്തിൽഉണ്ടായിരുന്നു.ജനലഴികളിൽ മുഖം ചേർത്ത് ഒതുങ്ങിനിന്നിരുന്ന ഒരു പെൺകുട്ടിയുടെ രൂപം നിഴലായി എന്റെ അടുത്തു കൂടി.. പതിവുകൾ ക്കിടയിലുള്ളതാണെങ്കിലും ഐശ്വര്യമുള്ള ആ മുഖത്തിലെ കൂമ്പിയ മിഴികളും വരണ്ട ചുണ്ടുകളും നിറംമങ്ങിയ ഏതോ കാഴ്ചകളിലേക്ക് എന്നെ കൊണ്ടു പോകുന്നത് പോലെ തോന്നി.
| |
|
| |
| വക്കാലത്തിൽ ഒപ്പിടാൻ ആയി താഴ്ന്നു വന്ന നീണ്ട വിരലുകൾ ക്കൊപ്പം കുറച്ച് നേരത്തേക്ക് വിശ്രമിക്കാനെന്നോണം അവളുടെ ബാഗ് മേശപ്പുറത്ത് വെച്ചു.തുറന്നുകിടന്ന ബാഗിന്റെ അറയിൽ നിന്ന് നിറംമങ്ങിയ ഒരു ഡയറി പുറത്തേക്ക് തള്ളി നിൽക്കുന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഓടിയൊളിച്ച ഓർമ്മകളിൽ എവിടെയോ തിളക്കമുള്ള ഒന്ന്..
| |
|
| |
| ആദ്യം തോന്നിയ സംശയം അത്ഭുതത്തിന് വഴിമാറാൻ പിന്നെ താമസമുണ്ടായില്ല... ഒന്നുകൂടി മുഖമുയർത്തിയ എന്നിലേക്ക് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അഹല്യയുടെ ഓർമ്മകൾ തിക്കിത്തിരക്കി...
| |
|
| |
| " അച്ചു നീ തന്നെയാണോ ഇത് എനിക്ക് മനസ്സിലായില്ല.. നിനക്ക് എന്താ പറ്റിയേ"
| |
|
| |
| ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നതിൽ ഏതൊക്കെ ആയിരുന്നു വ്യക്തമായതെന്ന് ഇപ്പോഴും തിട്ടമില്ല ...
| |
|
| |
| അവളുടെ കൈകൾ പിടിച്ച് കസേരയിൽ ഇരുത്തുമ്പോൾ എനിക്കൊപ്പം അവളും വിറയ്ക്കുന്നതായി തോന്നി. ഭയവിഹ്വലതകൾ പ്രതിഫലിച്ച കണ്ണിന്റെ വരണ്ട കോണുകളിൽനിന്നും കണ്ണുനീർ അടർന്നു വീഴുന്നുണ്ടായിരുന്നു.
| |
|
| |
| പൊടിഞ്ഞ കണ്ണുനീരിനോപ്പം നിർവികാരതയായിരുന്നു അവളുടെ കൂട്ട്..
| |
|
| |
| "മനുഷ്യജീവിതം അല്ലേടീ ... ആർക്ക് പ്രവചിക്കാൻ ആവും ഓരോരുത്തരുടെയും യാത്ര.." അവളുടെ മറുപടിയിൽ ഒത്തിരി എന്തൊക്കെയോ പറയാൻ ഉള്ളതായി തോന്നി. കക്ഷികളുടെ തിരക്കേറിയപ്പോൾ അവൾ എണീക്കാൻ ഭാവിച്ചു.... പ്രതീക്ഷകളുടെ ഭാരങ്ങൾ ഇറക്കി വെച്ച്....
| |
|
| |
| "ഒരു കാര്യം ചെയ്യ് ഞാൻ പുറത്തിരിക്കാം.. നിന്റെ തിരക്ക് കഴിയട്ടെ.. ഈ ഡയറി ഇനി നിന്റെ കയ്യിൽ ഇരിക്കട്ടെ ..ചിലപ്പോൾ നിന്നോട് ഇനി സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ... നിൻറെ ജോലി നടക്കട്ടെ.. നീ കേൾക്കാൻ കൊതിച്ചതും എനിക്ക് പറയാനുള്ളതൂമൊക്കെ ഈ ഡയറിയിൽ ഉണ്ട്."
