"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
== 2021-22 ==
== 2021-22 ==

=== അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം ===
=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം ===
 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

=== പുസ്തക വണ്ടി വീട്ടിൽ ===
=== പുസ്തക വണ്ടി വീട്ടിൽ ===
വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.  

15:14, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ സ്കൂളിൽ നടക്കുന്ന പരിപാടികൾ  മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്.

2021-22

അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം

 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

പുസ്തക വണ്ടി വീട്ടിൽ

വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.

ഡിജിറ്റൽ ഓണപ്പതിപ്പ്

ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.

2019-20

സൗഹൃദ ദിനത്തിലെ കൂട്ടുകാർ

ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു.

ബഷീർ അനുസ്മരണം

വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ

കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ ഈ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും  ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

വിദ്യാരംഗം പതിപ്പ്

ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ്  പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു.  പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

2018-19

പുസ്തക പ്രദർശനം

വായനാദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു ഒളകര ജി എൽ പി സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ  ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ  ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

വിദ്യാരംഗം പതിപ്പ്

വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

101-ാം വാർഷിക പതിപ്പ്

സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ,  കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.

മറുനാടൻ നാവുകൾക്ക് മലയാള മധുരം

ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാള പഠന ക്ലാസെടുത്ത് പുകയൂർ ഒളകര ഗവ എൽ.പി സ്കൂൾ വേറിട്ടൊരു കാഴ്ചയൊരുക്കുന്നു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായാണ് സ്കൂളിൽ ഭാഷാ പരിശീലനം ആരംഭിക്കുന്നത്. മറ്റു സംസ്ഥാനക്കാർക്കു മലയാള ഭാഷയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ പി.ടി.എ കമ്മിറ്റിയും അധ്യാപകരും സംഘടിപ്പിച്ച ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി,ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.

മധുരമീ മലയാളം

മാതൃഭാഷാ ദിനത്തിൽ ഒളകര ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

ബഷീർ ദിനം

വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.