| |
|
| |
| "ഞാൻ വിളിക്കാം.. നിന്റെ നമ്പർ ഈ പേപ്പറിൽ ഉണ്ടല്ലോ"
| |
|
| |
| എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ തന്നെ അവൾ പുറത്തേക്കിറങ്ങി ..വരാന്തയിലെ ചാരുകസേരയിൽ തളർന്നിരിക്കുന്ന അഹല്യയെ കണ്ടു തീരുന്നതിനു മുൻപ് തന്നെ അടുത്ത കക്ഷികൾ വന്നിരുന്നു....
| |
|
| |
| അഹല്യയുടെ ഡയറിയും അവളുടെ ജീവിതവും ഒന്ന് തന്നെയായിരുന്നു എന്ന് പറയാം. അവൾക്ക് പറയാനുള്ളതും അവളോട് പറയയാനുള്ളതും എല്ലാം ആ ഡയറിത്താളുകളിൽ ഉണ്ടായിരുന്നു....
| |
|
| |
| ജീവിതത്തിലെ പരിഭവങ്ങൾ, പിണക്കങ്ങൾ എന്നിവയൊക്കെ അതിൽ കൂട് കൂട്ടിയിരുന്നു.
| |
|
| |
| ജീവിതത്തിൻറെ വസന്തകാലങ്ങളി ലായിരുന്നു എന്റെയും അഹല്യയുടെയും ആദ്യ കണ്ടുമുട്ടൽ. സ്വപ്നങ്ങളിൽ നിറങ്ങൾ വന്നുചേർന്ന കോളേജ് കാലം...ആൺകുട്ടികളുടെ കണ്ണുകൾ ക്കൊപ്പം പെൺകുട്ടികളുടെ ഹൃദയങ്ങളിലും അവൾ ചേക്കേറി എന്നതാണ് സത്യം.
| |
|
| |
| കൊഴിഞ്ഞു പോയ ദിവസങ്ങൾ ഓരോന്നും അവളുടെ ഡയറി താളുകൾ നിറച്ചപ്പോൾ എഴുതപ്പെടാത്ത എന്റെ മനസ്സിന്റെ താളുകളിൽ അവൾ നിറഞ്ഞത് നാലു ദിനങ്ങളിലായിട്ടാരുന്നു. ആ നാല് ദിനങ്ങളിലായി അഹല്യയെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ ആണ് എന്റെ ആഗ്രഹം. അവളുടെ മുഖ ചിത്രവും പദ ചലനങ്ങളും ഈ നാലു ദിനങ്ങളിലായി എന്നും എന്റെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുകയാണ്...
| |
|
| |
| "ജ്യോതി ഇവിടെങ്ങും അല്ലേ"
| |
|
| |
| ജനൽപാളിക്കപ്പുറം സാറിന്റെ കണ്ണടയുടെ ആജ്ഞാശക്തി ഉഗ്രരൂപം പൂണ്ടു.
| |
|
| |
| "സോറി സാർ"
| |
|
| |
| കൈക്കുമ്പിളിൽ പൂഴ്ത്തിയ എന്റെ മുഖം കക്ഷികളുടെ ബോധ്യത്തിനായി നിമിഷങ്ങൾക്കുള്ളിൽ വകതിരിവിന് വഴിമാറി.സന്തോഷങ്ങളുടെയും സാന്ത്വന ങ്ങളുടെയും മൂന്നു നാളുകൾക്കിപ്പുറം ഇന്ന് നാലാം നാൾ. ക്ഷമയും സഹനവും അന്യമായ നവയുഗത്തിൽ എന്റെ അഹല്യയുടെ ജീവിതം അങ്ങനെ അഞ്ച് ദിനങ്ങളിലായി ഞാൻ പറയാം...
| |
|
| |
| .വായിച്ചുതീർത്ത അല്ലെങ്കിൽ എനിക്ക് മാത്രം വായിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന അഹല്യയുടെ ഡയറിത്താളുകൾ മുഴുവനായി നിങ്ങൾക്ക് മുന്നിൽ വച്ച് നീട്ടുന്നത് തികച്ചും അനുചിതം ആയിരിക്കുമല്ലോ....
| |
|
| |
| <nowiki>*</nowiki>ഒന്നാം നാൾ*
| |
|
| |
| പഴയ പ്രീഡിഗ്രി കാലഘട്ടം. യൗവനം കോളേജ് വരാന്തകളിൽ സ്വപ്നങ്ങൾ തീർത്ത കാലം. മനസ്സിനൊപ്പം ശരീരവും വികാരങ്ങളും വിഭ്രമങ്ങളും കൂട് കൂട്ടിയ കാലം. സീനിയർ വിദ്യാർഥികളുടെ വിശാലമായ പരിചയപ്പെടലുകളിൽ പതറാതെ നിന്ന പരൽമീൻ കണ്ണുകൾ ഇന്നും ഓർക്കുന്നു....അവരുടെ ധാർഷ്ട്യത്തിനു മുന്നിൽ ഞങ്ങളുടെ മൗനം കീഴടങ്ങിയപ്പോൾ അവളുടെ അധരങ്ങളും കണ്ണുകളും ആ ഹൃദയങ്ങളെ പൂർണ്ണമായും കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അരികിൽ ഉണ്ടായിരുന്ന പെൺ സൗഹൃദങ്ങളിൽ അവൾക്ക് മുന്നിൽ ആദ്യം കീഴടങ്ങിയത് എന്റേതായിരുന്നു എന്നു പറയാം . ..
| |
|
| |
| അവളുടെ ചോറ്റു പാത്രത്തിലെ അവിലു നനച്ചതും മഞ്ഞ ഉപ്പുമാവും എന്റെ സ്വാതന്ത്ര്യത്തിൽ ആയിരുന്നു ആദ്യം കീഴടങ്ങിയത്.
| |
|
| |
| <nowiki>*</nowiki>രണ്ടാം നാൾ*
| |
|
| |
| ഹൃദയങ്ങളെ കീഴടക്കി യായിരുന്നു അഹല്യയുടെ രണ്ടാം ദിനവും....ക്ലാസ് റൂമുകളുടെ യാന്ത്രികതയിൽ നിന്നും ഉത്സവങ്ങളുടെ കൊടിയേറ്റു പോലെ ഒരു കോളേജ് ഡേ. അവളുടെ സാമീപ്യം കൊതിച്ച ഒരു ആൺ സുഹൃത്തിന്റെ തൂലികയിൽ നിന്നും കടം കൊണ്ട വരികൾ സ്റ്റേജിൽ അവൾ പാടി തീർത്തു.
| |
|
| |
| എല്ലാ കുസൃതികളെയും കൊണ്ട് കൈ അടിപ്പിച്ചു. ഇന്നും മനസ്സിനൊപ്പം സഞ്ചരിക്കുന്നുണ്ട് ആ പാട്ടിൻറെ ആദ്യ വരികൾ...
| |
|
| |
| <nowiki>*</nowiki>കനവുകൾ ഒഴിയും എൻ ഹൃദയം*
| |
|
| |
| <nowiki>*</nowiki>പകലുകളിരുളും എൻ നയനം*
| |
|
| |
| <nowiki>*</nowiki>കൂടെ*... *കൂടെ..*
| |
|
| |
| പുള്ളി പാവാടയും ഒതുക്കി സ്റ്റേജിന്റെ പടികൾ ഇറങ്ങിയ അവളുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ ഭാരം ഏറെയായിരുന്നു...
| |
|
| |
| <nowiki>*</nowiki>മൂന്നാംനാൾ*
| |
|
| |
| ഡിഗ്രി ക്ലാസ്സിന്ററെ ആദ്യവർഷം തന്നെ അവൾക്ക് ഒരു കൂട്ട് തേടിയുള്ള അന്വേഷണം അച്ഛനമ്മമാർ തുടങ്ങിയിരുന്നു..
| |
|
| |
| "ഒത്തു കിട്ടുന്നതൊക്കെ ഒരു ഭാഗ്യാ ജ്യോതീ"... എന്നായിരുന്നു അവളുടെ പതിവു പല്ലവി. കതിർമണ്ഡപത്തിൽ അവൾക്ക് നിഴലായി ഞാനും ഉണ്ടായിരുന്നു..
| |
|
| |
| "മോൾക്കു പറ്റിയ ജോഡി തന്നെ"
| |
|
| |
| ഏതോ ഒരു മുത്തശ്ശി പിന്നിൽ നിന്നും പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്....
| |
|
| |
| അഹല്യയുടെ പിന്നീടുള്ള വഴികളെ കുറിച്ച് വ്യക്തമായ വിവരം ഒന്നും ഇല്ലായിരുന്നു. അവളുടെ ഡയറിക്കുറിപ്പുകളും പ്രതീക്ഷ നിറഞ്ഞ മുഖവും നിറം മങ്ങിയ ഒരു ഓർമ്മയായി എന്നിൽ അവശേഷിച്ചു....
| |
|
| |
| എന്റെ യുവത്വത്തിൻറെ വഴികളിൽ വലിയ സൗഹൃദങ്ങൾ ഒന്നും പിന്നീടുണ്ടായില്ല. ആൺ സൗഹൃദങ്ങൾ ഒട്ടും... അച്ഛന്റെ നിർബന്ധത്തിൽ ഡിഗ്രി കഴിഞ്ഞതും, കൂടെ കൊണ്ടുനടന്ന ഫെമിനിസ്റ്റ് കോട്ടകളിൽ സൗഹൃദങ്ങളെ ബോധപൂർവ്വം മാറ്റി നിർത്തിയതും എഴുതപ്പെടാത്ത എന്റെ ഡയറിയിലെ താളുകൾ ആയി........
| |
|
| |
| അഹല്യയ്ക്ക് ഒരു കുഞ്ഞുണ്ടായി എന്ന് ആരോ പറഞ്ഞറിഞ്ഞു. ദൂരവും കാലവും എത്തി നിന്നത് സമൂഹമാധ്യമങ്ങളിലെ അന്വേഷണങ്ങളിൽ ആയിരുന്നു പക്ഷേ എൻറെ അച്ചുവിനെ മാത്രം അവിടെയെങ്ങും കണ്ടില്ല.
| |
|
| |
| <nowiki>*</nowiki>ഇന്ന് അഹല്യയുടെ നാലാം നാൾ*
| |
|
| |
| നിറഞ്ഞ കണ്ണുകളും വരണ്ട ചുണ്ടുകളുമായി അഹല്യയെ കാണുന്നത് ഇന്നാണ്. എന്റെ അത്ഭുതവും അവളുടെ നിർവികാരതയും ഇഴ പിരിഞ്ഞ ദിവസം ..
| |
|
| |
| "ജ്യോതി എന്താ ആലോചിക്കുന്നത് സ്വപ്നത്തിലാണോ... "
| |
|
| |
| സാറിന്റെ ചോദ്യം വീണ്ടും ഉയർന്നു.ജനാലക്കരികിലെ ചാരുബെഞ്ചിൽ രണ്ടു കണ്ണുകളിൽ നനവ് പടരുന്നത് ശ്രദ്ധിക്കാതിരിരിക്കാൻ കഴിഞ്ഞില്ല.
| |
|
| |
| കക്ഷികളുടെ മനസ്സും കോടതി വരാന്തയിലെ തിരക്കും ഒന്നാകുന്നതിനു മുന്നേ വക്കാലത്ത് പേപ്പറിലെ ഫോൺ നമ്പർ സേവ് ചെയ്തുംം..വക്കീൽ കോട്ട് കയ്യിലിട്ട്, പഴയ പുള്ളി പാവാടയുടെ സൗന്ദര്യം തേടി പുറത്തേക്കിറങ്ങി...
| |
|
| |
| ഓഫീസിനു മുന്നിലെ ആൾക്കൂട്ടവും തിരക്കും വർദ്ധിക്കുന്നതും ഏതോ വാഹനം വളരെ വേഗതയിൽ പുറത്തേക്ക് പായുന്നതും മിന്നായം പോലെ കണ്ടു.
| |
|
| |
| "കുഴഞ്ഞുവീണതാ...ബോധം ഒന്നും ഇല്ലാരുന്നു"".. ആൾക്കൂട്ടത്തിനിടയിൽ ആരോ പറയുന്നത് കേട്ടു....ഞാൻ തേടി ഇറങ്ങിയ വിടർന്ന കണ്ണുകളുടെ സാന്നിധ്യം അവർക്കിടയിൽ ഇല്ലായെന്ന് ഞാൻ തിരിച്ചറിഞ്ഞു.
| |
|
| |
| " ................................................*
| |
|
| |
| പതിവിലും വൈകിയായിരുന്നു അന്ന് വീട്ടിലെത്തിയത് ..അമ്മ കാത്തുനിൽക്കുന്നുണ്ടായിരുന്നു.രാവിലെ കുടിക്കാതെ പോയ
| |
|
| |
| ചായയെക്കുറിച്ചായിരുന്നു അമ്മയുടെ പരിഭവം. പിണക്കം തീർത്ത് അടുത്ത ചായ കുടിക്കുന്നതിനു മുൻപ് തന്നെ അഹല്യയുടെ നമ്പറിൽ ഡയൽ ചെയ്തു..
| |
|
| |
| "ബോധം വീണിട്ടില്ല " ഐസിയുവിലാണ് എന്ന് പാതി മുറിഞ്ഞ ശബ്ദത്തിൽ ആരുടേയോ മറുപടി കിട്ടി ....
| |
|
| |
| അമ്മയ്ക്ക് അരികിൽ ഇരുന്നു കൊണ്ട് തന്നെ അഹല്യയുടെ ഡയറി താളുകൾ മറിച്ചു.... ആദ്യം കണ്ണൂകൾ ഉടക്കിയത് അതിന്റെ അവസാന താളിൽ ആയിരുന്നു...
| |
|
| |
| <nowiki>*</nowiki>ഇന്നത്തെ ദിവസം എനിക്ക് അവകാശപ്പെട്ടതാണോ എന്നറിയില്ല*സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം ഇന്ന് ഞാൻ അറിയുന്നു.... എന്റെ മകൾക്ക് എങ്കിലും ഒറ്റപ്പെടലിന്റെ വേദന ഇല്ലാതാകണം.ദുഃഖങ്ങൾ ഇല്ലാത്ത ലോകത്ത് എനിക്ക് അവളേയും കൊണ്ടുപോകണം. കണ്ടു തീർത്ത എന്റെ സ്വപ്നങ്ങളിൽ ഒരിക്കലും എനിക്ക് ഇങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നില്ല.. മോൾക്ക് ഇങ്ങനെയൊരു അച്ഛനേയും ആഗ്രഹിച്ചിരുന്നില്ല... എന്റെ യൗവ്വനം അയാൾക്ക് ചവിട്ടി മെതിക്കാൻ മാത്രമുള്ളതായിരുന്നു. അയാളുടെ കരവലയത്തിൽ ഞാനും മോളും ഉറങ്ങിയതിനേക്കാൾ ഏറെ സമയം ഉണ്ടായിരുന്നത് മദ്യവും മയക്കുമരുന്നുമായിരുന്നു ... സ്നേഹത്തിനു പകരം എനിക്ക് ലഭിച്ചത് ശാസനകൾ മാത്രമായിരുന്നു... ചുംബനങ്ങൾക്ക് പകരം മർദ്ദനത്തിന്റെ വേദനകൾ ആയിരുന്നു..... പിരിയാതെ മാർഗ്ഗമില്ല... കൂടെ കൂട്ടാൻ ആവില്ല...
| |
|
| |
| ഇനിയെന്ത് എന്ന് എനിക്ക് അറിയില്ല... എന്റെ മോളുടെ രക്ഷയ്ക്ക് വേണ്ടിയെങ്കിലും അവൾക്കൊപ്പം ഞാൻ ഉണ്ടാകണം.. ഞാൻ മാത്രം ... അത് മാത്രമാണെ ന്റെ പ്രാർത്ഥന...*
| |
|
| |
| ..................................................
| |
|
| |
| അന്നു വൈകുന്നേരവും പിറ്റേ ദിവസം രാവിലെയും അവളുടെ നമ്പറിൽ വിളിച്ചു... കിട്ടിയില്ല. ഒരു കൗതുകത്തിനാണ് വാട്സപ്പിലെ പ്രൊഫൈൽ പിക്ചർ നോക്കിയത്.... മോളുടെ ഫോട്ടോ ആണെന്ന് തോന്നുന്നു. സ്റ്റാറ്റസിൽ കണ്ണുകൾ
| |
|
| |
| ഉടക്കി...
| |
|
| |
| <nowiki>*</nowiki>എന്നെ തനിച്ചാക്കി കടന്നുപോയ എന്റെ അമ്മയ്ക്ക്.........*
| |
|
| |
| .............................................
| |
|
| |
| നിങ്ങളോട് ഇനി അഹല്യയെ കുറിച്ച് പറയാൻ ഒന്നും ബാക്കിയില്ല ..അവൾ ഒന്നും അവശേഷിപ്പിച്ചില്ല... അവളുടെ ഡയറി ഇന്നത്തോടെ പൂർത്തിയാവുകയാണ്....അവൾ എഴുതിയതുപോലെ ....
| |
|
| |
| ഇന്നത്തെ ദിവസം അവൾക്കുള്ളത് ആയിരുന്നില്ല.... അപഹരിക്കാൻ മാത്രം വിധിക്കപ്പെട്ട ദിനങ്ങൾ സ്വന്തമായിരുന്നവൾ...
| |
|
| |
| എന്നെയും നിങ്ങളെയും സംബന്ധിച്ചിടത്തോളം ഇന്ന് *അഹല്യയുടെ അഞ്ചാം നാൾ* ആണ്..........
| |
|
| |
|
| |
| '''*ജിജോ ജേക്കബ്*'''
| |
|
| |
| '''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
| |
|
| |
| 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀
| |
|
| |
|
| == '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' == | | == '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' == |